ജിഷയെ കൊലപ്പെടുത്തിയവര്‍ പിശാചുക്കള്‍ സുരേഷ് ഗോപി

11:39am 4/5/2016 ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ് അയച്ചു. അന്വേഷണം അടിയന്തരമായി ക്രൈംബ്രാഞ്ചിനു കൈമാറാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവിടുകയും ചെയ്തു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ചീഫ് സെക്രട്ടറി, പൊലീസ് ഡിജിപി, എറണാകുളം റൂറല്‍ എസ്പി എന്നിവര്‍ക്കുള്ള നോട്ടിസില്‍ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് 30നു ഹാജരാക്കണമെന്നു സംസ്ഥാന പൊലീസ് മേധാവിക്കും എറണാകുളം റേഞ്ച് ഐജിക്കും എറണാകുളം റൂറല്‍ എസ്പിക്കും സംസ്ഥാന മനുഷ്യാവകാശ Read more about ജിഷയെ കൊലപ്പെടുത്തിയവര്‍ പിശാചുക്കള്‍ സുരേഷ് ഗോപി[…]

പരവൂര്‍ വെടിക്കെട്ട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല

11:02am 4/5/2016 ന്യൂഡല്‍ഹി: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലന്ന് കേന്ദ്രസര്‍ക്കാര്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വിശദീകരിച്ചു. അപകടത്തില്‍ 117.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സംഭവം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

പ്രതിയെ ഉടന്‍ പിടികൂടും; ജിഷയുടെ സഹോദരിക്ക് ജോലി നല്‍കും’

10:51am 4/5/2016 പെരുമ്പാവൂര്‍: ജിഷ കൊലപാതക കേസിലെ പ്രതിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറ്റവാളിയെ പിടികൂടാനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം ഫലപ്രദമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷയുടെ കുടുംബത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ബന്ധുക്കളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോടെ ജോലി നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read more about പ്രതിയെ ഉടന്‍ പിടികൂടും; ജിഷയുടെ സഹോദരിക്ക് ജോലി നല്‍കും’[…]

വര്‍ക്കലയില്‍ നഴ്‌സിങ് വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിന് ഇരയായി

10:20 AM 04/05/2016 തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്‌സിങ് വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ഓട്ടോ ഡ്രൈവറായ കാമുകനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. സ്വകാര്യ നഴ്‌സിങ് കോളജ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ 19കാരിയാണ് ക്രൂരപീഡനത്തിന് ഇരയായത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ വെട്ടൂര്‍ സ്വദേശിയായ കാമുകനൊപ്പം ആനയറ സ്വദേശിയായ പെണ്‍കുട്ടി പുറത്തുപോയിരുന്നു. എന്നാല്‍, പെണ്‍കുട്ടിയെ വിജനമായ സ്ഥലത്ത് കൊണ്ടു പോയ കാമുകനും സുഹൃത്തുക്കളും പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വര്‍ക്കല Read more about വര്‍ക്കലയില്‍ നഴ്‌സിങ് വിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിന് ഇരയായി[…]

കളമശ്ശേരി ബസ് കത്തിക്കല്‍: കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

10:06 AM 04/05/2016 കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയെ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സുരക്ഷാ വിഭാഗം സമര്‍പ്പിച്ച അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കും. എന്‍.ഐ.എയുടെ പിടിയിലായ പറവൂര്‍ വെടിമറ സ്വദേശി അനൂപിനെയാണ് പെരുമ്പാവൂരില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം ചോദ്യംചെയ്യാന്‍ ഒരുങ്ങുന്നത്. 2007ലാണ് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിലെ കടയില്‍നിന്ന് അമോണിയം നൈട്രേറ്റും മറ്റ് വസ്തുക്കളും മോഷണംപോയത്. ഇവിടെനിന്ന് മോഷ്ടിച്ച സ്ഫോടകവസ്തുക്കള്‍ പിന്നീട് ബംഗളൂരു സ്ഫോടനത്തിന് Read more about കളമശ്ശേരി ബസ് കത്തിക്കല്‍: കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും[…]

ആത്മഹത്യ ചെയ്ത സിനിമ നിര്‍മാതാവ് അജയ് കൃഷ്ണന്റെ കാമുകിയും ജീവനൊടുക്കി

01:20pm 3/5/2016 ആത്മഹത്യ ചെയ്ത നടനും നിര്‍മാതാവുമായ അജയ് കൃഷ്ണന്റെ കാമുകിയും ജീവനൊടുക്കി. അജയ് വിട്ടുപോയതിന്റെ വിഷമം സഹിക്കവയ്യാതെയാണ് വിനീത ജീവനൊടുക്കിയതെന്ന് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാണ്. അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തീയറ്റേഴ്സിന് സമീപം ലക്ഷ്മി സദനത്തില്‍ വിനീത നായര്‍ (28) ആണ് ആത്മഹത്യ ചെയ്തത്. അജയ് ഇല്ലാത്ത ലോകത്തില്‍ ഇനി ഞാനും ജീവിക്കുന്നില്ല എന്ന് ആത്മഹത്യാ കുറിപ്പില്‍ ഉള്ളതായി അഞ്ചല്‍ എസ്.ഐ എസ് സതീഷ് കുമാര്‍ പറഞ്ഞു. വിനീതയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. വിനീതയ്ക്ക് അമ്മ മാത്രമാണുള്ളത്. വിവാഹിതയായ Read more about ആത്മഹത്യ ചെയ്ത സിനിമ നിര്‍മാതാവ് അജയ് കൃഷ്ണന്റെ കാമുകിയും ജീവനൊടുക്കി[…]

ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി -മുഖ്യമന്ത്രി

01:15pm 03/05/2016 കണ്ണൂർ: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. കേരള മന:സാക്ഷിയെ നടുക്കിയ ക്രൂരമായ കൊലപാതകമാണ് നടന്നത്. സംഭവം അത്യന്തം ദൗർഭാഗ്യകരമാണ്. കേസ് മധ്യ മേഖലാ ഐ.ജി അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി ഉച്ചക്ക് ജിഷയുടെ വീട് സന്ദർശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ രാജേഷിന്‍റെ മകള്‍ ജിഷ (30) വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ടത്. ക്രൂരമായ പീഡനത്തിന് ഇരയായശേഷമാണ് ജിഷ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണ Read more about ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി -മുഖ്യമന്ത്രി[…]

കര്‍ശന പരിശോധനകളോടെ ‘നീറ്റ്’ ആദ്യഘട്ടം നടന്നു

11:25am 3/5/2016 തിരുവനന്തപുരം: ആശങ്കകള്‍ക്കിടെ, കര്‍ശന പരിശോധനകളോടെ മെഡിക്കല്‍/ ഡെന്റല്‍ പ്രവേശത്തിനുള്ള ഒന്നാംഘട്ട നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) നടന്നു. 6.5 ലക്ഷംപേര്‍ എഴുതിയ പരീക്ഷ കടുപ്പമേറിയതായിരുന്നെന്നാണ് പൊതുവില്‍ അഭിപ്രായം. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍. മെഡിക്കല്‍/ ഡെന്റല്‍ പ്രവേശത്തിന് വിവിധ പരീക്ഷകള്‍ എഴുതുന്ന രീതി അവസാനിപ്പിച്ച് രാജ്യത്ത് ഒന്നടങ്കം ഒറ്റപ്പരീക്ഷ നടത്തിയാല്‍ മതിയെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തവണത്തെ പരീക്ഷ. ഒന്നാംഘട്ട പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ജൂലൈ 24ന് രണ്ടാംഘട്ട Read more about കര്‍ശന പരിശോധനകളോടെ ‘നീറ്റ്’ ആദ്യഘട്ടം നടന്നു[…]

56 യുവതികള്‍ സുമംഗലികളായി

11:18am 03/05/2016 മുട്ടില്‍ (വയനാട്): മുടങ്ങാതെ ഇപ്രാവശ്യവും വയനാട് മുസ്ലിം അനാഥശാല സ്‌നേഹപ്പന്തല്‍ ഒരുക്കി. അതിന്റെ തണലില്‍ 56 യുവതികളുടെ കല്യാണസ്വപ്നം പൂവണിഞ്ഞു. മുട്ടില്‍ യതീംഖാനയുടെ പന്ത്രണ്ടാമത് സ്ത്രീധനരഹിത വിവാഹസംഗമത്തില്‍ ഹിന്ദു, മുസ്ലിം കുടുംബങ്ങളില്‍നിന്നുള്ള 112 യുവതീയുവാക്കള്‍ വിവാഹിതരായി. സ്ത്രീധനമോ മറ്റോ ഉപാധികളാവാതെ വിവാഹത്തിന് തയാറായ നിര്‍ധന കുടുംബങ്ങളിലുള്ളവരെയാണ് തെരഞ്ഞെടുത്തത്. പൊതുസമ്മേളന ഉദ്ഘാടനവും നികാഹ് മുഖ്യകാര്‍മികത്വവും ഖത്തര്‍ കെ.എം.സി.സി ചെയര്‍മാന്‍ പി.എച്ച്.എസ് തങ്ങള്‍ നിര്‍വഹിച്ചു. കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ ജുമാമസ്ജിദ് ഇമാം സൈഫുദ്ദീന്‍ അല്‍ ഖാസിമി ഖുതുബ Read more about 56 യുവതികള്‍ സുമംഗലികളായി[…]

ദമ്പതികള്‍ ബസിടിച്ച് മരിച്ചു

11:05AM 03/05/2016 കൊട്ടിയം: കൊട്ടിയം ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. കല്ലുവാതക്കല്‍ ഏലംകുളം സ്വദേശി അനീഷ്(36), ഭാര്യ ആബിദ(26) എന്നിവരാണ് മരിച്ചത്. രണ്ടുപേരും യോഗ അധ്യാപകരാണ്. എതിര്‍ദിശയില്‍ വന്ന ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു.