വൈദികന്‍ ഉന്നതബന്ധങ്ങളും കത്തോലിക്ക സഭയില്‍ വലിയ പദവികളും അലങ്കരിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി.

01:22 pm 01/3/2017 പേരാവൂര്‍ (കണ്ണൂര്‍): പീഡനത്തത്തെുടര്‍ന്ന് 16 വയസ്സുകാരിയായ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ്ചെയ്ത വൈദികന്‍ ഉന്നതബന്ധങ്ങളും കത്തോലിക്ക സഭയില്‍ വലിയ പദവികളും അലങ്കരിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. അറസ്റ്റിലായ ഫാദര്‍ റോബിന്‍ വടക്കഞ്ചേരി ഇന്നലെ പൊലീസില്‍ കുറ്റം സമ്മതിച്ചശേഷം നടന്ന തെളിവെടുപ്പില്‍ കേസ് ഒതുക്കാനുള്ള ഞെട്ടിപ്പിക്കുന്ന നീക്കംനടത്തിയെന്നാണ് മൊഴി. വൈദികനെ സംരക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായും പൊലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവെച്ച ക്രിസ്തുരാജ ആശുപത്രി അധികൃതര്‍ക്കെതിരെയും വൈദികനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരെയും കേസില്‍ Read more about വൈദികന്‍ ഉന്നതബന്ധങ്ങളും കത്തോലിക്ക സഭയില്‍ വലിയ പദവികളും അലങ്കരിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി.[…]

ലോ അക്കാദമി നിയമാവലി തിരുത്തല്‍; അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ പച്ചക്കൊടി

09:22 am 01/3/2017 തിരുവനന്തപുരം: റവന്യുവകുപ്പ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഫയൽ രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ മുഖ്യമന്ത്രിയുടെ അനുവാദത്തിനായി തിരിച്ചയച്ചിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയതോടെ രജിസ്ട്രേഷൻ ഐജിയോട് അന്വേഷിക്കാൻ മന്ത്രി സുധാകരൻ നിർദ്ദേശിച്ചു. റവന്യുമന്ത്രി അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഫയലിൽ മന്ത്രി ജി സുധാകരൻ മുഖ്യമന്ത്രിയുടെ അനുമതി തേടിയത് വിവാദമായിരുന്നു. സാങ്കേതിക കാരണങ്ങൾക്കപ്പുറത്ത് ലോ അക്കാദമി മാനേജ്മെന്റിനെ സംരക്ഷിക്കാനുള്ള സിപിഎം നീക്കമായും പലരും ഈ നടപടിയെ വിലയിരുത്തി. എന്നിലിപ്പോൾ അന്വേഷണത്തിന് മുഖ്യമന്ത്രിയും അനുവാദം നൽകി. റവന്യുമന്ത്രി Read more about ലോ അക്കാദമി നിയമാവലി തിരുത്തല്‍; അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ പച്ചക്കൊടി[…]

അഭിഭാഷകരെ രൂക്ഷമായി വിമർശിച്ച് കോടിയേരി

07:47 am 01/3/2017 കോട്ടയം: കൊച്ചിയിലെ അഭിഭാഷകരെ രൂക്ഷമായി വിമർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നടിയെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ അഭിഭാഷകർ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് കോടിയേരി കോട്ടയത്ത് പറഞ്ഞു.

മദ്യപാനത്തെ തുടർന്നുണ്ടായ വഴക്ക്; ഒരാൾ കുത്തേറ്റു മരിച്ചു

7:45 am 01/3/2017 കൊല്ലം: കിളിമാനൂർ കല്ലറയിൽ മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിനിടയിൽ ഒരാൾ കുത്തേറ്റു മരിച്ചു. കല്ലറയിൽ ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ഗോപാലകൃഷ്ണന്‍റെ സഹോദരി ഭർത്താവ് മണിയനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി.

02:11 pm 28/2/2017 തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിരപ്പിള്ളി പദ്ധതി 163 മെഗാവാട്ടിന്റെ പദ്ധതിയാണെന്നും പദ്ധതി നടപ്പാക്കുമന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. ചോദ്യോത്തര വേളയില്‍ വൈദ്യുതി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ നിയമസഭയില്‍ രേഖാമൂലം മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുപ്പിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പിണറായി മറുപടിയില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര് അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ അന്നത്തെ Read more about അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി.[…]

ടി.പി. സെൻകുമാറിനു സുരക്ഷാ ഭീഷണിയുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ട്

08:59 am 28/2/2017 തിരുവനന്തപുരം: മുൻ ഡിജിപി ടി.പി. സെൻകുമാറിനു സുരക്ഷാ ഭീഷണിയുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ട്. സെൻകുമാറിന്‍റെ വീടിനുനേരെ സിപിഎം, ഡിവൈഎഫ്ഐ പ്രതിഷേധമുണ്ടാകാൻ സാധ്യത. വീടിനു സുരക്ഷ വർധിപ്പിക്കാൻ രഹസ്യാന്വേഷണ വിഭാഗം പോലീസിനു നിർദേശം നൽകി. ടി.പി.ചന്ദ്രശേഖരൻ വധം, ഷുക്കൂർ വധം, കതിരൂർ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളിൽ സിപിഎം നേതാക്കൾക്കെതിരേ സത്യസന്ധമായ അന്വേഷണം നടത്തിയതിലുള്ള പ്രതികാരമാണ് പോലീസ് മേധാവി സ്ഥാനത്തു നിന്നു തന്നെ നീക്കിയതിനു പിന്നിലെന്ന് സെൻകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബജറ്റില്‍ നികുതിയിളവ് പ്രതീക്ഷ

08:56 am 28/2/2017 തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കെ നികുതി നിരക്കുകളില്‍ എന്ത് മാറ്റമുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സാന്പത്തിക സ്ഥിതി മോശമായതിനാല്‍ അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ നികുതി പിരിവ് ഊര്‍ജ്ജിതമാക്കാനാകും സര്‍ക്കാര്‍ ശ്രമം. രജിസ്‌ട്രേഷന്‍ നിരക്കിലെ ഇളവ് വ്യാപാര മേഖല പ്രതീക്ഷിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കടന്നു പോകുന്നത്. നവംബറില്‍ നോട്ടസാധുവാക്കല്‍ കൂടി എത്തിയത് സ്ഥിതി വഷളാക്കി. ഈ സാഹചര്യത്തില്‍ നികുതി നിരക്കില്‍ കാര്യമായ ഇളവ് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ റിയല്‍ Read more about ബജറ്റില്‍ നികുതിയിളവ് പ്രതീക്ഷ[…]

കോതമംഗലത്ത് രാജവെമ്പാലയെ പിടികൂടി

8:52 am 28/2/2017 കൊച്ചി: ചൂട് കൂടിയതോടെ ഇരതേടി ഇഴജന്തുക്കള്‍ കാട് വിടുന്നു. നാട്ടിലിറങ്ങിയ രാജവെമ്പാല കോതമംഗലത്ത് പിടിയിലായി. രണ്ടാഴ്ചയ്ക്കുളളില്‍ പിടിയിലാകുന്ന മൂന്നാമത്തെ രാജവെമ്പാലയാണിത്. കുട്ടമ്പുഴ പഞ്ചായത്ത് ഉരുളന്‍തണ്ണിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെത്തിയ രാജവെമ്പാലയാണ് പരിഭ്രാന്തി പരത്തിയത്. വീട്ടിലെ ബയോഗ്യാസ് പ്ലാന്റിന്‌സമീപത്താണ് കൂറ്റന്‍ രാജവെമ്പാലയെത്തിയത്. വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് തട്ടേക്കാട് നിന്നും വനപാലകരെത്തി. സ്‌ളാബിന്റെ അടിയില്‍ കയറിയ പാമ്പിനെ വിദഗ്ധമായി അവര്‍ പിടികൂടി. പത്തിവിടര്‍ത്തി കുതറിമാറാന്‍ ശ്രമിച്ചെങ്കിലും വനപലകര്‍ വിട്ടില്ല. വനത്തില്‍ ചൂട് കൂടിയതുമൂലമാണ് രാജവെമ്പാലകള്‍ ജനവാസ Read more about കോതമംഗലത്ത് രാജവെമ്പാലയെ പിടികൂടി[…]

പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെതിരെ പൊലീസ് കേസെടുത്തു

09:5 pm 27/2/2017 കണ്ണൂർ: പേരാവൂർ നീണ്ടുനോക്കിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെതിരെ പൊലീസ് കേസെടുത്തു. നീണ്ടുനോക്കി പള്ളിവികാരിയും സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടി 2 മാസം മുൻപ് പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും പിന്നീട് പൊലീസ് ഇടപെട്ടതും. പ്രതി പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ പെൺകുട്ടി പഠിക്കുന്ന സ്കൂളിന്റെ മാനേജർ കൂടിയാണ് പ്രതി സ്ഥാനത്തുള്ള റോബിൻ വടക്കുംചേരി. ഒരു വർഷം മുൻപാണ് പള്ളിയിൽ വെച്ചടക്കം പല തവണകളിലായി Read more about പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വൈദികനെതിരെ പൊലീസ് കേസെടുത്തു[…]

അട്ടപ്പാടിയിൽ ശിശുമരണം.

09:02 pm 27/2/2017 പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി പട്ടിമാളം ഊരിലെ വെള്ളിൻ ഗിരി- രാജാമണി ദമ്പതികളുടെ നാലുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. രക്തത്തിൽ ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞതാണ് മരണകാരണമെന്നാണ് വിവരം.