ജിഷ്ണുവിന്റെ ശരീരത്തിലുള്ള മുറിവ്​ മരണത്തിന്​ മുമ്പുണ്ടായതെന്ന്​ പോസ്​റ്റ്​ മോർട്ടം റിപ്പോർട്ട്​.

08:23 am 20/1/2017 തൃശൂർ: പാമ്പാടി നെഹ്​റു എഞ്ചിനീയറിങ്​ കോളജ്​ വിദ്യാർഥി ജിഷ്​ണു പ്ര​േണായിയുടെ ശരീരത്തിലുള്ള മുറിവ്​ മരണത്തിന്​ മുമ്പുണ്ടായതെന്ന്​ പോസ്​റ്റ്​ മോർട്ടം റിപ്പോർട്ട്​. ജിഷ്​ണുവി​െൻറത്​ തൂങ്ങി മരണം തന്നെയാണെന്നും പോസ്​റ്റ്​ മോർട്ടം നടത്തിയത്​ മെഡിക്കൽ പീജി വിദ്യാർഥിയാണെന്നും സ്​ഥിരീകരിച്ചിട്ടുണ്ട്​. മുഖത്ത്​ മൂന്ന്​ മുറിവുകളും മൂക്കി​െൻറ പാലത്തിൽ ഒരു മുറിവുമാണ്​ കണ്ടെത്തിയിരിക്കുന്നത്​. പിജി വിദ്യാർഥിയായ ഡോ. ജെറി ജോസഫാണ്​ പോസ്​റ്റ്​മോർട്ടം നടത്തിയത്​. ജിഷ്​ണുവിന്​ മർദനമേറ്റെന്ന്​ ബന്ധുക്കൾ ഉന്നയിക്കുന്ന പശ്​ചാത്തലത്തിൽ കൂടിയാണ്​​ പോസ്​റ്റ്​മോർട്ടം റി​പ്പോർട്ട്​ പുറത്തുവന്നിരിക്കുന്നത്​.

ബിയര്‍ കുപ്പികൊണ്ട് തലക്കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു.

06:24 pm 19/1/2017 തൊടുപുഴ: ബിയര്‍ കുപ്പികൊണ്ട് തലക്കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. വണ്ടമറ്റം അമ്പാട്ട് അര്‍ജുൻ (20) ആണ്​ മരിച്ചത്. മൂലമറ്റം സെൻറ്​ ജോസഫ്‌സ് കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ്​ അർജുൻ. ചൊവ്വാഴ്​ച രാത്രി എട്ടരയോടെ പടികോടിക്കുളത്തിന്​ സമീപത്ത്​ സഹപാഠിയുടെ വീട്ടിൽവെച്ചാണ്​​ അർജുന്​ പരിക്കേറ്റത്​. തലയുടെ പിറകിൽ ബിയര്‍ കുപ്പികൊണ്ടുള്ള അടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അർജുനെ തൊഴുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയെയും പിതാവ്​ ​െഎസക്കിനെയും ​െപാലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹപാഠിയായ പെണ്‍കുട്ടിയുടെ പ്രണയബന്ധവുമായി Read more about ബിയര്‍ കുപ്പികൊണ്ട് തലക്കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു.[…]

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു

06:00 pm 19/1/2017 കാസർകോട്​​: കാസർകോട്​​ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ധർമ്മ​ടത്തെ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു​ കരി​െങ്കാടി വീശിയത്​​. ​കാസർകോട്​ ജനറൽ ആശുപത്രിയിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.

മഹാരാജാസ് കോളേജില്‍ വിദ്യാർത്ഥികൾ പ്രൻസിപ്പലിന്‍റെ കസേര കത്തിച്ചു

05:52 pm 19/1/2017 കൊച്ചി: ​​മഹാരാജാസ് കോളേജ് പ്രൻസിപ്പലിന്‍റെ കസേര വിദ്യാർത്ഥികൾ കത്തിച്ചു. പ്രിൻസിപ്പൽ സദാചാര പൊലീസ് ചമയുന്നതായി ആരോപിച്ചാണ് വിദ്യാർത്ഥികളുടെ നടപടി. എസ്​എഫ്ഐയുടെ നേതൃത്വത്തിലായിരുന്നു വിദ്യാർഥികളുടെയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പ്രതിഷേധം. പ്രിൻസിപ്പൽ രാജിവെക്കുക, സാദാചാര പൊലീസ്​ കളിക്കുന്നത്​ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമാണ്​ വിദ്യാർഥികൾ ഉന്നയിക്കുന്നത്​. ആൺകുട്ടികളുടെ ചൂട്​ പറ്റാനാണ്​ പെൺകുട്ടികൾ ​വരുന്നതെങ്കിൽ കാമ്പസിലേക്ക്​ വരേണ്ടതില്ലെന്ന ​പ്രിൻസിപ്പലി​െൻറ പരാമർശമാണ്​ പ്രതിഷേധത്തിന്​ വഴിവെച്ചതെന്ന്​ വിദ്യാർഥി നേതാക്കൾ പറയുന്നു. അതേസമയം സംഭവത്തി​​ന്‍റെ പേരിൽ പ്രിൻസിപ്പൽ മാപ്പു പറഞ്ഞ സ്​ഥിതിക്ക്​ Read more about മഹാരാജാസ് കോളേജില്‍ വിദ്യാർത്ഥികൾ പ്രൻസിപ്പലിന്‍റെ കസേര കത്തിച്ചു[…]

എസ് എം വിജയാനന്ദ്​ പൂഴ്​ത്തി എന്ന്​ ആരോപിച്ച്​ വിജിലൻസ്​ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ കോടതി ഇന്ന്​ വിധി പറയും.

8:11 am 19/1/2017 തിരുവന്തപുരം: ​ട്രാൻസ്​പോർട്ട്​ കമ്മീഷണറായിരുന്ന ശ്രീലേഖ​ക്കെതിരായി നടപടി ആവശ്യപ്പെട്ട്​ റിപ്പോർട്ട് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്​ പൂഴ്​ത്തി എന്ന്​ ആരോപിച്ച്​ വിജിലൻസ്​ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ കോടതി ഇന്ന്​ വിധി പറയും. കഴിഞ്ഞ ദിവസം വിജിലൻസിന്റെയും ചീഫ് സെക്രട്ടറിയുടെയും വാദം കോടതി കേട്ടിരുന്നു. സംഭവത്തിൽ കേസെടുക്കുന്ന കാര്യത്തിലാണ്​ വിധി ഉണ്ടാവുക. ഗതാഗത കമീഷണറായിരിക്കെ ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമന അഴിമതിയും നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നീട് ചുമതലയേറ്റ എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി Read more about എസ് എം വിജയാനന്ദ്​ പൂഴ്​ത്തി എന്ന്​ ആരോപിച്ച്​ വിജിലൻസ്​ കോടതിയിൽ സമർപ്പിച്ച ഹരജിയിൽ കോടതി ഇന്ന്​ വിധി പറയും.[…]

കലോത്സവം നാലാം ദിനത്തിലേക്ക് കടന്നപ്പോൾ ജില്ലകൾ തമ്മിൽ പോയിന്‍റ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

08:06 am 19/1/2017 കലോത്സവം നാലാം ദിനത്തിലേക്ക് കടന്നപ്പോൾ ജില്ലകൾ തമ്മിൽ പോയിന്‍റ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഹയർ‍സെക്കണ്ടറി , ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ട്, ഹയർ സെക്കന്‍ററി വിഭാഗം പെൺകുട്ടികളുടെ മിമിക്രി, മാർഗ്ഗം കളി ,വട്ടപ്പാട്ട്, ദഫ്മുട്ട് , സംഘഗാനം അടക്കമുള്ള മത്സരങ്ങൾ ഇന്ന് വേദിയിലെത്തും. ഇതുവരെ 861 അപ്പീലുകളാണ് വന്നത്. മുൻ വർഷം 850 അപ്പീലുകളാണ്ടായിരുന്നത്.

മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ളെന്ന് ഹൈകോടതി.

7:55 am 19/1/2017 കൊച്ചി: മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ളെന്ന് ഹൈകോടതി. മദ്യ ഉപയോഗം വ്യാപകമായി അപകടങ്ങള്‍ക്കും വിവാഹമോചനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തില്‍ മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാറിന്‍െറ അധികാരത്തെ തടയാനാവില്ളെന്നും ഉപഭോഗം നിയന്ത്രിക്കുന്ന മദ്യനയം മൗലികാവകാശത്തിന്‍െറ ലംഘനമല്ളെന്നും കോടതി വ്യക്തമാക്കി. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശിയായ ടാപ്പിങ് തൊഴിലാളി എം.എസ്. അനൂപ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ്. ജോലിക്കുശേഷം അല്‍പം മദ്യം കഴിക്കുന്നത് തന്‍െറ ഭക്ഷണക്രമത്തിന്‍െറ ഭാഗമാണെന്നും സര്‍ക്കാറിന്‍െറ മദ്യനയം സ്വകാര്യതക്കും മൗലികാവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ഹരജിക്കാരന്‍െറ വാദം. Read more about മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ളെന്ന് ഹൈകോടതി.[…]

2012ല്‍ നിര്‍ത്തലാക്കിയ റീസര്‍വെ പുനരാരംഭിക്കാന്‍ തീരുമാനം

06:20 pm 18/1/2017 തിരുവനന്തപുരം: 2012ല്‍ നിര്‍ത്തലാക്കിയ റീസര്‍വെ പുനരാരംഭിക്കാന്‍ മന്ത്രിസഭ യോഗ തീരുമാനം. സമയബന്ധിതമായി പദ്ധതി നടപ്പാക്കും. ഏഷ്യാനെറ്റ് ന്യൂസിന്റെ റോവിങ് റിപ്പോര്‍ട്ടര്‍ പരമ്പരയെത്തുടര്‍ന്നാണ് മന്ത്രിസഭ യോഗ തീരുമാനം. 2012ലാണ് റീസര്‍വേ നിര്‍ത്തലാക്കിയത്. 2012 ഫെബ്രുവരി 8ന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനപ്രകാരം 30.10.2012 ല്‍ പുറപ്പെടുവിച്ച റവന്യൂ ഉത്തരവു പ്രകാരമാണ് സംസ്ഥാനത്തെ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന മുറയ്‌ക്കു മാത്രം സ്വകാര്യ ഭൂമിയിലുമാക്കി നിജപ്പെടുത്തിയത്. ഇതില്‍ മാറ്റം വരുത്താനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. Read more about 2012ല്‍ നിര്‍ത്തലാക്കിയ റീസര്‍വെ പുനരാരംഭിക്കാന്‍ തീരുമാനം[…]

കരിപ്പൂർ വിമാനത്താവളത്തിൽ യുവാവിൽനിന്നും 90 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

06:17 pm @8/1/2017 കോഴിക്കോട്​: കരിപ്പൂർ വിമാനത്താവളത്തിൽ യുവാവിൽനിന്നും 90 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. ബുധനാഴ്​ച രാവിലെ ദുബായിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാ​ത്രക്കാരൻ കോഴിക്കോട്​ നരിക്കുനി സ്വദേശി റിയാസിൽ നിന്നുമാണ്​ സ്വർണം പിടിച്ചെടുത്തത്​. രണ്ടേ മുക്കാൽ കിലോയുള്ള സ്വർണം മിക്​സിയിൽ ഒളിപ്പിച്ച്​ കടത്തിയ നിലയിലായിരുന്നു. കോഴിക്കോട്​ നിന്നെത്തിയ ഡി.ആർ.​െഎ സംഘമാണ്​ സ്വർണം പിടിച്ചെടുത്തത്​.

സ്കൂള്‍ കലോത്സവത്തില്‍ വരെ വിജിലന്‍സ് ഇടപെടുന്ന പുതിയ സാഹചര്യത്തില്‍ എങ്ങനെ അന്വേഷണം വേഗത്തിലാക്കാന്‍ കഴിയുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്.

08:20 am 18/1/2017 കോട്ടയം: അഴിമതി ഇല്ലാതാക്കാന്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വരെ വിജിലന്‍സ് ഇടപെടുന്ന പുതിയ സാഹചര്യത്തില്‍ എങ്ങനെ അന്വേഷണം വേഗത്തിലാക്കാന്‍ കഴിയുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. നിലവില്‍ 90 സി.ഐമാരും 34 ഡിവൈ.എസ്.പിമാരുമാണ് വിജിലന്‍സിലുള്ളത്.196 സി.ഐമാരെയും 68 ഡിവൈ.എസ്.പിമാരെയും ആവശ്യപ്പെട്ടിട്ട് മാസങ്ങളായി. കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിച്ചാല്‍ മുഴുവന്‍ കേസും നിശ്ചിതസമയത്തിനകം അന്വേഷിക്കാനാവും. വിജിലന്‍സിന് വേഗം പോരെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ ആരോപണത്തിന് പ്രതികരണമായി അദ്ദേഹം പറഞ്ഞു. പഴുതടച്ച സംവിധാനങ്ങളാണ് Read more about സ്കൂള്‍ കലോത്സവത്തില്‍ വരെ വിജിലന്‍സ് ഇടപെടുന്ന പുതിയ സാഹചര്യത്തില്‍ എങ്ങനെ അന്വേഷണം വേഗത്തിലാക്കാന്‍ കഴിയുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്.[…]