ഇറോം ശർമിള തിരുവനന്തപുരത്ത് എത്തി.
08:36 am 20/3/2017 തിരുവനന്തപുരം: മണിപ്പുർ മനുഷ്യാവകാശ നായിക ഇറോം ശർമിള തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണ പരിഷ്കാര കമ്മിഷൻ വി.എസ്. അച്യുതാനന്ദൻ എന്നിവരുമായി ഇറോം ഇന്ന് കൂടിക്കാഴ്ച നടത്തും.
08:36 am 20/3/2017 തിരുവനന്തപുരം: മണിപ്പുർ മനുഷ്യാവകാശ നായിക ഇറോം ശർമിള തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഭരണ പരിഷ്കാര കമ്മിഷൻ വി.എസ്. അച്യുതാനന്ദൻ എന്നിവരുമായി ഇറോം ഇന്ന് കൂടിക്കാഴ്ച നടത്തും.
08:47 pm 19/3/2017 മുണ്ടക്കയം: സിനിമ സ്വപ്നം കാണാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ കുറച്ച് പേര്‍ മാത്രം. അങ്ങനെ സ്വപ്നം കണ്ടവരായിരുന്നു അവരും. എന്നാല്‍ എങ്ങനെ സിനിമയിലെത്തുമെന്നോ ആരെ കാണാണമെന്നോ എന്ത് ചെയ്യണമെന്നോ അവര്‍ക്കറിയില്ലായിരുന്നു. പക്ഷെ ആ അറിവില്ലായ്മയില്‍ ഒതുങ്ങി നില്‍ക്കാതെ തങ്ങളുടെ അറിവുകളെ വേറെ ആളുകള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അവര്‍ തീരുമാനിച്ചു. ആ തീരുമാനത്തില്‍ നിന്നാണ് ‘ഗോഡ്‌സ് ഓണ്‍ സിനിമാ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി’ എന്ന സംഘടനയുടെ ഉദയം. ‘തിരക്കഥാ പരിശീലനവും ഹൃസ്വ Read more about കുട്ടികളുടെ “24 ഹവര്‍ 0‘ ബഡ്ജറ്റ് സിനിമ തരംഗമാകുന്നു…..[…]
05:55 pm 19/3/2017 കൊട്ടാരക്കര: പെൺകുട്ടിയുടെ അമ്മയും മുത്തശ്ശിയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. പ്രതിയായ മുത്തച്ഛന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചികിത്സയിലായിരുന്ന മുത്തശ്ശിയെ ഇന്നലെയാണ് പൊലീസ് ചോദ്യം ചെയ്തത്. മുത്തച്ഛനെതിരെ പെൺകുട്ടി തന്നോട് പരാതിപ്പെട്ടിരുന്നതായി മുത്തശ്ശി മൊഴി നൽകിയിരുന്നു. കൂടാതെ ആത്മഹത്യ ചെയ്ത ദിവസം പെൺകുട്ടിയെ മുത്തച്ഛൻ ചീത്ത വിളിച്ചിരുന്നതായി അമ്മ മൊഴി നൽകിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി 15നാണു പത്തു വയസുകാരിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ Read more about കുണ്ടറയിൽ 10 വയസുകാരിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിൽ പ്രതി മുത്തച്ഛനെന്ന് പൊലീസ്.[…]
09:55 am 19/3/2017 കോഴിക്കോട്: കൊളത്തറ അന്ധവിദ്യാലയത്തിൽ അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. ക്ലാസ് മുറിയിൽവച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അധ്യാപകനായ ഫിറോസിനെതിരെ കുട്ടി പോലീസിൽ മൊഴി നൽകി. പരാതികിട്ടി മൂന്നു ദിവസമായിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
09:47 am 29/3/2017 കൊച്ചി: എറണാകുളത്ത് മൂലംമ്പള്ളിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. കടമക്കുടി ദ്വീപു നിവാസികളുടെ സ്വപ്‍ന പദ്ധതിയായിരുന്ന മൂലമ്പിള്ളി-പിഴല പാലമാണ് തകർന്നത്. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. പാലത്തിന്റെ ഒരു തൂണ്‍ തകര്‍ന്നു വീഴുകയായിരുന്നു. നിര്‍മാണ ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ചായകുടിക്കാന്‍ പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പാലത്തിലുണ്ടായിരുന്ന ഒരാള്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു. മൂലമ്പിള്ളി-ചാത്തനാട് റോഡുപദ്ധതിയിലെ ആദ്യ പാലമായിരുന്നു ഇത്. 600 മീറ്റര്‍ നീളമുള്ള പാലത്തിന് 21 സ്പാനുകളാണുള്ളത്. മൂലമ്പിള്ളി കരഭാഗത്തുള്ള പാലത്തിന്റെ നിര്‍മാണ Read more about എറണാകുളത്ത് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു[…]
09:37 am 19/3/2017 പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്നും സര്‍ക്കാരിന് അതില്‍ വലിയ പങ്കില്ലെന്നും മന്ത്രി ജി സുധാകരന്‍. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അപകടത്തില്‍ ചാടാതിരിക്കാന്‍ അവനവന് ഉത്തരവാദിത്വമുണ്ടെന്നും ഈ ഉത്തരവാദിത്വം സ്വയം നിര്‍വഹിച്ചില്ലെങ്കില്‍ ആഭ്യന്തരമന്ത്രിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും സുധാകരന്‍ ചോദിച്ചു. പൊലീസിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സുധാകരന്‍റെ വിവാദപ്രസംഗം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊലീസിനെ പിന്തുണച്ച് രാവിലെ രംഗത്ത് എത്തിതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസംഗവും. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുളള കേസുകള്‍ വ്യക്തിപരമാണെന്നും Read more about പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്ന് ജി സുധാകരന്‍[…]
07:00 pm 18/3/2017 എറണാകുളം മുളന്തുരുത്തിയില്‍ സ്കൂള്‍ ബസിനു തീപിടിച്ചു. മൂന്നു വിദ്യാര്‍ഥികളും ആയയുമാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുന്‍ ഭാഗത്തുനിന്ന് പുക ഉയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തിറക്കി. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂളിന്റെ ബസിനാണ് തീ പിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
06:55 pm 18/3/2017 മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. എം.ബി. ഫൈസല്‍ ഇടതു സ്ഥാനാര്‍ത്ഥിയാകും. ജില്ലാ പഞ്ചായത്ത് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റുമാണ് ഫൈസല്‍. സിപിഎം സ്ഥാനാര്‍ത്ഥിയെക്കൂടി പ്രഖ്യാപിച്ചതോടെ മലപ്പുറത്തെ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമായി. ജില്ലാ കമ്മറ്റി ഏകകണ്‌ഠേനയായാണ് ഫഐസലിനെ തിരഞ്ഞെടുത്തത്. എന്നാല്‍ നേരത്തെ ടി.കെ. ഹംസയുടെ പേര് മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി യുവതലമുറയിലെ ഒരാളെ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. മങ്കടയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ടി.പി.റഷീദലി, ടി.കെ. ഹംസ എന്നിവരുടെ പേര് കൂടി ഉയര്‍ന്ന Read more about ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. എം.ബി. ഫൈസല്‍ ഇടതു സ്ഥാനാര്‍ത്ഥിയാകും.[…]
01:11 pm 18/3/2017 കോട്ടയം: പ്രശസ്ത നോവലിസ്റ്റ് ജോയിസി(ജോസി വാകമറ്റം)യുടെ മകൻ ബാലു ജോയിസി(23) വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി ബംഗളൂരുവിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ബംഗളുരുവിലെ ഹമ്മനഹള്ളിയിൽവച്ചായിരുന്നു അപകടം. ബംഗളുരുവിലെ ഐടി കന്പിനിയിലെ ജോലി അവസാനിപ്പിച്ച് യുകെയിലേക്ക് പോകാൻ ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം ശനിയാഴ്ച രാത്രി ഒന്പതോടെ കോട്ടയം നട്ടാശേരി വായനശാലയ്ക്കു സമീപമുള്ള ചൊവ്വാറ്റുകുന്നേൽ വസതിയിൽ എത്തിക്കും. ഇടുക്കി മുരിക്കാശേരി ഇടയാൽ കുടുംബാംഗം സാലമ്മ(ബംഗളുരു)യാണ് മാതാവ്. സഹോദരങ്ങൾ മനു ജോയിസി (സീരിയൽ സംവിധായകൻ), Read more about നോവലിസ്റ്റ് ജോയിസിയുടെ മകൻ ബാലു ജോയിസി വാഹനാപകടത്തിൽ മരിച്ചു[…]
10:50 am 18/3/2017 കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍ ചികില്‍സ നിഷേധിച്ച ഗര്‍ഭിണി മരിച്ചു. ഒഡീഷ സ്വദേശിനി തിലോത്തമയാണ് മരിച്ചത്. പൊളളലേറ്റ് ഗുരുതരാവസ്ഥയിലായ ഇവര്‍ക്ക് ജില്ലാ കളക്ടര്‍ ഇടപെട്ടാണ് ചികില്‍സ ലഭ്യമാക്കിയത്. കഴിഞ്ഞ ഞായറാഴ്ച പാചകത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശിനി തിലോത്തമയെ കോട്ടയം മെഡിക്കല്‍ കോളേജിലെ ചികില്‍സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് എറണാകുളത്തേക്ക് മാറ്റിയത്. നാലു മാസം ഗര്‍ഭിണിയായിരുന്നു. ഏലൂരിലെ ഇഎസ് ഐ ആശുപത്രിയിലും വടുതല, കണ്ടെയ്‌നര്‍ റോഡ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ഇവരെ എത്തിച്ചെങ്കിലും Read more about കൊച്ചിയില്‍ ചികില്‍സ നിഷേധിക്കപ്പെട്ട ഗര്‍ഭിണി മരിച്ചു[…]