ശോഭനാ ജോര്‍ജിന് വോട്ട് തേടി ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍

06:40PM 30/4/2016 ചെങ്ങന്നൂര്‍: ചെങ്ങന്നുര്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശോഭനാ ജോര്‍ജിന് സഭാ അടിസ്ഥാനത്തില്‍ വോട്ട് തേടി ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍. സഭയുടെ മകള്‍ക്ക് വോട്ട് ചെയ്യാന്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ആഹ്വാനം ചെയ്തു. ചെങ്ങന്നൂര്‍ പുത്തന്‍തെരുവ് സെന്റ് ഇഗ്‌നേഷ്യസ് പള്ളിയില്‍ നടന്ന ധ്യാനത്തിനിടെയാണ് ആഹ്വാനം. യു.ഡി.എഫ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശോഭനാ ജോര്‍ജിന്റെ പേര് എടുത്ത് പറയാതെയായിരുന്നു പ്രഖ്യാപനം. ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ 51 പള്ളികളിലെ വിശ്വസികളും വികാരിമാരുമാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ Read more about ശോഭനാ ജോര്‍ജിന് വോട്ട് തേടി ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍[…]

വി.എസ്പിണറായി ഭിന്നത നിലനില്‍ക്കുന്നു :ഉമ്മന്‍ചാണ്ടി

06:20pm 30/04/2016 കോഴിക്കോട്: ഒരുമിച്ചെന്ന് പറയുമ്പോഴും സി.പി.എമ്മിനുള്ളില്‍ വൈരുധ്യങ്ങള്‍ വളരുകയല്ലേ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് സി.പി.എമ്മിലെ വി.എസ്പിണറായി അഭിപ്രായഭിന്നതയെ കുറിച്ച് ഉമ്മന്‍ചാണ്ടി പരാമര്‍ശിക്കുന്നത്. വി.എസും പിണറായിയും ഏകമനസോടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു എന്നാണ് എല്‍.ഡി.എഫ് അണികള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇരുവരും തമ്മിലുള്ള വൈരുദ്ധ്യം ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: സി.പി.എമ്മിന്റെ കേരളത്തിലെ പ്രധാന നേതാക്കളായ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഒരുമിച്ച്, ഏകമനസോടെ തെരഞ്ഞെടുപ്പ് Read more about വി.എസ്പിണറായി ഭിന്നത നിലനില്‍ക്കുന്നു :ഉമ്മന്‍ചാണ്ടി[…]

ഉമ്മന്‍ചാണ്ടിയുടെ പത്രികയില്‍ ആക്ഷേപം

01:20pm. 30/4/2016 കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എല്‍.ഡി.എഫും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാജിയും ആക്ഷേപം ഉന്നയിച്ചു. തന്റെ പേരില്‍ പൂര്‍വ്വിക സ്വത്ത് ഇല്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പത്രികയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ 51 സെന്റ് കാര്‍ഷിക ഭൂമി പൂര്‍വ്വിക സ്വത്തായി ലഭിച്ചിട്ടുണ്ടെന്ന് ജെയ്ക് സി തോമസിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് ആരോപിച്ചു. 2011ലും മുന്‍പും നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പൂര്‍വ്വിക സ്വത്തില്ലെന്നാണ് ഉമ്മന്‍ ചാണ്ടി Read more about ഉമ്മന്‍ചാണ്ടിയുടെ പത്രികയില്‍ ആക്ഷേപം[…]

മലപ്പുറം കോട്ടക്കലില്‍ വാഹനാപകടത്തില്‍ നാല് മരണം

12:20pm 30/04/2016 മലപ്പുറം: കോട്ടക്കല്‍ എടരിക്കോട്? പാലച്ചിറമേട് വളവില്‍ കണ്ടെയ്‌നര്‍ ലോറി ഇന്നോവയിലിടിച്ച് നാല് പേര്‍ മരിച്ചു. കണ്ണൂര്‍ ചൊക്ലി സ്വദേശി ഷംസീര്‍, പര്‍വീസ്, ഫൈസല്‍, എടവനക്കാട് സ്വദേശി ശംസീര്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മഹ്‌റൂഫ്, മരുമക്കളായ സിനോജ്, മര്‍ഷാദ്, കാര്‍െ്രെഡവര്‍ നൗഫല്‍ എന്നിവരെ ട്ടേക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 2.30നായിരുന്നു അപകടം ഷംസീറിന്റെ വിദേശത്തേക്ക് യാത്രയാക്കാന്‍ നെടുമ്പാശേരി വിമാനത്താവള?ത്തിലേക്ക് പോകുകയായിരുന്നു ഇവര്‍. ഒരേ ദിശയില്‍ പോകുകയായിരുന്നു കാറും കണ്ടെയ്‌നര്‍ ലോറിയും. ഇന്നോവ Read more about മലപ്പുറം കോട്ടക്കലില്‍ വാഹനാപകടത്തില്‍ നാല് മരണം[…]

വാട്‌സ്ആപ്പിലൂടെ കഞ്ചാവ് നല്‍കിയിരുന്ന യുവാവ് അറസ്റ്റില്‍

12:19pm 30/4/2016 കോട്ടയം: വാട്‌സ്ആപ്പിലൂടെ ആവശ്യക്കാരെ കണ്ടെത്തി കഞ്ചാവ് നല്‍കിയിരുന്ന യുവാവ് അറസ്റ്റില്‍. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുലാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ വിനോദയാത്രയ്‌ക്കെന്ന വ്യാജേന പോവുകയും കഞ്ചാവ് എത്തിക്കുകയുമായിരുന്നു യുവാവ് ചെയ്തിരുന്നത്. വാട്‌സ്ആപ്പിലൂടെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. യുവാക്കളും വിദ്യാര്‍ത്ഥികള്‍ക്കുമാണ് കൂടുതലും വില്‍പ്പന നടത്തിയിരുന്നത്.

വിഎസിന്‌ വേണ്ടി പിണറായി ഇറങ്ങുന്നു

12:16pm 30/4/2016 മലമ്പുഴ: തെരഞ്ഞെടുപ്പ്‌ തൊട്ടടുത്ത്‌ നില്‍ക്കേ എതിരാളികളുടെ വിഭാഗീകത സംബന്ധിച്ച പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തി സിപിഎം നേതാക്കളായ വിഎസ്‌ അച്യുതാനന്ദനും പിണറായി വിജയനും വീണ്ടും ഒരുമിക്കുന്നു. ധര്‍മ്മടത്ത്‌ സിപിഎം നേതാവ്‌ പിണറായി വിജയന്‌ വേണ്ടി പ്രചരണത്തിനിറങ്ങിയ വിഎസിന്‌ വേണ്ടി ശനിയാഴ്‌ച പിണറായി വിജയന്‍ അദ്ദേഹം മത്സരിക്കുന്ന മലമ്പുഴയില്‍ പ്രചരണത്തിന്‌ എത്തും. മലമ്പുഴയില്‍ പിണറായി എന്തു പറയുമെന്ന ആകാംഷയിലാണ്‌ കേരളം. പിണറായി വിഎസിന്‌ വേണ്ടി വോട്ടു ചോദിക്കാന്‍ എത്തുമ്പോള്‍ വിഎസ്‌ പോകുന്നത്‌ തന്റെ വലിയ വിമര്‍ശകരില്‍ ഒരാളായ Read more about വിഎസിന്‌ വേണ്ടി പിണറായി ഇറങ്ങുന്നു[…]

തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടിയെന്ന വി.എസ്

11:11pm 29/4/2016 തിരുവനന്തപുരം: ഉത്തരം മുട്ടിയപ്പോള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിക്ക് കോടതിയില്‍ നിന്ന് കിട്ടേണ്ടത് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍. ഫേസ്ബുക്കിലൂടെയാണ് വി.എസ് പ്രതികരണവുമായി രംഗത്തത്തെിയത്. മാനം ഉറപ്പിക്കുനതിനേക്കാള്‍ തന്‍െറ വായ പൊത്തിപ്പിടിക്കാനാണ് കോടതി അദ്ദേഹത്തോട് പറഞ്ഞതെന്നും മാളത്തില്‍ ഒളിച്ചോടാതെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് തിരുച്ചുവരാനും വി.എസ് ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു. നേരത്തെ വി.എസിനെതിരായ മാനനഷ്ടക്കേസ് പരഗണിക്കുന്നതിനിടെ കോടതികളെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് തിരുവനന്തപുരം അവധിക്കാല ജില്ലാ കോടതി പരാമര്‍ശം നടത്തിയിരുന്നു. ഇത് Read more about തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടിയെന്ന വി.എസ്[…]

മെയ് പതിനാറിന് പൊതു അവധി

10:45pm 29/4/2016 തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് പതിനാറിന് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്പാഥനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

വ്യാജ സത്യവാങ്മൂലം; പി.കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് റിപ്പോര്‍ട്ട്

07:20pm. 29/4/2016 മാനന്തവാടി: മന്ത്രി പി.കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് റിപ്പോര്‍ട്ട്. മാനന്തവാടി റിട്ടേണിംഗ് ഓഫീസറുടേതാണ് ഉത്തരവ്. റിപ്പോര്‍ട്ട് സ്‌റ്റേറ്റ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കൈമാറി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് തെളിഞ്ഞതിനാലാണ് നടപടി. ബത്തേരി സ്വദേശിയാണ് മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയതിലും തെരഞ്ഞെടുപ്പ് ചെലവ് കാണിച്ചതിലും കൃത്രിമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ കെ.പി ജീവനാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. വിവരങ്ങള്‍ Read more about വ്യാജ സത്യവാങ്മൂലം; പി.കെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് റിപ്പോര്‍ട്ട്[…]

റിസ്റ്റി ജോണിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം സഹായം

06:15pm 29/04/2016 കൊച്ചി: എറണാകുളം പുല്ലേപടിയില്‍ അയല്‍വാസിയുടെ കുത്തേറ്റ് മരിച്ച റിസ്റ്റി ജോണിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അഞ്ചുലക്ഷം രൂപ ധനസഹായം അനുവദിച്ചു. അടിയന്തര സഹായമായി 10,000 രൂപ നേരത്തേ നല്‍കിയിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ റിസ്റ്റിയുടെ പിതാവ് ഓട്ടോ െ്രെഡവറാണ്. റെയില്‍വേ ലൈനുകളാല്‍ചുറ്റപ്പെട്ട ഒന്നേകാല്‍ സെന്റ് ഓഹരി അവകാശമുള്ള സ്ഥലത്താണ് താമസം. വാര്‍ഷിക വരുമാനം 48,000 രൂപയാണ്. മറ്റ് വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ചാണ് സര്‍ക്കാര്‍ ധനസഹായം Read more about റിസ്റ്റി ജോണിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം സഹായം[…]