ആദിവാസി ബാലികയുടെ ആത്മഹത്യ രാഷ്ട്രീയ വിവാദമായി

03:55pm 23/04/2016 കേളകം: കേളകം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെങ്ങോം പൊരുന്നന്‍ രവിമോളി ദമ്പതികളുടെ മകള്‍ ശ്രുതി (15) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം രാഷ്ട്രീയ വിവാദമായി. പട്ടിണി മരണമല്‌ളെന്നും കുടുംബത്തെ രാഷ്ട്രീയമായി അപമാനിക്കാന്‍ കാരണം കെട്ടിച്ചമച്ചതാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സി.കെ. ജാനുവും വ്യത്യസ്ത വാര്‍ത്താ സമ്മേളനങ്ങളില്‍ ആരോപിച്ചു. പട്ടിണി മൂലമല്ല മരണമെന്ന് ശ്രുതിയുടെ പിതാവ് രവിയും പറഞ്ഞു. രണ്ടര ഏക്കര്‍ കൃഷിയിടവും രണ്ട് വീടുകളുമുള്ള കുടുംബത്തില്‍ പട്ടിണിയും ദുരിതവുമില്ല. സഹോദരന് മാത്രം സൈക്കിള്‍ Read more about ആദിവാസി ബാലികയുടെ ആത്മഹത്യ രാഷ്ട്രീയ വിവാദമായി[…]

മദ്യവര്‍ജനം സാരോപദേശമെന്ന്: ഉമ്മന്‍ചാണ്ടി

03:50pm 23/04/2016 തൃശൂര്‍: എല്‍.ഡി.എഫിന് മദ്യനയമില്ലെന്നും അവര്‍ പറയുന്ന മദ്യവര്‍ജനം സാരോപദേശമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ‘മദ്യം വിഷമാണെന്നും ഉപയോഗിക്കരുതെന്നും നല്‍കുന്ന സരോപദേശത്തെയാണ് മദ്യനയമെന്ന രീതിയില്‍ എല്‍.ഡി.എഫ് പറയുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കില്‌ളെന്ന് സീതാറാം യെച്ചൂരി പറഞ്ഞപ്പോള്‍ വി.എസ് അച്യൂതാനന്ദന് അതിനെ അനുകൂലിക്കേണ്ടി വന്നു. എന്നിട്ടും സി.പി.എമ്മിലെ മറ്റു നേതാക്കള്‍ മദ്യവര്‍ജനം ആവര്‍ത്തിക്കുകയാണ്. മദ്യനയത്തില്‍ യു.ഡി.എഫിന്റെ തന്‍േറടം എല്‍.ഡി.എഫിനില്ല. യു.ഡി.എഫിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചയാള്‍ ഇപ്പോള്‍ ചവറയില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിയാണ്. മദ്യവുമായി ബന്ധപ്പെട്ട എന്തെല്ലാമോ ഈ Read more about മദ്യവര്‍ജനം സാരോപദേശമെന്ന്: ഉമ്മന്‍ചാണ്ടി[…]

ഗ്യാസ് സബ്‌സിഡി വേണ്ടെന്ന് വെച്ചവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെടുക്കാം

0714am 23/04/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനമാനിച്ച് പാചകവാതക സബ്‌സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ഒരു വര്‍ഷത്തിനുശേഷം വീണ്ടും സബ്‌സിഡി ആവശ്യപ്പെടാം. ഒരിക്കല്‍ സബ്‌സിഡി വേണ്ടെന്നുവെച്ചവര്‍ക്ക് ആനുകൂല്യം എല്ലാകാലത്തേക്കുമായി നഷ്ടപ്പെടില്‌ളെന്നും ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം സബ്‌സിഡി അനുവദിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ‘ഗിവ് ഇറ്റ് അപ്’ ആഹ്വാനം അനുസരിച്ച് ആകെയുള്ള 16.5 കോടി പാചകവാതക ഉപഭോക്താക്കളില്‍ 1.13 കോടി പേര്‍ സബ്‌സിഡി വേണ്ടെന്നുവെച്ചതായി മന്ത്രി പറഞ്ഞു. ഇതുവഴി ഖജനാവിന് 1100 കോടിയുടെ ലാഭമുണ്ടായി. ഈ തുകകൂടി ഉപയോഗിച്ചാണ് ദാരിദ്ര്യരേഖക്ക് Read more about ഗ്യാസ് സബ്‌സിഡി വേണ്ടെന്ന് വെച്ചവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെടുക്കാം[…]

ആദിവാസി ബാലിക ജീവനൊടുക്കിയത് ദാരിദ്ര്യം മൂലമല്ലന്ന്

07:10am 23/04/2016 കേളകം: കേളകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെങ്ങോത്ത് ആദിവാസി ബാലിക ജീവനൊടുക്കിയ സംഭവത്തില്‍ വിശദീകരണവുമായി കുടുംബാംഗങ്ങളും ബന്ധുക്കളും രംഗത്തത്തെി. വിശപ്പ് സഹിക്കാനാവാതെ ആദിവാസി ബാലിക ജീവനൊടുക്കിയതെന്ന് പ്രചരണത്തില്‍ മനം നൊന്താണ് ബന്ധുക്കള്‍ വിശദീകരണവുമവയി രംഗത്തത്തെിയത്. ചെങ്ങോം സ്വദേശി പൊരുന്നന്‍ രവിമോളി ദമ്പതികളൂടെ മകള്‍ കേളകം സെന്റ് തോമസ് ഹൈസ്‌കൂള്‍ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥിനി ശ്രുതി (15) ബുധനാഴ്ച്ച വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു.വിശപ്പ് സഹിക്കാനാവതെയാണ് ശ്രുതി ആത്മഹത്യ ചെയ്തതെന്ന പ്രചരണമാണ് കുടുംബത്തെ കൂടുതല്‍ നൊമ്പരപ്പെടുത്തിയത്. രണ്ടര Read more about ആദിവാസി ബാലിക ജീവനൊടുക്കിയത് ദാരിദ്ര്യം മൂലമല്ലന്ന്[…]

സോളാര്‍ കമ്മിഷനില്‍ മുന്‍ ഡിവൈ.എസ്‌.പി. : സരിതയെ അറസ്‌റ്റ്‌ ചെയ്‌തത്‌ ഐ.ജിയുടെ നിര്‍ദേശപ്രകാരം

07:00pm 22/4/2016 കൊച്ചി: സോളാര്‍ കേസ്‌ പ്രതി സരിത എസ്‌.നായരെ തിരുവനന്തപുരം ഇടപഴഞ്ഞിയില്‍ അറസ്‌റ്റ്‌ ചെയ്ാന്‍യ നേരിട്ടു നേതൃത്വം നല്‍കിയത്‌ എറണാകുളം റേഞ്ച്‌ ഐ.ജി. ആയിരുന്ന കെ. പദ്‌മകുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന്‌ മുന്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പി: കെ. ഹരികൃഷ്‌ണന്‍. കേസന്വേഷണം പുരോഗമിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന്‌ ഐ.ജി, സരിതയെ അറസ്‌റ്റ്‌ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നെന്ന്‌ ജസ്‌റ്റിസ്‌ ശിവരാജന്‍ കമ്മിഷന്‍ മുമ്പാകെ ഹരികൃഷ്‌ണന്‍ മൊഴി നല്‍കി. 2013 മാര്‍ച്ച്‌ മൂന്നിനാണു സരിതയെ പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പി. ഹരികൃഷ്‌ണന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റി Read more about സോളാര്‍ കമ്മിഷനില്‍ മുന്‍ ഡിവൈ.എസ്‌.പി. : സരിതയെ അറസ്‌റ്റ്‌ ചെയ്‌തത്‌ ഐ.ജിയുടെ നിര്‍ദേശപ്രകാരം[…]

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായി

12:38pm 22/4/2016 തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായി. രാവിലെ 11 മണിയോടെ ഗവര്‍ണര്‍ പി.സദാശിവമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു തുടങ്ങി. കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍, മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ പത്രിക സമര്‍പ്പിച്ചു. പന്ത്രണ്ടു മണിക്കൂ ശേഷം കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിക്കും.

മദ്യദുരന്തത്തിന് സാധ്യത ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

08’40am 22/04/2016 തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടടുപ്പിച്ച് വ്യാജമദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം. ഇത് തടയാന്‍ പൊലീസ്, എക്‌സൈസ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ഡി.ജി.പി എ. ഹേമചന്ദ്രന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കേണ്ടതില്‌ളെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ പ്രസ്താവനയെതുടര്‍ന്ന് മദ്യലോബി നീക്കങ്ങള്‍ നടത്തിയതായാണ് സൂചന. ബാറുകള്‍ എന്നെന്നേക്കുമായി പൂട്ടിയാല്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാകും. ഇത് മുന്നില്‍കണ്ട് സ്പിരിറ്റ് കച്ചവടം ഉള്‍പ്പെടെയുള്ളവ കൊഴുപ്പിക്കാന്‍ മദ്യലോബികള്‍ ശ്രമിച്ചേക്കാം. Read more about മദ്യദുരന്തത്തിന് സാധ്യത ഇന്റലിജന്‍സ് റിപ്പോര്‍ട്ട്[…]

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: കൊല്ലം കലക്ടറേറ്റില്‍ പരിശോധന

08:20am 22/04/2016 കൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് കൊല്ലം കലക്ടറേറ്റില്‍ പരിശോധന. വെടിക്കെട്ടപകടം അന്വേഷിക്കുന്ന െ്രെകം ബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. കലക്ടറേറ്റിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് െ്രെകംബ്രാഞ്ച് പിടിച്ചെടുത്തു. ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തത്. വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് ശേഷവും അനുമതിക്കായി കലക്ടറെ കണ്ടിരുന്നുവെന്ന് അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ െ്രെകംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് െ്രെകംബ്രാഞ്ച് സംഘം കലക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്‌

ചാനല്‍ ചര്‍ച്ചയില്‍ പാകിസ്താനിലേക്ക് പോകാന്‍ സി.പി.എം നേതാവിനോട് ബി.ജെ.പി പ്രവര്‍ത്തകര്‍

07:00pm 21/4/2016 കോഴിക്കോട്: ചാനല്‍ ചര്‍ച്ചയ്ക്കിടെ പാകിസ്താനിലേക്ക് പോകാന്‍ സി.പി.എം നേതാവിനോട് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രോശം. നിയമസഭാ തെരഞ്ഞെടുപ്പിനേടാ് അനുബന്ധിച്ച് സ്വകാര്യ ചാനല്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ചര്‍ച്ചയ്ക്കിടെയാണ് സംഭവമുണ്ടായത്. ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസാണ് സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ കോലീബി സഖ്യത്തെക്കുറിച്ച് മുഹമ്മദ് റിയാസ് പരാമര്‍ശിച്ചപ്പോള്‍ സദസില്‍ നിന്ന് ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ എഴുന്നേറ്റ് നീ പാകിസ്താനില്‍ പോകാന്‍ ആക്രോശിക്കുകയായിരുന്നു. തുടര്‍ന്ന് പത്തോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ എഴുന്നേറ്റ് ചര്‍ച്ച അലങ്കോലമാക്കി. ഇതാണ് Read more about ചാനല്‍ ചര്‍ച്ചയില്‍ പാകിസ്താനിലേക്ക് പോകാന്‍ സി.പി.എം നേതാവിനോട് ബി.ജെ.പി പ്രവര്‍ത്തകര്‍[…]

നെല്‍കര്‍ഷകരെ പറഞ്ഞ് പറ്റിച്ച് സര്‍ക്കാര്‍; നെല്ല് സംഭരിച്ച തുക നല്‍കിയില്ല

12:07pm 21/4/2016 ആലപ്പുഴ: നെല്‍കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള തുക വിഷുക്കൈനീട്ടമായി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായി. നെല്ല് സംഭരിച്ച് 68 ദിവസം കഴിഞ്ഞിട്ടും പണം കൊടുത്തിട്ടില്ല. 313 കോടി രൂപയാണ് നെല്‍കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത്. കര്‍ഷകരില്‍നിന്ന് സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ തുക വിഷുക്കൈനീട്ടമെന്നോണം കൊടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദ്ധാനം. എന്നാല്‍ ഈ വിഷുക്കൈനീട്ടവും പ്രതീക്ഷിച്ചിരുന്ന ഒരുലക്ഷത്തി ഇരുപത്തിയേഴായിരത്തി മുന്നൂറ്റി പന്ത്രണ്ട് കര്‍ഷകര്‍ക്ക് നിരാശയായിരുന്നു ഫലം. നെല്ല് സംഭരിച്ചിട്ട് ഇന്ന് 68 ദിവസമായി. വിഷു കഴിഞ്ഞിട്ട് ഒരാഴ്ചയും. പക്ഷേ Read more about നെല്‍കര്‍ഷകരെ പറഞ്ഞ് പറ്റിച്ച് സര്‍ക്കാര്‍; നെല്ല് സംഭരിച്ച തുക നല്‍കിയില്ല[…]