ഈ വര്‍ഷത്തെ മെഡിക്കല്‍ കാര്യത്തില്‍ ആശയകുഴപ്പം

10:45 am 18/3/2017 തിരുവനന്തപുരം: ഈ വര്‍ഷത്തെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള ഫീസിന്റെ കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പം. മുഴുവന്‍ സീറ്റിലും നീറ്റ് പരീക്ഷ മാനദണ്ഡമാക്കുമ്പോള്‍ വ്യത്യസ്ത ഫീസ് ഏര്‍പ്പെടുത്താനാകുമോ എന്നുള്ളതാണ് പ്രശ്‌നം. ഫീസ് നിശ്ചയിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി തിങ്കളാഴ്ച സര്‍വ്വകക്ഷി യോഗം വിളിച്ചു. സര്‍ക്കാറും മാനേജ്‌മെന്റും ഇതുവരെ നടത്തിവന്ന പ്രവേശന നടപടികളെല്ലാം ഈ വര്‍ഷം മാറും. എല്ലാ സീറ്റിലും നീറ്റ് എന്ന ഏകീകൃത പരീക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തും. കേന്ദ്ര ആരോഗ്യമന്ത്രാലയവും മെഡിക്കല്‍ കൗണ്‍സിലും ഉത്തരവിറക്കിക്കഴിഞ്ഞു. മാനേജ്‌മെന്റുകളുടെ Read more about ഈ വര്‍ഷത്തെ മെഡിക്കല്‍ കാര്യത്തില്‍ ആശയകുഴപ്പം[…]

മിഷേല്‍ ഷാജി മരണത്തിന് മുമ്പ് കലൂര്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന മുഴുവന്‍ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് കൈമാറി.

04 :00 pm 17/3/2017 കൊച്ചി: ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട എറണാകുളത്തെ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി മരണത്തിന് മുമ്പ് കലൂര്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന മുഴുവന്‍ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് കൈമാറി. ഏഴ് സി.സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ശേഖരിച്ച അരമണിക്കൂർ ദൈർഘ്യമുള്ള ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഗോശ്രീ പാലത്തിലേക്ക് നടക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങളാണിത്. കലൂര്‍ പള്ളിയില്‍ നിന്ന് മിഷേല്‍ തിരിച്ചു പോകുന്നതുവരെയുള്ള ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വൈകുന്നേരം 5.45 മുതല്‍ 6.12 വരെയുള്ള സമയങ്ങളിലേതാണിത്. പള്ളിക്കകത്തു കയറിയ മിഷേല്‍ 20 മിനിറ്റ് Read more about മിഷേല്‍ ഷാജി മരണത്തിന് മുമ്പ് കലൂര്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന മുഴുവന്‍ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് കൈമാറി.[…]

യുവതിയെ പീഡിപ്പിച്ച സംഭവം: കൈക്കൂലി വാങ്ങി ഒതുക്കിയ എറണാകുളം നോർത്ത് സി.ഐ ടി.ബി വിജയനെ സസ്പെൻഡ് ചെയ്തു

02:10 pm 17/3/2017 കൊച്ചി: യുവതിയെ പീഡിപ്പിച്ച സംഭവം കൈക്കൂലി വാങ്ങി ഒതുക്കിയ എറണാകുളം നോർത്ത് സി.ഐ ടി.ബി വിജയനെ സസ്പെൻഡ് ചെയ്തു. സെപ്ഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പ്രകാരമാണ് നടപടി. 25 പേർ പ്രതികളായ പീഡനക്കേസ് ആണ് സി.ഐ മുക്കിയത്. പ്രതികളിൽ നിന്ന് ഏഴു ലക്ഷം വീതം വാങ്ങിയ സി.ഐ പീഡനത്തിനിരയായ യുവതിക്ക് അഞ്ച് ലക്ഷം വീതം നൽകി. പൊലീസിന് പുറമെ അഭിഭാഷകരും ഇടപാടിലുണ്ടായിരുന്നു. പണമിടപാടുകാരിൽ നിന്നുമടക്കം വിജയൻ കൈകൂലി വാങ്ങിയെന്നും ആരോപണമുണ്ട്.

തൃശൂരിൽ യുവാവിനെ​ വെട്ടിക്കൊന്നു.

08:21am 17/3/2017 തൃശൂർ: നെടുപുഴയിൽ യുവാവിനെ നടുറോഡിൽ​ വെട്ടിക്കൊന്നു. പനമുക്ക്​ വട്ടപ്പിന്നി കാട്ടിപുരക്കൽ വീട്ടിൽ ഡിബിനാണ്​ (24) മരിച്ചത്​. വ്യാഴാഴ്​ച രാത്രി 9.30ഒാടെ കസ്​തൂർബ വിദ്യാലയത്തിന്​ മുന്നിലായിരുന്നു സംഭവം. പ്രതിയെന്ന്​ സംശയിക്കുന്ന നെടുപുഴ സ്വദേശി അനൂപിനുവേണ്ടി അന്വേഷണം ഉൗർജിതമാക്കി. അനൂപി​െൻറ ഭാര്യയുമായി ഡിബിനുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ്​ കൊലപാതകത്തിൽ കലാശിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. സുഹൃത്തുക്കളായ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഡിബി​െൻറ തലക്ക്​ വെ​േട്ടൽക്കുകയായിരുന്നു. ബഹളംകേട്ട്​ സമീപവാസികൾ ഒാടിയെത്തു​േമ്പാഴേക്കും പ്രതി രക്ഷപ്പെട്ടു. പരിക്കേറ്റ ഡിബിനെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴി മരിച്ചു. Read more about തൃശൂരിൽ യുവാവിനെ​ വെട്ടിക്കൊന്നു.[…]

Default title

o8:14am 17/3/2017 മലപ്പുറത്തെ ഇടതു സ്ഥാനാർത്ഥിയെ ഇന്നറിയാം. തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക്എകെജി സെന്ററിൽ ആണ് യോഗം. ഇടത് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നടക്കുന്ന ആദ്യത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പ്രകടനം നടത്താനായില്ലെങ്കിൽ സർക്കാരിനും അത് മോശം പ്രതിച്ഛായയുണ്ടാക്കുമെന്നാണ് പാർട്ടി വിലയിരുത്തുന്നത് . ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് റിയാസ്, കർഷകകസംഗം ജില്ലാ കമ്മിറ്റി അംഗം അ‍ഡ്വ.ടികെ റഷീദലി, മുൻ Read more about Default title[…]

കൊട്ടിയൂര്‍ പീഡനം: മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങി

08:12 am 17/3/2017 പേരാവൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫ.തോമസ് ജോസഫ് തേരകം അടക്കം മൂന്ന് പ്രതികള്‍ കീഴടങ്ങി. പേരാവൂര്‍ സിഐക്ക് മുന്നിലാണ് വയനാട്ടിലെ ശിശുക്ഷേമ സമിതി മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ തേരകം കീഴടങ്ങിയത്. ഇതിന് പിന്നാലെയാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ സിഡബ്യൂസി അംഗമായ സിസ്റ്റർ ബെറ്റി, ദത്തെടുക്കല്‍ കേന്ദ്രം ചുമതലക്കാരി സിസ്റ്റർ ഒഫീലിയ എന്നിവര്‍ കീഴടങ്ങാന്‍ എത്തിയത്. നേരത്തെ തേരകത്തിന്‍റെ അടക്കം മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിച്ച ഹൈക്കോടതി തേരകത്തോടും Read more about കൊട്ടിയൂര്‍ പീഡനം: മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങി[…]

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4.273 കിലോഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി.

07:59 am 17/3/2017 കൊണ്ടോട്ടി: ദുബായിൽനിന്ന് മസ്കറ്റ് വഴി കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4.273 കിലോഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. മസ്കറ്റിൽനിന്നുളള ഒമാൻ എയറിൽ വിമാനത്തിൽ കരിപ്പൂരിലെത്തിയ കാസർഗോഡ് സ്വദേശി നൗഷാദ് അബ്ദുൽ ഹമീദ്(38), കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് റാഫി(24) എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 1.3 കോടി രൂപ വിലമതിക്കും. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട്ട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഉദ്യോഗസ്ഥർ രണ്ടുയാത്രക്കാരുടേയും ബാഗേജുകൾ Read more about കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4.273 കിലോഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി.[…]

മികച്ച ഭൂരിപക്ഷം നേടുമെന്ന് മുസ് ലിം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി.

07:34am 16/3/2017 മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടുമെന്ന് മുസ് ലിം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് ഭൂരിപക്ഷം പ്രവചിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയാക്കിയത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുസ് ലിം ലീഗ് ദേശീയ നിർവാഹക സമിതിയോഗം വിലയിരുത്തി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അപകടകരമായ സൂചനയാണ് നൽകുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. ദേശീയ തലത്തിൽ പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഡൽഹിയിൽ കേന്ദ്ര ഒാഫീസ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ Read more about മികച്ച ഭൂരിപക്ഷം നേടുമെന്ന് മുസ് ലിം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി.[…]

10 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം മികച്ച നിലയിൽ പുരോഗമിക്കുന്നതായി കൊല്ലം റൂറൽ എസ്.പി

12:18 pm 16/3/2017 കൊല്ലം: കുണ്ടറ നാന്തിരിക്കലിൽ 10 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം മികച്ച നിലയിൽ പുരോഗമിക്കുന്നതായി കൊല്ലം റൂറൽ എസ്.പി എസ്. സുരേന്ദ്രൻ. അന്വേഷണത്തോട് പെൺകുട്ടിയുടെ ബന്ധുക്കൾ സഹകരിക്കുന്നില്ല. കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളടക്കം 6 പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും എസ്.പി പറഞ്ഞു. രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സൈബർ സെല്ലിന്‍റെ പ്രത്യേക സംഘത്തിനും രൂപം നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തേണ്ടിയിരുന്നു. Read more about 10 വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം മികച്ച നിലയിൽ പുരോഗമിക്കുന്നതായി കൊല്ലം റൂറൽ എസ്.പി[…]

മിഷേല്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി..

09:35 am 16/3/2017 കൊച്ചി: സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി.ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ ഒറ്റക്ക് നടന്ന് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഹൈകോടതിയുടെ സമീപമുള്ള ഒരു ഫ്ലാറ്റിലെ സി.സി.ടി.വിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ആത്മഹത്യാണെന്ന് ശരിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹൈകോടതിക്ക് സമീപത്ത് നിന്നും ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് കണ്ടെടുത്തത്. ദൃശ്യങ്ങളില്‍ വ്യക്തത കുറവുണ്ടെങ്കിലും വസ്ത്രത്തിന്റെ നിറവും, നടക്കുന്ന രീതിയും വച്ചാണ് അത് മിഷേല്‍ തന്നെയാണ് എന്ന് Read more about മിഷേല്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി..[…]