വൃക്ക രോഗം: കനിവ് തേടി ഗൃഹനാഥന്‍

07:01 am 10/2/2017 കുട്ടനാട്: വൃക്കരോഗിയായ ഗൃഹനാഥന്‍ ചികിത്സാ സഹായം തേടുന്നു. പുളിങ്കുന്ന് പുന്നക്കുന്നം താന്നിയത്ത് ഫിലിപ്പ് ജോസഫാണ് (53) സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നത്. ചുമട്ടുതൊഴിലാളിയായിരുന്ന ഫിലിപ്പ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇരു വൃക്കകളും തകരാറിലായതോടെ വൃക്ക മാറ്റിവെയ്ക്കലല്ലാതെ മറ്റു പോംവഴികള്‍ ഇല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കുടുംബത്തില്‍ ആരുടേയും വൃക്ക ഫിലിപ്പിന് മാറ്റിവെയ്ക്കാന്‍ സാധിക്കാത്തതിനാല്‍ വൃക്ക ദാതാവിനേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബവും നാട്ടുകാരും. തുടര്‍ ചികിത്സയ്ക്ക് പണം Read more about വൃക്ക രോഗം: കനിവ് തേടി ഗൃഹനാഥന്‍[…]

മിൽമ പാലിന്‍റെ വില വർധിപ്പിച്ചു.

02:10 P M 9/2/2017 തിരുവനന്തപുരം: മിൽമ പാലിന്‍റെ വില വർധിപ്പിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. കൂട്ടുന്ന നാലു രൂപയിൽ 3.35 രൂപ കർഷകർക്കു ലഭിക്കുന്ന രീതിയിലാണ് ധാരണയായിരിക്കുന്നത്. ഇതുസംബന്ധിച്ച് ഒൗദ്യോഗിക തീരുമാനം ഇന്നു ചേരുന്ന ഡയറക്ടർ ബോർഡ് തീരുമാനത്തിലുണ്ടാകുമെന്നാണ് സൂചന

നെഹ്റു കോളേജ് പ്രശ്നം: എസ്.എഫ് ഐ പ്രവർത്തകർ കോളജ് ഉപരോധിക്കുന്നു.

02:07 pm 9/2/2017 തൃശൂർ: പാമ്പാടി നെഹ്റു കോളജിൽ സമരത്തിന് നേതൃത്വം നൽകിയതിന് നാല് വിദ്യാർത്ഥികളെ സസ്പെന്‍റ് ചെയ്യാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് എസ്.എഫ്. പ്രവർത്തകർ കോളജ് ഉപരോധിക്കുന്നു . അതുൽ, നിഖിൽ എന്നീ വിദ്യാർത്ഥികളോട് തൽക്കാലം ക്ലാസിൽ കയറേണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധികൾ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞാണ് പ്രതിഷേധം. രക്ഷിതാക്കളുടെ യോഗം വിളിച്ച് പി.ടി.എ രൂപവത്കരിച്ച ശേഷം ഇന്നലെ ഫാർമസി കോളജ് തുറന്നിരുന്നു. ഇതിലെ അവസാന സെമസ്റ്റർ വിദ്യാർത്ഥികളായ അതുൽ ജോസ്, സുജേഷ്, നിഖിൽ ആന്‍റണി, മുഹമ്മദ് എന്നിവരോട് Read more about നെഹ്റു കോളേജ് പ്രശ്നം: എസ്.എഫ് ഐ പ്രവർത്തകർ കോളജ് ഉപരോധിക്കുന്നു.[…]

ഉത്സവാഘോഷങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷ സമരം.

08:00 am 9/2/2017 തൃശ്ശൂര്‍: കേരളത്തിൽ ഉത്സവാഘോഷങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷ സമര പരിപാടികളുമായി കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി. ഈ മാസം 15ന് തൃശ്ശൂർ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തും.ഉത്സവങ്ങളുടെ നടപ്പിൽ സർക്കാർ നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ പോലും മന്ത്രിമാർക്ക് കഴിയുന്നില്ലെന്നും കമ്മറ്റി ഭാരവാഹികൾ ആരോപിച്ച പ്രായോഗികമല്ലാത്ത നിയന്ത്രണങ്ങളും അനാവശ്യ വിവാദങ്ങളും കൊണ്ട് വന്ന് കേരളത്തിന്‍റെ ഉത്സവ പാരമ്പര്യം തകർക്കാനാണ് ചില ഉദ്യോഗസ്ഥരുടെ ശ്രമം.ജില്ലയിലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പരിഹരിക്കപ്പെട്ട വിഷയത്തിൽ Read more about ഉത്സവാഘോഷങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രത്യക്ഷ സമരം.[…]

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ പുതിയ ജുഡീഷ്യല്‍ കമീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചു

07:49 am 9/2/2017 തിരുവനന്തപുരം: കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ പുതിയ ജുഡീഷ്യല്‍ കമീഷനെ നിയോഗിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ജസ്റ്റിസ് പി.എസ്. ഗോപിനാഥനാണ് പുതിയ കമീഷന്‍. ദുരന്തം ഉണ്ടായ ഉടന്‍ നിയോഗിച്ച ജസ്റ്റിസ് എന്‍. കൃഷ്ണന്‍നായര്‍ രാജിവെച്ചിരുന്നു. സൗകര്യങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നില്ളെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു രാജി. അത് സര്‍ക്കാര്‍ അംഗീകരിച്ചു. ഡോ.ജി. ഹരികുമാറിനെ അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമീഷണറും എക്സ് ഒഫിഷ്യോ സെക്രട്ടറിയുമായി നിയമിച്ചു. കിഫ്ബി ഓഫിസിന്‍െറ ഭരണപരമായ ഘടനയും സ്റ്റാഫ് പാറ്റേണും മന്ത്രിസഭ അംഗീകരിച്ചു. ധനകാര്യ ഭരണവിഭാഗത്തില്‍ Read more about പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ പുതിയ ജുഡീഷ്യല്‍ കമീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചു[…]

ജനം ഒന്നിച്ചുനിന്നാല്‍ ഭരണകൂട നിലപാട് തിരുത്താന്‍ കഴിയും :കാനം രാജേന്ദ്രൻ

07:40 am 9/2/2017 തിരുവനന്തപുരം: ജനം ഒന്നിച്ചുനിന്നാല്‍ ഭരണകൂട നിലപാട് തിരുത്താന്‍ കഴിയുമെന്നതിന്‍െറ വലിയ ഉദാഹരണമാണ് ലോ അക്കാദമി സമരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരം സമരങ്ങളില്‍ നിലപാടിലുറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. അതിന്‍െറ പേരില്‍ കുറച്ചൊന്നുമല്ല പ്രവര്‍ത്തകര്‍ വിമര്‍ശനം കേള്‍ക്കേണ്ടിവന്നത്. ഏതൊരു പ്രക്ഷോഭത്തിലും വിജയത്തിനടിസ്ഥാനം ഉന്നയിക്കുന്ന വിഷയങ്ങളില്‍ വിപുലമായ ഐക്യം വളര്‍ത്തിക്കൊണ്ടുവരലാണ്. ലോ അക്കാദമി സമരത്തില്‍ കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഒരുമിച്ച് അണിനിരന്നു. വിദ്യാര്‍ഥി ഐക്യം തകര്‍ക്കാന്‍ ചില ശ്രമം നടന്നു. എന്നാല്‍, Read more about ജനം ഒന്നിച്ചുനിന്നാല്‍ ഭരണകൂട നിലപാട് തിരുത്താന്‍ കഴിയും :കാനം രാജേന്ദ്രൻ[…]

പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ടി.എൻ.എ പെരുമാൾ അന്തരിച്ചു.

09:00 pm 8/2/2017 പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ടി.എൻ.എ പെരുമാൾ (85). അന്തരിച്ചു.പുതിയ തലമുറ ഫോട്ടോഗ്രാഫർമാർക്കും പഴയ തലമുറ ഫോട്ടോഗ്രാഫർമാർക്കും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ആവേശമായിരുന്നു ടി.എൻ.എ.പെരുമാൾ. കഴിഞ്ഞ വർഷം സംസ്ഥാന ഗവണ്മെന്റ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അദ്ദേഹത്തെ ആദരിച്ചിരുന്നു. തഞ്ചാവൂർ നടേശാചാരി പെരുമാൾ എന്ന ടി.എൻ.എ. പെരുമാൾ(ജനനം 1932). 1960 മുതൽ വിവിധ ഫ്ലോറകളുടെയും ഫോണകളുടെയും ചിത്രമെടുക്കുന്ന അദ്ദേഹത്തിന് നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1961 മുതൽ ബാംഗ്ലൂരിലെ മൈസൂർ Read more about പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ടി.എൻ.എ പെരുമാൾ അന്തരിച്ചു.[…]

സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും

08:37 pm 8/2/2017 തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും. ഇതു സംബന്ധിച്ച നിർദേശം മന്ത്രിസഭ അംഗീകരിക്കുകയും ഗവർണറോടു ശിപാർശ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. നേരത്തെ ഏപ്രിൽ വരെ നിയമസഭാ സമ്മേളനം ചേരാനായിരുന്നു ധാരണ. 23നു രാവിലെ ഒൻപതിനു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും ബജറ്റ് സമ്മേളനം ആരംഭിക്കുക. 27നും 28നും നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള ചർച്ച നടക്കും. ബജറ്റ് മാർച്ച് മൂന്നിന് അവതരിപ്പിക്കും. നയ പ്രഖ്യാപന പ്രസംഗത്തിനു സമിതി അന്തിമ രൂപം നൽകിയ Read more about സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും[…]

ലോ അക്കാദമി: പുതിയ പ്രിൻസിപ്പലിനെ ക്ഷണിച്ചു കൊണ്ട് മാനേജ്മെന്‍റ് പത്രപരസ്യം നൽകി.

10:03 am 8/2/2017 തിരുവന്തപുരം: ലോ അക്കാദമി സമരം തുടരുന്നതിനിടെ പുതിയ പ്രിൻസിപ്പലിനെ ക്ഷണിച്ചു കൊണ്ട് മാനേജ്മെന്‍റ് പത്രപരസ്യം നൽകി. എന്നാൽ, എത്ര നാളത്തേക്കാണ് നിയമനമെന്നോ , ഇതു സംബന്ധിച്ച മറ്റ് വിവരങ്ങളോ ഒന്നും പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല. ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നേരത്തെ ലക്ഷി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് മാനേജ്മെന്‍റ് പരസ്യം നൽകിയത്.അക്കാദമി ഡയറക്ടർ എൻ.നാരായണൻ നായരാണ് പരസ്യം നൽകിയിരിക്കുന്നത്.

കൊടിഞ്ഞി ഫൈസല്‍ വധം: ആര്‍എസ്എസ് പ്രചാരകന്‍ അറസ്റ്റില്‍

08:44 am 8/2/2017 മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യ ആസൂത്രകന്‍ ആയ ആര്‍എസ്എസ് പ്രചാരകന്‍ മഠത്തില്‍ നാരായണന്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ കേസില്‍ പത്താം പ്രതിയാണ്. ക്വട്ടേഷന്‍ സംഘവുമായി നേരിട്ട് ബന്ധപ്പെട്ടത് ഇയാള്‍ ആണ്. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ ആയിരുന്നു. നാരായണന്റെ അറസ്റ്റോടെ കേസിലെ എല്ലാ പ്രതികളും പിടിയില്‍ ആയി നവംബര്‍ 20നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ വൈരാഗ്യത്തെത്തുടര്‍ന്നാണ് കൊലപാതകം. സഹോദരീ ഭര്‍ത്താവ് വിനോദ് ഉള്‍പ്പെടെ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫൈസലിനെ Read more about കൊടിഞ്ഞി ഫൈസല്‍ വധം: ആര്‍എസ്എസ് പ്രചാരകന്‍ അറസ്റ്റില്‍[…]