ബി.ജെ.പിയുമായുള്ള ഐക്യം എന്നും ഉണ്ടാകണമെന്നില്ല -വെള്ളാപള്ളി

07:20 PM 04/06/2016 കൊച്ചി: ബി.ജെ.പിയുമായുള്ള ബന്ധം എന്നും നിലനില്‍കണമെന്നില്ളെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത് രാഷ്ട്രീയമാണ്, രാഷ്ട്രീയത്തില്‍ മാറ്റം സംഭവിക്കുമ്പോള്‍ ബി.ഡി.ജെ.എസിനും അതിനനുസരിച്ച് മാറേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം ലഭിച്ചതിന് പിന്നില്‍ ബി.ഡി.ജെ.എസ് ആണെന്ന് വെള്ളാപ്പള്ളി അവകാശപ്പെട്ടു. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ മല്‍സരത്തിന് ഉണ്ടായിരുന്നത് കൊണ്ടാണ് യു.ഡി.എഫ് വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടിയതും ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞതെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീപ്രവേശം: അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ സന്നദ്ധമെന്ന് ദേവസ്വം മന്ത്രി

07:07 PM 04/06/2016 തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടത്താര്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോടതി ഉത്തരവിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് അഭിപ്രായ സമന്വയത്തിനാണ്. സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. സ്ത്രീ പ്രവേശം സംബന്ധിച്ച് സര്‍ക്കാര്‍ ഒരു തീരുമാനവും ജനങ്ങളുടെ മേല്‍ അടിച്ചല്‍േപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ് വിഷയം.

ഔദാര്യത്തിനു കാത്തുനില്‍ക്കാതെ നന്ദിനി യാത്രയായി, വേദനകളില്ലാത്ത ലോകത്തേക്ക്

08:20am 4/6/2016 തൃശൂര്‍: സര്‍ക്കാരിന്റെ ഔദാര്യത്തിനു കാത്തുനില്‍ക്കാതെ നന്ദിനി യാത്രയായി. മുറിച്ചുനീക്കപ്പെട്ട കാലുമായി ജോലിക്കായി പൊരുതിയ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ നന്ദിനി സി.മേനോന്‍ (45) തൃശൂര്‍ അമല ആശുപത്രിയില്‍ ഇന്നലെ അന്തരിച്ചു. പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരന്‍ അമിതാവ് ഘോഷിന്റെ ‘കൊല്‍ക്കത്ത ക്രോമസോം’ ഉള്‍പ്പെടെ നാലു പ്രമുഖ കൃതികള്‍ നന്ദിനി മലയാളത്തിലേക്കു തര്‍ജമ ചെയ്തിട്ടുണ്ട്. വൃക്കരോഗികള്‍ക്കു സഹായമേകാന്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകയായും അഭിഭാഷകയായും അധ്യാപികയായും പ്രവര്‍ത്തിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം പിന്നീടു നടക്കും. കടുത്ത Read more about ഔദാര്യത്തിനു കാത്തുനില്‍ക്കാതെ നന്ദിനി യാത്രയായി, വേദനകളില്ലാത്ത ലോകത്തേക്ക്[…]

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ രേഖാ ചിത്രവുമായി സാമ്യമുള്ള രാജസ്ഥാനി കസ്റ്റഡിയില്‍

08:15am 04/6/2016 തൃശൂര്‍: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയുടേതെന്ന നിലയില്‍ പുറത്തുവിട്ട രേഖാചിത്രവുമായി രൂപസാദൃശ്യമുള്ളയാളെ തൃശൂരിനടുത്ത് പേരാമംഗലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടു. രജനീഷി (20) രാജസ്ഥാന്‍ സ്വദേശിയാണ് വെള്ളിയാഴ്ച വൈകീട്ടോടെ പേരാമംഗലം പൊലീസിന്‍െറ കസ്റ്റഡിയിലായത്. വരടിയത്ത് ടൈല്‍സിന്‍െറ പണിയില്‍ ഏര്‍പ്പെട്ടുവരുന്ന ഇയാളെ ജിഷ കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം ചോദ്യം ചെയ്ത് വിരലടയാളവും മറ്റും ശേഖരിച്ച് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കാമെന്ന ഉറപ്പില്‍ തൊഴിലുടമയുടെ ജാമ്യത്തില്‍ വിട്ടു. പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുള്ളത് ശ്രദ്ധയില്‍പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം Read more about പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ രേഖാ ചിത്രവുമായി സാമ്യമുള്ള രാജസ്ഥാനി കസ്റ്റഡിയില്‍[…]

ജിഷയുടെ മാതാവ് കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് പിതാവ് പാപ്പു

08:15am 04/06/2016 കൊച്ചി: ജിഷ വധക്കേസില്‍ ജോമോന്‍ പുത്തന്‍പുരക്കലിന്‍െറ പരാതിയെത്തുടര്‍ന്ന് ജിഷയുടെ പിതാവ് പാപ്പുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് ആലുവ പൊലീസ് ക്യാമ്പിലെത്തിച്ച് മൊഴിയെടുക്കല്‍ തുടരുന്നു. ജിഷയുടെ മാതാവ് രാജേശ്വരി ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലിചെയ്തിരുന്നുവെന്ന് പാപ്പു ആശുപത്രിയില്‍വെച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇയാളില്‍നിന്ന് മൊഴിയെടുക്കുന്നത്. രാജേശ്വരി കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലിചെയ്ത കാര്യം പാപ്പു അന്വേഷണ സംഘത്തോടും സമ്മതിച്ചു.90കളില്‍ പെരുമ്പാവൂരിലെ പെട്ടിക്കടയില്‍ താമസിച്ച കാലത്താണ് രാജേശ്വരി നേതാവിന്‍െറ വീട്ടില്‍ ജോലിക്ക് പോയിരുന്നതെന്നാണ് പാപ്പു ആശുപത്രിയില്‍നിന്ന് Read more about ജിഷയുടെ മാതാവ് കോണ്‍ഗ്രസ് നേതാവിന്‍െറ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് പിതാവ് പാപ്പു[…]

മണിയുടെ മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് സഹോദരന്‍

08:05am 04/06/2016 തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ അന്വേഷണം നല്ല രീതിയിലാണ് നടന്നത്. എന്നാല്‍ പിന്നീട് അന്വേഷണം തകിടം മറിക്കുന്ന നിലയിലായി. കലാഭവന്‍ മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇത് 100 ശതമാനം ആസൂത്രിത കൊലപാതകമായിരുന്നെന്ന് വ്യക്തമാണ്.മെഥനോള്‍ ഉള്ളില്‍ച്ചെന്നെന്ന് അന്വേഷണത്തില്‍ പറയുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടുകയും മറ്റും Read more about മണിയുടെ മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് സഹോദരന്‍[…]

മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കടന്ന യുവാവ് പിടിയില്‍.

07:59am 4/06/2016 തൊടുപുഴ: മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കടന്ന യുവാവ് പിടിയില്‍. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ മൂന്ന് കിലോമീറ്ററോളം ബസ് ഓടിച്ച് വെങ്ങല്ലൂരില്‍ എത്തിയപ്പോഴാണ് മണക്കാട് നിരപ്പേല്‍ ദീപു പ്രകാശിനെ (20) തൊടുപുഴ പൊലീസ് പിടികൂടിയത്. തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കട്ടപ്പന-തൊടുപുഴ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന ഓര്‍ഡിനറി ബസാണ് രാത്രി പത്തോടെ യുവാവ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഓടിച്ചുകൊണ്ടുപോയത്. വ്യാഴാഴ്ച സര്‍വിസ് കഴിഞ്ഞ് സ്റ്റാന്‍ഡിന് പുറത്ത് ഇന്ത്യന്‍ ഹാര്‍ഡ്വെയര്‍ എന്ന സ്ഥാപനത്തിന് സമീപമാണ് ബസ് Read more about മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കടന്ന യുവാവ് പിടിയില്‍.[…]

മകരവിളക്കിന്‌ ആന എഴുന്നള്ളിപ്പ്‌ ഒഴിവാക്കണം: ഹൈക്കോടതി

07:56am 4/6/2016 കൊച്ചി: ശബരിമലയില്‍ മകരവിളക്കിന്‌ ആനയെ എഴുന്നുള്ളിപ്പ്‌ ഒഴിവാക്കണമെന്ന്‌ ഹൈക്കോടതി. എന്നാല്‍ വാര്‍ഷിക ഉത്സവത്തിന്‌ ഒരാനയെ എഴുന്നള്ളത്തിനായി ഉപയോഗിക്കാനും കോടതി അനുമതി നല്‍കി. ശബരിമലയില്‍ ഉത്സവത്തിന്‌ ആനകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ ക്ഷേത്രം തന്ത്രിമാരുടെയും ദേവസ്വം ബോര്‍ഡിന്റേയും നിലപാടു തേടിയശേഷമാണ്‌ ആക്‌ടിങ്‌ ചീഫ്‌ ജസ്‌റ്റിസ്‌ തോട്ടത്തില്‍. ബി. രാധാകൃഷ്‌ണന്‍, ജസ്‌റ്റിസ്‌ അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌. തന്ത്രിമാര്‍ക്ക്‌ ഭിന്നാഭിപ്രായമുണ്ടായതിനാലാണ്‌ വാര്‍ഷികോത്സവത്തിന്‌ ഒരാനയെ എഴുന്നള്ളിക്കാന്‍ നിര്‍ദേശിച്ചത്‌.

പുറ്റിങ്ങല്‍ ദുരന്തം: പീതാംബരക്കുറുപ്പിനെ ചോദ്യം ചെയ്യും

02:20PM 3/6/2016 കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എന്‍.പീതാംബരക്കുറുപ്പിനെ കേന്ദ്ര അന്വേഷണ സംഘം ചോദ്യം ചെയ്യും.വെടിക്കെട്ട് നടത്താൻ അനുമതി വാങ്ങിത്തരാമെന്ന് പീതാംബരക്കുറുപ്പ് വാഗ്ദാനം നല്‍കിയതായി അന്വേഷണ സംഘത്തിന് മുന്നില്‍ ക്ഷേത്രഭാരവാഹികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. വെടിക്കെട്ട് നിരോധിച്ചുള്ള കളക്ടറുടെ ഉത്തരവുമായി വില്ലേജ് ഓഫീസര്‍ ഏപ്രില്‍ എട്ടിന് ക്ഷേത്രപരിസരത്ത് എത്തുമ്പോള്‍ പീതാംബരക്കുറുപ്പ് അവിടെയുണ്ടായിരുന്നു. നിരോധന ഉത്തരവ് ക്ഷേത്രഭാരവാഹികളെ കാണിച്ച് ഒപ്പിട്ട് തിരികെ വാങ്ങാനെത്തിയതായിരുന്നു വില്ലേജ് ഓഫീസര്‍.വെടിക്കെട്ട് ആരാണ് നിരോധിച്ചത് എന്ന് ചോദിച്ച Read more about പുറ്റിങ്ങല്‍ ദുരന്തം: പീതാംബരക്കുറുപ്പിനെ ചോദ്യം ചെയ്യും[…]

വോട്ട് ചോർച്ച: യു.ഡി.എഫ് തകർച്ചയിലേക്ക് നീങ്ങുന്നതിന്‍റെ സൂചന -പി.സി ജോർജ്

02:02PM 03/06/2016 തിരുവനന്തപുരം: യു.ഡി.എഫ് തകർച്ചയിലേക്ക് നീങ്ങുന്നതിന്‍റെ കൃത്യമായ സൂചനയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് ഫലമെന്ന് പി.സി ജോർജ് എം.എൽ.എ. ഇരുമുന്നണിയുടെയും പിന്തുണയില്ലാതെ സഭയിലെത്തിയതിനാൽ താൻ വോട്ട് അസാധുവാക്കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആരുടെ വോട്ടാണ് ചോർന്നതെന്ന് തനിക്കറിയില്ല. ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ വോട്ടുചെയ്തത് എൽ.ഡി.എഫിനാണ്. ബിജെപി-എൽ.ഡി.എഫ് ബന്ധത്തിന്‍റെ തെളിവാണിതെന്നും പി.സി.ജോർജ് ആരോപിച്ചു