സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ വികസനത്തിന് 500 കോടി രൂപ .

11:34 am 3/3/2017 തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ വികസനത്തിന് 500 കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ അറിയിച്ചു. ഓരോ സ്കൂളിനും മൂന്ന് കോടി രൂപ വീതമാകും നൽകുക. സർക്കാർ സ്കൂളുകളിൽ പുതിയതായി 2,500 അധ്യാപക തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനം അടക്കമുള്ള നയങ്ങൾക്കെതിരെ ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്‍റെ രൂക്ഷ വിമർശനം

11:30 am 3/2/2017 തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനം അടക്കമുള്ള നയങ്ങൾക്കെതിരെ ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്‍റെ രൂക്ഷ വിമർശനം. സാമ്പത്തിക പരിഷ്കരണത്തെ രൂക്ഷമായി വിമർശിച്ചാണ് തോമസ് ഐസക്ക് ബജറ്റ് അവതരണം തുടങ്ങിയത്. സാമ്പത്തിക ഞെരുക്കത്തിന്‍റെ കാലത്ത് കേന്ദ്രസർക്കാർ യാഥാസ്ഥിതിക നിലപാട് തുടരുന്നത് നിരാശജനകമാണെന്നും നോട്ട് നിരോധനത്തെക്കുറിച്ച് കേന്ദ്രം നൽകുന്ന വിശദീകരണങ്ങൾ തൃപ്തികരമോ സാമാന്യ ബുദ്ധിക്കു നിരക്കുന്നതോ അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദിവസങ്ങളുടെ വ്യത്യാസത്തിൽ സഹോദരിമാർ നിര്യാതരായി

11:20 am 3/2/2017 ചെങ്ങന്നൂർ: ചെറിയനാട് പാലക്കടവിൽ പരേതനായ എം. സാമുവലിന്റെ ഭാര്യ തങ്കമ്മ സാമുവൽ (70 ) നിര്യാതയായി . സംസ്കാരം പിന്നീട്. ചെറിയനാട് നെടിയത്ത്‌ കുടുംബാംഗമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് പരേതയുടെ ഇളയ സഹോദരി മാവേലിക്കര കുന്നം പൈനുംമൂട്ടിൽ കിഴക്കേ പൂവത്തേരിൽ പരേതനായ കെ.എം. ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് നിര്യാതയായത് . മക്കൾ : വത്സ ഷാജൻ, മാത്യു സാമുവൽ (അൽ-കോബാർ, സൗദി അറേബ്യ) , ബൈജു സാമുവൽ(ദമ്മാം , സൗദി അറേബ്യ). Read more about ദിവസങ്ങളുടെ വ്യത്യാസത്തിൽ സഹോദരിമാർ നിര്യാതരായി[…]

തെരഞ്ഞെടുപ്പ് പരാജയത്തോടെ മോഡിയുടെ തനിനിറം പുറത്തുവരും – സുമേഷ് അച്യുതന്‍

07:51 pm 2/3/2017 യു.പി യിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പ് പരാജയത്തോടെ മോഡിയുടെ തനിനിറം പുറത്തുവരുമെന്നും അത് ഭാരതത്തിന് ദുരന്തങ്ങള്‍ സമ്മാനിക്കുമെന്നും പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഉപാധ്യക്ഷന്‍ സുമേഷ് അച്യുതന്‍ .തെരഞ്ഞെടുപ്പ് പരാജത്തോടെ വികൃതമാകുന്ന മുഖം മറക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും രാജ്യത്തിനകത്തും പുറത്തും യുദ്ധ സമാനമായ പരാക്രമങ്ങള്‍ക്ക് മോഡി ശ്രമിക്കും. ആര്‍.എസ് .എസ് ന്റെ പിന്തുണയോടെ രാജ്യത്തിനകത്ത് നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലോകസമാധാനത്തിന് തന്നെ വെല്ലുവിളിയാണ്. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ലോറിഡ ചാപ്റ്റര്‍ നല്‍കിയ Read more about തെരഞ്ഞെടുപ്പ് പരാജയത്തോടെ മോഡിയുടെ തനിനിറം പുറത്തുവരും – സുമേഷ് അച്യുതന്‍[…]

മുഖ്യ തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു

03:24 pm 2/3/2017 കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യ തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനു ശേഷവും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘംത്തിന്റെ നീക്കം. എന്നാല്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കുറ്റം മൊബൈല്‍ ഫോണ്‍ കിട്ടിയില്ലെങ്കില്‍ നിലനില്‍ക്കുമോയെന്ന് സംശയിക്കുന്നുണ്ട്. നടിയുടെ അപകീര്‍ത്തികരമായ ദ്യശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിങിന് ശ്രമിച്ചു എന്നതാണ് പ്രതികള്‍ക്കെതിരായ കുറ്റം. ഒപ്പം Read more about മുഖ്യ തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു[…]

പി.കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

03:18 pm 2/3/2017 കൊച്ചി: തൃശൂർ പാന്പാടി നെഹ്റു കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും കോടതി അനുവദിച്ചില്ല. ജിഷ്ണുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണദാസിനെതിരേ പ്രേരണാക്കുറ്റം ചുമത്താൻ മതിയായ തെളുവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് അവസാനിക്കുന്നത് വരെ നെഹ്റു കോളജിൽ പ്രവേശിക്കരുതെന്ന നിർദ്ദേശം കൃഷ്ണദാസിനും കോടതി നൽകി.

ലോ അക്കാദമി: അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള രേഖകള്‍ ലഭിക്കാനിടയില്ല.

03:12 pm 2/3/2017 തിരുവനന്തപുരം: ലോ അക്കാദമി ട്രസ്റ്റിന്‍െറ നിയമാവലി ഭേദഗതിയും ഘടനാമാറ്റവും സംബന്ധിച്ച് അന്വേഷിക്കുന്നതിന് രജിസ്ട്രേഷന്‍ ഐ.ജിക്ക് നിര്‍ദേശം ലഭിച്ചെങ്കിലും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള രേഖകള്‍ ലഭിക്കാനിടയില്ല. 1984ല്‍ ഭൂമി പതിച്ചുകിട്ടിയതിനു ശേഷം ലോ അക്കാദമിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ ഭേദഗതി വരുത്തിയിട്ടുണ്ടോ, അതിന്‍െറ നടപടി ചട്ടപ്രകാരമാണോ എന്നാണ് പരിശോധിക്കേണ്ടത്. ജില്ല രജിസ്ട്രാര്‍ ഫെബ്രുവരി ഏഴിന് നല്‍കിയ റിപ്പോര്‍ട്ടില്‍ 1955ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ-ശാസ്ത്രീയ-ധര്‍മ സംഘങ്ങള്‍ രജിസ്റ്റര്‍ ആക്കല്‍ നിയമപ്രകാരം 1966ലാണ് ലോ അക്കാദമി രജിസ്റ്റര്‍ ചെയ്തത്. 1972 Read more about ലോ അക്കാദമി: അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുള്ള രേഖകള്‍ ലഭിക്കാനിടയില്ല.[…]

സുനില്‍കുമാറിനെതിരെ പിതാവ് രംഗത്ത്.

7:48 am 2/3/2017 കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെതിരെ പിതാവ് രംഗത്ത്. കൂട്ടുകെട്ടാണ് വഴിതെറ്റിച്ചതെന്നും മകനെ ഇനി കാണേണ്ടെന്നും പിതാവ് സുരേന്ദ്രന്‍ പറ‍ഞ്ഞു. എറണാകുളം പെരുമ്പാവൂരാണ് മുഖ്യപ്രതി സുനില്‍കുമാറിന്‍റെ വീട്. ഇവിടെയിപ്പോള്‍ പ്രായമായ മാതാപിതാക്കളെ ഉളളൂ. മാതാവ് കൂലിപ്പണിക്കുപോയാണ് കുടുബം പുലര്‍ത്തുന്നത്. കൂട്ടുകെട്ടാണ് മകന്‍റെ ജീവിതം തകര്‍ത്തതെന്ന് പിതാവ് സുരേന്ദ്രന്‍ പറയുന്നു. മകന്‍ ചെറുപ്പത്തിലേ മോഷണം തുടങ്ങി. തങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ട് 15 വര്‍ഷമായി. സിനിമാ മേഖലയിലെന്നാണ് സ്വന്തക്കാരോട് പറഞ്ഞിരുന്നത്. സഹോദരിയുടെ വിവാഹത്തിന് പോലും Read more about സുനില്‍കുമാറിനെതിരെ പിതാവ് രംഗത്ത്.[…]

കൊടുംവേനലില്‍ കിളികള്‍ക്കു ദാഹജലമൊരുക്കി ഡോ. ബാബു പോള്‍

07:44 am 2/3/2017 – എസ്. മഞ്ജുളാദേവി തിരുവനന്തപുരം: തിളയ്ക്കുന്ന പകല്‍ച്ചൂടില്‍ എങ്ങുനിന്നോ പറന്നെത്തിയതാണ് ഈ ചിത്തിരക്കിളി. “ചീരോത്തോട്ട’ത്തിലെ മുറ്റത്തു പുല്‍ത്തകടിയില്‍ വച്ചിട്ടുള്ള പാത്രത്തിലെ റൊട്ടി കൊത്തിത്തിന്ന ശേഷം പരന്ന പാത്രത്തിലെ വെള്ളം ദാഹം തീരുവോളം കുടിച്ചു കുഞ്ഞ് ചിത്തിരക്കിളി. അപ്പോഴേക്കും ഒരു ബലിക്കാക്കയും മറ്റൊരു നാടന്‍ കാക്കയും വെള്ളംതേടി എത്തി. ചിത്തിരക്കിളി ഉടനെ കാക്കകള്‍ക്കായി ഭക്ഷണം വിട്ടുനല്‍കി. കാക്കകള്‍ വെള്ളവും റൊട്ടിയും കഴിക്കുംവരെ താഴെ മാറിയിരിക്കുകയും ചെയ്തു. തൊണ്ട നനഞ്ഞ ആശ്വാസത്തില്‍ കാക്കകള്‍ പറന്നു അകന്നപ്പോള്‍ Read more about കൊടുംവേനലില്‍ കിളികള്‍ക്കു ദാഹജലമൊരുക്കി ഡോ. ബാബു പോള്‍[…]

ജൂണ്‍ ഒന്നുമുതൽ രാത്രികാലങ്ങളിൽ പെട്രോൾ പന്പുകൾ പ്രവർത്തിപ്പിക്കില്ലെന്ന് എകെപിടി സംസ്ഥാന പ്രസിഡന്‍റ്

09:03 pm 01/3/2017 കണ്ണൂർ: ജൂണ്‍ ഒന്നുമുതൽ രാത്രികാലങ്ങളിൽ പെട്രോൾ പന്പുകൾ പ്രവർത്തിപ്പിക്കില്ലെന്ന് എകെപിടി സംസ്ഥാന പ്രസിഡന്‍റ് തോമസ് വൈദ്യൻ. പെട്രോൾ പന്പ് ജീവനക്കാർക്കെതിരേ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് പന്പുടമകളും ജീവനക്കാരും കണ്ണൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോൾ പന്പുകൾക്കുനേരെ നിരന്തരമായുണ്ടാകുന്ന അക്രമങ്ങൾ തടയാൻ നിയമംകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, ഒരുവർഷമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാത്രിയിൽ പന്പുകൾ പ്രവർത്തിപ്പിക്കില്ലെന്ന തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.