നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണെന്ന് ബിജെപി.

01:33 pm. 26/2/2017 തിരുവനന്തപുരം: കൊച്ചിയിൽ പ്രശസ്തയായ ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന അന്വേഷണം വെറും പ്രഹസനമാണെന്ന് ബിജെപി. യഥാർഥ പ്രതി ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് ബിജെപി നേതാവ് വി.മുര‍ളീധരൻ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് കേസിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപിക്കുകയോ കോടതി നിരീക്ഷണത്തിൽ നടത്തുകയോ വ

ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടത്തിയ തെളിവെടുപ്പിനിടെ അന്വേഷണ സംഘം ഫോണും ടാബും കണ്ടെടുത്തു.

01:17 pm 26/2/2017 പാലക്കാട്: കൊച്ചിയിൽ പ്രശസ്ത ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടത്തിയ തെളിവെടുപ്പിനിടെ അന്വേഷണ സംഘം ഫോണും ടാബും കണ്ടെടുത്തു. പ്രതികൾ താമസിച്ച കോയമ്പത്തൂരിലെ ശ്രീറാം നഗറിലുള്ള വീട്ടിൽ നിന്നാണ് ഫോണും ടാബും കണ്ടെടുത്തത്. ഇവ രണ്ടും പരിശോധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. പുലർച്ചെ നാലുമണിക്കാണ് പ്രതികളെയുംകൊണ്ട് അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക് തിരിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം ഇവിടെ നിന്നും മടങ്ങി. നടിയെ ഭീഷണിപ്പെടുത്തുന്നതിനായി അപകീർത്തികരമായ ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്ന് പറയപ്പെടുന്ന ഫോൺ ഉപേക്ഷിച്ചിരുന്നുവെന്ന് Read more about ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടത്തിയ തെളിവെടുപ്പിനിടെ അന്വേഷണ സംഘം ഫോണും ടാബും കണ്ടെടുത്തു.[…]

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരമാർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

12:55 pm 26/2/2017 തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരമാർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഗൂഢാലോചന ഇല്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ ഗൂഢാലോചന ഇല്ല എന്ന വാര്‍ത്ത ഒരു മാധ്യമത്തില്‍ വന്നിരുന്നു. ഈ വാര്‍ത്തയെക്കുറിച്ചാണ് താന്‍ പ്രതികരിച്ചത്. പൊലീസ് അന്വേഷണം തുടരട്ടെയെന്നും താന്‍ പറഞ്ഞിരുന്നു. കാള പെറ്റെന്ന് കേട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കയറെടുക്കുകയാണെന്നും പിണറായി പരിഹസിച്ചു. നടിക്കെതിരായ ആക്രമണത്തിൽ ആരെയോ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് Read more about നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരമാർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി[…]

ന​ടി​യെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ ന​ൽ​കി​യ വി​വ​ര​മാ​ണ് നി​ർ​ണാ​യ​ക​മാ​യ​തെ​ന്ന് എ​ഡി​ജി​പി ബി. ​സ​ന്ധ്യ.

08:00 pm 25/2/2017 കോ​ട്ട​യം: ന​ടി​യെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ ന​ൽ​കി​യ വി​വ​ര​മാ​ണ് നി​ർ​ണാ​യ​ക​മാ​യ​തെ​ന്ന് എ​ഡി​ജി​പി ബി. ​സ​ന്ധ്യ. സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രാ​ളാ​ണ് നി​ർ​ണാ​യ​ക വി​വ​രം ന​ൽ​കി​യ​ത്. ആ ​വ്യ​ക്തി ന​ൽ​കി​യ വി​വ​ര​ങ്ങ​ളും സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ളും ചേ​ർ​ത്ത് പോ​ലീ​സി​ന് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞു. താ​ൻ കേ​ട്ട സം​ഭാ​ഷ​ണം അ​ദ്ദേ​ഹം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്നും എ​ഡി​ജി​പി പ​റ​ഞ്ഞു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ചോ തെ​ളി​വാ​യ മൊ​ബൈ​ൽ ഫോ​ൺ സം​ബ​ന്ധി​ച്ചോ വെ​ളി​പ്പെ​ടു​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു പ​രി​മി​തി​ക​ളു​ണ്ട്. സം​ഭ​വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ടു Read more about ന​ടി​യെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ ന​ൽ​കി​യ വി​വ​ര​മാ​ണ് നി​ർ​ണാ​യ​ക​മാ​യ​തെ​ന്ന് എ​ഡി​ജി​പി ബി. ​സ​ന്ധ്യ.[…]

പൾസർ സുനിയേയും വിജേഷിനേയും പൊലീസ് കസ്റ്റഡിയിൽ വിട്ടു.

01:50 pm 25/2/2017 കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളായ പൾസർ സുനിയേയും വിജേഷിനേയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് അഞ്ച് വരെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പത്ത് ദിവസത്തെ ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും എട്ട് ദിവസത്തെ കസ്റ്റഡിയാണ് കോടതി നൽകിയിരിക്കുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈലും മെമ്മറി കാർഡും കണ്ടെത്താനും കോയമ്പത്തൂരിലടക്കം കൊണ്ടുപോയി തെളിവെടുക്കാനും പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികൾ ഗൂഢാലോചന Read more about പൾസർ സുനിയേയും വിജേഷിനേയും പൊലീസ് കസ്റ്റഡിയിൽ വിട്ടു.[…]

അതിക്രമത്തിന് ഇരയായ യുവനടി മാധ്യമങ്ങളെ കാണുന്നത് നാളെക്ക് നീട്ടി.

09:46 am 25/2/2017 കൊച്ചി: കൊച്ചിയിൽ വാഹനത്തിൽ അതിക്രമത്തിന് ഇരയായ യുവനടി ഇന്നു മാധ്യമങ്ങളെ കാണും എന്നായിരുന്ന അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന തിരിച്ചറിയൽ പരേഡ് മൂലം കൂടി കാഴ്ച്ച മാറ്റിയത്പുതിയ സിനിമയുടെ ലൊക്കേഷനിലായിരിക്കും അവർ മാധ്യമങ്ങളെ കാണുക നാളെ വൈകിട്ടത്തോടെയാകും നടി മാധ്യമങ്ങളെ കാണുന്നത്.

സുനിയുടെ കാമുകി കസ്റ്റഡിയില്‍.

09:24 am 25/2/2017 കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യപ്രതി സുനിലിനെയും വിജേഷിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്‍റെ അപേക്ഷ ആലുവ കോടതി ഇന്ന് പരിഗണിക്കും.അതിനിടെ കേസിൽ സുനിലിന്‍റെ കാമുകിയായ യുവതി പോലീസ് കസ്റ്റഡിയിലായി. കുറ്റകൃത്യത്തിൽ ഇവർക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യസൂത്രധാരനായ സുനിയെയും വിജീഷിനെയും പത്തുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിന്‍റെ അപേക്ഷ. ഇവരുടെ പക്കൽ നിന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുളള പ്രധാനപ്പെട്ട തെളിവുകള്‍ കണ്ടെടുക്കേണ്ടതുണ്ട്. അപേക്ഷയിൽ ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് Read more about സുനിയുടെ കാമുകി കസ്റ്റഡിയില്‍.[…]

പള്‍സര്‍ സുനിക്കുവേണ്ടി ഹാജരാവുമെന്ന് അഡ്വ.ആളൂര്‍

02:40 am 25/2/2017 കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിലെന്ന സുനില്‍കുമാറിനായി നാളെ ആലുവ കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ ബിജു ആന്റണി ആളൂരെന്ന ബി എ ആളൂര്‍ വ്യക്തമാക്കി. കേസില്‍ ഹാജരാകണമെന്ന് സുനില്‍കുമാറുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വരുന്നതെന്നും ആളൂര്‍ പറഞ്ഞു. സമാനമായ നിരവധി കേസുകളില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് അഡ്വ.ആളൂര്‍. നേരത്തെ സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദസ്വാമിക്ക് വേണ്ടിയും കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനുവേണ്ടിയും ആളൂര്‍ ഹാജരായിരുന്നു. ഇന്‍ഫോസിസ് ജീവനക്കാരിയും കോഴിക്കോട് സ്വദേശിനയുമായ Read more about പള്‍സര്‍ സുനിക്കുവേണ്ടി ഹാജരാവുമെന്ന് അഡ്വ.ആളൂര്‍[…]

കേച്ചേരിയില്‍ വീട്ടിനകത്ത് യുവതിയും മൂന്നുമക്കളും വെട്ടേറ്റ് മരിച്ച നിലയിലും യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടത്തെി.

02:30 am 25/2/2017 തൃശൂര്‍ : കേച്ചേരിയില്‍ വീട്ടിനകത്ത് യുവതിയും മൂന്നുമക്കളും വെട്ടേറ്റ് മരിച്ച നിലയിലും യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടത്തെി. കേച്ചേരി മഴുവഞ്ചേരി മത്തനങ്ങാടി ജനശക്തി റോഡില്‍ മുള്ളന്‍കുഴിയില്‍ ജോണി ജോസഫ് (48),ഭാര്യ സോമ (35) മക്കളായ ആഷ്ലി (11),ആന്‍സന്‍ (9) അനുമരിയ (7) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്തെിയത്. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ജോണി ജോസഫ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രി 10.30തോടെയാണ് നാടിനെ നടുക്കിയ ദുരന്തം Read more about കേച്ചേരിയില്‍ വീട്ടിനകത്ത് യുവതിയും മൂന്നുമക്കളും വെട്ടേറ്റ് മരിച്ച നിലയിലും യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടത്തെി.[…]

പൾസർ സുനിയേയും വിജേഷിനേയും റിമാൻഡ്​ ചെയ്​തു.

06:57 pm 24/2/2017 ആലുവ: നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതികളായ പൾസർ സുനിയേയും വിജേഷിനേയും റിമാൻഡ്​ ചെയ്​തു. പ്രതികളെ 14 ദിവസത്തേക്ക്​ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​ റിമാൻഡ്​ ചെയ്​തത്​. പൊലീസി​െൻറ കസ്​റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. കോടതി അവധി ദിനമായതിനാൽ ആലുവ മജിസ്ട്രേറ്റിന്‍റെ വസതിയിലാണ്​ പ്രതികളെ ഹാജരാക്കിയത്​. പ്രതികളെ കാക്കനാട്​ ജില്ലാ ജയിലിലേക്ക്​ മാറ്റി. ആക്രമണ സാധ്യത മുന്നിൽ കണ്ട് വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നിൽ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. മുഖം മറക്കാതെയാണ് പൊലീസ് Read more about പൾസർ സുനിയേയും വിജേഷിനേയും റിമാൻഡ്​ ചെയ്​തു.[…]