കണ്ണൂരില്‍ തെങ്ങുകയറ്റ തൊഴിലാളി സൂര്യാതപമേറ്റ്‌ മരിച്ചു

05:55pm 29/4/2016 കണ്ണൂര്‍ : കണ്ണൂരില്‍ തെങ്ങുകയറ്റ തൊഴിലാളി സൂര്യാതപമേറ്റ്‌ മരിച്ചു. തടിക്കടവ്‌ മണാടി വലിയ കരവത്ത്‌ ജോയി (62) ആണ്‌ മരിച്ചത്‌. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്‌. റോഡിലൂടെ നടന്നുപോകവേയാണ്‌ ഇയാള്‍ പൊള്ളലേറ്റ്‌ കുഴഞ്ഞുവീണത്‌. വഴിയാത്രക്കാരായ സ്‌ത്രീകള്‍ അറിയിച്ചത്‌ അനുസരിച്ച്‌ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

സോണിയ ഗാന്ധി മേയ് ഒമ്പതിന് കേരളത്തില്‍

08:50am 29/04/2016 തൃശൂര്‍: എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധി മേയ് ഒമ്പതിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ എത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. കെ.പി.സി.സി ആ ദിവസം നിര്‍ദേശിക്കുകയും ഏറെക്കുറെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. തൃശൂരിലും തിരുവനന്തപുരത്തും തെരഞ്ഞെടുപ്പ് റാലികളില്‍ സോണിയ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയോട് രണ്ടുദിവസത്തെ പ്രചാരണത്തിന് എത്താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ആയിട്ടില്‌ളെന്നും സുധീരന്‍ പറഞ്ഞു.

വി.എസിനെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കി

08:27pm 29/04/2016 തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് നല്‍കി. ഒരു ലക്ഷം രൂപയാണ് മാനനഷ്ടമായി ആവശ്യപ്പെട്ടത്. ധര്‍മടം നിയോജകമണ്ഡലത്തിലെ പ്രസംഗത്തിലും തുടര്‍ന്ന് അച്ചടി, ദൃശ്യ മാധ്യമങ്ങളിലും വി.എസ് നടത്തിയ ആരോപണം അടിസ്ഥാനരഹിതവും അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് തിരുവനന്തപുരം അഡീഷനല്‍ ജില്ലാ കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കി. മുഖ്യമന്ത്രി 31 അഴിമതിക്കേസുകള്‍ നേരിടുകയാണെന്നും മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ 136 കേസുകളുണ്ടെന്നുമുള്ള വി.എസിന്റെ ആരോപണമാണ് കേസിന് Read more about വി.എസിനെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കി[…]

വെള്ളാപ്പള്ളി കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കച്ചവടക്കാരന്‍: വി.എസ്

05:22pm 28/4/2016 കോട്ടയം: എസ്.എന്‍.ഡി.പി യോയം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കച്ചവടക്കാരനാണ് നടേശനെന്ന് പറയുന്ന വി.എസ്, യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്താനാണ് വെള്ളാപ്പള്ളിയും കുമ്മനവും ഉമ്മന്‍ ചാണ്ടിയും ഒത്തുകളിക്കുന്നതെന്നും ആരോപിക്കുന്നു.

വരൾച്ച നേരിടാൻ സർക്കാർ അടിയന്തര ശ്രമങ്ങൾ തുടങ്ങി

05:20pm 28/04/2016 തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ചയെ നേരിടാൻ സർക്കാർ അടിയന്തര ശ്രമങ്ങൾ തുടങ്ങി. ജലക്ഷാമം നേരിടുന്ന 14 ജില്ലകളിലും ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികളെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റവന്യൂ മന്ത്രി അടൂർ പ്രകാശാണ് യോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏറ്റവും കൂടുതൽ വരൾച്ച നേരിടുന്ന പാലക്കാട്, കാസർകോട്, കൊല്ലം ജില്ലകളിൽ ഊന്നൽ നൽകിയാണ് സർക്കാർ പ്രവർത്തനങ്ങൾ. ഉപ്പുവെള്ളം കയറുന്നു എന്ന് പ്രധാന പരാതിയുള്ള കാസർകോട് ജില്ലയിൽ അവ പരിഹരിക്കുന്നതിനായി ശ്രമം തുടരും. Read more about വരൾച്ച നേരിടാൻ സർക്കാർ അടിയന്തര ശ്രമങ്ങൾ തുടങ്ങി[…]

തിരുവനന്തപുരത്ത് വില്ലേജ് ഓഫിസിൽ സ്ഫോടനം; ഏഴുപേർക്ക് പരിക്ക്

0430pm PM 28/04/2016 തിരുവനന്തപുരം: ജില്ലയിലെ വെള്ളറട വില്ലേജ് ഓഫിസിൽ സ്ഫോടനം. ഉദ്യോഗസ്ഥരുൾപ്പടെ ഏഴുപേർക്ക് പരിക്കേറ്റു. വില്ലേജ് അസിസ്റ്റന്‍റ് വേണുഗോപാലിന്‍റെ നില ഗുരുതരമാണ്. ഫയലുകളും രേഖകളും ഫർണിച്ചറുകളും കത്തിനശിച്ചു. നെയ്യാറ്റിൻകര, പാറശ്ശാല എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സാണ് തീയണച്ചത്. രാവിലെ 11മണിയോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയയാൾ കൈയിൽ കരുതിയ പാക്കറ്റുമായി ഒാഫീസിനകത്ത് കയറുകയായിരുന്നു. തുടർന്ന് പാക്കറ്റിന് തീ കൊളുത്തിയപ്പോൾ ആളിപ്പടർന്നു. ഫയലുകൾക്കും ഫർണീച്ചറുകൾക്കും തീ പിടിച്ചു. പരിഭ്രാന്തരായ ഒാഫീസ് ജീവനക്കാർ തീ പടർന്നതോടെ ടോയ് ലെറ്റിൽ അഭയം Read more about തിരുവനന്തപുരത്ത് വില്ലേജ് ഓഫിസിൽ സ്ഫോടനം; ഏഴുപേർക്ക് പരിക്ക്[…]

കുമ്മനം രാജശേഖരന്‍ സച്ചിനെപ്പോലെയെന്ന്‌ ശ്രീശാന്ത്‌

09:0am 28/4/2016 തിരുവനന്തപുരം: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെയും ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും താരതമ്യം ചെയ്‌ത് ശ്രീശാന്ത്‌. സച്ചിന്‍ തെന്‍ഡുല്‍ക്കറെപ്പോലെയാണ്‌ കുമ്മനം രാജശേഖരനുമെന്ന്‌ ശ്രീശാന്ത്‌ പറഞ്ഞു. സച്ചിനോളം വിനീതഭാവമുള്ള വ്യക്‌തിയാണ്‌ കുമ്മനം. തനിക്ക്‌ സംസ്‌ഥാനത്ത്‌ ഏറ്റവും ഇഷ്‌ടപ്പെട്ട നേതാവാണ്‌ കുമ്മനമെന്നും ശ്രീശാന്ത്‌ പറഞ്ഞു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീശാന്ത്‌. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന സമയത്ത്‌ കേരളത്തില്‍ ചെയ്‌ത കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയമെന്നും ഇവിടെ ബി.ജെ.പിക്ക്‌ അധികാരം കിട്ടുന്നത്‌ കേരളത്തിന്‌ പതിന്മടങ്ങ്‌ നല്ലതായിരിക്കുമെന്നും ശ്രീശാന്ത്‌ Read more about കുമ്മനം രാജശേഖരന്‍ സച്ചിനെപ്പോലെയെന്ന്‌ ശ്രീശാന്ത്‌[…]

ജോണ്‍ ഇളമതയുടെ മാര്‍ക്കോ പോളോ പുസ്തകം പ്രകാശനം ചെയ്തു

09:00am 28/4/2016 തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ ജോണ്‍ ഇളമതയുടെ ”മാര്‍ക്കോ പോളോ” എന്ന പുസ്തകം പ്രകാശനം ചെയ്തു. 2016 ഏപ്രില്‍ 2ാ-ന് തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍, പ്രശസ്ത സഹിത്യാരനും നോവലിസ്റ്റുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, പരിധി പബ്ലിക്കേഷന്റേയും ഓള്‍ ഇന്ത്യാ റേഡിയോ സാഹിത്യ വിഭാഗത്തിന്റേയും സാരഥിയുമായ ഡോ.രാജീവകുമാറിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ ജര്‍മ്മിനിയിലേയും, അമേരിക്കയിലേയും ,സാഹിത്യ സാംസ്ക്കാരിക പ്രമുഖര്‍ പങ്കെടുത്തു. മാര്‍ക്കോ പോളോ എന്ന ലോകയാത്രികനെക്കുറിച്ച് ് മലയാളത്തില്‍ ആദ്യമയി എഴുതപ്പെട്ട നോവല്‍. Read more about ജോണ്‍ ഇളമതയുടെ മാര്‍ക്കോ പോളോ പുസ്തകം പ്രകാശനം ചെയ്തു[…]

വ്യാജമദ്യ ദുരന്തത്തിന് സാധ്യത: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

06:50PM 27/4/2016 തിരുവനന്തപുരം: വ്യാജമദ്യ ദുരന്തം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സൈസ് കമ്മിഷണറാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്. പോലീസ് , എക്‌സൈസ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് പരിശോധന കര്‍ശനമാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അബ്കാരികള്‍ വ്യാജമദ്യ ദുരന്തം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട്.

കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും ഹൃദയമാറ്റ ശസ്‌ത്രക്രിയ

04:20pm 27/4/2016 കോട്ടയം: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ രണ്ടാമതും ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ. എറണാകുളം ഇടമനക്കാട്ട്‌ കുട്ടിങ്ങല്‍ചിറ രായംമരയ്‌ക്കാര്‍ വീട്ടില്‍ ബഷീര്‍ (55) ആണ്‌ ഇന്നലെ ഹൃദയം മാറ്റിവയ്‌ക്കലിനു വിധേയനായത്‌. കൊച്ചി ആസ്‌റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച ആലുവ സ്വദേശിയായ യുവാവിന്റെ ഹൃദയമാണു ബഷീറില്‍ തുന്നിച്ചേര്‍ത്തത്‌. രാജ്യത്തു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ടാമത്തെ ശസ്‌ത്രക്രിയയായിരുന്നു ഇത്‌. മെഡിക്കല്‍ കോളജ്‌ കാര്‍ഡിയോ തൊറാസിക്‌ വിഭാഗം Read more about കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും ഹൃദയമാറ്റ ശസ്‌ത്രക്രിയ[…]