ലക്ഷ്മി നായര്‍ രാജിവെയ്ക്കും വരെ ലോ അക്കാദമിയില്‍ സമരം തുടരും

08:40 am 29/1/2017 ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്ക് അഞ്ച് വർഷത്തേക്ക് വിലക്ക് മാത്രം ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രിൻസിപ്പാൾ രാജിവെയ്ക്കും വരെ വിദ്യാർത്ഥികൾ സമരം തുടരും. ലോ അക്കാദമിയിൽ സർവ്വകലാശാല ഉപസമിതി നടത്തിയ തെളിവെടുപ്പിൽ ലഭിച്ച വിവരങ്ങൾ ചർച്ചചെയ്ത സിന്റിക്കേറ്റ് പ്രിൻസിപ്പാൾ ലക്ഷ്മി നായരെ വിലക്കാൻ മാത്രം തീരുമാനിച്ച വിവരം പുറത്തുവന്നതോടെ വിദ്യാർത്ഥികൾ സംഘടിതമായി പ്രതിഷേധപ്രകടനം നടത്തുകയായിരുന്നു. പ്രിൻസിപ്പാളിന്‍റെ രാജി വേണമെന്നായിരുന്നു ആവശ്യം. തുടർന്ന് ലകഷ്മിനായരുടെ കോലം വിദ്യാർത്ഥികൾ കത്തിച്ചു. ലക്ഷ്മിനായരെയും മാനേജ്മെന്റിനെയും Read more about ലക്ഷ്മി നായര്‍ രാജിവെയ്ക്കും വരെ ലോ അക്കാദമിയില്‍ സമരം തുടരും[…]

ലോ അക്കാദമി വിഷയത്തിൽ കേരള സർവകലാശാല സിൻഡിക്കേറ്റ്​ തീരുമാനം സർക്കാറിന്​ വിട്ടു

06:06 pm 28/1/2017 തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ കേരള സർവകലാശാല സിൻഡിക്കേറ്റ്​ തീരുമാനം സർക്കാറിന്​ വിട്ടു.​ സിൻഡിക്കേറ്റിൽ നടന്ന വോ​െട്ടടുപ്പിലൂടെയാണ്​ തീരുമാനം സർക്കാറിന്​ വിടാൻ തീരുമാനിച്ചത്​. ലക്ഷ്​മി നായർക്കെതിരെ നടപടി ആവശ്യപ്പെടുന്ന പ്രമേയം എന്ത്​ നടപടി വേണമെന്ന്​ സർക്കാറിന്​ തീരുമാനിക്കാമെന്നും പറയുന്നു. ഉചിതമായ നടപടി വേണമെന്ന പ്രമേയത്തെ ഒമ്പത്​ പേർ അനുകൂലിച്ചു. ആറ്​ ​പേർ എതിർത്തു. അഞ്ച്​ കോൺഗ്രസ്​ അംഗങ്ങളും ഒരു സി.പി.​െഎ അംഗവുമാണ്​ പ്രമേയത്തെ എതിർത്തത്​. രണ്ട്​ അംഗങ്ങൾ വിട്ടു നിന്നു. ഒരു കോൺഗ്രസ്​ Read more about ലോ അക്കാദമി വിഷയത്തിൽ കേരള സർവകലാശാല സിൻഡിക്കേറ്റ്​ തീരുമാനം സർക്കാറിന്​ വിട്ടു[…]

ലോ അക്കാദമിയിലെ സമരത്തിൽ ഗവർണർ എടപെടണമെന്ന് ചെന്നിതല.

12:29 pm 28/1/2017 തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർഥി സമരം പിൻവലിക്കാൻ സർവകലാശാല ചാൻസലർകൂടിയായ ഗവർണർ ഇടപെടണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സവിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചിട്ടും ​​​​പ്രശ്​നം പരിഹരിക്കപ്പെട്ടില്ല. മരം ശക്​തമായിട്ടും പരിഹാരം ഉണ്ടാകാത്തത്​ ശരിയല്ല. അതിനാൽ അടിയന്തര നടപടി ആവശ്യപ്പെട്ട്​ ഗവർണർക്ക്​ കത്തയക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കടലിനടിയിലെ ആദ്യവിവാഹത്തിന് കോവളം വേദിയായി.

09:40 am 28/1/2017 കോവളം: നാട്ടുകാരെ അതിശയത്തിലാഴ്ത്തി കടലിനടിയിലെ ആദ്യവിവാഹത്തിന് കോവളം വേദിയായി. കടലിനടിയില്‍വെച്ച് സ്ലോവാക്യന്‍ സ്വദേശിനിയെ മഹാരാഷ്ട്രയിലെ യുവാവ് മിന്നുകെട്ടി. സ്ലോവാക്യന്‍ സ്വദേശിനി യൂനിക്ക പൊഗ്രാന്‍റെയും മഹാരാഷ്ട്ര സ്വദേശിയും കോവളത്ത് ബോണ്ട് ഓഷ്യന്‍ സഫാരിയിലെ ഡൈവിങ് ഇന്‍സ്ട്രക്ടറുമായ നിഖില്‍ പവാറിന്‍െറയും വിവാഹമാണ് ചരിത്രത്താളില്‍ ഇടംപിടിച്ചത്. വ്യാഴാഴ്ച രാവിലെ 10ഓടെയാണ് ചടങ്ങ് ആരംഭിച്ചത്. വെള്ള ഗൗണിന് മുകളില്‍ മുങ്ങല്‍ ഉപകരണങ്ങള്‍ അണിഞ്ഞ് കൈയില്‍ റോസാപുഷ്പവുമായി തീരത്തത്തെിയ വധു യൂനിക്കയെ കണ്ട് കാഴ്ചക്കാര്‍ അമ്പരന്നു. ഒട്ടും വൈകാതെ കറുത്ത Read more about കടലിനടിയിലെ ആദ്യവിവാഹത്തിന് കോവളം വേദിയായി.[…]

ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരത്തെ കുറിച്ചുള്ള ഉപസമിതി റിപ്പോർട്ട് ഇന്ന് കൈമാറും.

9:39 am 28/1/2017 തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരത്തെ കുറിച്ചുള്ള ഉപസമിതി റിപ്പോർട്ട് ഇന്ന് സിൻഡിക്കേറ്റിന് കൈമാറും. നടപടി ശുപാർശ ഇല്ലാതെയാണ് ഉപസമിതി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ പരാതികൾ ശരിവയ്ക്കുന്ന റിപ്പോർട്ടിൽ സിൻഡിക്കേറ്റ് തീരുമാനം എടുക്കട്ടെ എന്നാണ് ഉപസമിതിയുടെ നിലപാട്. അന്വേഷണ റിപ്പോർട്ട് പരിഗണിച്ചതിന് ശേഷം പ്രശ്നത്തിൻ ഇടപെടാമെന്നാണ് സർക്കാർ നിലപാട്. അതേസമയം, ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം ഇന്ന് പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാവിച്ചുള്ള ബി ജെ പി നേതാവ് വി.മുരളീധരന്‍റെ Read more about ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരത്തെ കുറിച്ചുള്ള ഉപസമിതി റിപ്പോർട്ട് ഇന്ന് കൈമാറും.[…]

വെടികെട്ടിന് നിയന്ത്രണം.

09:28 am 28/1/2017 വെടിക്കെട്ടില്ലാതെയാണ്തൃശ്ശൂർ ജില്ലയിൽ ഉത്സവാഘോഷങ്ങൾ നടക്കുന്നത്.എക്സ്പ്ലോസീവ് വിഭാഗവും ജില്ലാ ഭരണകൂടവും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് വെടിക്കെട്ട് പ്രതിസന്ധിയിലായിരിക്കുന്നത്. നിയന്ത്രണങ്ങൾ പിൻവലിക്കാൻ കേന്ദ്രത്തിൽ ഇടപെടലുണ്ടാകണമെന്നാവശ്യപ്പെട്ട് വിവിധ ഉത്സവക്കമ്മറ്റി ഭാരവാഹികൾ ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആന എഴുന്നെള്ളിപ്പിനുള്ള നിയന്ത്രണങ്ങളും ഉത്സവങ്ങളുടെ നടത്തിനെപ്പിനെ ബാധിച്ചെന്ന് പൂരം സംഘാടകർ പറയുന്നു.ഉത്സവങ്ങളിൽ നിന്ന് ആനകളെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാൽ ആചാരങ്ങളുടെ ഭാഗമായുള്ള ആന എഴുന്നെള്ളിപ്പ് ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് പൂരം സംഘാടകർ.

റിപ്പബ്ളിക് ദിനത്തില്‍ ദേശീയപതാക വലിച്ചുകീറിയെറിഞ്ഞതായുള്ള പരാതിയില്‍ ബി.ജെ.പി ഭാരവാഹികളും പ്രവര്‍ത്തകരും അടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്തു.

09:28 am 28/1/2017 കോലഞ്ചേരി: റിപ്പബ്ളിക് ദിനത്തില്‍ ദേശീയപതാക വലിച്ചുകീറിയെറിഞ്ഞതായുള്ള പരാതിയില്‍ ബി.ജെ.പി മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും അടക്കം എട്ട് പേര്‍ക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഐരാപുരം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് മുന്നിലായിരുന്നു സംഭവം. രാവിലെ ഏഴിന് ദേശീയപതാക ഉയര്‍ത്താന്‍ കരയോഗം സെക്രട്ടറിയും താലൂക്ക് യൂനിയന്‍ മേഖല കണ്‍വീനറുമായ ബി. ജയകുമാറിന്‍െറ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ കരയോഗ മന്ദിരത്തിന് മുന്നിലത്തെിയപ്പോള്‍ ബി.ജെ.പി മണ്ഡലം നേതാവ് കെ.ബി. രാജന്‍െറ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തത്തെുകയായിരുന്നു. പതാക Read more about റിപ്പബ്ളിക് ദിനത്തില്‍ ദേശീയപതാക വലിച്ചുകീറിയെറിഞ്ഞതായുള്ള പരാതിയില്‍ ബി.ജെ.പി ഭാരവാഹികളും പ്രവര്‍ത്തകരും അടക്കം എട്ട് പേര്‍ക്കെതിരെ കേസെടുത്തു.[…]

പശ്ചിമഘട്ട പരിസ്ഥിതിലോലം- ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്: ഇന്‍ഫാം

09:20 am 28/1/2017 കോട്ടയം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലം സംബന്ധിച്ച് 2013 നവംബര്‍ 13ന് യുപിഎ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ് നിലവില്‍ നിലനില്‍ക്കുന്നതെന്നും ഇതിനോടകം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരടുവിജ്ഞാപനങ്ങള്‍ക്ക് ഈ ഉത്തരവിനെ മറികടക്കാനാവില്ലെന്നും അതിനുവേണ്ടത് വേണ്ടതിരുത്തലുകള്‍ വരുത്തിയുള്ള അന്തിമവിജ്ഞാപനമാണെന്നും ഇന്‍ഫാം ദേശീയസെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. 2013 നവംബര്‍ 13ലെ ഉത്തരവുപ്രകാരം പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകള്‍ പരിസ്ഥിതിലോലമാണ്. ഇതില്‍ കേരളത്തിലെ 123 വില്ലേജുകളും ഉള്‍പ്പെടുന്നു. ഉത്തരവിലെ 9-ാം ഖണ്ഡിക പ്രകാരം ഈ വില്ലേജുകളില്‍ ക്വാറി, ഖനനങ്ങള്‍ക്ക് Read more about പശ്ചിമഘട്ട പരിസ്ഥിതിലോലം- ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്: ഇന്‍ഫാം[…]

അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

07:35 pm 27/1/2017 തിരുവനന്തപുരം: ഫെബ്രുവരി 2 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രിയുമായി സ്വകാര്യ ബസ് ഉടമകളുടെ സംഘടന പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ബസ് ചാര്‍ജ്ജ് വര്ധനയും,വിദ്യാര്ത്ഥികള്‍ക്കുള്ള കൺസെഷനും അടക്കം ബസ് ഉടമകളുടെ സംഘടന പ്രതിനിധികളുടെ ആവശ്യം പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ നിയോഗിച്ചു.ദേശസാല്‍കൃത റൂട്ടുകളിലെ പെര്‍മിറ്റ് നിലനിര്ത്തുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിച്ച് ഫെബ്രുവരി ഏഴിനകം സര്ക്കാര്‍ അന്തിമ തീരുമാനം എടുക്കുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നല്‍കി.

കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുണ്ടായ ബോംബ് സ്ഫോടനം സി.പി.എമ്മിന്റെ വ്യാജ പ്രചരണമാണ് ബി.ജെ.പി

01:20 pm 27/1/2017 കണ്ണൂര്‍: കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുണ്ടായ ബോംബ് സ്ഫോടനം സി.പി.എമ്മിന്റെ വ്യാജ പ്രചരണമാണ് ബി.ജെ.പി നേതാവ് എം.ടി രമേശ് ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകന്റെ കയ്യിലിരുന്ന ബോംബാണ് പൊട്ടിയതെന്നും സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കാരണമെന്നും രമേശ് ആരോപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ആര്‍.എസ്.എസിന്റെ തലയില്‍ കെട്ടിവെച്ച്‌ നാട്ടില്‍ കലാപമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു. അതേ സമയം ലശേരി നങ്ങാറാത്ത് പീടികയില്‍ കോടിയേരി ബാലകൃഷ്ണന്‍ Read more about കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുണ്ടായ ബോംബ് സ്ഫോടനം സി.പി.എമ്മിന്റെ വ്യാജ പ്രചരണമാണ് ബി.ജെ.പി[…]