ബിവറേജസ് മദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി നാട്ടുകാർ.

12:54 pm 2/1/2017 തിരുവനന്തപുരം: നന്തൻകോട് നളന്ദ റോഡിൽ സ്ഥാപിച്ച ബിവറേജസ് മദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഔട്ട്ലറ്റ് കോര്‍പറേഷന്‍ പൂട്ടിച്ചു. ഔട്ട്ലറ്റ് ആരംഭിച്ച ഇരുനില കെട്ടിടത്തിന് തൊട്ടടുത്താണ് പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഹോളി ഏഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടാകുന്ന മദ്യശാല ഇവിടെനിന്നും മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബേക്കറി ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ഔട്ട്ലറ്റ് കഴിഞ്ഞ 31നാണ് നന്തൻകോട്ടേക്ക് മാറ്റി സ്ഥാപിച്ചത്. ഇന്നലെ രാവിലെയോടെയാണ് Read more about ബിവറേജസ് മദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി നാട്ടുകാർ.[…]

പെണ്‍കുട്ടിയും തീ കൊളുത്തിയ യുവാവും മരിച്ചു

12:30 pm 2/1/2017 കോട്ടയം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കോട്ടയത്ത് പെൺകുട്ടിയെ ചുട്ടുകൊന്നു. പെണ്‍കുട്ടിക്ക് തീ കൊളുത്തി യുവാവും ആത്മഹത്യ ചെയ്തു. കോട്ടയം സ്കൂൾ ഓഫ് മെഡിക്കൽ എ‍ജ്യൂക്കേഷൻ കോളേജിലെ ക്ലാസിലിരുന്ന വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് കത്തിച്ച ശേഷമാണ് യുവാവ് സ്വയം തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയും യുവാവും കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ഹരിപ്പാട് സ്വദേശി ലക്ഷ്മിയാണ് മരണപ്പെട്ടത്. എസ് എം ഇ കോളേജിലെ പൂ‍ർവ്വ വിദ്യാർത്ഥിയായ കൊല്ലം ചവറ സ്വദേശിയായിരുന്നു ആദർശ് , ക്ലാസ് Read more about പെണ്‍കുട്ടിയും തീ കൊളുത്തിയ യുവാവും മരിച്ചു[…]

വേണാട്​ എക്​സ്​​പ്രസ്​ തടഞ്ഞു.

12:29 pm 2/1/2017 കോട്ടയം: ​വേണാട്​ എക്​സ്​​പ്രസ്​ സ്ഥിരമായി വൈകുന്നതിൽ പ്രതിഷേധിച്ച്​ യാത്രക്കാൻ ടെയിൻ തടഞ്ഞു. 8.05 ന്​ എത്തേണ്ട വേണാട്​ എക്​സ്​പ്രസ്​ സ്ഥിരമായി 9.30 ഒാടെ എത്താൻ തുടങ്ങിയതോടെയാണ്​ കോട്ടയത്ത്​ യാത്രക്കാർ പ്രതിഷേധവുമായി എത്തി ട്രെയിൻ തടഞ്ഞത്​. സ്​ത്രീകളും കുട്ടികളുമടക്കം ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരും കോട്ടയത്തുനിന്ന്​ കയറേണ്ട യാത്രക്കാരും ട്രെയിൻ തടയലിൽ പ​െങ്കടുത്തു. രണ്ട്​ മണിക്കൂറിലധികമായി തുടരുന്ന ട്രെയിൻ തടയൽ സമരത്തിൽ കോട്ടയം എറണാകുളം, കോട്ടയം – തിരുവനന്തപുരം സെക്​ടറിൽ ട്രെയിൻ ഗതാഗതം താറുമാറായി. പൊലീസ്​ സമരക്കാരെ Read more about വേണാട്​ എക്​സ്​​പ്രസ്​ തടഞ്ഞു.[…]

ലോ അക്കാദമി വിഷയത്തിൽ ​പ്രശ്​നപരിഹാരം ആവശ്യപ്പെട്ട്​ കെ. മുരളീധരൻ

12;22 pm 2/1/2017 തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ ​പ്രശ്​നപരിഹാരം ആവശ്യപ്പെട്ട്​ കോൺഗ്രസ് ​നേതാവും വട്ടിയൂർക്കാവ്​ എം.എൽ.എയുമായ കെ. മുരളീധരൻ നിരാഹാര സമരം തുടങ്ങി. പ്രിന്‍സിപ്പല്‍ രാജിവെക്കുക, അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, വിദ്യാര്‍ഥികളെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചതിന് പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത സാഹചര്യത്തില്‍ അവരെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മുരളീധരന്റെ നിരാഹാര സമരം. പ്രിൻസിപ്പൽ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ ഇന്ന് ​പതിനൊന്ന്​ മണിക്ക്​ വിദ്യാർഥികൾ സെക്രട്ടറിയേറ്റ്​ മാർച്ചും നടത്തുന്നുണ്ട്. ശക്​തമായ പൊലീസ്​ സന്നാഹവും സ്​ഥലത്ത്​ ക്യാമ്പ്​ ചെയ്യുകയാണ്​. Read more about ലോ അക്കാദമി വിഷയത്തിൽ ​പ്രശ്​നപരിഹാരം ആവശ്യപ്പെട്ട്​ കെ. മുരളീധരൻ[…]

കാലിക്കറ്റ് സര്‍വകലാശാല പ്രഫസര്‍ പഠനവകുപ്പില്‍ കുഴഞ്ഞുവീണ് മരിച്ചു

05:04 PM 01/02/2017 കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വിഭാഗം പ്രഫസര്‍ ഡോ. സൈലാസ് ബെഞ്ചമിന്‍ (52) പഠന വകുപ്പില്‍ കുഴഞ്ഞുവീണു മരിച്ചു. സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഉടന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. 1998ല്‍ റീഡറായി കാലിക്കറ്റ് സര്‍വകലാശാലയിലത്തെിയ സൈലാസ് 2012 മുതല്‍ പ്രഫസറാണ്. മികച്ച ഗവേഷകനുള്ള സര്‍വകലാശാലാ പുരസ്കാരം നേടിയിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ചിന്‍െറ മുന്‍ ഡയറക്ടറാണ്. പഠനബോര്‍ഡ്, അക്കാദമിക് കൗണ്‍സിലുകളില്‍ അംഗമായിരുന്ന അദ്ദേഹത്തിന്‍െറ പേരില്‍ ഒട്ടേറെ പ്രബന്ധങ്ങളും പാറ്റന്‍റുകളുമുണ്ട്. സര്‍വകലാശാലയില്‍ പൊതുദര്‍ശനത്തിന് വെച്ച Read more about കാലിക്കറ്റ് സര്‍വകലാശാല പ്രഫസര്‍ പഠനവകുപ്പില്‍ കുഴഞ്ഞുവീണ് മരിച്ചു[…]

പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ തീ കൊളുത്തി.

04:16 pm 01/02/2017 കോട്ടയം: പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം. കോട്ടയത്തെ സ്കൂള്‍ ഒാഫ് മെഡിക്കൽ എജ്യൂക്കേഷനിലാണ് സംഭവം. ദേഹത്തു മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതിനെ തുടർന്നു അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം സ്വദേശിയായ ആദര്‍ശാണ് പെൺകുട്ടിയെ തീ കൊളുത്തിയത്. തൊട്ടുടനെ ഇയാളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. യുവാവിൻെറ നിലയും ഗുരുതരമാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേർക്ക് പൊള്ളലേറ്റു.

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം 22 ആം ദിവസത്തിലേക്ക്.

01:16 pm 1/2/2017 തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം 22 ആം ദിവസത്തിലേക്ക്. ലക്ഷ്മി നായരെ നീക്കാമെന്ന മാനേജ്മെന്റ് തീരുമാനം അംഗീകരിച്ച്‌ എസ്‌എഫ്‌ഐ സമരം അവസാനിപ്പിച്ചെങ്കിലും സമരം ശക്തമായി തുടരാനാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം. എസ്‌എഫ്‌ഐ ഒഴികെ വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ് യു,എബിവിപി,എംഎസ്‌എഫ് തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് പഠിപ്പ് മുടക്കും. വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ കെ മുരളീധരന്‍ എംഎല്‍എയും അനിശ്ചിത കാല നിരാഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ലൈംഗിക ആരോപണം ഉന്നയിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി

11:06 am 1/2/2017 കൊച്ചി: സരിത എസ്. നായരുമായി ബന്ധപ്പെടുത്തി ലൈംഗിക ആരോപണം ഉന്നയിച്ച് തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാനും പൊതുജന മധ്യത്തില്‍ അപമാനിക്കാനും ചില സാമ്പത്തികശക്തികള്‍ ശ്രമിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി സോളാര്‍ കമീഷനില്‍ മൊഴി നല്‍കി. ഇതില്‍ രാഷ്ട്രീയമില്ല. ക്രോസ് വിസ്താരത്തിനിടെ ലൈംഗിക ആരോപണം സംബന്ധിച്ച് സരിതയുടെ അഭിഭാഷകന്‍ ബി.എ. ആളൂര്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തുറന്ന കോടതിയില്‍ ആളൂരിന്‍െറ ചോദ്യം ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകരെ പ്രകോപിപ്പിച്ചു. അടച്ചിട്ട മുറിയില്‍ ഉന്നയിക്കേണ്ട ചോദ്യം തുറന്ന Read more about ലൈംഗിക ആരോപണം ഉന്നയിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി[…]

തിരുവനന്തപുരം ജില്ലയിൽ നാളെ ഹർത്താൽ

04:30 pm 31/01/2017 തിരുവനന്തപുരം: ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. ബി.ജെ.പി ​​​​പ്രവർത്തകരെ പൊലീസ്​ മർദിച്ചതിൽ ​പ്രതിഷേധിച്ചാണ്​ ഹർത്താൽ. ലോ അക്കാദമി വിഷയത്തിൽ ബി.ജെ.പി പ്രവർത്തകർ റോഡ്​ ഉപരോധിക്കുന്നതി​നിടെ പൊലീസുമായി സംഘർഷമുണ്ടായിരുന്നു.

ലോ അക്കാദമി സമരത്തില്‍ സംഘര്‍ഷം

03:59 pm 31/1/2017 തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിക്ക് മുന്നില്‍ സംഘര്‍ഷം. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരത്തിന് പിന്തുണയുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. രാവിലെ മുതല്‍ പേരൂര്‍ക്കടയില്‍ റോഡ് ഉപരോധിച്ചിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് ശേഷം കോളേജിനകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ തടഞ്ഞ പൊലീസ്, ഇവരോട് പിരിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇതോടെ പലഭാഗത്തേക്ക് ചിതറിയോടിയ പ്രവര്‍ത്തര്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു. പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും Read more about ലോ അക്കാദമി സമരത്തില്‍ സംഘര്‍ഷം[…]