വ.ഡോ. തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍

08:02 am 15/1/2017 കോട്ടയം: ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ഇടവകാംഗമായ റവ. ഡോ.തോമസ് (ടോമിച്ചന്‍) തറയിലി (44)നെ സീറോ മലബാര്‍ സഭാ സിനഡ് തെരഞ്ഞെടുത്തു. ശനിയാഴ്ച വൈകുന്നേരം 4.30ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. മാര്‍ ജോര്‍ജ് ആലഞ്ചേരിയും ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. ചങ്ങനാശേരി Read more about വ.ഡോ. തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍[…]

തലസ്​ഥാനത്തെ എഞ്ചിനീയറിങ്​ കോളജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ .

08:20 am 14/1/2017 തിരുവനന്തപുരം: തലസ്​ഥാനത്തെ ശ്രീകാര്യം എഞ്ചിനീയറിങ്​ കോളജിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട സ്വദേശിയായ മാധവൻകുട്ടി (22)യാണ് ജീവനൊടുക്കിയത്. നന്ദൻകോടുള്ള ഫ്ലാറ്റിലാണ്​ മരിച്ചത്​. ഏണിക്കര സ്വദേശി മധുകുമാറിന്റെ മകനാണ് മാധവൻകുട്ടി. കോളജിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. രാത്രിയിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്​ ഇൻക്വസ്​റ്റ്​ നടപടികൾ പുരോഗമിക്കുകയാണെന്നും മരണത്തിൽ ദുരൂഹതയുള്ളതായി ആരും മൊഴി തന്നിട്ടില്ലെന്നും അറിയിച്ചു.

സ്വകാര്യവത്കരണത്തിന് കടിഞ്ഞാണിടാന്‍ നടപടി വേണമെന്ന് ഡോ. രാജന്‍ ഗുരുക്കള്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ.

08:11 am 14/1/2017 തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കച്ചവട, സ്വകാര്യവത്കരണത്തിന് കടിഞ്ഞാണിടാന്‍ നടപടി വേണമെന്ന് ഡോ. രാജന്‍ ഗുരുക്കള്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യാഭ്യാസ കച്ചവടവത്കരണത്തിന്‍െറ ഭീഷണി പരിശോധിക്കാന്‍ ഭരണ, ഉദ്യോഗസ്ഥ, നിയമപരമായ നടപടികള്‍ സ്വീകരിക്കണം. ഇതുസംബന്ധിച്ച സര്‍ക്കാര്‍, സര്‍വകലാശാലതലങ്ങളിലെ പരിശോധനകളുടെ ഏകോപനം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍വഹിക്കണം. നിയന്ത്രണമില്ലാത്ത കച്ചവട, സ്വകാര്യവത്കരണം സംബന്ധിച്ച് സമഗ്ര പഠനം നടത്തി സമീപന രേഖ തയാറാക്കണം. ഉന്നത Read more about സ്വകാര്യവത്കരണത്തിന് കടിഞ്ഞാണിടാന്‍ നടപടി വേണമെന്ന് ഡോ. രാജന്‍ ഗുരുക്കള്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ.[…]

സഹജീവി സ്‌നേഹത്തിന്റെയും നന്മയുടെയും പ്രതീകമായി മഴ മിത്രം

07:59 am 14/1/2017 എടത്വാ: വൈദീകന്‍ തെളിച്ച ദീപം പ്രാര്‍ത്ഥന മുകരിതമായ അന്തരീക്ഷത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ‘മഴ മിത്ര ‘ത്തിന്റെ അടുപ്പിലേക്ക് പകരുവാന്‍ മകന്‍ അമ്മയുടെ കരങ്ങളിലേക്ക് ആ മെഴുകുതിരി കൈമാറിയപ്പോള്‍ ഏവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.ആന്റപ്പന്റ ഭാര്യയും മാതാപിതാക്കളും ഏക സഹോദരനും ചേര്‍ന്ന് ആ മെഴുകുതിരിയില്‍ നിന്നും അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നപ്പോള്‍ ഉരുണ്ടുകൂടിയ കണ്ണുനീര്‍ അല്പനേരം അവരുടെ കാഴ്ച മറച്ചെങ്കിലും പിന്നീട് അത് ആനന്ദാശ്രുക്കള്‍ ആയി താഴേക്ക് ഒഴുകി. അന്തരിച്ച ആന്റപ്പന്‍ അമ്പിയായത്തിന്റെ ഏക മകന്‍ Read more about സഹജീവി സ്‌നേഹത്തിന്റെയും നന്മയുടെയും പ്രതീകമായി മഴ മിത്രം[…]

പ്രവാസ സ്ഥലത്തെ പൊറുതിയെ നിയന്ത്രിക്കുന്നത് കൈയിലുള്ള സംകൃതിയും സാഹിതിയും

7:58 am 14/1/2017 : സി രാധാകൃഷ്ണന്‍ തൃശ്ശൂര്‍: പ്രവാസ സ്ഥലത്തെ പൊറുതിയെ നിയന്ത്രിക്കുന്നത് കൈയിലുള്ള സംസ്ക്കാരവും പൊറുക്കുന്ന സ്ഥലത്തെ സംസ്ക്കാരവും തമ്മിലുള്ള സമന്വയവും അത് സാധ്യമാക്കുന്ന സാഹിതിയുമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍. കൈയിലുള്ള സംസ്കൃതിയുടെ പൂര്‍ണമായ അവബോധവും ഈ സംസ്കൃതിയെ ചെല്ലുന്നിടത്തെ സംസ്കൃതിയുമായി കൂട്ടിച്ചേര്‍ക്കാനുള്ള സര്‍ഗ്ഗ പ്രവര്‍ത്തിയായ കല എങ്ങനെ പ്രയോഗിക്കും എന്നതുമാണ് പ്രവാസ ജീവിതത്തില്‍ പ്രധാനം. ഇത് ഭംഗിയായി നിര്‍വഹിക്കുന്നവരെ വിദേശയാത്രകള്‍ക്കിടയില്‍ കാണാന്‍ കഴിയുന്നത്് സന്തോഷകരമാണ്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ Read more about പ്രവാസ സ്ഥലത്തെ പൊറുതിയെ നിയന്ത്രിക്കുന്നത് കൈയിലുള്ള സംകൃതിയും സാഹിതിയും[…]

സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്; 19ന് സൂചന പണിമുടക്ക്

06:00 pm 13/1/2017 കൊച്ചി: ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഈ മാസം 19ന് സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തും. ഫെബ്രുവരി 2 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ ഭാരവാഹികള്‍് വ്യക്തമാക്കി.

കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്റെ ഭാര്യ ലത തടഞ്ഞു.

10:02 am 13/1/2017 മൂന്നാർ: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്റെ ഭാര്യ ലത തടഞ്ഞു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചുപോയി. മൂന്നാറില്‍ സി.പി.ഐഎമ്മിന്റെ ശക്തികേന്ദ്രമായ ഇക്കാനഗര്‍ കോളനിയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനെത്തിയതായിരുന്നു റവന്യൂ ഉദ്യോഗസ്ഥര്‍. കെ.എസ്.ഇ.ബിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനിടെ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആദ്യം പ്രദേശവാസികള്‍ തടഞ്ഞു. ഇതോടെ സംഘര്‍ഷാവസ്ഥ മുന്നില്‍കണ്ട് കൂടുതല്‍ പൊലീസെത്തി. ഇതിനിടെയാണ് ദേവികുളം എം.എല്‍.എയുടെ ഭാര്യ ലത Read more about കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്റെ ഭാര്യ ലത തടഞ്ഞു.[…]

ജിഷ്‌ണുവിന്റെ മരണം: വിദ്യാര്‍ത്ഥി പ്രതിഷേധം തുടരും

08:36 am 13/1/2017 തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു മരിച്ച സംഭവത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ മൂന്നു പേരെ സസ്‌പെന്റ് ചെയ്‌തെങ്കിലും പ്രതിഷേധം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. സസ്പന്‍ഷന്‍ നടപടി മാനെജ്‌മെന്റിന്റെ കുറ്റസമ്മതമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എ എസ് പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം മൂന്നു മണിക്കൂറിലേറെ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തു. മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷം മാനേജ്മെന്റ് വിശദീകരിച്ചത് കോപ്പിയടി പിടിച്ചതിലുള്ള Read more about ജിഷ്‌ണുവിന്റെ മരണം: വിദ്യാര്‍ത്ഥി പ്രതിഷേധം തുടരും[…]

Default title

08:22 am 13/1/2017 തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമനത്തെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ രൂപം കൊണ്ട പ്രതിസന്ധി പരിഹരിക്കാന്‍ ഹൈകമാന്‍ഡ് ഇടപെടുന്നു. ഇടഞ്ഞുനില്‍ക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ടെലിഫോണില്‍ സംസാരിച്ചു. പ്രശ്നത്തിന് പരിഹാരം കാണണമെന്നും സഹകരിക്കണമെന്നും അദ്ദേഹം ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലത്തൊനും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം അതിന് സമ്മതം മൂളി. ഡി.സി.സി പ്രസിഡന്‍റ് നിയമനത്തിലെ അതൃപ്തിയെ തുടര്‍ന്ന് ഏറെ നാളായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ഉമ്മന്‍ Read more about Default title[…]

തോക്കുസ്വാമി ഹിമവൽ ഭദ്രാനന്ദയെ വെറുതെ വിട്ടു

12.28 AM 13/01/2017 കൊച്ചി: പോലീസ് സ്റ്റേഷനിൽ ആത്മഹത്യ ഭീഷണി മുഴക്കി വെടിയുതിർത്ത കേസിൽ വിവാദ തോക്കുസ്വാമി ഹിമവൽ ഭദ്രാനന്ദയെ വെറുതെ വിട്ടു. തെളിവിന്റെ അഭാവത്താൽ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വെറുതെവിടാൻ ഉത്തരവിട്ടത്. ഫേസ്ബുക്കിലൂടെ മതവിദ്വേഷം പടർത്താൻ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായ റിമാൻഡിൽ കഴിയുന്ന ഭദ്രാനന്ദ ഇന്ന് കോടതിയിൽ ഹാജരായില്ല. 2008 മെയ് 17 ന് അശോകപുരം മനക്കപ്പടിയിലെ വാടക വീട്ടിൽ തോക്ക് ചൂണ്ടി ആത്മഹത്യ ഭീക്ഷണി മുഴക്കിയതിനെ തുടർന്ന് സ്വാമിയെ അനുനയിപ്പിക്കാൻ പോലീസ് Read more about തോക്കുസ്വാമി ഹിമവൽ ഭദ്രാനന്ദയെ വെറുതെ വിട്ടു[…]