ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തില്‍ എസ്.എഫ്.ഐ പിന്നോട്ട്

12:14 pm 31/1/2017 തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തില്‍ എസ്.എഫ്.ഐ മലക്കം മറിയുന്നു. സമരത്തിലെ പ്രധാന ആവശ്യമായി നേരത്തെ നേതാക്കള്‍ ഉന്നച്ചിരുന്ന, പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യത്തില്‍ നിന്നാണ് എസ്‌എഫ്‌ഐ പിന്നോട്ട് പോയത്. ലക്ഷ്മി നായര്‍ രാജി വെയ്ക്കേണ്ടതില്ലെന്നാണ് എസ്.എഫ്.ഐയുടെ പുതിയ നിലപാട്. പകരം പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ മാറി നില്‍ക്കണമെന്ന് മാത്രമാണ് ഇപ്പോഴത്തെ ആവശ്യം. ഇന്ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് എസ്.എഫ്.ഐ നിലപാട് മാറ്റിയത്. Read more about ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തില്‍ എസ്.എഫ്.ഐ പിന്നോട്ട്[…]

കായംകുളം എന്‍ടിപിസിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ തീപിടുത്തം

11:24 am 31/1/2017 ആലപ്പുഴ: കായംകുളം എന്‍ടിപിസിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ തീപിടുത്തം. താപവൈദ്യുത നിലയം ജനറല്‍മാനജേറുടെ ഓഫീസിന് കേടുപാടുപറ്റി. പ്ലാന്റിലെ ഫയര്‍ഫോഴ്സെത്തി ഉടന്‍ തീ അണച്ചതിനാല്‍ വന്‍തീപിടുത്തം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാണമെന്നാണ് പ്രാഥമിക നിഗമം. ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം. എന്‍ടിപിസി ജനറല്‍ മാനജേര്‍ മുറിയില്‍ നിന്ന് പുറത്ത് പോയ ശേഷമാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുറിയിലെ എസിയില്‍ നിന്നാണ് തീ പടര്‍ന്നെതെന്നാണ് കരതുന്നത്. ഉടന്‍തന്നെ എന്‍ടിപിസിയുടേ തന്നെ ഫയര്‍എഞ്ചിനെത്തി തീ അണക്കുകയായിരുന്നു. ജനറല്‍ മാനേജറുടെ ഓഫീസിലെ Read more about കായംകുളം എന്‍ടിപിസിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ തീപിടുത്തം[…]

ലോ അക്കാദമി പ്രശ്​നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരം– കെ.മുരളീധരൻ

03:10 PM 30/01/2017 തിരുവനന്തപുരം: ലോ അക്കാദമി പ്രശ്​നത്തിൽ 48 മണിക്കൂറിനകം പ്രശ്​നപരിഹാരമുണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് കെ മുരളീധരൻ എം.എൽ.എ. ലോ അക്കാദമി ഉൾപ്പെട്ടുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എംഎല്‍എയാണ്​ മുരളീധരൻ. അക്കാദമിയിലെ പ്രശ്​നത്തില്‍ ഇനി ​കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും പ്രിന്‍സിപ്പൽ ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും ഇനി നടക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വിറ്റഴിക്കുന്ന പലവ്യഞ്ജനങ്ങളില്‍ മാരക വിഷ സാന്നിദ്ധ്യമുള്ളതായി കാര്‍ഷിക സര്‍വ്വകലാശാലയുടെ വിദഗ്ധ പഠനം.

03:06 pm 30/1/2017 സംസ്ഥാനത്ത് വിറ്റഴിക്കുന്ന പലവ്യഞ്ജനങ്ങളില്‍ മാരക വിഷ സാന്നിദ്ധ്യമുള്ളതായി കാര്‍ഷിക സര്‍വ്വകലാശാലയുടെ വിദഗ്ധ പഠനം. വറ്റല്‍ മുളകില്‍ തുടങ്ങി ജീരകവും പെരും ജീരകവും ഗരംമസാലയുമടക്കം നിത്യോപയോഗ സാധനങ്ങളിലാണ് ആരോഗ്യത്തിന് ഹാനികരമായ കീടനാശിനികളുടെ അളവ് കൂടുതലുള്ളത്. മാരക വിഷ സാന്നിദ്ധ്യം ഹോര്‍മോണ്‍ വ്യതിയാനം മുതല്‍ ക്യാന്‍സറിന് വരെ കാരണമായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏലയ്ക്കയില്‍ എത്തയോണ്‍ അടക്കം എട്ടിനം കീടനാശിനികളും. വറ്റല്‍ മുളകിലും മുളകു പൊടിയിലും മുളകുപൊടി ചേര്‍ത്ത മസാലക്കൂട്ടുകളിലും എത്തയോണും ക്ലോര്‍പൈറിഫോസും സൈപര്‍മെത്രിനും അടക്കം മാരക Read more about സംസ്ഥാനത്ത് വിറ്റഴിക്കുന്ന പലവ്യഞ്ജനങ്ങളില്‍ മാരക വിഷ സാന്നിദ്ധ്യമുള്ളതായി കാര്‍ഷിക സര്‍വ്വകലാശാലയുടെ വിദഗ്ധ പഠനം.[…]

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു.

11:20 am 30/1/2017 തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു. വിദ്യാർഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ പേരൂർക്കട പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മീഷഷണർ സി.ഇ ബൈജുവിനാണ് കേസിന്‍റെ അന്വേഷണ ചുമതല. അതേസമയം, ലോ അക്കാദമി സമരം പരിഹരിക്കണമെന്ന് മുഖ്യമന്ത്രി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു. പരിഹാരം കാണാൻ വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രി നിർദേശം നൽകി. പ്രിൻസിപ്പൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരം 19 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് Read more about ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു.[…]

ലോ അക്കാദമി സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തും

11:10 am 30/1/2017 തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി മാനേജ്മെന്റുമായി ചര്‍ച്ച നടത്തും . ചര്‍ച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രിയെ സിപിഎം ചുമതലപ്പെടുത്തി . എന്നാല്‍ പ്രിന്‍സിപ്പാള്‍ മാറിയാല്‍ സമരക്കാര്‍ മറ്റ് ആവശ്യം ഉന്നയിക്കുമെന്ന് മാനേജ്മെന്റ് പറയുന്നു. കോളേജ് തുറക്കാന്‍ കോടതിയെ സമീപിക്കാനും മാനേജ്മെന്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

11:10 am 30/1/2017 പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലമ്ബുഴ അകമലവാരം ആദിവാസി ഊരിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി സ്കൂളില്‍ വച്ച്‌ തലകറങ്ങി വീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അകമലവാരം ഇടിക്കള വീട്ടില്‍ സിനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോ അക്കാദമി വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി ജോയ് മാത്യൂ

04:55 am 30/1/2017 കൊച്ചി: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചും അഭിഭാഷകരുടെ യോഗ്യത സംബന്ധിച്ച ബാര്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയും നടന്‍ േജായ് മാത്യൂവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഘടനാപരമായ വിയോജിപ്പുകള്‍ക്കതീതമായി നീതിക്ക് വേണ്ടി ഒറ്റക്കെട്ടായി പോരാടുന്ന ലോ അക്കാദമി വിദ്യാര്‍ഥികള്‍ക്കെന്റെ ഐക്യദാര്‍ഡ്യം. നിങ്ങളെ സഹായിക്കാനാണെന്ന് പറഞ്ഞുവരുന്ന രാഷ്ട്രീയ പാര്‍ട്ടികളെ കഴിവതും പടിക്ക് പുറത്ത് നിര്‍ത്തുകയെതന്നും അദ്ദേഹം പറയുന്നു ”രാഷ്ട്രീയം ഒരു തൊഴിലായി എടുത്തവര്‍ അധികവും വക്കീല്‍ ഭാഗം പഠിച്ചവരായിരിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണു മനസ്സിലായത്. വിദ്യാഭ്യാസം ഉണ്ടോ Read more about ലോ അക്കാദമി വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി ജോയ് മാത്യൂ[…]

കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയും അബദ്ധ പഞ്ചാംഗമായി മാറിയെന്ന് പ്രതിപക്ഷ നേതാവ്.

7:44 pm 29/1/2017 തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാർ ഇടഞ്ഞതോടെ അച്ചടിച്ച സർക്കാർ ഡയറി പിൻവലിച്ചതിന് പിന്നാലെ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയും അബദ്ധ പഞ്ചാംഗമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇങ്ങനെ പോയാൽ ഡയറിയുമായി ബന്ധപ്പെട്ട അബദ്ധങ്ങളെ കുറിച്ച് മാത്രം ഒരു ഡയറികുറിപ്പ് എഴുതാമെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് മാത്രമാണ് കമ്യൂണിസ്റ്റുകാരെ കളിയാക്കി പറയുന്നത്. ഇനി മിണ്ടാൻ പാടില്ലാത്ത പട്ടികയിൽ Read more about കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയും അബദ്ധ പഞ്ചാംഗമായി മാറിയെന്ന് പ്രതിപക്ഷ നേതാവ്.[…]

ലോ അക്കാദമി പ്രശ്​നം ഒത്തുതീർക്കാൻ സിപിഎം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു.

07:41 pm 29/1/2017 തിരുവനന്തപുരം: ലോ അക്കാദമി പ്രശ്​നം ഒത്തുതീർക്കാൻ സിപിഎം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. പ്രശ്​ന പരിഹാരത്തിനായി അക്കാദമി ഡയറക്​ടർ നാരായണൻ നായരെയും മുൻ എം.എൽ.എ കോലിയക്കോട്​ കൃഷ്​ണൻ നായരെയും എ.കെ.ജി സെൻററിലേക്ക്​ വിളിപ്പിച്ചിരുന്നു. ലക്ഷ്​മി നായർ പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ച്​ പ്രശ്​നം പരിഹരിക്കണമെന്ന്​ നിർദേശമാണ്​ പാർട്ടി മുന്നോട്ട്​ വെച്ച സൂചന. എന്നാൽ ചർച്ചക്ക്​ ശേഷം നടന്ന ലോ അക്കാദമി ഡയറക്​ടർ ബോർഡ്​ യോഗത്തിലും ​പ്രിൻസിപ്പൽ രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്​ മാ​േനജ്​മെൻറ്​.