ജില്ലകളിൽ ഹർത്താൽ തുടങ്ങി.

09:28 am 6/3/2017 തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ പൂര്‍ണമായും കോട്ടയത്തെ അഞ്ച് പഞ്ചായത്തുകളിലും പത്തനംതിട്ട ജില്ലയിലെ എട്ട് പഞ്ചായത്തുകളിലും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ നടക്കും. ഇടുക്കിയില്‍ യു.ഡി.എഫും കേരള കോണ്‍ഗ്രസ് എമ്മും ആഹ്വാനംചെയ്ത ഹര്‍ത്താലില്‍നിന്ന് പാല്‍, പത്രം, ആശുപത്രി, കുടിവെള്ളം, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയ അവശ്യമേഖലകളും വിവാഹം, മരണം തുടങ്ങിയ അടിയന്തര ചടങ്ങുകളും വിവിധ തീര്‍ഥാടനങ്ങളും ഒഴിവാക്കിയതായി യു.ഡി.എഫ് ഇടുക്കി ജില്ല ചെയര്‍മാന്‍ അഡ്വ. Read more about ജില്ലകളിൽ ഹർത്താൽ തുടങ്ങി.[…]

ബജറ്റ് ചോർന്നെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം.

09:22 am 6/3/2017 തിരുവനന്തപുരം: ബജറ്റ് ചോർന്നെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബജറ്റ് ചോർന്നതിലൂടെ അസാധാരണമായ ഒരു സാഹചര്യമാണ് സഭയിൽ ഉണ്ടായിരിക്കുന്നതെന്നും അതിനാൽ ചോദ്യോത്തരവേള റദ്ദാക്കി വിഷയം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ചോദ്യോത്തരവേള റദ്ദാക്കാനാകില്ലെന്നും ശൂന്യവേളയിൽ വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ പറഞ്ഞു.

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും.

09:35 pm 5/3/2017 കോട്ടയം: കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനമിറക്കാൻ തയാറാകാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫും കേരള കോണ്‍ഗ്രസ്-എമ്മും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ. കോട്ടയം ജില്ലയിൽ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയിരിക്കുന്ന മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, പൂഞ്ഞാർ പഞ്ചായത്തുകളും പത്തനംതിട്ട ജില്ലയിൽ എട്ടു പഞ്ചായത്തുകളുമാണ് ഹർത്താലിന്‍റെ പരിധിയിൽ വരുന്നത്. പെരുനാട്, വടശേരിക്കര, വെച്ചൂച്ചിറ, നാറാണംമൂഴി, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം എന്നീ Read more about ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും.[…]

കണ്ണൂരിൽ പുലിയിറങ്ങി.

06:10 pm 5/3/2017 കണ്ണൂർ: കണ്ണൂർ നഗരത്തിൽ പുലിയിറങ്ങി. സിറ്റി റോഡിലുള്ള തായത്തെരു റെയിൽവേ ഗേറ്റിന് സമീപമാണ് പുലിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മണിയോടെ റെയിൽവേ പാളത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് പുലിയെ കണ്ടത്. നാട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പുലിക്കായി തെരച്ചിൽ തുടരുകയാണ്.

വൈദികനെതിരെ കോൺഗ്രസ്​ പ്രവർത്തകസമിതി അംഗം എ.കെ ആൻറണി

02:49 pm 5/3/2017 കോഴിക്കോട്​: പീഡനകേസിൽ പ്രതിയായ വൈദികനെതിരെ കോൺഗ്രസ്​ പ്രവർത്തകസമിതി അംഗം എ.കെ ആൻറണി. കൊട്ടിയൂരിൽ വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഹീനമായ പ്രവൃത്തിയെന്ന്​ അദ്ദേഹം പറഞ്ഞു. വൈദികനെന്ന പരിഗണന നൽകേണ്ടെന്നും ക്രിമിനലിനെ കൈകാര്യം ചെയ്യുന്നത്​ പോലെ കൈകാര്യം ചെയ്യണമെന്നും ആൻറണി പറഞ്ഞു. സ്ത്രീകളെ അക്രമിക്കുന്നവർക്ക്​ കടുത്ത ശിക്ഷ നൽകണം. കുറ്റവാളികളെ ശിക്ഷിച്ചാൽ മാറ്റങ്ങളിലുണ്ടാകൂ എന്നും ആൻറണി കൂട്ടിച്ചേർത്തു. മദ്യനയത്തെ സംബന്ധിച്ചും ആൻറണി പ്രതികരിച്ചു. ഒരു ബാറും തുറക്കാൻ അനുവദിക്കരുതെന്ന്​ അദ്ദേഹം പറഞ്ഞു.

ബജറ്റ് ചോര്‍ച്ചാ വിവാദം: ചീഫ് സെക്രട്ടറി നിയമോപദേശം തേടി.

12:59 pm 5/3/2017 തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചാ വിവാദത്തിലെ നിയമലംഘനം പരിശോധിക്കാൻ ചീഫ് സെക്രട്ടറി നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് നടപടി. ബജറ്റ് ചോര്‍ച്ചയിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച ധനമന്ത്രി തോമസ് ഐസകിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലെ ആവശ്യം. ബജറ്റ് രേഖകള്‍, അവ ഔദ്യോഗികമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ചോര്‍ത്തുക എന്നത് 1923 ലെ ഒഫിഷ്യല്‍ സീക്രറ്റ്‌സ് ആക്ടിലെ 5(2), 5(1) (b), Read more about ബജറ്റ് ചോര്‍ച്ചാ വിവാദം: ചീഫ് സെക്രട്ടറി നിയമോപദേശം തേടി.[…]

വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായിരുന്ന ബെന്നി ബെഹനാനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

08:52 am 5/3/2017 കാസര്‍കോഡ്: കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായിരുന്ന ബെന്നി ബെഹനാനെ ഹൊസ്ദുര്‍ഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തൃക്കരിപ്പൂര്‍ മാണിയാട്ട് മുണ്ടയിലെ ഗോപാലന്‍ നല്‍കിയ ഹര്‍ജിയില്‍ നിരന്തരം സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് ബെന്നി ബെഹനാനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. വീക്ഷണം പത്രത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിച്ചെന്നു കാണിച്ചാണ് ഗോപാലന്‍ മാനനഷ്‌ടത്തിന് കേസ് കൊടുത്തിരുന്നത്.

അഞ്ച് കന്യാസ്ത്രീകളടക്കം ഏഴ് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

08:44 am 5/3/2017 കൊട്ടിയൂരില്‍ വൈദികന്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വിവരം മറച്ചുവച്ചതിനും വീഴ്ച വരുത്തിയതിനും പ്രതി ചേര്‍ക്കപ്പെട്ട കന്യാസ്‌ത്രീകളടക്കമുള്ള പ്രതികള്‍ക്കായി പൊലീസ് തെരച്ചില് ഔര്‍ജ്ജിതമാക്കി‍. ഇവര്‍ ഒളിവില്‍ പോയതായി സൂചനയുണ്ട്. ഫാ. റോബിന്‍ വടക്കുംചേരി ഒന്നാം പ്രതിയായ കേസില്‍ അഞ്ച് കന്യാസ്‌ത്രീകടക്കം ഏഴ് പേരാണ് പ്രതികള്‍ ഗൂഡലോചന, വിവരം മറച്ചു വെച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഫാദര്‍ റോബിന്‍ വടക്കുംചേരി ഒന്നാം പ്രതി ആയ കേസില്‍ ഏഴ് പേരെ കൂടി പ്രതിചേര്‍ത്തത്. കൂത്തുപറമ്പ് ക്രിസ്തുരാജ് Read more about അഞ്ച് കന്യാസ്ത്രീകളടക്കം ഏഴ് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു[…]

സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ബിഷപ്പ് തോമസ് കെ.ഉമ്മന്‍ ഉജ്വല പൗരസ്വീകരണം ഏറ്റുവാങ്ങി

08;32 am 5/3/2017 എടത്വാ: സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ബിഷപ്പ് തോമസ് കെ.ഉമ്മന്‍ മാതൃവിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ അങ്കണത്തില്‍ നിന്നും മാതൃഇടവകയിലേക്ക് പൗരസ്വീകരണം ഏറ്റ് വാങ്ങി. ആയിരകണക്കിന് വിശ്വാസികളുടെ പ്രാര്‍ത്ഥനയോട് വലിയ ഇടയന്‍ തുറന്ന വാഹനത്തില്‍ എത്തി. റോഡിന്റെ ഇരുവശത്തായി നിന്നിരുന്ന നൂറ് കണക്കിന് നാട്ടുകാരെ കൈ വീശി അഭിവാദ്യം ചെയ്തപ്പോള്‍ വാഹനത്തിന്റെ അടുത്തേക്ക് എത്തിയ സഥീര്‍ത്ഥ്യരോട് തോളില്‍ തട്ടി കുശലം ചോദിക്കാനും മറന്നില്ല. 24 മഹായിവെകയിലെ 40 ലക്ഷത്തിലധികം വിശ്വാസികള്‍ അടങ്ങിയ സി.എസ്.ഐ Read more about സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ബിഷപ്പ് തോമസ് കെ.ഉമ്മന്‍ ഉജ്വല പൗരസ്വീകരണം ഏറ്റുവാങ്ങി[…]

സേ​ന ക്യാ​മ്പി​ൽ മ​രി​ച്ച മ​ല​യാ​ളി ജ​വാ​ൻ റോ​യി മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്‌ മോ​ര്‍​ട്ടം ചെ​യ്തു.

08:02 pm 4/3/2017 തി​രു​വ​ന​ന്ത​പു​രം: നാ​സി​ക്കി​ലെ ദേ​വ്‌​ലാ​ലി​യി​ലെ ക​ര​സേ​ന ക്യാ​മ്പി​ൽ മ​രി​ച്ച മ​ല​യാ​ളി ജ​വാ​ൻ റോ​യി മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്‌ മോ​ര്‍​ട്ടം ചെ​യ്തു. റോ​യ്മാ​ത്യു​വി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വീ​ണ്ടും പോ​സ്റ്റ്മോ​ര്‍​ട്ടം ന ​ട​ത്തി​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം കൊ​ല്ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. റോ​യ്മാ​ത്യു പ​ഠി​ച്ച സ്‌​കൂ​ളി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. റോ​യി മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യ​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം അ​ര​മ​ണി​ക്കൂ​റോ​ളം ട്രോ​ളി​യി​ൽ Read more about സേ​ന ക്യാ​മ്പി​ൽ മ​രി​ച്ച മ​ല​യാ​ളി ജ​വാ​ൻ റോ​യി മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്‌ മോ​ര്‍​ട്ടം ചെ​യ്തു.[…]