ലോ അക്കാദമി പ്രിൻസിപ്പൽ സ്​ഥാനം ലക്ഷ്​മി നായർഒഴിയണമെന്ന് അയ്യപ്പൻപിള്ള

03:38 pm 4/2/2017 തിരുവനന്തപുരം: ലക്ഷ്​മി നായർ പ്രിൻസിപ്പൽ സ്​ഥാനം ഒഴിയണമെന്ന്​ ലോ അക്കാദമി ഭരണസമിതി ചെയർമാൻ അയ്യപ്പൻപിള്ള. വിദ്യാഭ്യാസ മന്ത്രി വിളിച്ച ചർച്ചയിൽ സമരത്തിന്​ ഇന്ന്​ ഒത്തുതീർപ്പ്​ ഉണ്ടാകണം. ഇല്ലെങ്കിൽ താൻ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സമരപ്പന്തലിലെത്തിയാണ്​ ഇക്കാര്യം അറിയിച്ചത്​. ലക്ഷ്​മിനായരെ അഞ്ചു വർഷത്തേക്ക്​ മാറ്റി നിർത്തിയാൽ മതിയെന്നായിരുന്നു മാനേജ്​മെൻറ്​ തീരുമാനം. ഫാക്കൽട്ടിയായിട്ടു പോലും കോളജിൽ പ്രവേശിപ്പിക്കില്ലെന്നും മാനേജ്​മെൻറ്​ അറിയിച്ചിരുന്നു.

ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട സമരം 23 ദിനം .

08:38 am 4/2/2017 തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട സമരം 23 ദിനം പിന്നിടുമ്പോള്‍ മാനേജ്മെന്‍റിന് മുന്നില്‍ മുട്ടുമടക്കാതെ വിദ്യാര്‍ഥികള്‍. ലക്ഷ്മി നായര്‍ സ്ഥാനമൊഴിഞ്ഞെന്ന് മാനേജ്മെന്‍റ് അവകാശപ്പെടുമ്പോഴും രാജിവെച്ചെന്ന രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ ക്ളാസ് തുടരാന്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് വിദ്യാര്‍ഥി സംഘടനകള്‍. എസ്.എഫ്.ഐയുമായി ഉണ്ടാക്കിയ കരാറിനെ തുടര്‍ന്ന് ബുധനാഴ്ച ക്ളാസ് ആരംഭിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചെങ്കിലും ഹര്‍ത്താലും തുടര്‍ച്ചയായ പഠിപ്പുമുടക്കുംമൂലം അതിനായിട്ടില്ല. ശനി, ഞായര്‍ ദിവസങ്ങള്‍ കോളജിന് അവധിയാണ്. ഈ Read more about ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട സമരം 23 ദിനം .[…]

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

09:57 PM 3/2/2017 തൃശൂര്‍: പാവറട്ടി പെരുവല്ലൂർ കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. എളവള്ളി സ്വദേശികളായ കൈതാരത്ത് സണ്ണിയുടെ മകൻ ഷോബിത്ത് (16), പുലിക്കോട്ടിൽ ഷാജുവിന്റെ മകൻ മനീഷ് (16) എന്നിവരാണ് മരിച്ചത്. പാവറട്ടി പൊലീസും ഗുരുവായൂർ അഗ്നിശമന സേനയും കൂടി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഷോബിത്ത് വെന്മേനാട് എംഎ എസ്എം വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലും മനീഷ് എളവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലും പ്ലസ് Read more about ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 2 പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.[…]

ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്ന്​ മാറ്റിനിര്‍ത്തണമെന്ന്​ ചീഫ്​ സെക്രട്ടറി.

03:50 pm 3/2/2017 തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്ന്​ മാറ്റിനിര്‍ത്തണമെന്ന്​ ചീഫ്​ സെക്രട്ടറി എസ്​എം വിജയാനന്ദ്​.ജേക്കബ്​ തോമസ്​ തുറമുഖ ഡയ്​റക്​ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്ന്​ ധനവകുപ്പ്​ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്​ നടപടിക്ക്​ ശിപാർശ ചെയ്​തത്​. സംഭവത്തെക്കുറിച്ച്​ ഉന്നതതല അന്വേഷണം വേണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജേക്കബ് തോമസിനെ തൽക്കാലം മാറ്റിനിർത്തണമെന്നും ചീഫ്​ സെക്രട്ടറി ശിപാർശ ചെയ്​തു.

മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാത്രികാലങ്ങളില്‍ സ്‌ത്രീകള്‍ക്കുള്ള വിലക്കിനെതിരെ പ്രതിഷേധം ഉയരുന്നു.

11:44 am 3/1/2017 ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാത്രികാലങ്ങളില്‍ സ്‌ത്രീകള്‍ക്കുള്ള വിലക്കിനെതിരെ പ്രതിഷേധം ഉയരുന്നു. രാത്രി യോഗങ്ങളില്‍ സ്‌ത്രീ പ്രവേശനം വേണമെന്നാവശ്യപ്പെട്ട പ്രമേയം തടഞ്ഞതില്‍ മാര്‍ത്തോമസഭയ്‌ക്ക് എതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം വിശ്വാസികളും വനിതാ സംഘടനകളും 122ാം മാരാമണ്‍ കണ്‍വെന്‍ഷന്‍ ഈ മാസം 12 മുതല്‍ 19 വരെ നടക്കാനിരിക്കെയാണ് സ്‌ത്രീകളുടെ വിലക്ക് വീണ്ടും വിവാദമാകുന്നത്. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇക്കഴിഞ്ഞ 27ന് ചേര്‍ന്ന് മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ വിലക്കിനെ ചൊല്ലി തര്‍ക്കമുണ്ടായി. വിലക്ക് പിന്‍വലിക്കണമെന്ന Read more about മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാത്രികാലങ്ങളില്‍ സ്‌ത്രീകള്‍ക്കുള്ള വിലക്കിനെതിരെ പ്രതിഷേധം ഉയരുന്നു.[…]

സെക്രട്ടേറിയറ്റ് ട്രഷറി ഗേറ്റിന് സമീപം നടപ്പാതയില്‍ 17കാരന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പിച്ചു

08:40 am 3/2/2017 തിരുവനന്തപുരം: എം.ജി റോഡില്‍ സെക്രട്ടേറിയറ്റ് ട്രഷറി ഗേറ്റിന് സമീപം നടപ്പാതയില്‍ 17കാരന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പിച്ചു. പുളിയറക്കോണം സ്വദേശി ദീപക്കാണ് (35) കഴുത്തിലും വയറിന്‍െറ ഭാഗത്തും കുത്തേറ്റത്. തിരക്കേറിയ റോഡില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാളയത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ദീപയെ പിന്തുടര്‍ന്നത്തെിയാണ് മകന്‍ കൈയില്‍ കരുതിയ ചെറിയ കത്തി ഉപയോഗിച്ച് കുത്തിയത്. ദീപയുടെ നിലവിളി കേട്ട് സമീപത്തെ സമരപ്പന്തലില്‍നിന്ന് എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ദീപയെ ഓട്ടോയില്‍ ജനറല്‍ ആശുപത്രിയിലേക്ക് കയറ്റിവിട്ടു. മറ്റൊരാള്‍ Read more about സെക്രട്ടേറിയറ്റ് ട്രഷറി ഗേറ്റിന് സമീപം നടപ്പാതയില്‍ 17കാരന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പിച്ചു[…]

സ്റ്റേറ്റ് ബാങ്ക് ഗ്രൂപ് എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ച് അറിയിപ്പ്.

08:12 am 3/2/1/2017 കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഗ്രൂപ് എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ച് അറിയിപ്പ്. ആഴ്ചയില്‍ പിന്‍വലിക്കാവുന്നത് 10,000 രൂപയായി നിജപ്പെടുത്തിയ നിര്‍ദേശം വ്യാഴാഴ്ചയാണ് ബാങ്കുകള്‍ക്ക് ലഭിച്ചത്. ഇതനുസരിച്ച ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഐ.ടി വിഭാഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നോട്ട് അസാധുവാക്കലിന് പിന്നാലെ എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഫെബ്രുവരി ഒന്നുമുതല്‍ നീക്കിയതായി റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. എ.ടി.എമ്മുകളില്‍നിന്ന് ഒറ്റത്തവണ 24,000 രൂപവരെ പിന്‍വലിക്കാമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, പിന്‍വലിക്കാവുന്ന പരിധി 10,000 Read more about സ്റ്റേറ്റ് ബാങ്ക് ഗ്രൂപ് എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ച് അറിയിപ്പ്.[…]

തണ്ണീര്‍ത്തടസംരക്ഷണനിയമം ഫലപ്രദമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

08:38 pm 2/1/2017 തിരുവനന്തപുരം: തണ്ണീര്‍ത്തടസംരക്ഷണനിയമം ഫലപ്രദമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കര്‍മപദ്ധതി തയാറാക്കും. കേരളത്തിലെ സുപ്രധാന തണ്ണീര്‍ത്തടങ്ങളായ വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി പ്രദേശങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവന്നെങ്കിലും അത് നടപ്പാക്കുന്നതില്‍ വീഴ്ചസംഭവിച്ചെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കണ്ടല്‍കാടുകള്‍ നശിപ്പിക്കുന്നത് സ്വന്തം കുഴിയെടുക്കുന്നതിന് സമമാണ്. സൂനാമി ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ തടയാന്‍ കണ്ടല്‍കാടുകള്‍ അനിവാര്യമാണ്. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്‍െറ കണക്കുപ്രകാരം 1985ല്‍ Read more about തണ്ണീര്‍ത്തടസംരക്ഷണനിയമം ഫലപ്രദമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.[…]

രാജിവെക്കില്ലന്ന് ലക്ഷ്മി നായർ.

05:02 pm 2/1/2017 തിരുവനന്തപുരം: ലോ അക്കാദമിയിൽ രാജിവെക്കില്ലെന്ന്​ ലക്ഷ്​മി നായർ. അഞ്ച്​ വർഷം മാറി നിൽക്കാമെന്ന്​ മാത്രമാണ്​ പറഞ്ഞിട്ടുള്ളത്.​ ഒരിക്കലും മാനേജ്​മെൻറ്​ തീരുമാനത്തിനെതിരെ കോടതിയിൽ പോവില്ല. എസ്​.എഫ്​.​​െഎക്ക്​ നൽകിയ ഉറപ്പ്​ മാത്രമേ മറ്റ്​ സമരം സംഘടനകൾക്കും നൽകാനുള്ളുവെന്ന്​ അവർ കൂട്ടിച്ചേർത്തു. ജാതിപ്പേര്​ വിളിച്ച്​ എന്ന ആ​രോപണത്തിനും ലക്ഷ്​മി നായർ മറുപടി പറഞ്ഞു. എ.​െഎ.എസ്​.എഫിനൻറ ​നേതാവാണ്​ അത്തരമൊരു പരാതി കൊടുത്തത്​. പരാതിയിൽ പോലും ജാതിപ്പേര്​ വിളിച്ചു എന്ന്​ മാത്രമേ പറയുന്നുള്ളു അധിക്ഷേപിച്ചു എന്ന്​ പറയുന്നില്ല. അത്തരത്തിൽ ജാതിപ്പേര്​ Read more about രാജിവെക്കില്ലന്ന് ലക്ഷ്മി നായർ.[…]

ഷുക്കൂർ വധക്കേസ് സി.ബി.ഐക്ക് വിട്ട ഉത്തരവിനെതിരെ സി.പി.എം നൽകിയ ഹരജി ഹൈകോടതി തള്ളി.

04:44 on 2/1/2017 കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസ് സി.ബി.ഐക്ക് വിട്ട ഉത്തരവിനെതിരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി രാജേഷ് എം.എൽ.എ എന്നിവർ നൽകിയ ഹരജി ഹൈകോടതി തള്ളി. കേസിൽ സി.ബി.ഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. കേസ് സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് ജയരാജനും രാജേഷും ഡിവിഷൻ ബെഞ്ചിൽ ഹരജി നൽകിയത്. തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയും മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന അബ്‌ദുൽ ഷുക്കൂർ (21) 2012 ഫെബ്രുവരി Read more about ഷുക്കൂർ വധക്കേസ് സി.ബി.ഐക്ക് വിട്ട ഉത്തരവിനെതിരെ സി.പി.എം നൽകിയ ഹരജി ഹൈകോടതി തള്ളി.[…]