യു.ഡി.എഫിന്റെ പ്രകടനപത്രിക വായിച്ചാല്‍ ചിരിച്ച് ചിരിച്ച് ചാകും: വി.എസ്

12:04pm 21/04/2016 കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ പിണറായി വിജയന് വോട്ടുചോദിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ധര്‍മ്മടത്ത് എത്തി. ചക്കരക്കല്ലിലാണ് വി.എസ് കണ്ണൂര്‍ ജില്ലയിലെ പര്യടനം ആരംഭിച്ചത്. പിണറായി വിജയനെ അഭിമാനകരമായ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. പ്രസംഗത്തില്‍ യു.ഡി.എഫ് സര്‍ക്കാറിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകള്‍ എണ്ണിപ്പറഞ്ഞായിരുന്നു വി.എസിന്റെ വിമര്‍ശം. മന്ത്രിമാര്‍ക്കെതിരെ മൊത്തം 136 കേസുകളാണുള്ളതെന്ന് വി.എസ് പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകളുണ്ട്. മന്ത്രിസഭയില്‍ കേസില്ലാത്തത് വനിതാ മന്ത്രിക്ക് (പി.കെ ജയലക്ഷ്മി) മാത്രമാണ്. ബാക്കിയെല്ലാവരും അഴിമതിയില്‍ Read more about യു.ഡി.എഫിന്റെ പ്രകടനപത്രിക വായിച്ചാല്‍ ചിരിച്ച് ചിരിച്ച് ചാകും: വി.എസ്[…]

പരവൂര്‍ വെടിക്കെട്ട് ദുരന്തം: നാലുപേര്‍കൂടി പിടിയില്‍

08:16am 21/04/2016 തിരുവനന്തപുരം/കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നാലുപേര്‍കൂടി പിടിയില്‍. വെടിക്കെട്ട് കരാറുകാരന്‍ സുരേന്ദ്രന്റെ മൂത്ത മകന്‍ ഉമേഷ് (40), വെടിക്കെട്ട് തൊഴിലാളികളായ നേമം പൂഴിക്കുന്ന് പുതുവല്‍പ്പുര വീട്ടില്‍ എസ്. ചിഞ്ചു (36), ചിറയിന്‍കീഴ് കിഴുവിലം പൂമംഗലത്ത് എം. സലീം (58), ആറ്റിങ്ങല്‍ വെള്ളരിക്കല്‍ രേഷ്മാഭവനില്‍ ആര്‍. രവി(42) എന്നിവരാണ് പിടിയിലായത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഉമേഷിനെ െ്രെകംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ റോബര്‍ട്ട് ജോണിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തേക്ക് കൊണ്ടുപോയി. വിശദ ചോദ്യം Read more about പരവൂര്‍ വെടിക്കെട്ട് ദുരന്തം: നാലുപേര്‍കൂടി പിടിയില്‍[…]

ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ അന്തരിച്ചു

08:15am 21/04/2016 തൃശൂര്‍: ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ (105) അന്തരിച്ചു. ദീര്‍ഘനാളായി അസുഖം മൂലം കിടപ്പിലായിരുന്നു. ബുധനാഴ്ച വൈകീട്ട് നാലിന് തൃശൂര്‍ പൊങ്ങണങ്കാടുള്ള ആശ്രമത്തില്‍ സമാധിയിരുത്തി. മരണത്തിന് രണ്ടുദിവസം മുമ്പ് സ്വാമി നിര്‍ദേശിച്ച സ്ഥലത്താണ് സമാധിയിരുത്തിയത്. ശിവഗിരി മഠത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തൃശൂര്‍ പേരാമംഗലം എടത്തറ കറുപ്പന്റെ മകന്‍ വേലായുധനാണ് സ്വരൂപാനന്ദ സ്വാമിയായത്. തൃശൂര്‍ ചീരക്കുഴിയില്‍ ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന കാലത്ത് ശിവഗിരി മഠത്തിലെ മുന്‍ മഠാധിപതി ശിവാനന്ദ Read more about ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ അന്തരിച്ചു[…]

താനൂര്‍ സംഘര്‍ഷം:150 പേര്‍ക്കെതിരെ കേസ്

08:10am 21/04/2016 താനൂര്‍: താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആല്‍ബസാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാനെ ആക്രമിച്ചതിന് നൂറിലധികം പേര്‍ക്കെതിരെയും പൊലീസിനെ ആക്രമിച്ചതിന് 20 പേര്‍ക്കെതിരെയുമാണ് കേസെടുത്തതെന്ന് താനൂര്‍ സി.ഐ ബിജോയ് അറിയിച്ചു. മുസ്ലിംലീഗ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായ എം.പി. അഷ്‌റഫിന്റെ വീട് ആക്രമിച്ചതിലും, വീട്ടില്‍ കയറി മോഷണം നടത്തിയെന്ന പരാതിയിലും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാനെ ആക്രമിച്ച സംഭവത്തിലും കാറുകള്‍ തകര്‍ത്തതിലും രണ്ട് കേസുകളെടുത്തു. Read more about താനൂര്‍ സംഘര്‍ഷം:150 പേര്‍ക്കെതിരെ കേസ്[…]

മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചാല്‍ ഇനി തടവുശിക്ഷയും

08:03am 21/04/2016 തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതായി പരിശോധനയില്‍ തെളിഞ്ഞാല്‍ പിഴ ഈടാക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്നതിനൊപ്പം തടവുശിക്ഷ കൂടി നല്‍കണമെന്ന ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ ചെയര്‍മാനായ സുപ്രീംകോടതി റോഡ് സുരക്ഷാകമ്മിറ്റിയുടെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. മദ്യപിച്ചും മയക്കുമരുന്നുകള്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കുന്നതും ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കുന്നതും മതിയായ ശിക്ഷയല്‌ളെന്നാണ് റോഡ് സുരക്ഷാ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇവര്‍ക്ക് ആറുമാസത്തെ തടവുശിക്ഷയും 2000 രൂപ പിഴയും വിധിക്കണം. കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷത്തെ തടവും Read more about മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചാല്‍ ഇനി തടവുശിക്ഷയും[…]

പരവൂര്‍ ദുരന്തം: വന്‍ സ്‌ഫോടനത്തിന് മുമ്പ് നാല് അപകടങ്ങളുണ്ടായി

02:00pm 20/4/2016 കൊല്ലം: കേരളത്തെ ഞെട്ടിച്ച് പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ വന്‍ സ്‌ഫോടനം നടക്കുന്നതിന് മുമ്പായി നാലു തവണ ചെറിയ ചെറിയ അപകടങ്ങള്‍ നടന്നിരുന്നതായി വെളിപ്പെടുത്തല്‍. ലൗലി ഏഷ്യാനെറ്റ് ന്യുസിനോടാണ് ഇക്കാര്യം പറഞ്ഞത്. വെടിക്കെട്ട് അവസാനിപ്പിക്കാന്‍ പോലീസ് ഒരു തവണ മാത്രമേ നിര്‍ദ്ദേശിച്ചുള്ളൂ എന്നും ഇദ്ദേഹം പറഞ്ഞു. വെടിക്കെട്ട് അവസാനിപ്പിക്കാന്‍ ഏഴു തവണ നിര്‍ദേശം കൊടുത്തിരുന്നതായി പോലീസ് നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍ ഇതോടെ വ്യാജമാണെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. പറവൂര്‍ എസ്‌ഐയുടെ ഫോണില്‍ നിന്നും സിഐ ഇക്കാര്യം മൈക്ക് Read more about പരവൂര്‍ ദുരന്തം: വന്‍ സ്‌ഫോടനത്തിന് മുമ്പ് നാല് അപകടങ്ങളുണ്ടായി[…]

പാലക്കാട്ട് ജ്വല്ലറിയില്‍ മോഷണം 60 പവന്‍ കവര്‍ന്നു

02:00pm 20/04/2016 പാലക്കാട്: നഗരത്തില്‍ ജി.ബി റോഡിലെ തുളസി ജ്വല്ലറിയില്‍ വന്‍മോഷണം. ജീവനക്കാരെ കബളിപ്പിച്ച് ഏകദേശം 60 പവന്‍ സ്വര്‍ണമടങ്ങുന്ന പെട്ടിയുമായി അഞ്ചംഗസംഘം കടന്നുകളഞ്ഞു. ഉത്തരേന്ത്യക്കാരായ നാലു സ്ത്രീകളും ഒരു പുരുഷനും രണ്ട് കുട്ടികളും അടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്. സ്വര്‍ണം വാങ്ങാനെന്ന പേരില്‍ കടയിലെത്തി തിരക്കിനിടയില്‍ മോഷണം നടത്തുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് തെരച്ചിലാരംഭിച്ചു. ഇവര്‍ നഗരം വിടാതിരിക്കാനായി മുന്‍കരുതല്‍ എടുത്തതായി പൊലീസ് അറിയിച്ചു.

ഒറ്റക്ക് മത്സരിക്കില്ല, ജെ.എസ്.എസ് ഇടതുമുന്നണിയെ പിന്തുണക്കും

07:00am 20/4/2016 ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണക്കാന്‍ ജെ.എസ്.എസ് തീരുമാനം. ഒറ്റക്ക് മത്സരിക്കാനുള്ള ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മയുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ജെ.എസ്.എസ് സംസ്ഥാന സമിതി യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പുതിയ തീരുമാനത്തിന് ഗൗരിയമ്മ സമ്മതം മൂളിയത്. മുന്നണിയിലെ ഘടകകക്ഷികള്‍ക്ക് നല്‍കുന്ന സ്ഥാനങ്ങള്‍ ജെ.എസ്.എസിനും നല്‍കാമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം ഗൗരിയമ്മക്ക് ഉറപ്പു നല്‍കി. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാന്‍ ജെ.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഗൗരിയമ്മ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് Read more about ഒറ്റക്ക് മത്സരിക്കില്ല, ജെ.എസ്.എസ് ഇടതുമുന്നണിയെ പിന്തുണക്കും[…]

കടമക്കുടിയില്‍ ചീഫ് സെക്രട്ടറി ഇടപെട്ടു

06:50am 20/04/2016 തിരുവനന്തപുരം: മെത്രാന്‍ കായല്‍ ഉത്തരവിന് പിന്നിലെന്നപോലെ മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി കടമക്കുടിയില്‍ മള്‍ട്ടി നാഷനല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി സ്ഥാപിക്കാന്‍ എറണാകുളത്ത് 47 ഏക്കര്‍ നെല്‍വയല്‍ നികത്താനുള്ള റവന്യൂവകുപ്പിന്റെ ഉത്തരവിലും ചീഫ് സെക്രട്ടറി ഇടപെട്ടു. തെരഞ്ഞെടുപ്പ് അടുത്തതോടെ ഫയല്‍ അടിയന്തരമായി എത്തിക്കണമെന്ന് കൃഷിവകുപ്പിന് ഫെബ്രുവരി 16ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കത്തെഴുതി. തുടര്‍ന്നാണ് ഫെബ്രുവരി 25ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ നെല്‍വയല്‍ നികത്തലിന് തത്ത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചത്. 2015ല്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് മെഡിക്കല്‍ Read more about കടമക്കുടിയില്‍ ചീഫ് സെക്രട്ടറി ഇടപെട്ടു[…]

41 ഡിഗ്രി ചൂടില്‍ പാലക്കാട്പൊളളുന്നു .ജില്ലയില്‍ ദിവസം ശരാശരി 20 പേര്‍ക്ക് പൊള്ളലേല്‍ക്കുന്നു.

05:40pm 19/4/2016 പാലക്കാട്: കനത്ത വേനലില്‍ കേരളം വെന്തുരുകുന്നു. പാലക്കാട്ട് ചൂട് 41 ഡിഗ്രി കടന്നു. മലമ്പുഴയിലാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്, 41.3. സൂര്യതപത്തില്‍ ചിറ്റൂരിനു സമീപം പെരുമാട്ടിയിലും പാലക്കാട് നഗരത്തിനു സമീപത്തുമായി രണ്ടുപേര്‍ക്കും പൊള്ളലേറ്റു. ചൂട് വര്‍ധിച്ചതോടെ ജില്ലയില്‍ ദിവസം ശരാശരി 20 പേര്‍ക്ക് പെ!ാള്ളലേല്‍ക്കുന്നതായാണ് ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോര്‍ട്ട് പത്തനംതിട്ട അടൂര്‍ തെങ്ങമം മേപ്പിലാശേരില്‍ വടക്കേതില്‍ വിക്രമന്‍ (61) വീട്ടില്‍ കക്കൂസിനു കുഴിയെടുക്കുമ്പോള്‍ കുഴഞ്ഞു വീണു മരിച്ചു. ദേഹത്തു പൊള്ളലുണ്ട്. കോട്ടയം ചിങ്ങവനത്തും യുവാവിന് Read more about 41 ഡിഗ്രി ചൂടില്‍ പാലക്കാട്പൊളളുന്നു .ജില്ലയില്‍ ദിവസം ശരാശരി 20 പേര്‍ക്ക് പൊള്ളലേല്‍ക്കുന്നു.[…]