വാളയാര്‍ ചെക്ക്പോസ്റ്റില്‍ 8.5 കിലോ സ്വര്‍ണ്ണം പിടിച്ചു

04:26 PM 30/05/2016 പാലക്കാട്: വാളയാര്‍ ചെക്ക്പോസ്റ്റ് വഴി ബസില്‍ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 8.5 കിലോഗ്രാം സ്വര്‍ണ്ണം എക്സൈസ് അധികൃതര്‍ പിടികൂടി. ഉത്തരേന്ത്യക്കാരായ മൂന്ന് പേര്‍ പിടിയിലായി. വാഹനപരിശോധനക്കിടെ തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. അനില്‍, തരുണ്‍, അജറാം എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നും തൃശൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ബംഗളൂരുവില്‍ നിന്നാണ് സ്വര്‍ണ്ണവുമായി എത്തിയതെന്ന് പ്രതികള്‍ വെളിപ്പെടുത്തി. തൃശൂരിലെ ജ്വല്ലറികളിലേക്ക് ഉള്ളതാണ് സ്വര്‍ണ്ണമെന്നാണ് സൂചന. പ്രതികളെ വില്‍പ്പന നികുതി വകുപ്പിന് Read more about വാളയാര്‍ ചെക്ക്പോസ്റ്റില്‍ 8.5 കിലോ സ്വര്‍ണ്ണം പിടിച്ചു[…]

കലാഭവന്‍ മണിയുടെ സഹോദരനെ അധിക്ഷേപിച്ചും അസഭ്യം പറഞ്ഞും തരികിട സാബു

04:22pm 30/5/2016 കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ചും അസഭ്യം പറഞ്ഞും നടന്‍ തരികിട സാബു. മണിയുടെ ശരീരത്തില്‍ വിഷമദ്യം കണ്ടെത്തിയതില്‍ സാബു മോനെയും ജാഫര്‍ ഇടുക്കിയെയും സംശയമുണ്ടെന്നും ഇരുവരെയും പോലീസ് മുറയില്‍ ചോദ്യം ചെയ്യണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് സാബുവിനെ പ്രകോപിപ്പിച്ചത്. പോലീസ് മുറ എന്താണെന്നു കൂടി ഈ തത്തമ്മ ചുണ്ടന്‍ പറഞ്ഞു തരണമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സാബു കമന്റ് ബോക്‌സില്‍ രാമകൃഷ്ണനെതിരെ അസഭ്യ വാക്കുകളാണ് പ്രയോഗിച്ചിരിക്കുന്നത്. സ്വന്തം വീട്ടില്‍ Read more about കലാഭവന്‍ മണിയുടെ സഹോദരനെ അധിക്ഷേപിച്ചും അസഭ്യം പറഞ്ഞും തരികിട സാബു[…]

കാട്ടാനയെ ചരിഞ്ഞ നിലയിൽ

09:58 AM 30/05/2016 ബത്തേരി: വ‍യനാട് സുൽത്താൻ ബത്തേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 10 വയസ് പ്രായമുള്ള പിടിയാന വെടിയേറ്റ് ചരിഞ്ഞതാണെന്ന് പ്രാഥമിക നിഗമനം. പുൽപ്പള്ളി റോഡിലെ നാലാംമൈലിൽ വനത്തിനുള്ളിൽ റോഡിനോട് ചേർന്നാണ് കാട്ടാനയുടെ ജഡം നാട്ടുകാർ കണ്ടെത്തിയത്. എന്നാൽ, വെടിയേറ്റതാണോ എന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമെ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് വനം വകുപ്പ് മാധ്യമങ്ങളെ അറിയിച്ചു. ഒരു വർഷം മുമ്പ് സമാന രീതിയിൽ ചരിഞ്ഞ കാട്ടാനയുടെ ജഡം കണ്ടെത്തിയിരുന്നു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സഹകരണ മന്ത്രി എ സി മൊയ്തീന് സ്വീകരണം നല്‍കി.

09:41am 30/5/2016 കൊച്ചി :കുന്നംകുളം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തി സഹകരണ മന്ത്രി എ സി മൊയ്തീന് സ്വീകരണം നല്‍കി. പൊതു സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ സുരേന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് സി കെ സണ്ണി അധ്യക്ഷനായി. വിദ്യാഭ്യാസ അവാര്‍ഡ് മന്ത്രി എ സി മൊയ്തീനും 1001 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം മേയര്‍ സൗമിനി ജെയ്‌നും വിതരണം ചെയ്തു. രോഗികള്‍ക്കുള്ള ധനസഹായ വിതരണം കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബും നിര്‍വഹിച്ചു. സൊസൈറ്റിയുടെ ജീവകാരുണ്യ Read more about സഹകരണ മന്ത്രി എ സി മൊയ്തീന് സ്വീകരണം നല്‍കി.[…]

ജിഷയുടെ പിതാവിന്റെ ആരോപണം നിഷേധിച്ച് മെമ്പര്‍

09:39am 30/5/2016 പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു തനിക്കെതിരെ നടത്തിയ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് പഞ്ചായത്ത് മെമ്പര്‍ സുനില്‍. 26ാം തീയതി താന്‍ അയല്‍വാസി കൂടിയായ പാപ്പുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. തന്റെ മകളെ കൊന്നവരെ ഇതുവരെ പോലിസ് പിടികൂടിയില്ലന്നും ഇപ്പോള്‍ തനിക്കെതിരെ ചിലയാളുകള്‍ അപകീര്‍ത്തീകരമായ കാര്യങ്ങള്‍ പറയുകയാണെന്നും ഇതിനെതിരെ പരാതി നല്‍കാന്‍ മെമ്പര്‍ സഹായിക്കണമെന്നും പാപ്പു തന്നോട് ആവശ്യപെട്ടിരുന്നു. ഇത് പ്രകാരം താന്‍ പരാതി തയ്യാറാക്കുകയും പാപ്പു ഇതില്‍ ഒപ്പിടുകയും ചെയ്തു. അദ്ദേഹം തന്നെയാണ് ഐജിയ്ക്ക് Read more about ജിഷയുടെ പിതാവിന്റെ ആരോപണം നിഷേധിച്ച് മെമ്പര്‍[…]

രമേശ്‌ ചെന്നിത്തല പ്രതിപക്ഷനേതാവ്‌, നിര്‍ദേശിച്ചത്‌ ഉമ്മന്‍ചാണ്ടി

09:39am 30/5/2016 തിരുവനന്തപുരം: രമേശ്‌ ചെന്നിത്തലയെ നിയമസഭാ പ്രതിപക്ഷ നേതാവായും കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി നേതാവായും തെരഞ്ഞെടുത്തു. അഞ്ചുമണിക്കൂര്‍ നീണ്ട മാരത്തണ്‍ നടപടികള്‍ക്കുശേഷമാണു തീരുമാനം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവാകാനില്ല എന്നു വ്യക്‌തമാക്കിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു സുഗമമായി നടക്കുമെന്നു കരുതിയെങ്കിലും മണിക്കൂറുകള്‍ നീണ്ടു ചര്‍ച്ചകള്‍. എല്ലാ കോണ്‍ഗ്രസ്‌ നിയുക്‌ത എം.എല്‍.എമാരെയും ഹൈക്കമാന്‍ഡ്‌ പ്രതിനിധികള്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ കണ്ട്‌ അഭിപ്രായസ്വരൂപണം നടത്തിയശേഷമാണു പ്രഖ്യാനമുണ്ടായത്‌. ഐകകണ്‌ഠേനയായാണ്‌ രമേശിനെ കോണ്‍ഗ്രസ്‌ നിയമസഭാകക്ഷിനേതാവായും പ്രതിപക്ഷനേതാവായും തെരഞ്ഞെടുത്തതെന്ന്‌ തീരുമാനം പ്രഖ്യാപിച്ച എ.ഐ.സി.സി പ്രതിനിധിയുംഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്‌ Read more about രമേശ്‌ ചെന്നിത്തല പ്രതിപക്ഷനേതാവ്‌, നിര്‍ദേശിച്ചത്‌ ഉമ്മന്‍ചാണ്ടി[…]

കെ.പി. നൂറുദ്ദീന്‍ അന്തരിച്ചു

09:35am 30/5/2016 കണ്ണൂര്‍: പ്രമുഖ കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയും ഖാദി ബോര്‍ഡ്‌ മുന്‍ വൈസ്‌ ചെയര്‍മാനുമായ കെ.പി. നൂറുദ്ദീന്‍(77) അന്തരിച്ചു. കഴിഞ്ഞ ദിവസമാണു റോഡില്‍ കാല്‍തെന്നിവീണ്‌ അദ്ദേഹത്തിനു ഗുരുതര പരുക്കേറ്റത്‌. ഐ.സി.യു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച നൂറുദ്ദീന്‍ ഇന്നല വൈകിട്ടാണു മരണത്തിനു കീഴടങ്ങിയത്‌. കബറടക്കം ഇന്നു വൈകിട്ട്‌ നാലിനു കണ്ണൂര്‍ പുതിയങ്ങാടി ഹൈദ്രോസ്‌ പള്ളി ഖബര്‍ സ്‌ഥാനില്‍. രാവിലെ 7.30 നു കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലും 12 നു പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലും പൊതുദര്‍ശനത്തിനു വയ്‌ക്കും. 1939 Read more about കെ.പി. നൂറുദ്ദീന്‍ അന്തരിച്ചു[…]

ഡോ. ജോണ്‍സന്‍ വി. ഇടിക്കുളയെ കുഷ്ഠ രോഗാശുപത്രിയിലെ അന്തേവാസികള്‍ അനുമോദിച്ചു

09:26am 30/5/2016 നൂറനാട്: ലോക റിക്കാര്‍ഡ് കിട്ടിയതിനു ശേഷം കുടുംബവുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു എത്തിയ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയെ ആണു അന്തേവാസികള്‍ പൂച്ചെണ്ടു നല്‍കി സ്വീകരിച്ചത്. ഇവരുടെ മുഖത്തു കാണുന്ന സന്തോഷം ആണു ജീവിതത്തിലെ ഏറ്റവും വലിയ അവാര്‍ഡ് ആയി കാണുന്നത് എന്നു ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള പറഞ്ഞു. കുഷ്ഠ രോഗികളുടെ ഇടയില്‍ ഡോ. ജോണ്‍സണ്‍ വി. ഇ ടിക്കുളയുടെ നേതൃത്വത്തില്‍ നടന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക പ്രവര്‍ത്തര്‍ക്ക് എക്കാലവും മാതൃക ആണെ.കഴിഞ്ഞ 13 വര്‍ഷമായി Read more about ഡോ. ജോണ്‍സന്‍ വി. ഇടിക്കുളയെ കുഷ്ഠ രോഗാശുപത്രിയിലെ അന്തേവാസികള്‍ അനുമോദിച്ചു[…]

മണിയുടെ ശരീരത്തില്‍ വിഷമദ്യം: ജാഫര്‍ ഇടുക്കിയെയും സാബുവിനെയും സംശയമെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍

02:50pm 29/5/2106 തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നടന്‍മാരായ തരികിട സാബുവിനും ജാഫര്‍ ഇടുക്കിയ്ക്കുമെതിരെ ആരോപണവുമായി ആര്‍.എല്‍.വി രാമകൃഷ്ണന്‍. കലാഭവന്‍ മണി ആശുപത്രിയില്‍ ആകുന്നതിന്റെ തലേന്ന് പാടിയില്‍ വന്ന ആരോ ആയിരിക്കും വിഷമദ്യം കൊണ്ടുവന്നതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. ജാഫര്‍ ഇടുക്കിയും തരികിട സാബുവും അടക്കമുള്ളവരെ സംശയിക്കേണ്ടി വരുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. വിഷമദ്യം കൊണ്ടുവന്നത് തെളിയിക്കാതിരിക്കാന്‍ വേണ്ടിയാകും തിടുക്കപ്പെട്ട പാടി വൃത്തിയാക്കിയതെന്നും രാമകൃഷ്ണന്‍ പറഞ്ഞു. അന്നു പാടി വൃത്തിയാക്കി കൊണ്ടു Read more about മണിയുടെ ശരീരത്തില്‍ വിഷമദ്യം: ജാഫര്‍ ഇടുക്കിയെയും സാബുവിനെയും സംശയമെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍[…]

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് വഞ്ചനാപരം: വി ഡി സതീശന്‍ എംഎല്‍എ

02:44pm 29/5/2016 കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്തിരിക്കുന്ന നിലപാട് വഞ്ചനാപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എ. തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച പ്രകടനപത്രികയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി 3 ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു നിലപാടു മാറ്റം തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ കാപട്യമാണ് തെളിയിക്കുന്നതെന്നും വി ഡി സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഇത് സംബന്ധിച്ച ഉദ്യോഗസ്ഥതലത്തിലോ സര്‍ക്കാര്‍ അഭിഭാഷകരായോ ചര്‍ച്ച നടത്തിയതായി ജനങ്ങള്‍ക്ക് Read more about മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് വഞ്ചനാപരം: വി ഡി സതീശന്‍ എംഎല്‍എ[…]