ചെങ്ങന്നൂരില്‍ അമേരിക്കന്‍ മലയാളിയെ കൊന്ന് കത്തിച്ച് പുഴയില്‍ ഒഴുക്കി; മകന്‍ അറസ്റ്റില്‍
02:05pm 29/5/2016 കോട്ടയം: ചെങ്ങന്നൂരില്‍ മൂന്നു ദിവസം മുന്‍പ് കാണാതായ അമേരിക്കന്‍ മലയാളിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകന്‍ ഷെറിന്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശി വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയ് ജോണ്‍ (68)ആണ് കൊല്ലപ്പെട്ടത്. മകനുമായുണ്ടായ വഴക്കിനിടെ വെടിയേറ്റ ജോയ് മരണപ്പെടുകയായിരുന്നു. മൃതദേഹം ഗോഡൗണില്‍ ഇട്ട് കത്തിച്ച ശേഷം അവശിഷ്ടം പുഴയില്‍ ഒഴുക്കിയതായി മകന്‍ പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകത്തിനു ശേഷം ഷെറീന്‍ ഒളിവില്‍ പോകുകയായിരുന്നു. ജോയിയെകൊലപ്പെടുത്തിയതായി ഷെറിന്‍ അമ്മയെ വിളിച്ചുപറഞ്ഞിരുന്നു. ഇതിനു ശേഷമാണ് Read more about ചെങ്ങന്നൂരില്‍ അമേരിക്കന്‍ മലയാളിയെ കൊന്ന് കത്തിച്ച് പുഴയില്‍ ഒഴുക്കി; മകന്‍ അറസ്റ്റില്‍[…]










