ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ ആ​ലു​വ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി.

03:47 pm 24/2/2017 കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ ആ​ലു​വ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി. പ്ര​ധാ​ന​പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യേ​യും വി​ജീ​ഷി​നേ​യു​മാ​ണ് ഹാ​ജ​രാ​ക്കി​യ​ത്. മ​ജി​സ്ട്രേ​റ്റി​ന്‍റെ വ​സ​തി​യി​ലാ​ണ് ഇ​രു​വ​രെ​യും ഹാ​ജ​രാ​ക്കി​യ​ത്.

സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത പാലക്കാട് സ്വദേശി അനീഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

12:32 pm 24/2/2017 കൊല്ല അഴീക്കല്‍ ബീച്ചില്‍ വെച്ച് സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത പാലക്കാട് സ്വദേശി അനീഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ധനീഷ്, രമേശ് എന്നിവരാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമേ കായംകുളം സ്വദേശിയായ മറ്റൊരാളെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശമുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് അഗളി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അനീഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം സഭവത്തില്‍ കേസെടുക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലാ പൊലീസ് Read more about സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായി ആത്മഹത്യ ചെയ്ത പാലക്കാട് സ്വദേശി അനീഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.[…]

ന​ടി സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന​ല്ല കൊ​ച്ചി​യി​ലെ​ത്തി​യ​തെ​ന്ന് ന​ട​ൻ ലാ​ൽ.

12:20 pm 23/2/2017 കൊ​ച്ചി: ന​ടി സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന​ല്ല കൊ​ച്ചി​യി​ലെ​ത്തി​യ​തെ​ന്ന് ന​ട​ൻ ലാ​ൽ. ഹ​ണീ​ബി 2 ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യ​ല്ല ന​ടി​യെ​ത്തി​യ​ത്. ന​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് വാ​ഹ​നം ന​ൽ​കി​യ​ത്. ന​ടി ര​മ്യാ​ന്പീ​ശ​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​ണ് വ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ലാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ര​മ്യാ ന​മ്പീ​ശ​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ വ​രു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നാ​ലു ദി​വ​സം അ​വി​ടെ താ​മ​സി​ക്കാ​ൻ വ​ന്ന​താ​ണ്. അ​ല്ലാ​തെ ഷൂ​ട്ടി​ങ്ങി​നാ​യി വ​രു​ക​യാ​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ വ​ണ്ടി വി​ട്ടു​കൊ​ടു​ത്ത​വ​ർ‌ ന​ടി​യു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ക്ര​മ​ണം ക്വ​ട്ടേ​ഷ​നാ​യി​രു​ന്നെ​ന്ന് പ്ര​തി​ക​ൾ ന​ടി​യോ​ട് പ​റ​ഞ്ഞ​ത് Read more about ന​ടി സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന​ല്ല കൊ​ച്ചി​യി​ലെ​ത്തി​യ​തെ​ന്ന് ന​ട​ൻ ലാ​ൽ.[…]

പാറ്റൂര്‍ കേസില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്

09:42 am 24/2/2017 തിരുവനന്തപുരം:പാറ്റൂര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്.കോടതിയില്‍ വിജലന്‍സ് സമര്‍പ്പിച്ച എഫ്ഐആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് ഫ്ലാറ്റ് നിര്‍മ്മാണത്തിന് പതിച്ച് നല്‍കിയെന്നാണ് കേസ്. ലാന്റ് റവന്യു കമ്മീഷണറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിന്റെയും വാര്‍ട്ടര്‍ അതോറിറ്റി എംഡിയുടെയും എതിരഭിപ്രായം മറികടന്ന് സര്‍ക്കാര്‍ പുറമ്പോക്കിലെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചു. ഇതിന് ഒത്താശ ചെയ്തത് ഒന്നാം പ്രതി സോമശേഖരന്‍ നായരും Read more about പാറ്റൂര്‍ കേസില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്[…]

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമണം നടത്തിയത് ക്വട്ടേഷനല്ലെന്ന് മുഖ്യപ്രതി പൾസർ സുനി

09:27 am 24/2/2017 കൊച്ചി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമണം നടത്തിയത് ക്വട്ടേഷനല്ലെന്ന് മുഖ്യപ്രതി പൾസർ സുനി. പോലീസിന്‍റെ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം സമ്മതിച്ചത്. ക്വട്ടേഷനെന്ന് നടിയോടു പറഞ്ഞത് ഭീഷണിപ്പെടുത്താൻ വേണ്ടിയായിരുന്നെന്നും ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ വേണ്ടിയാണ് ആക്രമണം നടത്തിയതെന്നും ഇയാൾ പോലീസിനോടു സമ്മതിച്ചു. വ്യാഴാഴ്ച അറസ്റ്റിലായ സുനിയെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. നടിയുമായി കാറിൽ സഞ്ചരിച്ചു എന്ന് പറയുന്ന സ്ഥലങ്ങളിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഹൈക്കോടതി പരിസരത്തും നടിയെ Read more about യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമണം നടത്തിയത് ക്വട്ടേഷനല്ലെന്ന് മുഖ്യപ്രതി പൾസർ സുനി[…]

മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി .

05:43 pm 23/2/2017 തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കോടതി മുറിക്കുള്ളിൽ കടന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിനെ വിമർശിച്ച നിലപാട് മുഖ്യമന്ത്രി തള്ളി. വിമർശിക്കുന്നവർ ആരുടെ നിലപാടിനൊപ്പമാണെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.

പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്ഥാനം രാജിവയ്ക്കണമെന്ന് പി.ടി.തോമസ്

02:40 pm 23/2/2017 കൊച്ചി: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്ഥാനം രാജിവയ്ക്കണമെന്ന് പി.ടി.തോമസ് എംഎൽഎ. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാൻ ഇത്ര സന്നാഹങ്ങൾ ഒരുക്കിയിട്ടും അവർ കോടതിക്കുള്ളിൽ എത്തിയത് പോലീസിന്‍റെ വീഴ്ചയാണ്. കോടതിക്കുള്ളിൽ കടന്ന പ്രതിയെ ബലമായി വലിച്ചിഴച്ച് കൊണ്ടുപോയതും പോലീസിന് കളങ്കമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എറണാകുളം എസിജഐം കോടതിയിൽ ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയും കൂട്ടാളി ബിജീഷും കീഴടങ്ങാൻ എത്തിയത്. എന്നാൽ ഇക്കാര്യമറിഞ്ഞ പോലീസ് സംഘം ഉടൻ തന്നെ കൂടുതൽ സംഘത്തെ Read more about പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്ഥാനം രാജിവയ്ക്കണമെന്ന് പി.ടി.തോമസ്[…]

വിജിലൻസിനെതിരെ വീണ്ടും ഹൈകോടതി.

12:0 pm 23/2/2017 കൊച്ചി: വിജിലൻസിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഹൈകോടതി. വിജിലൻസ് അധികാര പരിധി വിട്ടാൽ ഇടപെടേണ്ടിവരുമെന്ന് ഹൈകോടതി മുന്നറിയിപ്പ് നൽകി. ഇ.പി. ജയരാജൻ പ്രതിയായ ബന്ധുനിയമന കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് പി. ഉബൈദ് അധ്യക്ഷനായ ബെഞ്ച് ഇത്തരത്തിലുള്ള നിരീക്ഷണം നടത്തിയത്. വിജിലൻസ് വിജിലൻസ് അഴിമതി മാത്രം അന്വേഷിച്ചാൽ മതിയെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ വിജിലൻസിന് മുന്നിൽ കൃത്യമായ മാർഗരേഖയുണ്ട്. ഇതനുസരിച്ചാണ് വിജിലൻസ് പ്രവർത്തിക്കേണ്ടതെന്നും ഹൈകോടതി വ്യക്തമാക്കി.

ക്വട്ടേഷന്‍ നൽകിയത് സ്ത്രീയാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

10:49 am 23/2/2017 തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിൽ ക്വട്ടേഷന്‍ നൽകിയത് സ്ത്രീയാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്നാൽ ഇക്കാര്യം പള്‍സര്‍ സുനി മനപൂര്‍വ്വം തെറ്റായി പറഞ്ഞതാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ക്വട്ടേഷനാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു. പ്രമുഖ നടനെ സംശയിക്കുന്നതായി മൊഴി നല്‍കിയിട്ടില്ലെന്നാണ് നടി പറഞ്ഞത്. സിനിമ ഇല്ലാതാക്കാന്‍ നടന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രവലിയ ക്രൂരത ചെയ്യുമെന്ന് കരുതുന്നില്ലെന്ന് നടി പറഞ്ഞു. അക്രമത്തിനിരയായ നടി തന്നോട് Read more about ക്വട്ടേഷന്‍ നൽകിയത് സ്ത്രീയാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.[…]

സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി സദാശിവം പ്രഖ്യാപിച്ചു.

10:30 am 23/2/2017 ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവരെ സഹായിക്കാന്‍ സമഗ്ര നഷ്ടപരിഹാര നിധി രൂപീകരിക്കും സംസ്ഥാനത്ത് സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി സദാശിവം പ്രഖ്യാപിച്ചു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന നയപ്രഖ്യാപനത്തിലായിരുന്നു അദ്ദേഹം പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. അതേസമയം സ്ത്രീ സുരക്ഷ സംബന്ധിച്ച ഗവര്‍ണ്ണറുടെ പ്രഖ്യാപനങ്ങള്‍ സഭയില്‍ പ്രതിപക്ഷ ബഹളത്തിനും കാരണമായി. സംസ്ഥാനത്ത് സ്ത്രീകളുടെ അന്തസ്സ് ഉറപ്പാക്കുമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. സ്ത്രീകളുടെ അന്തസ് ഹനിക്കുന്നവര്‍ക്ക് മാപ്പില്ല. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി Read more about സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി സദാശിവം പ്രഖ്യാപിച്ചു.[…]