പി. ശ്രീരാമകൃഷ്ണൻ സ്പീക്കർ

01:50PM 03/06/2016 തിരുവനന്തപുരം: നിയമസഭയുടെ അധ്യക്ഷനായി പൊന്നാനി എം.എൽ.എ പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. പി. ശ്രീരാമകൃഷ്ണന് 92 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർഥി വി.പി സജീന്ദ്രന് 46 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. എൽ.ഡി.എഫ്, യു.ഡി.എഫ് എം.എൽ.എമാരും ഏക ബി.ജെ.പി അംഗം ഒ. രാജഗോപാലും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. എന്നാൽ, പൂഞ്ഞാറിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ പി.സി ജോർജ് വോട്ട് രേഖപ്പെടുത്തിയില്ല. നിയമസഭ‍ാ ഉദ്യോഗസ്ഥർ വിതരണം ചെയ്ത ബാലറ്റ് പേപ്പർ വാങ്ങിയ പി.സി ജോർജ് വോട്ട് രേഖപ്പെടുത്താതെ Read more about പി. ശ്രീരാമകൃഷ്ണൻ സ്പീക്കർ[…]

മേജര്‍ കെ. മനോജ് കുമാറിന്‍റെ മൃതദേഹം സംസ്കരിച്ചു

01:39 PM 03/06/2016 തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മേജര്‍ കെ. മനോജ് കുമാറിന്‍റെ മൃതദേഹം സംസ്കരിച്ചു. 11.30ഒാടെ തൈക്കാട് ശാന്തി കവാടത്തില്‍ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കേരള സർക്കാറിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഭൗതികശരീരത്തിൽ ആദരാഞ്ജലി അർപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ മുബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭൗതികശരീരം എത്തിച്ചത്. ഇന്ന് രാവിലെ എട്ട് മുതൽ വേട്ടമുക്കിലെ വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പുല്‍ഗാവിലെ സൈനിക Read more about മേജര്‍ കെ. മനോജ് കുമാറിന്‍റെ മൃതദേഹം സംസ്കരിച്ചു[…]

ജിഷ കൊലക്കേസ് അന്യേഷണവുമായി ബന്ധപെട്ട് പെരുമ്പാവൂരില്‍ പുതിയ ഓഫീസ് ആരംഭിച്ചു.

03:28pm 2/6/2016 പെരുമ്പാവൂര്‍: ജിഷ കൊലക്കേസ് അന്യേഷണവുമായി ബന്ധപെട്ട് പെരുമ്പാവൂരില്‍ പുതിയ ഓഫീസ് ആരംഭിച്ചു. പെരുമ്പാവൂര്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനകത്തണ് അന്യേഷണസംഘത്തിനു മാത്രമായാണ് ഓഫീസ് തുറന്നത്. ഇനിമുതല്‍ പുതിയ ഓഫീസ് താവളമാക്കിയായിരിക്കും അന്യേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. കൂടാതെ കേസിനെ സാഹയിക്കുന്ന വിവരങ്ങലും മറ്റും പെതുജനങ്ങള്‍ക്ക് പോലീസിനെ അറിയിക്കാനായ് പ്രത്യേക ഫേണ്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജിഷ കേസുമായ് ബന്ധപെട്ടുള്ള വിവരങ്ങള്‍ പെതുജനങ്ങള്‍ക്ക് 2595009 എന്ന നമ്പറില്‍ അറിയിക്കാം.

ജിഷയുടെ കേസുമായി ബന്ധപ്പെട്ട് പട്ടിക ജാതി പട്ടിക വര്‍ഗ സമുദായ സമര സമിതിയുടെ നേതൃത്വത്തില്‍ 17 ന് ആത്മാഭിമാന മാര്‍ച്ച് നടത്തും.

03:00PM 2/6/2016 കൊച്ചി: പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷയുടെ കേസുമായി ബന്ധപ്പെട്ട് പട്ടിക ജാതി പട്ടിക വര്‍ഗ സമുദായ സമര സമിതിയുടെ നേതൃത്വത്തില്‍ 17 ന് ആത്മാഭിമാന മാര്‍ച്ച് നടത്തും. പെരുമ്പാവൂര്‍ കുറുപ്പംപടി പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ജിഷയുടെ വസതിയിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. 33 പട്ടിക ജാതി – പട്ടിക വര്‍ഗ സംഘടനകള്‍ ചേര്‍ന്നുള്ളതാണ് സമരസമിതി. കൊലപാതകവുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ വിവിധ ആവശ്യങ്ങളുന്നയിക്കും. കേസന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണം, തെളിവുകള്‍ നശിപ്പിച്ച പോലീസ്-റവന്യു-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്മാരേയും Read more about ജിഷയുടെ കേസുമായി ബന്ധപ്പെട്ട് പട്ടിക ജാതി പട്ടിക വര്‍ഗ സമുദായ സമര സമിതിയുടെ നേതൃത്വത്തില്‍ 17 ന് ആത്മാഭിമാന മാര്‍ച്ച് നടത്തും.[…]

തലശേരി ഐ.ഡി.ബി ഐ ബാങ്കില്‍ ജീവനക്കാരി വെടിയേറ്റ് മരിച്ചു

02:56PM 02/06/2016 കണ്ണൂര്‍: തലശ്ശേരി ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു. മേലൂര്‍ പുതിയാണ്ടി ഹൗസില്‍ വിനോദിന്റെയും സുധയുടെയും മകള്‍ വില്‍ന വിനോദാണ്(25) മരിച്ചത്. രാവിെല 9.45 ഓടെ ബാങ്കിനുള്ളിലാണ് സംഭവം. സുരക്ഷ ജീവനക്കാരന്‍ തോക്ക് വൃത്തിയാക്കി തിര നിറക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. തലക്ക് വെടിയേറ്റ വില്‍ന തല്‍ക്ഷണം മരിച്ചു. സുരക്ഷാ ജീവനക്കാരനായ ഹരീന്ദ്രനെ(52)യും തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. വിമുക്ത ഭടനാണ് ഹരീന്ദ്രന്‍.

സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 10,4787 പേര്‍ യോഗ്യര്‍,

07:20pm 01/6/2016 തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 1,04,787 പേരാണ് ഈ വര്‍ഷം യോഗ്യത നേടിയത്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവര്‍ ബീബിയ്ക്കാണ് ഒന്നാം റാങ്ക്. ചെന്നൈയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ലക്ഷ്മന്‍ ദേവ് ബി രണ്ടാം റാങ്കും എറണാകുളം സ്വദേശി ബെന്‍സണ്‍ ജെയ്ക്ക് എല്‍ദോ മൂന്നാം റാങ്കും നേടി. ആദ്യ പത്ത് റാങ്കുകളില്‍ മൂന്നെണ്ണം പെണ്‍കുട്ടികളും ഏഴെണ്ണം ആണ്‍കുട്ടികളും സ്വന്തമാക്കി. 1,16,447 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിന് Read more about സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 10,4787 പേര്‍ യോഗ്യര്‍,[…]

ലഹരി വിരുദ്ധ പ്രചാരണത്തില്‍ സച്ചിന്‍ കേരളത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍

07:19pm 01/6/2016 തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രചാരണത്തില്‍ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരളത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാകും. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ്‌ മന്ത്രിമാരുമായി ഇതു സംബന്ധിച്ച്‌ സച്ചിന്‍ ചര്‍ച്ച നടത്തി. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന്‌ എന്നിവയുടെ ഉപയോഗത്തിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമാകാന്‍ സച്ചിനോട്‌ അഭ്യാര്‍ത്ഥിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമികള്‍ തുടങ്ങാനും സച്ചിന്‍ സന്നദ്ധത പ്രകടിപ്പിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ഓഹരി ഉടമകളെ പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണ്‌ സച്ചിന്‍ കേരളത്തിലെത്തിയത്‌. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന Read more about ലഹരി വിരുദ്ധ പ്രചാരണത്തില്‍ സച്ചിന്‍ കേരളത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍[…]

ടി.പി.സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് മതതീവ്രവാദികള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്

07:08pm 01/5/2016 കൊച്ചി: ടി.പി.സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് മതതീവ്രവാദികള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ഒ.രാജഗോപാല്‍ എംഎല്‍എ നയിക്കുന്ന വിജയയാത്രക്ക് വൈറ്റിലയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതതീവ്രവാദ ശക്തികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് സെന്‍കുമാറിനെതിരെ ഒരു മതതീവ്രവാദ സംഘടന പ്രചാരണം നടത്തിയിരുന്നു. മതതീവ്രവാദ ശക്തികളുടെ വോട്ട് നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. സംസ്ഥാനത്തുടനീളം സിപിഎം വോട്ട് എന്‍ഡിഎ പിടിച്ചെടുത്തിരുന്നു. ന്യൂനപക്ഷ തീവവ്രവാദ Read more about ടി.പി.സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് മതതീവ്രവാദികള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്[…]

കോഴിക്കോട് ഓട്ടോ മറിഞ്ഞ് യു.കെ.ജി വിദ്യാർഥി മരിച്ചു

07:07 PM 01/06/2016 കോഴിക്കോട്: ചെറുവണ്ണൂരിൽ സ്കൂളിലേക്കുള്ള ഓട്ടോ മറിഞ്ഞ് വിദ്യാർഥി മരിച്ചു. കുണ്ടായിത്തോട് സെന്‍റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാർഥിയായ നുജ നസ്റ (അഞ്ച്) ആണ് മരിച്ചത്. അപകടത്തിൽ നാലു കുട്ടികൾക്ക് പരിക്കേറ്റു. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ ഓട്ടോ വെട്ടിച്ചു മാറ്റുകയായിരുന്നു. അപകടത്തിൽ നുജക്ക് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനായില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ബേപ്പൂർ ബി.സി റോഡിൽ പോർട്ട് ക്വാർട്ടേഴ്സിൽ താമസിക്കുന്ന നജ്മൽ Read more about കോഴിക്കോട് ഓട്ടോ മറിഞ്ഞ് യു.കെ.ജി വിദ്യാർഥി മരിച്ചു[…]

ഐ.എ.എസ് തലത്തിലും വന്‍ അഴിച്ചുപണി

07:05 PM 01/06/2016 തിരുവനന്തപുരം: പൊലീസ് തലപ്പത്തെ മാറ്റത്തിന് പുറമേ ഐ.എ.എസ് തലത്തിലും വന്‍ അഴിച്ചുപണി. സെക്രട്ടറിമാര്‍ മുതല്‍ അഡീഷണൽ ചീഫ് സെക്രട്ടറി വരെയുള്ള ഐ.എ.എസുകാർക്കാണ് സ്ഥാനമാറ്റം വന്നത്. കാര്യപ്രാപ്തിയും ഭരണത്തില്‍ മികച്ച പ്രകടനവും കാഴ്ചവെച്ചവര്‍ക്ക് സുപ്രധാന തസ്തികകളില്‍ നിയമനം നല്‍കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇതിൻെറ അടിസ്ഥാനത്തിൽ കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, സപൈ്ളകോ അടക്കം പ്രധാന പൊതുമേഖല സ്ഥാപനങ്ങളുടെയും തലവന്മാരെ മാറ്റി കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം പുറത്തിറങ്ങി. സപ്ലൈക്കോ എം.ഡിയായി ഡോ. ആശാ തോമസിനെ നിയമിച്ചു. ജ്യോതിലാലാണ് പുതിയ Read more about ഐ.എ.എസ് തലത്തിലും വന്‍ അഴിച്ചുപണി[…]