കൊയിലാണ്ടിയില്‍ കാറിന് പിന്നില്‍ ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു.

09:46 AM 01/06/2016 കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ കാറിന് പിന്നില്‍ ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊയിലാണ്ടി നന്തി സ്വദേശികളായ ബഷീര്‍ (54), ഭാര്യ ജംഷീല (47) എന്നിവരാണ് മരിച്ചത്. മകനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ബഷീറിന്റെ മാതാവ് മരിച്ച വിവരമറിഞ്ഞ് അറിഞ്ഞ് കണ്ണൂര്‍ ഉള്ളൂര്‍ കടവില്‍ നിന്നും നന്തിയിലെ ഒറ്റതെങ്ങിലുള്ള വീട്ടിലേക്ക് വരവെ ടോള്‍ ബൂത്തിന് സമീപമായാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറിനുപിന്നില്‍ ലോറി ഇടിച്ചതിനത്തെുടര്‍ന്ന് കാര്‍ മറ്റൊരു Read more about കൊയിലാണ്ടിയില്‍ കാറിന് പിന്നില്‍ ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു.[…]

മാറ്റുന്ന വിവരം അറിയിക്കാമായിരുന്നു -സെൻകുമാർ

6:556 PM 31/05/2016 തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ എൽ.ഡി.എഫ് സർക്കാറിനെ വിമർശിച്ച് ഡി.ജി.പി ടി.പി സെൻകുമാർ. തന്നെ മാറ്റുന്ന വിവരം സർക്കാറിന് മാന്യമായി അറിയിക്കാമായിരുന്നു. സർക്കാറിന് ആവശ്യം ലോക്നാഥ് ബെഹ്റയെ ആണെങ്കിൽ വാശി പിടിച്ച് ഡി.ജി.പി പദവിയിൽ ഇരിക്കുന്നതിൽ അർഥമില്ലെന്നും സെൻകുമാർ പറഞ്ഞു. മേധാവി സ്ഥാനത്തു നിന്ന് നീക്കിയ നടപടിയിൽ ചട്ടലംഘനമുണ്ട്. സുപ്രീംകോടതി വിധിക്കും പൊലീസ് ആക്ടിനും വിരുദ്ധമായ നടപടിയാണിത്. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സെൻകുമാർ വ്യക്തമാക്കി. തന്‍റെ ജോലി നന്നായിട്ടു തന്നെ Read more about മാറ്റുന്ന വിവരം അറിയിക്കാമായിരുന്നു -സെൻകുമാർ[…]

ആതിരപ്പിള്ളിയില്‍ നിര്‍ബന്ധബുദ്ധിയില്ല: കടകംപള്ളി

06:50pm 31/5/2016 തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യൂതി പദ്ധതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അയയുന്നുവെന്ന് സൂചന. പദ്ധതി നടപ്പാക്കിയേ തീരുവെന്ന നിര്‍ബന്ധബുദ്ധി സര്‍ക്കാരിനില്ലെന്ന് വൈദ്യൂതിമന്ത്രി കടംകപള്ളി സുരേന്ദ്രന്‍. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്‌തേ വിഷയത്തില്‍ തീരുമാനമുണ്ടാകൂ. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി തീര്‍പ്പ് കല്പിക്കട്ടെ എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബിന്റെ ‘മുഖാമുഖം’ പരിപാടിയില്‍ പറഞ്ഞു. ജനങ്ങള്‍ വേണമെങ്കില്‍ മാത്രമേ പദ്ധതി നടപ്പാക്കൂ. സമവായം ഉണ്ടാക്കിയ ശേഷമേ വന്‍കിട പദ്ധതിയുമായി മുന്നോട്ടുപോകൂം. മുടങ്ങിക്കിടക്കുന്ന വൈദ്യുതി Read more about ആതിരപ്പിള്ളിയില്‍ നിര്‍ബന്ധബുദ്ധിയില്ല: കടകംപള്ളി[…]

തുടങ്ങിവെച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും- ഹൈബി ഈഡന്‍ എംഎല്‍എ

06:38pm 31/5/2016 കൊച്ചി: തുടങ്ങിവെച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍. കേരളത്തിന്റെ തന്നെ സ്വപ്നപദ്ധതികളാണ് കൊച്ചി മെട്രൊയും വല്ലാര്‍പാടം എല്‍എന്‍ജി ടെര്‍മിനലും. കഴിഞ്ഞ തവണ എംഎല്‍എ ആയിരുന്നപ്പോള്‍ ഇതിന്റെയൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഇതിനായി സര്‍ക്കാര്‍ സഹായമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി പുതിയ Read more about തുടങ്ങിവെച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും- ഹൈബി ഈഡന്‍ എംഎല്‍എ[…]

ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് 12 ന് അര്‍ധ രാത്രി മുതല്‍ ലോറികള്‍ പണിമുടക്കിലേക്ക്

06:36pm 31/5/2016 കൊച്ചി: സംസ്ഥാനത്ത് മാത്രം 2000 സി സി ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയുള്ള ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് 12 ന് അര്‍ധ രാത്രി മുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറികള്‍ കേരളത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.ഈ മാസം നാലിന് മുമ്പായി നടത്തുന്ന സര്‍ക്കാര്‍ തല ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ കേരളത്തിലെ ലോറി ഉടമകളും സര്‍വ്വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരത്തില്‍ പങ്കാളികളാകുമെന്ന് Read more about ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് 12 ന് അര്‍ധ രാത്രി മുതല്‍ ലോറികള്‍ പണിമുടക്കിലേക്ക്[…]

ജിഷയുടെ ചേച്ചി ദീപയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഉത്തരവായി

09:07am 31/5/20116 പെരുമ്പാവൂര്‍: ദലിത് കുടുംബത്തിലെ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജിഷയുടെ ചേച്ചി ദീപയ്ക്ക് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ ജോലി നല്‍കുവാന്‍ ഉത്തരവായി. കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ താലൂക്ക് അറ്റന്‍ഡര്‍ ആയാണ് ദീപയെ നിയമിക്കുക. കൂടാതെ ജിഷയുടെ കുടുംബത്തിന് മുടക്കുഴയില്‍ പണികഴിപ്പിക്കുന്ന വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. എന്നാല്‍ ജിഷയുടെ മാതാവ് രാജേശ്വരിയെ വാടക വീട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടി വൈകുകയാണ്. രാജേശ്വരിക്കായി ആശുപത്രിയില്‍ ഡ്യൂട്ടിയിലുള്ള വനിതാ പോലിസിന്റെ സേവനം 24 മണിക്കൂര്‍ ഷിഫ്റ്റ് അനുസരിച്ച് ഡ്യൂട്ടി ഏല്‍പ്പിച്ചിരിക്കുകയാണ്. പുതിയ Read more about ജിഷയുടെ ചേച്ചി ദീപയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ഉത്തരവായി[…]

അതിരപ്പള്ളി വിഷയം എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്യും: ഇ.പി. ജയരാജന്‍

09:00am 31/5/2016 കൊച്ചി: അതിരപ്പള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച്‌ എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്‌ത്‌ തീരുമാനത്തിലെത്തുമെന്നു വ്യവസായമന്ത്രി ഇ.പി. ജയരാജന്‍. എല്ലാ കാര്യത്തിലും കൂട്ടായ്‌മ തീരുമാനം ആവശ്യമാണ്‌. മുന്നണിക്കുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്നും സി.പി.എമ്മും സി.പി.ഐയും തമ്മില്‍ മുമ്പുള്ളതിനേക്കാള്‍ ഐക്യത്തിലാണെന്നും എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭ പാസാക്കിയ പ്രമേയം നടപ്പാക്കാന്‍ തുടര്‍ന്നുവരുന്ന സര്‍ക്കാരിന്‌ ബാധ്യതയുണ്ട്‌. കേരളത്തിനു സുരക്ഷയും തമിഴ്‌നാടിന്‌ വെള്ളവും എന്നതാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തത്വം. ഇതിനനുസൃതമായ നിലപാടാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചത്‌. Read more about അതിരപ്പള്ളി വിഷയം എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്യും: ഇ.പി. ജയരാജന്‍[…]

തെളിവുകളുടെ വിശദീകരണത്തിന്‌ സമയം നല്‍കണമെന്ന സരിതയുടെ അപേക്ഷ തള്ളി

08:53am 31/5/2016 കൊച്ചി: ഹാജരാക്കിയ തെളിവുകള്‍ സംബന്ധിച്ചു വിശദീകരിക്കുന്നതിനായി ജൂണ്‍ 15 വരെ സമയം നല്‍കണമെന്നാവശ്യപ്പെട്ട്‌ സോളര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്‌. നായര്‍ നല്‍കിയ അപേക്ഷ സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്‌റ്റിസ്‌ ജി. ശിവരാജന്‍ കമ്മിഷന്‍ തള്ളി. ജൂണ്‍ ആറിനു സരിത നിര്‍ബന്ധമായും ഹാജരാകണമെന്ന്‌ അഭിഭാഷകനെ കമ്മിഷന്‍ അറിയിച്ചു. സരിത കമ്മിഷനില്‍ ഹാജരാക്കിയ തെളിവുകളുടെ പകര്‍പ്പാവശ്യപ്പെട്ട്‌ കെ.സി. വേണുഗോപാല്‍ എം.പി നല്‍കിയ ഹര്‍ജി പരിഗണിച്ച കമ്മിഷന്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ആവശ്യമെങ്കില്‍ പകര്‍പ്പുനല്‍കാമെന്ന്‌ അഭിഭാഷകനെ അറിയിച്ചു. തെളിവുകള്‍ Read more about തെളിവുകളുടെ വിശദീകരണത്തിന്‌ സമയം നല്‍കണമെന്ന സരിതയുടെ അപേക്ഷ തള്ളി[…]

കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി സ്‌കൂള്‍ അടച്ചുപൂട്ടി

07:45pm 30/5/2016 തൃശ്ശൂര്‍ : കിരാലൂര്‍ പരശുറാമ മെമ്മോറിയല്‍ എല്‍പി സ്‌കൂള്‍ അടച്ച്‌ പൂട്ടി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ വടക്കാഞ്ചേരി എഇഒ സ്‌കൂള്‍ പൂട്ടിയത്‌. സ്‌കൂള്‍ ലാഭകരമല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കോടതിയില്‍ നിന്നും മാനേജ്‌മെന്റ്‌ ഉത്തരവ്‌ സ്വന്തമാക്കിയത്‌. ഓഫീസിലെ രേഖകള്‍ പിടിച്ചെടുത്ത്‌ എഇഒ സ്‌കൂള്‍ പൂട്ടി സീല്‍ വെച്ചു. അടച്ചുപൂട്ടാന്‍ വന്ന ഉദ്യോഗസ്‌ഥരെ സ്‌കൂള്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചു. പ്രതിഷേധിച്ച നാല്‌ പ്രവര്‍ത്തകരെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു.

കൈക്കൂലി കേസില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ അറസ്റ്റില്‍

04:28 PM 30/05/2016 മൂവാറ്റുപുഴ: സംരക്ഷണ ഭിത്തി സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ മൂവാറ്റുപുഴ ആര്‍.ഡി.ഒ അറസ്റ്റില്‍. മൂവാറ്റുപുഴ വാഴക്കുളം വേങ്ങച്ചുവട് സ്വദേശിയായ മാത്യൂ ഡാനിയേലില്‍ നിന്നും സംരക്ഷണ ഭിത്തി കെട്ടുന്നതുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.