പി.കൃഷ്ണദാസ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.

01:03 pm 22/3/2017 വടക്കാഞ്ചേരി: ലക്കിടി കോളജിലെ വിദ്യാർഥിയെ മർദ്ദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് കോളജ് ചെയർമാൻ പി.കൃഷ്ണദാസ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയാണ് കൃഷ്ണദാസ് ഉൾപ്പടെ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ അഞ്ചാം പ്രതി പാന്പാടി നെഹ്റു കോളജിലെ കായികാധ്യാപകൻ ഗോവിന്ദൻകുട്ടി, ലക്കിടി കോളജിന്‍റെ പിആർഒ വത്സലകുമാരൻ എന്നിവരാണ് കൃഷ്ണദാസിന് പുറമേ ജാമ്യം തേടി കോടതിയെ സമീപിച്ചത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ലക്കിടി കോളജ് ജീവനക്കാരൻ സുകുമാരന് Read more about പി.കൃഷ്ണദാസ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.[…]

കൊട്ടിയൂർ പീഡനക്കേസിൽ പ്രതികളായ മൂന്നുപേർ കൂടി കീഴടങ്ങി.

07:49 am 22/3/2017 കണ്ണൂർ: ക്രിസ്​തുരാജ ആശുപത്രി അഡ്​മിനിസ്​ട്രേറ്റർ ആൻസി മാത്യു, ശിശുരോഗ വിദഗ്​ധൻ ഡോ.ഹൈദർഅലി, ഗൈക്കോളജിസ്​റ്റ്​ ഡോ.ടെസ്സി ജോസ്​ എന്നിവരാണ്​ കീഴടങ്ങിയത്​. തലശേരി കോടതിയിലെത്തിയാണ്​ ഇവർ കീഴടങ്ങിയത്​. ഇതോടെ കീഴടങ്ങിയവരുടെ എണ്ണം എട്ടായി. പി​രി​ച്ചു​വി​ട്ട വ​യ​നാ​ട്​ ചൈ​ൽ​ഡ്​ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ൻ ഫാ. ​തോ​മ​സ്​ ജോ​സ​ഫ്​ തേ​ര​കം, അം​ഗ​മാ​യ ഡോ. ​സി​സ്​​റ്റ​ർ ബെ​റ്റി ജോ​സ​ഫ്, വൈ​ത്തി​രി അ​നാ​ഥാ​ല​യം മേ​ധാ​വി സി​സ്​​റ്റ​ർ ഒ​ഫീ​ലി​യ, സഹായി തങ്കമ്മ എ​ന്നി​വ​രാ​ണ്​ നേരത്തെ കീഴടങ്ങിയത്​. ഫാ.റോബിൻ വടക്കുഞ്ചേരി നേരത്തെ പൊലീസ്​ പിടിയിലായിരുന്നു. Read more about കൊട്ടിയൂർ പീഡനക്കേസിൽ പ്രതികളായ മൂന്നുപേർ കൂടി കീഴടങ്ങി.[…]

മുണ്ടൂരിൽ യുവതി വെട്ടേറ്റു മരിച്ചു.

07:37 am 22/3/2017 പാലക്കാട്: പാലക്കാട് മുണ്ടൂരിൽ യുവതി വെട്ടേറ്റു കൊല്ലപ്പെട്ടു. കാട്ടുകുളം സ്വദേശി നിഷ(26)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ബിജുവിനുവേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചു.

കാസർഗോഡ് ഒ​രാ​ഴ്ച​ത്തേ​ക്കു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

07:35 pm 21/3/2017 കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ക​ള​ക്ട​ർ ഒ​രാ​ഴ്ച​ത്തേ​ക്കു നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​നി​ന്നു​ള്ള റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ സേ​ന​യെ കാ​സ​ർ​ഗോ​ട്ടേ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ക​ന​ത്ത ജാ​ഗ്ര​തയാണ് പു​ല​ർ​ത്തു​ന്ന​ത്.

പാലക്കാട്– തൃശൂർ ജില്ലാ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം.

03:14pm 21/3/2017 തൃശൂർ: പാലക്കാട്– തൃശൂർ ജില്ലാ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം. എരുമപ്പെട്ടി, വരവൂർദേശമംഗലം, കൂറ്റനാട്, കുന്നംകുളം പ്രദേശങ്ങളിലാണു ഭൂചലനം അനുഭവപ്പെട്ടത്. നാലു സെക്കൻഡോളം ഭൂചലനം അനുഭവപ്പെട്ടെന്നാണ് വിവരം.

വിദ്യർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി.

12:30 pm 21/3/2017 പുത്തൂര്‍(കൊല്ലം): വൈദിക പഠനത്തിനെത്തിയ വിദ്യർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി. കൊല്ലം പുത്തൂരില്‍ നിന്ന് മുങ്ങിയ വൈദികൻ കണ്ണൂര്‍ സ്വദേശി ഫാ.തോമസ് പാറേക്കള(42)ത്തിനെ മധുരയില്‍ നിന്നാണ് പൊലീസ്​ പിടികൂടിയത്. ചോദ്യംചെയ്യലിനായി കൊട്ടാരക്കര റൂറല്‍ എസ്.പി ഓഫീസിലേക്ക് പ്രതിയെ വൈകാതെ എത്തിക്കും. തേവലപ്പുറം പുല്ലാമലയില്‍ പ്രവര്‍ത്തിക്കുന്ന സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി​െയന്നാണ്​ കേസ്​. കൊല്ലം പൂത്തൂര്‍ സെൻറ്​ മേരീസ് പള്ളി വികാരിയാണ് ഫാ. തോമസ് പാറേക്കളം. Read more about വിദ്യർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി.[…]

മിഷേൽ മരണം: ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിലെത്തി.

11:18 am 21/3/2017 കൊച്ചി: സി​എ വി​ദ്യാ​ർ​ഥി​നി മി​ഷേ​ൽ ഷാ​ജി​യെ കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​വുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിലെത്തി. അറസ്റ്റിലായ ക്രോണിൻ താമസിച്ച മുറിയും ഇയാളുടെ കമ്പ്യൂട്ടറുകളും സംഘം പരിശോധിക്കും. സംഭവദിവസം ക്രോണിൻ ഛത്തീസ്ഗഡിൽ ഉണ്ടായിരുന്നോ എന്നും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നണ്ട്. അതേസമയം ക്രോണിനെ കൂടാതെയാണ് സംഘം ഇവിടെയെത്തിയത്. സുരക്ഷാ കാരണങ്ങളാലാണ് ഇയാളെ ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകാഞ്ഞതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഗോ​ശ്രീ പാ​ല​ത്തിനു സമീപം കാ​യ​ലി​ൽ വീണ്ടും തെരച്ചിൽ നടത്തിയേക്കുമെന്നും പോലീസ് Read more about മിഷേൽ മരണം: ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിലെത്തി.[…]

പൾസർ സുനിയുടെ അഭിഭാഷകന്‍റെ വീട്ടിലും ഓഫീസിലും റെയ്ഡ്.

11:14 am 21/3/2017 കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകന്‍റെ വീട്ടിലും ഓഫീസിലും റെയ്ഡ്. അഡ്വ.പ്രതീഷ് ചാക്കോയുടെ ഓഫീസിലും ആലുവയിലെ വീട്ടിലുമാണ് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. സുനി കൈമാറിയ മെമ്മറി കാർഡും പെൻഡ്രൈവും കണ്ടെടുക്കുന്നതിനായാണ് റെയ്ഡ്.

നെഹ്രു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനെ കോടതി റിമാന്‍ഡ് ചെയ്തു.

09:39 am 21/3/2017 വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത നെഹ്രു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനെ കോടതി റിമാന്‍ഡ് ചെയ്തു. കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനാണ് കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത കൃഷ്ണദാസിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ച് പ്രതികളെയാണ് റിമാന്‍ഡ് ചെയ്തത്.

തിക്കോടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു.

09:39 am 21/3/2017 കോഴിക്കോട്: തിക്കോടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.