നഴ്‌സിങ് റിക്രൂട്ട്മെന്റ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
04:21 pm 21/1/2017 കൊച്ചി: ഉതുപ്പ് വര്‍ഗീസ് ഉള്‍പ്പെട്ട കൊച്ചിയിലെ നഴ്‌സിങ് റിക്രൂട്ട്മെന്റ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍ഡ് അഡോള്‍ഫസാണ് ഒന്നാം പ്രതി. ഉതുപ്പ് വര്‍ഗീസും ഭാര്യയും ഉള്‍പ്പെടെ എട്ട് പ്രതികളുണ്ട്. കുവൈറ്റിലെ നഴ്‌സിങ് ജോലികള്‍ക്കായി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍ഡ് അഡോള്‍ഫസിന്റെ സഹായത്തോടെ വന്‍തുക വാങ്ങി നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെ വിദേശത്തേക്ക് അയച്ചെന്നാണ് കേസ്. 19500 രൂപ വാങ്ങേണ്ടിടത്ത് പത്തൊന്‍പത് ലക്ഷത്തി അന്‍പതിനായിരം രൂപ വാങ്ങിയാണ് ഉതുപ്പ് വര്‍ഗീസും കൂട്ടരും ആളെക്കൊണ്ടുപോയത്. Read more about നഴ്‌സിങ് റിക്രൂട്ട്മെന്റ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു[…]










