നടരാജൻ പിള്ളയോട്​ ബഹുമാനം മാത്രമാണുള്ളതെന്ന്​ മുഖ്യമന്ത്രി.

08:28 am 6/2/2017 കൊച്ചി: തിരുക്കൊച്ചി മുൻ മന്ത്രി പി.എസ്​ നടരാജൻ പിള്ളയോട്​ ബഹുമാനം മാത്രമാണുള്ളതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.​ കൊച്ചിയിൽ നടന്ന ഡി.വൈ.എഫ്​.െഎ​ സ​മ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേര്​ ​ഒാർമ വരാത്തതിനാലാണ്​ ഏതോ ഒരു പിള്ള എന്ന്​ പറഞ്ഞത്​. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ പതിച്ച് കൊടുത്ത ഭൂമിക്കെതിരെ മകന്‍ അവിടെ സത്യാഗ്രഹം നടത്തുന്നതില്‍ അനൗചിത്യമുണ്ടോയെന്ന് കെ. മുരളീധരന്‍ ആലോചിക്കണം. അച്ഛനെതിരെ പലവട്ടം മുന്നില്‍ നിന്നുള്ള ഈ മോന്‍ ഇവിടെ എത്തിയിട്ടും വിടുന്നില്ലല്ലോയെന്ന് ആത്മാവ് ചിന്തിക്കുന്നുണ്ടാവുമെന്നും Read more about നടരാജൻ പിള്ളയോട്​ ബഹുമാനം മാത്രമാണുള്ളതെന്ന്​ മുഖ്യമന്ത്രി.[…]

ലോ അക്കാദമി: നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം തിങ്കളാഴ്ച.

08:26 am 6/2/2017 തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നടപടിയെടുക്കാന്‍ കേരള സര്‍വകലാശാലയില്‍ തിങ്കളാഴ്ച നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം.യോഗത്തില്‍നിന്ന് വൈസ് ചാന്‍സലര്‍ ഡോ.പി.കെ. രാധാകൃഷ്ണന്‍ വിട്ടുനില്‍ക്കും. ഇതു ബോധപൂര്‍വമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പകരം പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന് വി.സിയുടെ ചുമതല നല്‍കിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തില്‍ ഉപസമിതി റിപ്പോര്‍ട്ട് പരിഗണനക്ക് വന്നപ്പോള്‍ മാനേജ്മെന്‍റ് അനുകൂല നിലപാടാണ് വി.സി സ്വീകരിച്ചിരുന്നത്. ഉപസമിതി റിപ്പോര്‍ട്ടിന്‍മേല്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ Read more about ലോ അക്കാദമി: നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം തിങ്കളാഴ്ച.[…]

ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസ് .

07:06pm 5/2/2017 മുഹമ്മദ് റിയാസിനെ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് ആയി തെരഞ്ഞെടുത്തു. അഭോയ് മുഖര്‍ജി ജനറല്‍ സെക്രട്ടറിയായി തുടരും. എം സ്വരാജിനെ ജോയിന്‍റ് സെക്രട്ടറിയായും എ എന്‍ ഷംസീറിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

ലോ അക്കാദമി അനിശ്​ചിത കാലത്തേക്ക്​ അടച്ചു.

05:40 pm 5/2/2017 തിരുവനന്തപുരം: ലോ അക്കാദമി അനിശ്​ചിത കാലത്തേക്ക്​ അടച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താനാണ്​ മാനേജ്​മെൻറ്​ തീരുമാനം. തിങ്കളാഴ്ച ക്ലാസ് ​തുടങ്ങാനായിരുന്നു നേരത്തെ മാനേജ്​മെൻറ്​ നിശ്​ചയിച്ചിരുന്നത്​​. ലോ അക്കാദമിയിൽ തിങ്കളാഴ്​ച ക്ലാസ്​ തുടങ്ങിയാൽ നേരിടുമെന്ന്​ കോൺഗ്രസ്​ നേതാവ്​ കെ. മുരളീധരനും അറിയിച്ചിരുന്നു. സമരഭൂമിയെ സർക്കാർ കലാപ ഭൂമിയാക്കരുത്​. സമരങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമാണ്​ എസ്​.എഫ്​.​െഎക്കുള്ളതെന്നും മുരളി ആരോപിച്ചു. ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്​മി നായർ രാജിവെക്കണമെന്നാവശ്യ​െപ്പട്ട്​ വിദ്യാർഥികൾ നടത്തുന്ന സമരത്തിന്​ പിന്തുണ പ്രഖ്യാപിച്ച്​ നിരാഹാര സമരം നടത്തുകയാണ്​ Read more about ലോ അക്കാദമി അനിശ്​ചിത കാലത്തേക്ക്​ അടച്ചു.[…]

സമരത്തിൽ നിലവിൽ രാഷ്​ട്രീയ കക്ഷികൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന്​ ദേവസ്വം വകുപ്പ്​ മന്ത്രി.

01:48 pm 5/2/2017 തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാർഥി സമരത്തിൽ നിലവിൽ രാഷ്​ട്രീയ കക്ഷികൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന്​ ദേവസ്വം വകുപ്പ്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിദ്യാർഥികൾക്ക്​ ലോ അക്കാദമിയിൽ സമരം നടത്താനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമിയിൽ ആദ്യം സമരം ആരംഭിച്ചത്​ വിദ്യാർഥികളായിരുന്നു. പിന്നീട്​ സമരത്തെ ബി.ജെ.പി ഹൈജാക്ക്​ ചെയ്യുകയായിരുന്നു. വിദ്യാർഥി സമരത്തിൽ താരമാവാനാണ്​ ബി.​​ജെ.പി നേതാവ്​ കെ. മുരളീധരൻ നിരാഹാരം ആരംഭിച്ചതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സമരം ബി.ജെ.പി സ്​പോൺസേഡ്​ സമരമാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിലെ Read more about സമരത്തിൽ നിലവിൽ രാഷ്​ട്രീയ കക്ഷികൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന്​ ദേവസ്വം വകുപ്പ്​ മന്ത്രി.[…]

റെയിൽവേ സ്റ്റേഷനിലെ വെജിറ്റേറിയൻ ഭക്ഷണശാല പൂട്ടി

01:40 pm 5/2/2017 എറണാകുളം: നോർത് റെയിൽവേ സ്റ്റേഷനിലെ വെജിറ്റേറിയൻ ഭക്ഷണശാല പൂട്ടി. ഇന്നലെ രാത്രി ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച 16 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ ഏറ്റെന്ന സംശയത്തെ തുടർന്നാണിത്. ഛർദിയും വിഷമതകളും അനുഭവപ്പെട്ട ഒമ്പത് കുട്ടികളെ പട്ടാമ്പി താലൂക്ക് ആശുപത്രിയിലും ഏഴു പേരെ നിള ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. നിള ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളെ രാവിലെ ഡിസ്ചാർജ് ചെയ്തു. താലൂക്ക് ആശുപത്രിയിലുള്ളവരെ രാവിലത്തെ ഡ്യൂട്ടി ഡോക്ടർ എത്തിയാലുടൻ ഡിസ്ചാർജ് ചെയ്യുമെന്നാണ് വിവരം. സീൽ ചെയ്ത Read more about റെയിൽവേ സ്റ്റേഷനിലെ വെജിറ്റേറിയൻ ഭക്ഷണശാല പൂട്ടി[…]

ഐ ഒ സി തൊഴിലാളി സമരം മൂന്നാംദിവസത്തിലേക്ക്

10:34am 5/2/2017 ‘ കൊച്ചി: ഐ ഒ സി ഉദയംപേരൂർ പ്ലാന്‍റിലെ കരാർ തൊഴിലാളികളുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ജോലിക്ക് കയറില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. സമരത്തെത്തുടർന്ന് പാചക വാതക നീക്കം പൂർണമായി നിലച്ചിരിക്കുകയാണ്. അതിനിടെ പ്രശ്ന പരിഹാരത്തിനായി റീജിയണൽ ലേബർ കമ്മീഷണർ തൊഴിലാളികളെ ചർച്ചയ്ക്ക് ക്ഷണിച്ചു. നാളെ രാവിലെ 10 മണിക്കാണ് ചർച്ച. പ്ലാന്‍റിലെ കരാർ തൊഴിലാളിക്ക് കഴിഞ്ഞ ദിവസം പൊളളലേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ആമ്പുലൻസ് പോലും കിട്ടാത്ത Read more about ഐ ഒ സി തൊഴിലാളി സമരം മൂന്നാംദിവസത്തിലേക്ക്[…]

തിങ്കളാഴ്ച ചേരുന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം, ലോ അക്കാദമി പ്രശ്‌നം ചര്‍ച്ചചെയ്യും.

08:32 am 5/2/2017 തിങ്കളാഴ്ച ചേരുന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം, ലോ അക്കാദമി പ്രശ്‌നം ചര്‍ച്ചചെയ്യും. തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമിയില്‍ റവന്യൂ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചട്ടലംഘനം കണ്ടെത്തി. റവന്യൂ സെക്രട്ടറി തിങ്കളാഴ്ച അക്കാദമിയില്‍ എത്തിയേക്കും. പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച ചേരുന്ന കേരള സര്‍വ്വകലാശാല സിന്‍!ഡിക്കേറ്റ് യോഗം, ലോ അക്കാദമി പ്രശ്‌നം ചര്‍ച്ചചെയ്യും. പേരൂര്‍ക്കടയില്‍ ലോ അക്കാദമിയുടെ പക്കലുള്ള ഭൂമിയില്‍ അനധികൃത കെട്ടിടങ്ങളുണ്ടെന്നാണ് തഹസില്‍ദാരും Read more about തിങ്കളാഴ്ച ചേരുന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം, ലോ അക്കാദമി പ്രശ്‌നം ചര്‍ച്ചചെയ്യും.[…]

പാലക്കാട് ജില്ലയില്‍ ചൂട് അസഹ്യമായി.

08:2 1 am 5/2/2017 പത്തിരിപ്പാല (പാലക്കാട്): ഡാമുകളിലേക്ക് നീരൊഴുക്ക് പാടെ നിലക്കുകയും ജലസ്രോതസ്സുകള്‍ വറ്റുകയും ചെയ്തതോടെ പാലക്കാട് ജില്ലയില്‍ ചൂട് അസഹ്യമായി. കനത്ത ചൂടില്‍ സൂര്യാതപമേറ്റ യുവാവിന് ദേഹമാസകലം പൊള്ളലേറ്റു. മണ്ണൂര്‍ തേക്കിന്‍കാട് പഞ്ചീരിക്കാട് സ്വദേശി മുരളിക്കാണ് (30) സൂര്യാതപമേറ്റത്. ഈ സീസണില്‍ ആദ്യസംഭവമാണിത്. മുരളിയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് സമീപത്തെ തോട്ടില്‍ കുളി കഴിഞ്ഞ് വീട്ടിലത്തെിയപ്പോഴാണ് നീറ്റല്‍ അനുഭവപ്പെട്ടത്. സ്പ്രേ പെയിന്‍റിങ് തൊഴിലാളിയാണ്. പകല്‍ സമയത്ത് താപനില വളരെ കൂടുതലാണ്. മുണ്ടൂരിലെ ഇന്‍റഗ്രേറ്റഡ് Read more about പാലക്കാട് ജില്ലയില്‍ ചൂട് അസഹ്യമായി.[…]

നെഹ്‌റു ഗ്രൂപ്പിന്റെ ഹോസ്പിറ്റലില്‍ രണ്ട് ജീവനക്കാരികള്‍ ആത്മഹത്യക്ക് ശ്രമിച്ചു.

04:04 pm 4/2/2017 പാലക്കാട്: നെഹ്‌റു ഗ്രൂപ്പിന്റെ ഹോസ്പിറ്റലില്‍ രണ്ട് ജീവനക്കാരികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഒറ്റപ്പാലം വാണിയംകുളത്തെ പി.കെ ദാസ് ഹോസ്പിറ്റലിലെ റേഡിയേഷന്‍ വിഭാഗം ജീവനക്കാരികളായ ഐശര്യ, സൗമ്യ എന്നിവരാണ് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇവർ വെൻറിലേറ്ററിലേറ്ററിലാണുള്ളത്. ഇന്നലെ രാത്രിയിലാണ് ഇവര്‍ എക്സ് റേ റൂമിൽ ഉപയോഗിക്കുന്ന ആസിഡ് കഴിച്ചത്. നല്ല സൗഹൃദബന്ധം പുലർത്തുന്ന ഇരുവരും വിവാഹിതരാണ്. ആശുപത്രി ജോലിയിൽ നിന്നും വിരമിക്കാൻ രണ്ടുപേരും തീരുമാനമെടുത്തിരുന്നു. പിരിയുന്നതിലുള്ള വിഷമമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് Read more about നെഹ്‌റു ഗ്രൂപ്പിന്റെ ഹോസ്പിറ്റലില്‍ രണ്ട് ജീവനക്കാരികള്‍ ആത്മഹത്യക്ക് ശ്രമിച്ചു.[…]