ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ​യെ​ത്തി.

7:54 pm 4/3/2017 തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത ചൂ​ടി​ന് അ​ൽ​പം ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ​യെ​ത്തി. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യു​മാ​യി മ​ഴ പെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം എ​റ​ണാ​കു​ളം മു​ത​ല്‍ തെ​ക്കോ​ട്ടു​ള്ള ജി​ല്ല​ക​ളി​ലാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി മ​ഴ​യു​ണ്ടാ​യ​ത്. ഇ​ന്ന് തെ​ക്ക​ന്‍ ജി​ല്ല​ക​ളെ കൂ​ടാ​തെ തൃ​ശൂ​രും പാ​ല​ക്കാ​ടും മ​ഴ ല​ഭി​ച്ചു. മ​ഴ​യ്ക്കൊ​പ്പം പ​ല​സ്ഥ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഇ​ടി​യും​മി​ന്ന​ലു​മു​ണ്ടാ​യി. എ​ന്നാ​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ക​ന​ത്ത ചൂ​ടി​ൽ ചു​ട്ടു​പൊ​ള്ളു​ക​യാ​യി​രു​ന്ന സം​സ്ഥാ​ന​ത്തി​ന് മ​ഴ ആ​ശ്വാ​സ​മാ​യി. –

നടിയെ ആക്രമിച്ച സംഭവം; പൊലിസിന് തിരിച്ചടി

07:33 pm 4/3/2017 കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് തിരിച്ചടി. നുണപരിശോധനക്ക് തയാറല്ലെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ കോടതിയില്‍ നിലപാടെടുത്തതാണ് അന്വേഷണസംഘത്തിന് തിരിച്ചടിയായത്. മൊബൈല്‍ ഫോണ്‍ കായലിലെറിഞ്ഞെന്ന പ്രതിയുടെ മൊഴി ശരിയോയെന്ന് പോളിഗ്രാഫിലൂടെ കണ്ടെത്താമെന്നായിരുന്നു പ്രതീക്ഷ. മുഖ്യപ്രതി സുനില്‍ കുമാറിനെ ആലുവയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നുണ പരിശോധന വേണമെന്ന കാര്യം പൊലീസ് അറിയിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കായലില്‍ എറിഞ്ഞുകളഞ്ഞെന്ന പ്രതിയുടെ മൊഴി ശരിയോയെന്ന് ഉറപ്പിക്കാന്‍ പോളിഗ്രാഫ് ടെസ്റ്റ് ആവശ്യമായിരുന്നു. നിലവിലെ നിയമമനുസരിച്ച് നുണപരിശോധന Read more about നടിയെ ആക്രമിച്ച സംഭവം; പൊലിസിന് തിരിച്ചടി[…]

കെഎസ്ആര്‍ടിസിയും സ്വകാര്യബസും കൂട്ടി ഇടിച്ച് മൂന്ന് മരണം

08:43 am 4/3/2017 കൊല്ലം: ആയൂരിൽ സ്വകാര്യ ബസും കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാല്‍പ്പതോളം പേർക്ക് പരിക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. എംസി റോഡിൽ ആയൂരിനടുത്ത് കമ്പൻകോടിലാണ് അപകടം. തിരുവനന്തപുരത്ത് നിന്നും അങ്കമാലിയിലേക്ക് പോകുന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസും പുനലൂരിൽ നിന്നും ആറ്റിങ്ങൽ പോകുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് അപകടം. Read more about കെഎസ്ആര്‍ടിസിയും സ്വകാര്യബസും കൂട്ടി ഇടിച്ച് മൂന്ന് മരണം[…]

ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

08:22 am 4/3/2017 കണ്ണൂര്‍: പയ്യന്നൂരില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. പൂജാ സ്വർണം വാങ്ങാനെന്ന പേരിലെത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായി. പയ്യന്നൂര്‍ ദേശീയ പാതയിലെ സുദര്‍ശിതം ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. പൂജാ സംബന്ധമായ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് യുവാക്കളാണ് കവര്‍ച്ച നടത്തിയത്. ഈ സമയം ജ്വല്ലറിയുടമ സതീശന്‍ മാത്രമായിരുന്നു ജ്വല്ലറിയിലുണ്ടായിരുന്നത്. സ്വര്‍ണാഭരണങ്ങള്‍ Read more about ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച[…]

നടിയെ അക്രമിച്ച കേസ്സ്: പ്രതികൾ ഇനിയുമുണ്ടെന്ന് പോലീസ്.

08:11 am 4/3/2017 കൊച്ചി: നടിയെ അക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതി സുനിയുള്‍പ്പെടെ ആറുപേര്‍ക്ക് പുറമെ ഗൂഡാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടുന്നതിനായി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോന നടത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെയും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് പോലീസ് ഇത്തരത്തിലൊരു അപേക്ഷ കോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചത്.

കെ ഫോണ്‍ എന്ന പേരില്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലക്ക് സമാന്തരമായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും.

06:47 pm 3/3/2017 തിരുവനന്തപുരം: ഐ.ടി രംഗത്തിന് വിപുലമായ പരിഗണനയും ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ നിന്നുകിട്ടി. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്ന് പ്രഖ്യാപിച്ച മന്ത്രി മറ്റുള്ളവര്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് പൗരാവകാശമായി മാറ്റുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കെ ഫോണ്‍ എന്ന പേരില്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലക്ക് സമാന്തരമായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും. 18 മാസത്തിനുള്ളില്‍ ഈ Read more about കെ ഫോണ്‍ എന്ന പേരില്‍ കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലക്ക് സമാന്തരമായി ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കും.[…]

ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടു.

06:44 pm 3/3/2017 തിരുവനന്തപുരം: ബജറ്റ് ചോർന്ന സംഭവത്തിൽ ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.കെ.മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കൾ ഗവർണറെ കണ്ടത്. സംഭവം നിസാരവത്കരിക്കാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നതെന്ന് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതീവ ഗൗരവതരമായ കുറ്റമാണ് മന്ത്രിയിൽ നിന്നുണ്ടായത്. ബജറ്റിന്‍റെ എല്ലാ ശുദ്ധിയും നഷ്ടപ്പെടുത്തി. ബജറ്റ് ചോർന്നതോടെ അതു വെറു പേപ്പറുകൾ മാത്രമായി. സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തോമസ് ഐസക് Read more about ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടു.[…]

ബജറ്റ് ചോർന്ന സംഭവം സിപിഎം അന്വേഷിക്കുമെന്ന് എ.കെ.ബാലൻ.

02:58 pm 3/3/2017 തിരുവനന്തപുരം: ബജറ്റ് ചോർന്ന സംഭവം സിപിഎം അന്വേഷിക്കുമെന്ന് കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ.ബാലൻ. സംഭവം ഗൗരവതരമായാണ് പാർട്ടി കാണുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധന നടത്തുമെന്നും ബാലൻ പ്രതികരിച്ചു.

ബജറ്റ് ചോർന്നുവെന്ന് ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭയിൽ ബഹളം .

11:58 am 3/3/2017 തിരുവനന്തപുരം: ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ചോർന്നുവെന്ന് ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭയിൽ ബഹളം വച്ചു. ധനമന്ത്രി തോമസ് ഐസക്കിന്‍റെ ബജറ്റ് പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിഷയം സഭയിൽ അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനങ്ങൾ സോഷ്യൽ മീഡിയയിലൂടെ തനിക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പ്രഖ്യാപിക്കാൻ പോകുന്ന പദ്ധതികൾ ഇനി താൻ പറയാമെന്നും ചെന്നിത്തല പറഞ്ഞു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുൻപിലെത്തി ബഹളംവച്ചു. പ്രതിപക്ഷത്തിന്‍റെ ആരോപണം അന്വേഷിക്കാമെന്ന് സ്പീക്കറും മുഖ്യമന്ത്രിയും ധനമന്ത്രിയും Read more about ബജറ്റ് ചോർന്നുവെന്ന് ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭയിൽ ബഹളം .[…]

പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു

11:45 am 3/3/2017 പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി. പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ ഗാരന്റി ഉറപ്പാക്കും. കിഫ്ബിക്ക് പണം സമാഹരിക്കാന്‍ പ്രവാസി ചിട്ടി. 12,000 കോടിരൂപ കെഎസ്എഫ്ഇ വഴി കിഫ്ബി സമാഹരിക്കും. സമ്പാദ്യപദ്ധതിക്കൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളിയാവാന്‍ ഇതിലൂടെ പ്രവാസികള്‍ക്ക് അവസരം ലഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍ റബ്ബര്‍ വിലസ്ഥിരതാപദ്ധതിയ്‌ക്ക് 500 കോടി നെല്ല് സംഭരണത്തിന് 700 കോടി റേഷന്‍ സബ്സിഡിക്ക് 900 കോടി മൃഗസംരക്ഷണത്തിന് Read more about പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു[…]