കാന്‍റീൻ ജീവനക്കാരനെ പി.സി.ജോർജ് എംഎൽഎ മർദ്ദിച്ചതായി പരാതി.

06:17 pm 27/2/2017 തിരുവനന്തപുരം: കാന്‍റീൻ ജീവനക്കാരനെ പി.സി.ജോർജ് എംഎൽഎ മർദ്ദിച്ചതായി പരാതി. ഊണ് നൽകാൻ വൈകിയതിനാണ് എംഎൽഎ മുഖത്തടിച്ചതെന്നാണ് പരാതി. ജീവനക്കാരന്‍റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റു. സംഭവത്തെക്കുറിച്ച് നിയമസഭാ സെക്രട്ടറിയേറ്റിന് പരാതി നൽകുമെന്ന് ജീവനക്കാരൻ വ്യക്തമാക്കി.

സംസ്ഥാനത്ത് അരിവില കുതിച്ചുയര്‍ന്നു.

06:11 pm 27/2/2017 തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയര്‍ന്നു. ചില്ലറ വിപണിയില്‍ കിലോ ഗ്രാമിന് പത്ത് രൂപയിലേറെയാണ് വര്‍ദ്ധന.അരിവില കിലോഗ്രാമിന് നാല്‍പ്പത്തഞ്ച് വരെയാണ് ഉയര്‍ന്നത്. ഇനിയും വില കൂടുമെന്നാണ് ചെറുകിട വ്യാപാരികള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ഒരുമാസത്തിനിടെയാണ് അരിവില കൂടി വരുന്നത്. ആന്ധ്രയില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പ്രധാന കാരണം. റേഷന്‍ പ്രതിസന്ധി മൂലം പൊതുവിപണിയില്‍ ആവശ്യക്കാര്‍ കൂടിയതും അരിവില കൂടാനിടയാക്കി. ആവശ്യക്കാര്‍ ഏറെയുള്ള മട്ട,കുറുവ,ജയ എന്നിവക്കാണ് പൊള്ളുന്ന വില. പത്ത് രൂപയോളം കൂടി കിലോ ഗ്രാമിന് Read more about സംസ്ഥാനത്ത് അരിവില കുതിച്ചുയര്‍ന്നു.[…]

നടിയെ ആക്രമിച്ച സംഭവത്തിലെ നാല് പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.

02:48pm 27/2/ 2017 കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ നാല് പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. മണികണ്ഠൻ, വടിവാൾ സലീം, നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിൻ, പ്രദീപ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ നാല് ദിവസമാണ് കോടതി അംഗീകരിച്ചത്. പൾസർ സുനിക്കും ബിജീഷിനും ഒപ്പമിരുത്തി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എങ്കിലേ കേസിലെ നിർണായ വിവരങ്ങൾ ലഭിക്കൂ എന്നും പോലീസ് കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് കോടതി Read more about നടിയെ ആക്രമിച്ച സംഭവത്തിലെ നാല് പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.[…]

ഹിന്ദുസ്ഥാൻ എന്ന പദം വർഗ്ഗീയമായി തോന്നുന്ന മുഖ്യമന്ത്രി, വിജയൻ എന്ന സ്വന്തം പേര് മാറ്റാൻ തയ്യാറാകണം.

02:29 pm 27/2/2017 തിരുവനന്തപുരം: ഭാരതത്തെ ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നത് വർഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തല്‍ച രിത്രബോധമില്ലാത്തതിനാലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രിയെ കുമ്മനം രൂക്ഷമായി വിമര്‍ശിച്ചത്. ഹിന്ദുസ്ഥാൻ എന്ന പദം വർഗ്ഗീയമായി തോന്നുന്ന മുഖ്യമന്ത്രി, വിജയൻ എന്ന സ്വന്തം പേര് മാറ്റാൻ തയ്യാറാകണം. വിജയൻ എന്നത് അർജ്ജുനന്‍റെ പേരാണെങ്കിലും കേള്‍ക്കുമ്പോൾ ശ്രീകൃഷ്ണ സ്മരണയാണ് പെട്ടെന്ന് ഉണ്ടാകുന്നത്. അത് പിണറായിയെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാവിന് അവഹേളനമാണ്. രാജ്യത്തിന്‍റെ Read more about ഹിന്ദുസ്ഥാൻ എന്ന പദം വർഗ്ഗീയമായി തോന്നുന്ന മുഖ്യമന്ത്രി, വിജയൻ എന്ന സ്വന്തം പേര് മാറ്റാൻ തയ്യാറാകണം.[…]

ദളിത് ദമ്പതികള്‍ക്ക് നേരെ അക്രമം; രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി

10:40 am 27/2/2017 കൊല്ലം: കൊല്ലത്ത് ദളിത് ദമ്പതികള്‍ക്ക് നേരെ അതിക്രമം നടത്തിയ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി. കിളികൊല്ലൂര്‍ സ്റ്റേഷനിലെ പൊലിസുകാരായ ഷിഹാബുദ്ദീൻ, സരസൻ എന്നിവരെ സ്ഥലം മാറ്റിക്കൊണ്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. രണ്ടാഴ്ച മുൻപാണ് കൊല്ലം സ്വദേശികളായ ദമ്പതികളെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി പൊലീസ് മര്‍ദ്ദിച്ചത് ഇക്കഴിഞ്ഞ ഫെബ്രുവരി 15 ന് പുലര്‍ച്ചെയാണ് താറാട്ടേ്കോണം സ്വദേശി സജീവിനും ഭാര്യ രജനിക്കും മര്‍ദ്ദനമേറ്റത്. സജീവിന്‍റെ സഹോദരി ഭര്‍ത്താവ് ശിവനെ അന്വേഷിച്ചാണ് പുലര്‍ച്ചെ രണ്ടരയ്ക്ക് കിളികൊല്ലൂര്‍ Read more about ദളിത് ദമ്പതികള്‍ക്ക് നേരെ അക്രമം; രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി[…]

തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു കിലോ സ്വർണം പിടികൂടി.

09:10 am 27/2/2017 തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു കിലോ സ്വർണം പിടികൂടി. ശ്രീലങ്കയിൽനിന്നും തിരുവനന്തപുരത്തെത്തിയ വിമാനത്തിലെ യാത്രക്കാരായ എട്ടു സ്ത്രീകളിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് അധികൃതർ ഇവരെ ചോദ്യം ചെയ്യുന്നു.

പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ അതീവ സുരക്ഷ മേഖലയിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് കെ.എസ്.ഇ.ബി.

08:02 am 27/2/2017 ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ അതീവ സുരക്ഷ മേഖലയിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് കെ.എസ്.ഇ.ബി. പോസ്റ്റല്‍ വകുപ്പിന്റെ അക്കൗണ്ട്സ് വിഭാഗത്തിലെ ആറാം നമ്പര്‍ ഗോഡൗണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമായത്. തീപിടിത്തമുണ്ടായ ഉടന്‍ വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചതിനാല്‍ വലിയ ദുരന്തമൊഴിവായെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെ.എസ്.ഇ.ബിയുടെ കണ്ടെത്തല്‍ കൂടി ഉള്‍പ്പെടുത്തി ഇതേക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ തയാറാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഇന്ന് കലക്ടര്‍ക്ക് കൈമാറും.

നടിയെ ആക്രമിച്ച സംഭവം ഇന്ന് പ്രതിപക്ഷം നിയമസഭയിലുന്നയിക്കും.

08:00 am 27/2/2017 കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവം ഇന്ന് പ്രതിപക്ഷം നിയമസഭയിലുന്നയിക്കും. കേസിലെ ഗൂഢാലോചന സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയും തിരുത്തും പ്രതിപക്ഷം ആയുധമാക്കും. വ്യാഴാഴ്ച സഭ തുടങ്ങിയ അന്നുതന്നെ സര്‍ക്കാരിനെതിരെ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. നയ പ്രഖ്യാപനത്തിന് ശേഷം ചേരുന്ന സഭ പ്രതിപക്ഷ ബഹളത്തില്‍ പ്രക്ഷുബ്ദമാകാനും ഇടയുണ്ട്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെ പ്രധാന പ്രതികളായ സുനിയേയും വിജീഷിനേയും കോയമ്പത്തൂരിലെത്തി തെളിവെടുത്തിരുന്നു. വൈകുന്നേരത്തോടെയാണ് ഇവരെ തിരിച്ച് ആലുവ പോലീസ് Read more about നടിയെ ആക്രമിച്ച സംഭവം ഇന്ന് പ്രതിപക്ഷം നിയമസഭയിലുന്നയിക്കും.[…]

ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ കൃ​ഷ്ണ​ദാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ

06:48 pm 26/2/2017 വ​ട​ക​ര: പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജ് വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ കൃ​ഷ്ണ​ദാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ന്ന​ത​രാ​യ​തു​കൊ​ണ്ടാ​ണ് നെ​ഹ്‌​റു കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ പി. ​കൃ​ഷ്ണ​ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​ത്. ന​ടി​യെ അ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ പോ​ലീ​സി​ന് ജി​ഷ്ണു​വി​ന്‍റെ കൊ​ല​യാ​ളി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. ജി​ഷ്ണു മ​രി​ച്ച് 50 ദി​വ​സം പി​ന്നി​ട്ടി​ട്ടും ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. പ്ര​തി​ക​ളെ അ​റ​സ്റ്റ് Read more about ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ കൃ​ഷ്ണ​ദാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ[…]

കാസര്‍കോട് പടന്നയിൽ നിന്ന്​ കാണാതായ മലയാളികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സന്ദേശം.

01:40 pm 26/2/2017 കാസർകോട്​: ദുരൂഹ സാഹചര്യത്തില്‍ കാസര്‍കോട് പടന്നയിൽ നിന്ന്​ കാണാതായ മലയാളികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സന്ദേശം. പടന്ന സ്വദേശി ഹഫീസ് കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചത്. ‘ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖബറടക്കം നടത്തി. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു’ –എന്നാണ് സന്ദേശം. ഹഫീസിനൊപ്പം കാണാതായ പടന്ന തെക്കേപ്പുറം അഷ്​ഫാഖി​െൻറ ടെലഗ്രാം ആപ്പ് വഴിയാണ് സന്ദേശമെത്തിയത്. അഷ്​ഫാഖി​െൻറ കുടുംബാംഗത്തി​െൻറ ഫോണിലാണ്​ കഴിഞ്ഞ ദിവസം സന്ദേശം ലഭിച്ചത്. അഷ്​ഫാഖ്​ ഇടയ്​ക്ക്​ കുടുംബാംഗത്തി​ന്​ ടെലഗ്രാം Read more about കാസര്‍കോട് പടന്നയിൽ നിന്ന്​ കാണാതായ മലയാളികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സന്ദേശം.[…]