ഹൈകോടതി ജഡ്​ജിക്ക്​ കോഴ വാഗ്​ദാനം

04:19pm 06/06/2016 കൊച്ചി: നെടുമ്പ​ാശേരി സ്വർണക്കടത്ത്​ കേസിൽ ഹൈകോടതി ജഡ്​ജിക്ക്​ കോഴ വാഗ്​ദാനം. കൊഫെപോസ നിയമത്തിൽ നിന്ന്​ ഒഴിവാക്കുകയാണെങ്കിൽ 25 ലക്ഷം രൂപ നൽകാമെന്ന്​ ​പ്രതിക്ക്​ വേണ്ടി വാഗ്​ദാനം ചെയ്​തതായി ജസ്​റ്റിസ്​ കെ.ടി ശങ്കരനാണ്​ വെളിപ്പെടുത്തിയത്​. സ്വർണക്കടത്തു കേസിൽ ചുമത്തിയിരിക്കുന്ന കെഫേപോസ നിയമം ഒഴിവാക്കണമെന്ന്​ ആവശ്യ​പ്പെടുന്ന ഹരജി ഇന്ന്​ കോടതിയുടെ പരിഗണനയിൽ വന്നു. ഹരജി​ പരിഗണിക്കുന്ന വേളയിലാണ്​ തനിക്ക്​ 25 ലക്ഷം രൂപ കോഴ വാഗദാനം ചെയ്​തതായി ജസ്​റ്റിസ്​ കെടി ശങ്കരൻ വെളിപ്പെടുത്തിയത്​. തുടർന്ന്​ കേസ്​ പരിഗണിക്കുന്നതിൽ Read more about ഹൈകോടതി ജഡ്​ജിക്ക്​ കോഴ വാഗ്​ദാനം[…]

കൊച്ചി മെട്രോ നിര്‍മ്മാണം; മുഖ്യമന്ത്രി നേരിട്ട്‌ വിലയിരുത്തും

04:10pm 6/6/2016 കൊച്ചി : കൊച്ചി മെട്രോ റെയില്‍ 2017 മാര്‍ച്ചില്‍ യാഥാര്‍ത്ഥ്യമാകത്തക്ക വിധം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്‌ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കൊച്ചി മെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ്‌ തീരുമാനം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്രൈമാസാടിസ്‌ഥാനത്തില്‍ ലക്ഷ്യം വച്ച്‌ മുന്നോട്ട്‌ പോകണമെന്നും ത്രൈമാസ റിപ്പോര്‍ട്ട്‌ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി നേരിട്ട്‌ വിലയിരുത്തും. ഇ. ശ്രീധരന്റെ സൗകര്യം കൂടി പരിഗണിച്ച്‌ കെ.എം. ആര്‍. എല്‍., ഡി.എം.ആര്‍. സി. എന്നിവയുടെ Read more about കൊച്ചി മെട്രോ നിര്‍മ്മാണം; മുഖ്യമന്ത്രി നേരിട്ട്‌ വിലയിരുത്തും[…]

കൊച്ചി സിറ്റി പോലീസ് പൊതുജനങ്ങള്‍ക്കായി നല്‍കിവരുന്ന സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പോലീസ് കണ്‍ട്രോള്‍ റൂമില്‍ പി.ആര്‍.ഐ (പ്രൈമറി റേറ്റ് ഇന്റര്‍ഫെയ്‌സ്) ലൈന്‍ സംവിധാനം നാളെ മുതല്‍ ആരംഭിക്കും

01:30PM 6/6/2016 കൊച്ചി: കൊച്ചി സിറ്റി പോലീസ് പൊതുജനങ്ങള്‍ക്കായി നല്‍കിവരുന്ന സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പോലീസ് കണ്‍ട്രോള്‍ റൂമില്‍ പി.ആര്‍.ഐ (പ്രൈമറി റേറ്റ് ഇന്റര്‍ഫെയ്‌സ്) ലൈന്‍ സംവിധാനം നാളെ മുതല്‍ ആരംഭിക്കും. ഈ സംവിധാനം മൂലം പൊതുജനങ്ങള്‍ക്ക് പോലീസിന്റെ സേവനങ്ങളും മറ്റും ലഭിക്കുന്നതിനായി വിളിക്കുമ്പോള്‍ 30 ആളുകളുടെ കോളുകള്‍ ഒരേസമയം അറ്റന്റ് ചെയ്യുവാനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ പോലീസിന്റെ പൊതുജനങ്ങള്‍ക്കായുള്ള സേവന സഹായങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുവാന്‍ സഹായിക്കുന്നു. ഇതോടൊപ്പം പോലീസ് ഫ്‌ളയിംഗ് Read more about കൊച്ചി സിറ്റി പോലീസ് പൊതുജനങ്ങള്‍ക്കായി നല്‍കിവരുന്ന സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പോലീസ് കണ്‍ട്രോള്‍ റൂമില്‍ പി.ആര്‍.ഐ (പ്രൈമറി റേറ്റ് ഇന്റര്‍ഫെയ്‌സ്) ലൈന്‍ സംവിധാനം നാളെ മുതല്‍ ആരംഭിക്കും[…]

അഡ്വക്കറ്റ് ജനറലായി സി.പി. സുധാകരപ്രസാദ് ചുമതലയേറ്റു

12:40pm 06/06/2016 കൊച്ചി: കേരളത്തിന്‍റെ പുതിയ അഡ്വക്കറ്റ് ജനറലായി മുതിർന്ന അഭിഭാഷകൻ അഡ്വ. സി.പി. സുധാകരപ്രസാദ് ചുമതലയേറ്റു. രാവിലെ പത്തിന് ഹൈകോടതി സമുച്ചയത്തിലെ മൂന്നാം നിലയിലുള്ള അഡ്വക്കറ്റ് ജനറലിന്‍റെ ചേംബറിലെത്തിയാണ് സ്​ഥാനമേറ്റെടുത്തത്. നീതിന്യായ വ്യവസ്ഥ അഴിമതി മുക്തമാക്കാൻ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഭിഭാഷകരുടെ അഭിവൃദ്ധിക്കുവേണ്ടി തന്നലാവും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലാവലിൻ കേസിലെ ഫയൽ പഠിച്ച ശേഷം അതേക്കുറിച്ച് അഭിപ്രായം പറയാമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി സുധാകര പ്രസാദ് വ്യക്തമാക്കി.

നിമിക്ക് വീണ്ടും ഗോര്‍മെ വേൾഡ് കുക്ക് ബുക്ക് പുരസ്കാരം.

09:10am 5/6/2016 ഇന്ത്യയുടെ പ്രാദേശിക പാചകവിഭവങ്ങൾ ലോകത്തിന് പരിചയപ്പെടുത്തിയ നിമി എന്ന വീട്ടമ്മയ്ക്ക് വീണ്ടും ഗോര്‍മെ വേൾഡ് കുക്ക് ബുക്ക് പുരസ്കാരം. തൃശൂർ സ്വദേശിനിയായ നിമി സുനിൽ കുമാറിന്‍റെ മൂന്നാമത്തെ പുസ്തകമായ 4-ഒ-ക്ലോക്ക് ടെംപ്റ്റേഷൻസ് ഓഫ് കേരള എന്ന പുസ്തകത്തിനാണ് മികച്ച ഇന്ത്യൻ പാചക പുസ്തകത്തിനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്. ചൈനയിലെ യെന്തായിയിൽ നടന്ന ചടങ്ങിൽ 209 രാജ്യങ്ങളിൽ നിന്നുള്ള പുസ്താകങ്ങളാണ് എത്തിയിരുന്നത്. പാചകലോകത്തെ ഓസ്കാർ എന്നാണ് ഗോർമെ പാചകപുരസ്കാരം അറിയപ്പെടുന്നത്. 2013-14ലെ ഗോർമെ വേൾഡ് കുക്ക് ബുക്ക് Read more about നിമിക്ക് വീണ്ടും ഗോര്‍മെ വേൾഡ് കുക്ക് ബുക്ക് പുരസ്കാരം.[…]

റിമാന്‍ഡ്‌ കാലാവധിക്കുമുമ്പ്‌ പ്രതിയെ ഹാജരാക്കിയ സംഭവം: ജയില്‍ സൂപ്രണ്ടിനെ വിളിച്ചുവരുത്തി വിജിലന്‍സ്‌ കോടതി ശാസിച്ചു

09:05am 5/6/2016 മൂവാറ്റുപുഴ: കൈക്കൂലിക്കേസില്‍ അറസ്‌റ്റിലായ മൂവാറ്റുപുഴ ആര്‍.ഡി.ഒ: വി.ആര്‍. മോഹനന്‍ പിള്ളയുടെ റിമാന്‍ഡ്‌ കാലാവധി തീരുംമുമ്പ്‌ വീണ്ടും കോടതിയില്‍ ഹാജരാക്കിയ നടപടിക്കെതിരേ മൂവാറ്റുപുഴ സബ്‌ജയില്‍ സൂപ്രണ്ട്‌ കെ.എ. ബാലകൃഷ്‌ണനെ വിജിലന്‍സ്‌ കോടതി വിളിച്ചുവരുത്തി ശാസിച്ചു. പ്രതികളെ സഹായിക്കുന്ന ഇത്തരം നടപടി ആവര്‍ത്തിച്ചാല്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന മുന്നറിയിപ്പും ഉദ്യോഗസ്‌ഥനു കോടതി നല്‍കി. എന്തടിസ്‌ഥാനത്തിലാണ്‌ റിമാന്‍ഡ്‌ കാലാവധി തീരുംമുമ്പേ പ്രതിയെ കോടതിയില്‍ ഹാജരാക്കിയതെന്നു ജഡ്‌ജി പി. മാധവന്‍ ആരാഞ്ഞു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത്‌ പ്രതിക്കു വഴിവിട്ട Read more about റിമാന്‍ഡ്‌ കാലാവധിക്കുമുമ്പ്‌ പ്രതിയെ ഹാജരാക്കിയ സംഭവം: ജയില്‍ സൂപ്രണ്ടിനെ വിളിച്ചുവരുത്തി വിജിലന്‍സ്‌ കോടതി ശാസിച്ചു[…]

ഐസിനു വില കൂട്ടുന്നു;

09:03am 5/6/2016 കോഴിക്കോട്‌: സംസ്‌ഥാനത്തെ ഐസ്‌ പ്ലാന്റുകള്‍ ഐസ്‌ ബ്ലോക്കുകള്‍ക്കു വില കൂട്ടുന്നു. ഇതു വിപണിയില്‍ മത്സ്യവില കൂടുന്നതിനു കാരണമാകും. ട്രോളിങ്‌ നിരോധനം തുടങ്ങുന്നദിവസം ഐസ്‌ ബ്ലോക്കിന്റെ വില 60 ല്‍ നിന്ന്‌ എഴുപതിലേക്ക്‌ ഉയര്‍ത്താനാണ്‌ ഐസ്‌ പ്ലാന്റ്‌ ഉടമകളുടെ തീരുമാനം. മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകള്‍ക്ക്‌ 100 മുതല്‍ 400 വരെ ബ്ലോക്കുകള്‍ വേണമെന്നിരിക്കേ വില വര്‍ധിപ്പിക്കല്‍ ഉപഭോക്‌താക്കള്‍ക്ക്‌ ഇരുട്ടടിയാണ്‌. 100 ബ്ലോക്കുകളുമായി മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടിന്‌ പുതിയ നിരക്കുപ്രകാരം 1000 രൂപ അധിക ബാധ്യതവരും. സംസ്‌ഥാനത്ത്‌ Read more about ഐസിനു വില കൂട്ടുന്നു;[…]

ജിഷ വധം: രേഖാ ചിത്രം ചുരുണ്ട മുടിയുള്ള മഞ്ഞനിറമുള്ള ഷര്‍ട്ട് ധരിച്ചവര്‍ വെട്ടിലാക്കുന്നു

08:40 AM 05/06/2016 പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ അന്വേഷണ സംഘം പുതിയ രേഖാചിത്രം പുറത്തു വിട്ടതോടെ ചുരുണ്ട മുടിയുള്ള മഞ്ഞ നിറമുള്ള ഷര്‍ട്ട് ധരിച്ചവര്‍ വെട്ടിലാവുന്നു. ഇങ്ങനെയുള്ളവരുടെ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പ്രതിയെന്ന് പ്രചരിപ്പിക്കുന്നതാണ് ഇവര്‍ക്ക് വിനയാകുന്നത്. രേഖാ ചിത്രത്തോട് സാമ്യമുള്ള ചൊവ്വര സ്വദേശി ഫസിലിത് എന്ന യുവാവിന് ശനിയാഴ്ച അന്വേഷണ സംഘത്തിന്‍െറ പെരുമ്പാവൂരിലെ ഓഫിസില്‍ മണിക്കൂറുകളോളം നില്‍ക്കേണ്ടി വന്നു. പറവൂരിലെ തുണിക്കടയില്‍ ജോലി ചെയ്യുന്ന യുവാവ് അഞ്ചോളം സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചിത്രം Read more about ജിഷ വധം: രേഖാ ചിത്രം ചുരുണ്ട മുടിയുള്ള മഞ്ഞനിറമുള്ള ഷര്‍ട്ട് ധരിച്ചവര്‍ വെട്ടിലാക്കുന്നു[…]

പത്താമത് മണപ്പുറം മിന്നലെ ഫിലിം ടിവി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

07:44pm 4/6/2016 കൊച്ചി: പത്താമത് മണപ്പുറം മിന്നലെ ഫിലിം ടിവി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സിനിമ, ടെലിവിഷന്‍ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പ്രതിഭകള്‍ക്കാണ് പുരസ്‌കാരം. ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ഏഴിന് വൈകിട്ട് 6.30നാണ് പുരസ്‌കാര വിതരണം. മികച്ച സിനിമാ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്(ചാര്‍ലി), മികച്ച നടന്‍ ജയസൂര്യ(സു സു സുധി വാത്മീകം, ലുക്കാചുപ്പി), മികച്ച നടി ജ്യുവല്‍ മേരി (പത്തേമാരി) എന്നിവരെ തെരഞ്ഞെടുത്തു. ടെലിവിഷന്‍ വിഭാഗം: മികച്ച നടന്‍ Read more about പത്താമത് മണപ്പുറം മിന്നലെ ഫിലിം ടിവി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.[…]

അതിരപ്പിള്ളി പദ്ധതിയില്‍ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് സംവാദം.

07:40pm 4/6/2016 കൊച്ചി: അതിരപ്പിള്ളി പദ്ധതിയില്‍ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് സംവാദം. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംഘടിപ്പിച്ച ‘അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വികസനമോ വിനാശമോ’ എന്ന സംവാദത്തിലാണ് പദ്ധതിയെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. നിലവിലുള്ള വൈദ്യുത പദ്ധതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഡോ.ടി.വി.സജീവ് പറഞ്ഞു. എല്ലാ പദ്ധതികളും അഴിമതിയുടെ കൂത്തരങ്ങാണ്. ഭരണകൂടത്തിന്റെ വാക്കുകള്‍ വിശ്വസിക്കുക പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റവും പരിസ്ഥിതി സൗഹാര്‍ദമായ പദ്ധതിയാണ് അതിരപ്പിള്ളിയില്‍ Read more about അതിരപ്പിള്ളി പദ്ധതിയില്‍ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് സംവാദം.[…]