ഇടുക്കിയില്‍ ഹഷീഷ് വേട്ട

05:37pm 19/04/2016 തൊടുപുഴ: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വന്‍ ഹഷീഷ് വേട്ട. അന്തര്‍ ദേശിയ വിപണിയില്‍ 11 കോടി വില വരുന്ന 11ലിറ്റര്‍ ഹഷീഷ് ഓയില്‍ ആണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. ആന്ധ്രാ പ്രദേശില്‍ നിന്നും കൊണ്ട് വന്ന ഹാഷിഷ് ഓയില്‍ കള്ളിമാലി എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ആള്‍ട്ടോ കാറില്‍ കൊണ്ട് പോകുന്നതിനിടയില്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ ചെളിമടയില്‍ വെച്ചാണ്എക്‌സൈസ് സംഘം പിടികൂടിയത്. പ്രസാദ്, മനോജ് എന്നിവരെയാണ് കസ്റ്റഡയിലെടുത്തത്.

മെത്രാന്‍ കായല്‍ നികത്തലിന് പിന്നിലെ തല മുഖ്യമന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയും

12:17pm 19/4/2016 തിരുവനന്തപുരം: മെത്രാന്‍ കായല്‍ നികത്തലിന് അനുമതി നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണും ഇടപെട്ടതിന് തെളിവ്. കായല്‍ നികത്താന്‍ അനുമതി നല്‍കരുതെന്ന റവന്യൂ വകുപ്പിന്റെ നിര്‍ദേശം ഇരുവരും തള്ളി. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മെത്രാന്‍ കായല്‍ നികത്താന്‍ അനുമതികൊടുത്തുകൊണ്ടുള്ള ഉത്തരവിറക്കിയത് റവന്യൂ വകുപ്പാണ്. എന്നാല്‍ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കുന്നതിനെ റവന്യൂവകുപ്പ് ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാല്‍ 19/2/2016ല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും കായല്‍ നികത്തുന്നതിന് തത്വത്തില്‍ Read more about മെത്രാന്‍ കായല്‍ നികത്തലിന് പിന്നിലെ തല മുഖ്യമന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയും[…]

അണികള്‍ക്ക് ആവേശം, നേതൃത്വത്തിന് ആശ്വാസം : പിണറായിക്കു വോട്ട് ചോദിച്ച് വി.എസ്. ധര്‍മടത്തെത്തും

08:57am 19/4/2016 കണ്ണൂര്‍: വിഭാഗീതയ്ക്കും ചേരിപ്പോരുകള്‍ക്കുമൊടുവില്‍ സമാധാന ഉടമ്പടിയുമായി സി.പി.എമ്മിലെ ജനനായകര്‍ ഒന്നിക്കുന്നു. ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയനു വോട്ട് അഭ്യര്‍ഥിച്ചു വി.എസ്. അച്യുതാനന്ദന്‍ എത്തുന്നതോടെ അണികള്‍ക്ക് ആവേശം, രാഷ്ട്രീയകേരളത്തിനു കൗതുകം. പിണറായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വി.എസ്. അച്യുതാനന്ദന്‍ 21നാണ് ധര്‍മടം മണ്ഡലത്തില്‍പെട്ട ചക്കരക്കല്ലിലെത്തുന്നത്. എന്നാല്‍, ധര്‍മടത്തു വി.എസ്. എത്തുന്ന ദിവസം പിണറായി കൊല്ലത്തു പ്രചാരണത്തിലാകും. പിണറായി 30നു പാലക്കാട് ജില്ലയില്‍ എത്തുന്നുണ്ടെങ്കിലും മലമ്പുഴയില്‍ വി.എസിനുവേണ്ടി പ്രചാരണത്തിനു പോകുന്ന കാര്യം ജില്ലാനേതൃത്വം തീരുമാനിച്ചിട്ടില്ല. പിണറായി പാലക്കാട് ജില്ലയിലെത്തുന്ന Read more about അണികള്‍ക്ക് ആവേശം, നേതൃത്വത്തിന് ആശ്വാസം : പിണറായിക്കു വോട്ട് ചോദിച്ച് വി.എസ്. ധര്‍മടത്തെത്തും[…]

ഇന്നുകൂടി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം

08:45am 19/4/2016 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാനദിവസം ഇന്ന്. വെള്ളിയാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 29 ആണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനദിനം. വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷത്തോളം പേരെ നീക്കം ചെയ്തിട്ടുണ്ട്. മരിച്ചവരും ഇരട്ടിപ്പു വന്ന പേരുകളുമാണ് ഒഴിവാക്കിയത്. ഇന്നു പേരുചേര്‍ക്കുന്നവരെ കൂടി ചേര്‍ത്താലേ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ കൃത്യമായ എണ്ണം ലഭ്യമാകൂ. പുതുക്കിയ വോട്ടര്‍ പട്ടിക അടുത്തമാസം ആദ്യവാരം പ്രസിദ്ധീകരിക്കും. ഇപ്പോള്‍ നിലവിലുള്ള വോട്ടര്‍ പട്ടികയില്‍ Read more about ഇന്നുകൂടി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം[…]

എസ്.എസ്.എല്‍.സി ഫലം 27നകം; പ്‌ളസ് ടു മേയ് 10നകം

08:40am 19/04/2016 തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം 27നകവും പ്‌ളസ് ടു പരീക്ഷാഫലം മേയ് പത്തിനകവും പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം പൂര്‍ത്തിയായ എസ്.എസ്.എല്‍.സിയുടെ മാര്‍ക്കുപരിശോധന പരീക്ഷാഭവനില്‍ ബുധനാഴ്ച പൂര്‍ത്തിയാകും. തുടര്‍ന്ന് ഐ.ടി പരീക്ഷയുടെ മാര്‍ക്കും നിരന്തര മൂല്യനിര്‍ണയത്തിന്റെ മാര്‍ക്ക്, ഗ്രേസ് മാര്‍ക്ക് എന്നിവയും മാര്‍ക്കിനൊപ്പം ചേര്‍ക്കും. അന്തിമ പരിശോധന 25നകം പൂര്‍ത്തിയാക്കും. ഇതിനുശേഷം പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം ചേരും. മോഡറേഷന്‍ സംബന്ധിച്ച് പാസ്‌ബോര്‍ഡ് യോഗത്തിലായിരിക്കും തീരുമാനം. തുടര്‍ന്ന് പ്രസിദ്ധീകരിക്കും. 25നകം ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, സമയമെടുത്ത് പരിശോധന പൂര്‍ത്തിയാക്കി Read more about എസ്.എസ്.എല്‍.സി ഫലം 27നകം; പ്‌ളസ് ടു മേയ് 10നകം[…]

പി.പി മുകുന്ദന്‍ ബി.ജെ.പി ആസ്ഥാനത്ത് തിരിച്ചെത്തി

10:05pm 18/04/2016 തിരുവനന്തപുരം: പി.പി മുകുന്ദന്‍ വീണ്ടും ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍. തിങ്കളാഴ്ച രാവിലെയാണ് മുകുന്ദന്‍ മാരാര്‍ജി ഭവനില്‍ എത്തിയത്. താന്‍ നേരത്തെ തന്നെ പാര്‍ട്ടിയില്‍ തിരിച്ചെത്തേണ്ടതായിരുന്നുവെന്ന് മുകുന്ദന്‍ പ്രതികരിച്ചു. അതേസമയം, തണുപ്പന്‍ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. സംസ്ഥാന നേതാക്കളാരും തന്നെ മുകുന്ദനെ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. കുമ്മനം രാജശേഖരനുള്‍പ്പെടെയുള്ള നേതാക്കള്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. അവസാരവാദ രാഷ്ട്രീയത്തേക്കാള്‍ ആദര്‍ശ രാഷ്ട്രീയത്തിനാണ് താന്‍ പ്രാധാന്യം നല്‍കിയത്. അതിനാലാണ് മറ്റൊരു പാര്‍ട്ടിയിലേക്കും പോകാതിരുന്നത്. പാര്‍ട്ടി സംവിധാനം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അക്കൗണ്ട് Read more about പി.പി മുകുന്ദന്‍ ബി.ജെ.പി ആസ്ഥാനത്ത് തിരിച്ചെത്തി[…]

ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോയ്ക്ക് തൂക്കുകയര്‍; അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം, മാതൃത്വത്തിന് അപമാനം

06:12pm 18/4/2016 തിരുവനന്തപുരം: ആറ്റിങ്ങല്‍ അരുംകൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷ. രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഒന്നാം പ്രതി പരമാവധി ശിക്ഷയായ വധശിക്ഷയ്ക്ക് അര്‍ഹനാണെന്നും ശിക്ഷ പ്രഖ്യാപിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. രണ്ടു പ്രതികളും 50 ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ഷെര്‍സ് ആണ് കേരളം കാത്തിരുന്ന വിധി പ്രസ്താവിച്ചത്. സ്വന്തം മകളേക്കാള്‍ പ്രായം കുറഞ്ഞ കുട്ടിയെയാണ് Read more about ആറ്റിങ്ങല്‍ ഇരട്ടക്കൊല: നിനോയ്ക്ക് തൂക്കുകയര്‍; അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം, മാതൃത്വത്തിന് അപമാനം[…]

സ്ത്രീകള്‍ക്ക് തുല്യപ്രാതിനിധ്യം നല്‍കിയില്ലെങ്കില്‍ വോട്ട് നോട്ടക്കെന്ന് പെണ്‍കൂട്ടായ്മ

05:55pm 18/4/2016 18/04/2016 കോഴിക്കോട്: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതി ശതമാനം സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യറായില്‌ളെങ്കില്‍ തങ്ങള്‍ നിഷേധവോട്ട് (നോട്ട) ചെയ്യുമെന്ന് സ്ത്രീപക്ഷസാംസ്‌കാരിക കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ ‘ലിംഗനീതിക്കുവേണ്ടി പെണ്‍കൂട്ടായ്മ’ എന്ന പേരില്‍ സംസ്ഥാന തലത്തില്‍ പ്രചാരണം തുടങ്ങുമെന്നും അവര്‍ പറഞ്ഞു. പുരുഷ വോട്ടര്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള നാട്ടില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം വെറും 10 ശതമാനമാണെന്നത് പരിതാപകരമാണ്. പരിചയ സമ്പത്തും കാര്യപ്രാപ്തിയുമുള്ള വനിതകള്‍ ഏറെയുണ്ടെങ്കിലും പുരുഷ കേന്ദ്രീകൃത മുഖ്യധാരാ Read more about സ്ത്രീകള്‍ക്ക് തുല്യപ്രാതിനിധ്യം നല്‍കിയില്ലെങ്കില്‍ വോട്ട് നോട്ടക്കെന്ന് പെണ്‍കൂട്ടായ്മ[…]

പൂരലഹരിയില്‍ മതിമറന്ന് സാംസ്‌കാരിക നഗരി

12.21 AM 18-04-2016 വടക്കുംനാഥന്റെ മണ്ണില്‍ പൂരത്തിന്റെ ലഹരിലാറടി മൂര പ്രേമികള്‍. തെക്കേ ഗോപുരനടയില്‍ മുഖാമുഖം നിന്ന് പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ വര്‍ണക്കുടകള്‍ ഉയര്‍ത്തിയത് പൂരപ്രേമികളുടെ ഹൃദയത്തിലേക്കായിരുന്നു. വര്‍ണ്ണ വിസ്മയം തീര്‍ത്ത് കുടമാറ്റം കാഴ്ചയുടെ വിരുന്നൊരുക്കി. സ്‌പെഷ്യല്‍ കുടകളും ഇരുവിഭാഗത്തിന്റെയും പ്രത്യേകതയായി. ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ ഇത്തവണയും കണ്ടു. കണ്ണും കാതും നിറച്ച് ഘടകപൂരങ്ങള്‍ വടക്കുംനാഥ സന്നിധിയിലേക്കെത്തിയതോടെ തൃശൂര്‍ പൂരസാഗരമായി. പൂരപ്രേമികള്‍ക്ക് ആവേശം പകരുന്നതായിരുന്നു മഠത്തില്‍ വരവ് പ!ഞ്ചവാദ്യം. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്തില്‍ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയപ്പോള്‍ Read more about പൂരലഹരിയില്‍ മതിമറന്ന് സാംസ്‌കാരിക നഗരി[…]

ന്യുജെന്‍ പ്രചാരണ തന്ത്രവുമായി വി.എസും

11.59 17-04-2016 തെരഞ്ഞെടുപ്പ് പ്രചാരണത്തിണു നവ മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും. വിഎസിന്റെ പ്രത്യേക വെബ്‌സൈറ്റും ഫേസ്ബുക്കും ട്വിറ്റര്‍ അക്കൗണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിലെ ചെറുബാല്യക്കാര്‍ മുതല്‍ പരിണതപ്രജ്ഞര്‍ വരെ നവമാധ്യമലോകത്തു സജീവമായ കാലത്ത് വി.എസ്. അച്യുതാനന്ദനും മാറിനില്‍ക്കുന്നില്ല. സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, വാട്ട്‌സ്ആപ്പ് എന്നിവയിലെല്ലാം ഇനി വിഎസിന്റെ ഇടപെടലുകള്‍ കാണാം. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ തന്റെ പോരാട്ടത്തിന്റെ നേര്‍സാക്ഷ്യങ്ങളാണു പ്രതിപക്ഷനേതാവിന്റെ Read more about ന്യുജെന്‍ പ്രചാരണ തന്ത്രവുമായി വി.എസും[…]