ലോ അക്കാദമി സമരം ശക്തമാകും; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്

08:09 am 8/2/2017 തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞു വീണ് മരിച്ച സാഹചര്യത്തിൽ സമരത്തിന്റെ രൂപം മാറാനാണ് സാധ്യത. സമരം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടും. എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വൈകുന്നേരം നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. അത്മഹത്യാ ഭീഷണിയുമായി എബിവിപി പ്രവർത്തകൻ മരത്തിന് മുകളിൽ കയറുകയും കെ എസ് യു പ്രവർത്തകർ ദേഹത്ത് പെട്രോൾ ഒഴിച്ചതുമൊക്കെ. Read more about ലോ അക്കാദമി സമരം ശക്തമാകും; ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്[…]

ആത്മഹത്യാ ഭീഷണി മുഴക്കി ലോ അക്കാദമി വിദ്യാർഥി മരത്തിന്​ മുകളില്‍.

04:50 pm 7/2/2017 തിരുവനന്തപുരം: ആത്മഹത്യാ ഭീഷണി മുഴക്കി ലോ അക്കാദമി വിദ്യാർഥി മരത്തിന്​ മുകളില്‍. ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ മരത്തിന് മുകളില്‍ കഴുത്തില്‍ കുരുക്കിട്ട്​ നിലയുറപ്പിച്ചിരിക്കുകയാണ്​ വിദ്യാർഥി. മറ്റ്​ വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കൂടിയിരുന്ന്​ മുദ്രാവാക്യം വിളിക്കുന്നുണ്ട്​. വന്‍ പോലീസ് സംഘവും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ഥിയെ അനുനയിച്ച് താഴെയിറക്കാൻ പോലീസ്​ ​​​ശ്രമിക്കുകയാണ്​. അതിനിടെ ലോ അക്കാദമിക്ക്​ മുന്നിലെ വിദ്യാർഥി സമരം 28ാം ദിവസ​ത്തിലേക്ക്​ കടന്നിരിക്കുകയാണ്​.

ജേക്കബ് തോമസിനെതിരായ ഹർജികൾ തള്ളി

12:56 pm 7/2/2017 കൊച്ചി: ജേക്കബ് തോമസിനെതിരായ 3 ഹർജികൾ വിജിലൻസ് കോടതി തള്ളി . തുറമുഖ ഡയറക്ടറായിരിക്കെ സോളാർ പാനൽ സ്ഥാപിച്ചതിലൂടെ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി, വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചു, കർണ്ണാടകത്തിൽ വനഭൂമി കൈയ്യേറി തുടങ്ങിയ പരാതികളാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത്. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടത്തിയെന്നായിരുന്നും ഡ്രെഡ്ജർ വാങ്ങിയതില്‍ 15 കോടി നഷ്ടമുണ്ടാക്കിയെന്നായിരുന്നു പരാതി. പൊതുപ്രവർത്തകരുടെ ഹർജികൾക്കു പുറമേ തുറമുഖങ്ങളുടെ ആഴംകൂട്ടാൻ വിദേശ കമ്പനിയില്‍ നിന്നു ഡ്രഡ്ജർ വാങ്ങിയതിൽ ജേക്കബ്ബ് തോമസ് Read more about ജേക്കബ് തോമസിനെതിരായ ഹർജികൾ തള്ളി[…]

ചൂടു കൂടുന്നു പാലക്കാട് രണ്ടു പശുക്കുട്ടികൾ ചത്തു.

09:44 am 7/2/2017 പാലക്കാട്: ജില്ലയിലെ കൊടുംചൂടും ജലക്ഷാമവും നിമിത്തം നാല്‍ക്കാലികള്‍ക്ക് രക്ഷയില്ലാതായി. രണ്ടു ദിവസങ്ങളിലായി രണ്ടു പശുക്കുട്ടികളാണ് ചത്തത്. മണ്ണൂര്‍ പുതുക്കുളങ്ങര സ്വദേശി സരസ്വതിയുടേയും മണ്ണൂര്‍ താഴത്തെ വീട് സുഷമകുമാറിന്‍േറയും പശുക്കുട്ടികളാണ് അസഹ്യമായ ചൂടും നിര്‍ജ്ജലീകരണവും മൂലം കുഴഞ്ഞ് വീണ് ചത്തത്. സരസ്വതിയുടെ രണ്ട് മാസം പ്രായമുള്ള കിടാവും സുഷമകുമാറിന്‍െറ ഒരു മാസം പ്രായമുള്ള കിടാവുമാണ് ചത്തത്. സരസ്വതിയുടേയും സുഷമകുമാറിന്‍േറയും മുഖ്യഉപജീവനമാര്‍ഗം പശുവളര്‍ത്തലാണ്. താങ്ങാനാകാത്ത ചൂടാണ് പശുക്കുട്ടികള്‍ ചാവാന്‍ കാരണമെന്ന് മണ്ണൂര്‍ വെറ്ററിനറി ഡിസ്പെന്‍സറിയിലെ ഡോ. Read more about ചൂടു കൂടുന്നു പാലക്കാട് രണ്ടു പശുക്കുട്ടികൾ ചത്തു.[…]

ഉമ്മൻചാണ്ടി ഇന്ന് സോളാർ ജുഡിഷ്യൽ കമ്മിഷൻ മുൻപാകെ വീണ്ടും ഹാജരാകും

O8:35 7/2/2017 മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് സോളാർ ജുഡിഷ്യൽ കമ്മിഷൻ മുൻപാകെ വീണ്ടും ഹാജരാകും.കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയിൽ നിന്ന് തെളിവെടുത്തെങ്കിലും വിസ്താരം പൂർത്തിയായിരുന്നില്ല. ഇതേതുടർന്നാണ് ഉമ്മൻചാണ്ടി വീണ്ടും ഹാജരാകുന്നത്. ഇത് നാലാം തവണയാണ് ഉമ്മൻചാണ്ടി സോളാർ കമ്മിഷൻ മുൻപാകെ ഹാജരാകുന്നത്.

ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും സഹായിയും അറസ്റ്റില്‍.

08:21 am 7/2/2017 തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പുല്ലൂണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെയും സഹായിയുമടക്കം രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. കൃത്യം നടത്തിയ കേസിലെ പ്രതി തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), സഹായി തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പില്‍ രതീഷ് (27) എന്നിവരെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. മൈസൂരുവിനടുത്ത് ഫെര്‍ഗൂരിലെ കൃഷി ഫാമിന്‍െറ രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ബിബിന് താമസ സൗകര്യമൊരുക്കിയതിനാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. ഫൈസലിനെ Read more about ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും സഹായിയും അറസ്റ്റില്‍.[…]

ലോ അക്കാദമി; അഫിലിയേഷൻ റദ്ദാക്കില്ല

08:11 am 7/2/2017 തിരുവനന്തപുരം: ലോ അക്കാദമിയുടെ അഫിലിയേഷൻ റദ്ദാക്കില്ല . സിന്‍ഡിക്കേറ്റ് യോഗത്തില്‍ യുഡിഎഫിന്‍റെ പ്രമേയം എട്ടിനെതിരെ പന്ത്രണ്ട് വോട്ടിന് തള്ളി . അഫിലിയേഷൻ റദ്ദാക്കാനാവില്ലെന്ന് സിപിഎം അംഗങ്ങൾ നിലപാടെടുത്തു . എന്നാല്‍ കോൺഗ്രസിനൊപ്പം സിപിഐ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു .

മറ്റക്കര ടോംസ്​ എഞ്ചിനീയറിങ്​ കോളജ്​ അടച്ചുപൂട്ടും.

08:47 pm 6/2/2017 ​കോട്ടയം: മറ്റക്കര ടോംസ്​ എഞ്ചിനീയറിങ്​ കോളജ്​ അടച്ചുപൂട്ടും. നാളെ മുതൽ കോളജ്​ തുറന്ന്​ പ്രവർത്തിക്കരുതെന്ന്​ കാട്ടി മാനേജ്​മെൻറിന്​ സാ​േങ്കതിക സർവകലാശാല സ്​റ്റോപ്​ മെമ്മോ അയക്കാമെന്നും വിദ്യാർഥികളെ മറ്റ്​ കോളജുകളിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കാമെന്നും വൈസ്​ ചാൻസലർ ഉറപ്പ്​ നൽകിയിട്ടുണ്ട്​. ടോംസ്​ കോളജിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്നാണ്​ തീരുമാനം. ടോംസ്​ കോളജിന്​ അടുത്ത വർഷം അഫിലിയേഷൻ റദ്ദാക്കാൻ സർവകലാശാല തീരുമാനിച്ചിരുന്നെങ്കിലും നിലവിലെ കുട്ടികളുടെ പഠന കാര്യത്തിൽ അനിശ്​ചിതത്വം നിലനിന്നിരുന്നു. ഇന്ന്​ പുതിയ സെമസ്​റ്റർ തുടങ്ങാനിരിക്കെ Read more about മറ്റക്കര ടോംസ്​ എഞ്ചിനീയറിങ്​ കോളജ്​ അടച്ചുപൂട്ടും.[…]

ലോ അക്കാദമിയുടെ അഫിലിയഷൻ റദ്ദാക്കണമെന്ന പ്രമേയം​ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം തള്ളി.

08:40 pm 6/2/2017 തിരുവനന്തപുരം: ലോ അക്കാദമിയുടെ അഫിലിയഷൻ റദ്ദാക്കണമെന്ന യു.ഡി.എഫി​െൻറ പ്രമേയം​ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം തള്ളി. വോട്ടിങ്ങിൽ ഏഴ്​ യുഡിഎഫ്​ അംഗങ്ങളും സി.പി​.െഎ അംഗവും അഫിലിയേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടപ്പോൾ സർക്കാർ സെക്രട്ടറിയുൾപ്പെടെ 12 പേർ റദ്ദാക്കേണ്ടെന്ന നിലപാടെടുത്തു. അതേസമയം ലക്ഷ്​മി നായരുടെ എൽ.എൽ.ബി ബിരുദം വ്യാജമാണെന്ന പരാതി അന്വേഷിക്കാൻ സിൻഡി​ക്കേറ്റ്​ തീരുമാനിച്ചു. യു.ഡി.എഫ്​ അംഗങ്ങളാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​.

വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഇ.പി. ജയരാജന്‍.

08:39 am 6/2/2017 കണ്ണൂര്‍: ലോ അക്കാദമിവിഷയം എല്‍.ഡി.എഫില്‍ ചര്‍ച്ചചെയ്ത് വ്യത്യസ്ത അഭിപ്രായങ്ങളെ ഏകോപിപ്പിച്ച് വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഇ.പി. ജയരാജന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. വ്യത്യസ്ത വകുപ്പുകള്‍ ഉള്‍പ്പെട്ട വിഷയത്തില്‍ കൂട്ടായനിലപാട് മുഖ്യമന്ത്രിയിലൂടെയാണ് പുറത്തുവരേണ്ടതെന്നുപറഞ്ഞ് പിണറായി വിജയനെതിരെ പോസ്റ്റില്‍ ഒളിയമ്പുമുണ്ട്. ബാഹ്യശക്തികളുടെ പ്രേരണക്ക് വിധേയമായി കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ഭാവിയെ സാരമായി ബാധിക്കും. പക്വതയോടെയും യാഥാര്‍ഥ്യബോധത്തോടെയുമുള്ള സമീപനം എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാകണം. എല്‍.ഡി.എഫില്‍ ജനങ്ങളുടെ വിശ്വാസ്യത വളര്‍ന്നുവരുന്ന ഘട്ടത്തില്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന സമീപനങ്ങള്‍ ഏതുഭാഗത്തുനിന്നുണ്ടായാലും ജനം ക്ഷമിക്കില്ളെന്ന Read more about വിദ്യാര്‍ഥികളുടെ സമരം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഇ.പി. ജയരാജന്‍.[…]