കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍.
08:11 am 18/1/2017 തിരുവനന്തപുരം: സംവിധായകന്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ദേശസ്നേഹവും ദേശീയപതാകയും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കുത്തകാവകാശമല്ല. കമല്‍ വര്‍ഗീയവാദി എന്ന് പറയുന്നത് വലിയ പാതകവും കേരളത്തിന് അപമാനവും അപവാദവുമാണ്. എഴുത്തുകാരുടെയും സാംസ്കാരികപ്രവര്‍ത്തകരുടെയും ആഭിമുഖ്യത്തില്‍ മാനവ ജാഗ്രത എന്ന പേരില്‍ ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നൊരുക്കമില്ലാതെയുള്ള നോട്ടുനിരോധനം ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്നത് യാഥാര്‍ഥ്യമാണ്. എം.ടി ഈ സത്യം Read more about കമല്‍ രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍.[…]










