കാസർഗോഡ് യുവാവ് വെട്ടേറ്റു മരിച്ചു.

09:33 am 21/3/2017 കാസർഗോഡ്: ചൂരിയിൽ യുവാവ് വെട്ടേറ്റു മരിച്ചു. കർണാടകത്തിലെ കുടക് സ്വദേശി റിയാസ് ആണ് മരിച്ചത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കാസർഗോഡ് മണ്ഡലത്തിൽ മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തു.

വാളയാറിൽ ഒരു 1.7 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി.

09:23 am 21/3/2017 പാലക്കാട്: വാളയാറിൽ ഒരു 1.7 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് എക്സൈസ് സംഘം പണം പിടിച്ചെടുത്തത്. കുഴൽപ്പണം കടത്താൻ ശ്രമിച്ച പെരിന്തൽമണ്ണ സ്വദേശികളായ ഷാഹുൽ നിയാസ്, സുഹൈൽ മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തു. കഐസ്ആർടിസി ബസിൽ പണം കടത്താനായിരുന്നു ഇവരുടെ ശ്രമം. കോയന്പത്തൂരിൽനിന്നാണ് ഇവർ ബസിൽ കയറിയതെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന.

കരുണയില്ലാത്ത കോടതി വിധി; രോഗിയായ അമ്മയും മകളും പെരുവഴിയില്‍

09:17 am 21/3/2017 കാഞ്ഞിരപ്പള്ളി: കോടതിയും കരുണ കാണിച്ചില്ല. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും നല്‍കിയ കേസില്‍ നാല്‍പ്പത്തിനാലുകാരിയായ രോഗിയായ സ്ത്രീയും മകളും പെരുവഴിയിലായി. പൂതക്കുഴി തൈപ്പറമ്പില്‍ ബബിത ഷാനവാസ് (44), മകള്‍ സൈബ ഷാനവാസ്(14) എന്നിവരെ താമസിച്ചിരുന്ന ഒറ്റമുറി വീട്ടില്‍നിന്ന് കട്ടിലോടെ കുടിയൊഴിപ്പിച്ചത്. മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബബിത ഗര്‍ഭപാത്രത്തില്‍ മുഴയുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി ചികിത്സയിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്നു പൂര്‍ണ വിശ്രമത്തിലായിരുന്ന ബബിതയെ കട്ടിലില്‍ കിടന്ന കിടക്കയോടു കൂടി പൊക്കിയെടുത്തു Read more about കരുണയില്ലാത്ത കോടതി വിധി; രോഗിയായ അമ്മയും മകളും പെരുവഴിയില്‍[…]

എൻഡിഎയിൽ പൊട്ടിത്തെറി

06:12 pm 20/3/2017 തിരുവനന്തപുരം: മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് മുന്നണിയെ വെട്ടിലാക്കി ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചത് മുന്നണിയിൽ ആലോചിക്കാതെയാണെന്നു വെള്ളാപ്പള്ളി തുറന്നടിച്ചു. സഖ്യകക്ഷികളോട് ആലോചിക്കാതെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാൽ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിനില്ല. മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നതെന്നു കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും പറഞ്ഞു. Read more about എൻഡിഎയിൽ പൊട്ടിത്തെറി[…]

പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.

06:07 pm 20/3/2017 കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയെ വിഡ്ഢിയാക്കുന്ന പൊലീസുകാരെ എന്തു ചെയ്യണമെന്ന് കോടതിക്കറിയാം. ഉദ്യോഗസ്ഥനെതിരെ കോടതി എഴുതിയാല്‍ ഒരു രാഷ്ട്രീയക്കാരനും രക്ഷിക്കാനാകില്ല. പൊതുജനതാല്‍പര്യം നോക്കിയല്ല കേസ് അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് എബ്രാഹം മാത്യു പറഞ്ഞു. പരാതിക്കാരില്ലാത്ത കേസില്‍ പൊലീസ് എന്തിനിടപെട്ടുവെന്ന് കോടതി ചോദിച്ചു. പരാതിക്കാരന്‍റെ ആദ്യ മൊഴിയില്‍ ഇല്ലാതിരുന്ന വകുപ്പുകള്‍ പൊലീസ് പിന്നീട് കൂട്ടിച്ചേര്‍ത്തതായാണ് കാണുന്നത്. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ദേശ്യപരമാണ്. തെറ്റായ Read more about പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.[…]

പി.കൃഷ്ണദാസിനെ കസ്റ്റടിയിൽ എടുത്തു.

02:12 pm 20/3/2017 തൃശൂർ: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ തൃശൂർ റൂറൽ എസ്.പി എൻ. വിജയകുമാറി​ന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു കൃഷ്ണദാസിന്റെ ലീഗൽ അഡ്വൈസർ ചിത്രയേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരെയും തൃശൂർ എരുമപ്പെട്ടി പി.കൃഷ്ണദാസിനെ പൊലീസ്​ സ്​റ്റേഷനിൽ ചോദ്യം ചെയ്​ത്​ വരികയാണ്​. നെഹ്റു ഗ്രൂപ്പിന്റെ ലക്കിടി ജവഹർ കാമ്പസിലെ ലോ കോളജ് വിദ്യാർത്ഥി ഷഹീർ ഷൗക്കത്തലിയുടെ പരാതിയിലാണ് നടപടി. അനധികൃത പണപ്പിരിവിനെതിരെ മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിൽ ഷഹീർ പരാതി നൽകിയിരുന്നു. ഇതി​െൻറ വൈരാഗ്യത്തിന് കഴിഞ്ഞ ജനുവരി Read more about പി.കൃഷ്ണദാസിനെ കസ്റ്റടിയിൽ എടുത്തു.[…]

ഹൈക്കോടതിയുടെ പുതിയ ചീഫ്ജസ്റ്റീസായി ജസ്റ്റീസ് നവനീതി സിംഗ് പ്രസാദ് ചുമതലയേറ്റു.

12:28 PM 20/3/2017 തിരുവന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ്ജസ്റ്റീസായി ജസ്റ്റീസ് നവനീതി സിംഗ് പ്രസാദ് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. മുൻപ് ബിഹാർ ഹൈക്കോടതി ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചിട്ടുള്ളയാളാണ് ജസ്റ്റീസ് നവനീതി സിംഗ് പ്രസാദ്.

ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ ഡിജിപിയുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.

09:44 am 20/3/2017 തിരുവനന്തപുരം: പാന്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ ഡിജിപിയുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ജിഷ്ണുവിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് നിരാഹാരം. ഈ മാസം 27 മുതലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുകയെന്നും ജിഷ്ണുവിന്‍റെ മാതാപിതാക്കൾ അറിയിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

8:45 am 20/3/2017 മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് മലപ്പുറം കലക്ട്രേട്രേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിക്കുക. ഉച്ചക്ക് മൂന്ന് മണിക്ക് യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ചേരും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

മൂന്ന് വര്‍ഷം മുന്‍പ് മരിച്ച വിദ്യാര്‍ത്ഥിയുടെ വൃക്ക മോഷ്‌ടിച്ചിരുന്നതായി പരാതി

08:40 am 20/3/2017 റാഗിങിനിരയായി മൂന്ന് വര്‍ഷം മുന്‍പ് മരിച്ച തൃശൂരിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ വൃക്ക മോഷ്‌ടിച്ചിരുന്നതായി പരാതി. വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ശസ്‌ത്രക്രിയയുടെ പാടുണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ബംഗളുരു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍