എസ്.എസ്.എല്‍.സി: 96.59% വിജയം; സേ പരീക്ഷ 23 മുതല്‍

03:00pm 27/4/2016 തിരുവനന്തപുരം: എസ്.എസ്.എല്‍.സിയില്‍ 96.59% വിജയം. മോഡറേഷന്‍ ഇല്ലാതെയാണ് ഇത്തവണ മാര്‍ക്ക് നിശ്ചയിച്ചത്. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തെ (98.57%) അപേക്ഷിച്ച് വിജയശതമാനം കുറവാണ്. ഇത്തവണ 4,83,803 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 4,57, 654 പേര്‍ വിജയിച്ചു. 22,879 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 1207 സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയം നേടി. സേ പരീക്ഷ മെയ് 23 മുതല്‍ 27 വരെ നടക്കും. അതിനുള്ള അപേക്ഷ മെയ് 10 വരെ സമര്‍പ്പിക്കാം. മെയ് നാലാം Read more about എസ്.എസ്.എല്‍.സി: 96.59% വിജയം; സേ പരീക്ഷ 23 മുതല്‍[…]

കേരളം ചുട്ടു പൊളളുന്നു

08:55am 27/04/2016 വേനല്‍ച്ചൂടില്‍ പൊളളുന്നു സംസ്ഥാനത്ത് സൂര്യാതപത്തില്‍ ജനം വലയുന്നു. പൊലീസുകാരടക്കം നിരവധി പേര്‍ക്ക് സൂര്യാതപത്തില്‍ പൊള്ളലേറ്റു. കടുത്ത വേനലിനൊപ്പം ജലക്ഷാമവും രൂക്ഷമായി. പൊരിയുന്ന പാലക്കാട് ഇതാദ്യമായി 41.9 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. മലമ്പുഴ ഡാമിനോട് അനുബന്ധിച്ചുള്ള ജലസേചന വകുപ്പിന്റെ താപമാപിനിയിലാണ് ചൊവ്വാഴ്ച ഇത്രയും ചൂട് രേഖപ്പെടുത്തിയത്. 2010ലെ 41.5 ഡിഗ്രിയാണ് ഇതുവരെയുള്ള ഉയര്‍ന്ന ചൂട്. ഈ സീസണില്‍ ഏപ്രില്‍ 19 ന് ഇവിടെ 41.1 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പാലക്കാട്ട് ജില്ലയില്‍ ശരിക്കും Read more about കേരളം ചുട്ടു പൊളളുന്നു[…]

നികേഷ് കുമാറിനെതിരായ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ക്കുള്ള സ്‌റ്റേ നീട്ടി

08:38am 27/04/2016 കൊച്ചി: വഞ്ചനക്കുറ്റം ആരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ തലവന്‍ നികേഷ് കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ക്കുള്ള സ്‌റ്റേ ഹൈകോടതി മേയ് മൂന്നുവരെ നീട്ടി. നിലവില്‍ അനുവദിച്ച സ്‌റ്റേ വ്യാഴാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് നീട്ടി ജസ്റ്റിസ് പി.വി. ആശ ഉത്തരവിട്ടത്. ചാനലിന്റെ ഓഹരിയുടമയും ചാനല്‍ മാനേജ്‌മെന്റില്‍ ഉയര്‍ന്ന പദവിയും വഹിച്ചിരുന്ന തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ലാലി ജോസഫ് നല്‍കിയ പരാതിയിലാണ് നികേഷിനും ഭാര്യ റാണിക്കുമെതിരെ പൊലീസ് കേസെടുത്തത്. ഇതിനെതിരെ ഇരുവരും ഹൈകോടതിയില്‍നിന്ന് സ്‌റ്റേ സമ്പാദിക്കുകയായിരുന്നു. Read more about നികേഷ് കുമാറിനെതിരായ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ക്കുള്ള സ്‌റ്റേ നീട്ടി[…]

എസ്.എസ്.എല്‍.സിക്ക് ഇത്തവണ മോഡറേഷനില്ല

08:17am 27/4/2016 തിരുവനന്തപുരം: എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ മോഡറേഷനില്ല. ഇന്ന് ചേര്‍ന്ന പരീക്ഷാ ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. വിജയ ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണെന്നാണ് സൂചന

സോളാര്‍കേസില്‍ മുഖ്യമന്ത്രിയെ ഉടന്‍ പുനര്‍ വിസ്തരിക്കേണ്ടതില്ലെന്ന് കമ്മിഷന്‍

06:33pm 26/4/2016 കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഉടന്‍ പുനര്‍ വിചാരണ ചെയ്യേണ്ട ആവശ്യമില്ലെന്ന് സോളാര്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി ശിവരാജന്‍. നിശ്ചയച്ചിട്ടുളള സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായശേഷം ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. സരിതയുടെ അഭിഭാഷകനായിരുന്ന ഫെനിബാലകൃഷ്ണന്‍ താന്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് സോളാര്‍ കമ്മിഷനില്‍ മൊഴിനല്‍കിയി സാഹചര്യത്തില്‍ ഫെനിയെ ഫോണില്‍ ബന്ധപ്പെട്ടിട്ടി ഇല്ലെന്ന മുഖ്യമന്ത്രിയുടെ മൊഴി കളവാണെന്നും അദ്ദേഹത്തെ ഉടന്‍ വീണ്ടും വിസ്തരിക്കണമെന്നുമായിരുന്നു ആള്‍ ഇന്‍ഡ്യാ ലോയേഴ്‌സ് യൂനിയന്റ് ആവശ്യം. ലോയേഴ്‌സ് Read more about സോളാര്‍കേസില്‍ മുഖ്യമന്ത്രിയെ ഉടന്‍ പുനര്‍ വിസ്തരിക്കേണ്ടതില്ലെന്ന് കമ്മിഷന്‍[…]

പിണറായി മുഖ്യമന്ത്രിയാകണം: ശാരദ ടീച്ചര്‍

03:00pm 26/4/2016 കണ്ണൂര്‍ : സി.പി.എം. അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നു മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പത്‌നി ശാരദ ടീച്ചര്‍. ധര്‍മടം മണ്ഡലത്തില്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ്‌ പിണറായി ആശീര്‍വാദം തേടിയെത്തിയപ്പോഴായിരുന്നു ശാരദ ടീച്ചറുടെ പ്രതികരണം. പിണറായി മുഖ്യമന്ത്രിയായശേഷം വേണം ക്ലിഫ്‌ഹൗസില്‍ ഒരിക്കല്‍കൂടി വരാനെന്നും ടീച്ചര്‍ പറഞ്ഞു. പിണറായി ധര്‍മടത്തുനിന്നു ജയിച്ചാല്‍ മാത്രം പോരാ, വന്‍ഭൂരിപക്ഷം നേടുകയും വേണം. മുമ്പു നായനാര്‍ക്കൊപ്പം താമസിച്ച ക്ലിഫ്‌ഹൗസില്‍ പിണറായി മുഖ്യമന്ത്രിയായിട്ടുവേണം ഒന്നുകൂടി വരാന്‍. ഇത്തവണ വി.എസ്‌. അച്യുതാനന്ദന്‍ Read more about പിണറായി മുഖ്യമന്ത്രിയാകണം: ശാരദ ടീച്ചര്‍[…]

പത്തുവയസ്സുകാരനെ മനോരോഗിയായ അയല്‍വാസി കുത്തിക്കൊന്നു

02:22pm 26/4/2016 കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ പത്തുവയസ്സുകാരനെ മനോരോഗിയായ അയല്‍വാസി കുത്തിക്കൊന്നു. പുല്ലേപ്പടി പാറപ്പള്ളി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് മരിച്ചത്. പുലര്‍ച്ചെ 6.30 ഓടെയായിരുന്നു സംഭവം. കടയില്‍ പോയി പാല്‍ വാങ്ങി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബാലനെ ആക്രമിച്ച മനോരോഗിയെ നാട്ടുകാര്‍ പിടികൂടി സെന്‍ട്രല്‍ പോലീസിനെ ഏല്‍പ്പിച്ചു. കുട്ടിയുടെ അയല്‍വാസിയായ അജി ദേവസ്യ(40)യാണ് പിടിയിലായത്. ഇയാളില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. റോഡരുകില്‍ നിന്ന മാനസിക രോഗി കുട്ടിയെ പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ അടുത്തേക്ക് വിളിച്ചശേഷമായിരുന്നു ആക്രമണം. Read more about പത്തുവയസ്സുകാരനെ മനോരോഗിയായ അയല്‍വാസി കുത്തിക്കൊന്നു[…]

പാലക്കാട്ട് ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന സംഘം പിടിയില്‍

08:40am 26/04/2016 പാലക്കാട്: പട്ടാപ്പകല്‍ നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് കൈക്കുഞ്ഞുമായത്തെി 56 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഘത്തിലെ നാല് സ്ത്രീകളും 16 വയസ്സുള്ള ഒരാണ്‍കുട്ടിയുമടങ്ങുന്ന സംഘം പൊലീസ് പിടിയിലായതായി സൂചന. മഹാരാഷ്ട്രയിലെ പുണെയില്‍വെച്ചാണ് ഇവര്‍ പിടിയിലായതെന്നാണ് വിവരം. സൈബര്‍സെല്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ താവളം തിരിച്ചറിയുകയായിരുന്നു. നഗരത്തിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലത്തെിയ സംഘം അവിടുത്തെ ഫോണ്‍ ഉപയോഗിച്ചതായി പൊലീസ് കണ്ടത്തെിയിരുന്നു. ഏപ്രില്‍ 20നാണ് ജി.ബി റോഡിലെ തുളസി ജ്വല്ലറിയില്‍ സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേനയത്തെി ജ്വല്ലറിയില്‍നിന്ന് 55 പവന്‍ Read more about പാലക്കാട്ട് ജ്വല്ലറിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന സംഘം പിടിയില്‍[…]

മുന്‍ എം.എല്‍.എ പി.ബി.ആര്‍.പിള്ള അന്തരിച്ചു

08:33am 26/4/2016 കോട്ടയം: ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എ പി.ബി.ആര്‍.പിള്ള (പി.ബി.രാമന്‍പിള്ള – 86) അന്തരിച്ചു. തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്തിയ പി.ബി.ആര്‍.പിള്ള വാഹനം ഇടിച്ചു പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. അവിവാഹിതനായിരുന്നു. അയ്മനം മര്യാത്തുരുത്ത് പുതുവായില്‍ കുടുംബാംഗമാണ്. 1970ലും 1977ലും രണ്ടുതവണ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 1980ല്‍ കോട്ടയം മണ്ഡലത്തില്‍നിന്നു മത്സരിച്ചെങ്കിലും വിജയിച്ചില്ല. നിയമസഭയില്‍ എത്തിയ ആദ്യവര്‍ഷംതന്നെ ഗവര്‍ണറുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനു ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഗവര്‍ണറുടെ Read more about മുന്‍ എം.എല്‍.എ പി.ബി.ആര്‍.പിള്ള അന്തരിച്ചു[…]

തൃശൂരില്‍ വിദ്യാര്‍ഥി കടലില്‍ മുങ്ങി മരിച്ചു; ഒരാളെ കാണാതായി

05:00pm 25/04/2016 തൃശൂര്‍: തൃശൂര്‍ തളിക്കുളം സ്‌നേഹതീരം ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അനസ് (18) ആണ് മരിച്ചത്. നിസാം എന്ന വിദ്യാര്‍ത്ഥിയെ കാണാതായി. തളിക്കുളം സ്വദേശികളാണ് ഇരുവരും.