കാർ നിയന്ത്രണം വിട്ട് മതിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു.

06:05 pm 1/1/2017 തിരൂരങ്ങാടി: മൂന്നിയൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പരപ്പനങ്ങാടി ചിറമംഗലം സ്വദേശികളായ ഹുസ്ന(19), ഷംന(14), ഫാത്തിമ സഫാന(6) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. മുന്നിയൂർ കളിയാട്ടമുക്ക് കാര്യാട് കടവിൽ വെച്ച് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കയറ്റത്തിൽ നിന്നും നിയന്ത്രണം വിട്ട കാർ ഭിത്തിയിലിടിച്ചു വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. വിവാഹ വീട്ടിലേക്കുള്ള യാത്രയിലാണ് കുടുംബം അപകടത്തിൽ പെട്ടത്.

ചെണ്ടയാട്​ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

01:29 pm 1/1/2016 കണ്ണൂര്‍: പാനൂരിനടുത്ത്​ ചെണ്ടയാട്​ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വന്ത്​(24‍), അതുല്‍(24), രഞ്ജിത്ത്(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നവവൽസരാഘോഷ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക്​ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നും. യാതൊരു പ്രകോപനവുമില്ലാതെയാണ്​ യുവാക്കൾക്ക്​ നേരെ അക്രമമുണ്ടായതെന്നും സി.പി.എം നേതൃത്വം Read more about ചെണ്ടയാട്​ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.[…]

തിയറ്റര്‍ ഉടമകളെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍.

09:45 am 1/1/2017 കൊച്ചി: സിനിമപ്രദര്‍ശനം നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകളെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍. മലയാള സിനിമകള്‍ക്കുപകരം അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന തിയറ്റര്‍ ഉടമകളുടെ വാശി തമിഴ്നാട്ടിലോ കര്‍ണാടകയിലോ ആയിരുന്നുവെങ്കില്‍ വിവരമറിയുമായിരുന്നുവെന്നും സംസ്കാരമുള്ളതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നും താരസംഘടനയായ ‘അമ്മ’ പ്രസിഡന്‍റ് ഇന്നസെന്‍റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായി നല്‍കിയ പ്രസ്താവനയിലാണ് ലിബര്‍ട്ടി ബഷീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിതരണ വിഹിതം 60:40 എന്നത് 25 വര്‍ഷം മുമ്പ് തീരുമാനിച്ചതാണ്. അതില്‍ കാലോചിത Read more about തിയറ്റര്‍ ഉടമകളെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍.[…]

സന്നിധാനത്തിന് സമീപം പുലിയെ കണ്ടെന്ന് തീര്‍ത്ഥാടകര്‍.

08:44 pm 31/12/2016 പുല്ലുമേട്ടില്‍ നിന്ന് സന്നിധാനത്തിലേക്ക് തീര്‍ത്ഥാടകര്‍ വരുന്ന വഴിയിലാണ് വൈകുന്നേരം പുലിയ കണ്ടതായി പറയപ്പെടുന്നത്. ഇതുവഴി വരികയായിരുന്ന തീര്‍ത്ഥാടകര്‍ പാണ്ടിത്താവളത്തിലെത്തിയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. പൊലീസും വനം വകുപ്പും പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. ഒരു മണിക്ക് ശേഷം പുല്ലുമേട്ടില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റി വിടില്ലായിരുന്നു. എന്നാല്‍ ഇതുവഴി വന്ന തീര്‍ത്ഥാടകര്‍ വഴിയില്‍ വിശ്രമിച്ച ശേഷം യാത്ര തുടര്‍ന്നപ്പോഴാണ് പുലിയെ കണ്ടെതെന്ന് ഇവര്‍ പറയുന്നു. ഈ പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യമുണ്ടെന്നും ഇതുവഴി വരുന്നവര്‍ നിശ്ചിത സമയത്തിനകം Read more about സന്നിധാനത്തിന് സമീപം പുലിയെ കണ്ടെന്ന് തീര്‍ത്ഥാടകര്‍.[…]

കശുവണ്ടി വികസന കോർപ്പറേഷനെതിരെ വിജിലന്‍സ്

03:38 pm 31/12/2016 കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷനെതിരെ വീണ്ടും വിജില്‍ന്‍സ് അന്വേഷണം. തോട്ടണ്ടി ഇറക്കുമതി ചെയ്തതതില്‍ ക്രമക്കേട് നടന്നെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ത്വരിത പരിശോധന. അവസാന രണ്ട് ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. സ്വകാര്യകമ്പനിയില്‍ നിന്നും 14.71 കോടി രൂപയ്ക്ക് 1000 മെട്രിക്ക് ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് നടന്നെന്നാണ് ആക്ഷേപം. നവംബര്‍ മാസത്തില്‍ വിലകൂടുതലെന്ന് കാട്ടി ഒഴിവാക്കിയ ഗുനിബസാവോ തോട്ടണ്ടിയാണ് ഡിസംബര്‍ 20 വീണ്ടും കരാര്‍ ഉറപ്പിച്ച് ഇറക്കുമതി ചെയ്തത്. സീസണ്‍ കഴിഞ്ഞ ഗിനിബസാവോ തോട്ടണ്ടി Read more about കശുവണ്ടി വികസന കോർപ്പറേഷനെതിരെ വിജിലന്‍സ്[…]

ദളിത് യുവതി ക്ലോസറ്റിൽ പ്രസവിച്ചു

03:33 pm 31/12/2016 മഞ്ചേരി: ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ. അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തിൽ.

.എസ്.ആർ.ടി.സിയിൽ ഇത്തവണ പെൻഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി

03:30 pm 31/12/2016 തിരുവനന്തപുരം: ജനുവരിയിലും കെ.എസ്.ആർ.ടി.സിയിൽ ഇത്തവണ പെൻഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ചെയ്ത ഹിമാലയൻ അബദ്ധങ്ങളാണ് കെ.എസ്.ആർ.ടി.സിക്ക് 26 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കിവച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. കടം തരുന്ന ബാങ്കുകളെ കടം തിരിച്ചടയ്ക്കുമെന്ന് വിശ്വസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. അതിനാലാണ് ശമ്പളവും പെന്‍ഷനും വൈകാന്‍ ഇടയാക്കുന്നത്. വിദ്യാർഥികൾ പോലും ആവശ്യപ്പെടാതെ അവർക്ക് യാത്രാനിരക്കിൽ ഇളവ് അനുവദിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. ബാങ്കില്‍ നിന്ന് കടം എടുത്ത് പെന്‍ഷന്‍ Read more about .എസ്.ആർ.ടി.സിയിൽ ഇത്തവണ പെൻഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി[…]

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസ് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

08:10 am 31/12/2016 ശബരിമല: മണ്ഡല പൂജയുടെ തലേദിവസം തിക്കിലും തിരക്കിലും തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഐ ജി ശ്രിജിത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ പോലിസിന് വിഴ്ചപറ്റിയിട്ടില്ലന്നും റിപ്പോര്‍ട്ട്. മണ്ഡലപൂ‍ജയുടെ തലേദിവസം ഡിസംബര്‍ ഇരുപത്തിയഞ്ചിന് ദീപാരാധന സമയത്താണ് മാളികപ്പുറം ക്ഷേത്രത്തിന് സമിപം തിക്കിലും തിരക്കിലും പെട്ട് മുപ്പത്തിമൂന്ന് പേര്‍ക്ക് പരുക്ക് പറ്റിയത്. ചവിട്ടേറ്റായിരുന്നു പലര്‍ക്കും പരുക്ക് ഏറ്റത്. തിരക്ക് നിയന്ത്രിക്കുന്നകാര്യത്തില്‍ പോലിസിന് വിഴ്ചപറ്റിയിട്ടില്ലന്നാണ് ഐ ജി സമര്‍പ്പിച്ച റിപ്പോട്ടില്‍ പറയുന്നത്.അപകടനടന്ന സ്ഥലത്തും പരുസരത്തുമായി ഏഴുപത്തി Read more about ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസ് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്[…]

കേരളത്തിലെ മൂന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വര്‍ണശേഖരം….ലോക റിക്കാര്‍ഡ്!!!

8:20 pm 30/12/2016 – എബി മക്കപ്പുഴ കേരളത്തിലെ മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ് എന്നീ പണമിടപാട് സ്ഥാപനങ്ങള്‍ക്കു മൊത്തം 263 ടണ്‍ സ്വര്‍ണശേഖരം ഉണ്ടെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇത് ബെല്‍ജിയം, സിങ്കപ്പൂര്‍, സ്വീഡന്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ മൊത്തം സ്വര്‍ണത്തിന്റെ അളവിനേക്കാള്‍ വരും. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം ഇന്ത്യ 558 ടണ്‍ സ്വര്‍ണശേഖരവുമായി ലോകത്ത് 11മത്തെ സ്ഥാനത്താണ്. അതില്‍ 263 ടണ്‍ സ്വര്‍ണം കേരളത്തിലെ മൂന്നു പണമിടപാട് Read more about കേരളത്തിലെ മൂന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വര്‍ണശേഖരം….ലോക റിക്കാര്‍ഡ്!!![…]

പി.എസ്​.സി റാങ്ക്​ ലിസ്​റ്റകളുടെ കാലാവധി ആറു മാസം നീട്ടി.

05:04 pm 30/12/2016 തിരുവനന്തപുരം: ഡിസംബർ 31ന്​ മൂന്ന്​ വർഷം പൂർത്തിയാകുന്ന പി.എസ്​.സി റാങ്ക്​ ലിസ്​റ്റകളുടെ കാലാവധി ആറു മാസം നീട്ടി. അടുത്ത ജൂൺ 30നകം മൂന്ന്​ വർഷം പൂർത്തിയാകുന്ന റാങ്ക്​ ലിസ്​റ്റുകളുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയിട്ടുണ്ട്​. ഇന്ന്​ നടന്ന പി.എസ്​.സി യോഗത്തിന്​ ശേഷമാണ്​ റാങ്ക്​ ലിസ്​റ്റുകൾ നീട്ടാനുള്ള തീരുമാനം പി.എസ്​.സി കൈക്കൊണ്ടത്​. നേരത്തെ റാങ്ക്​ ലിസ്​റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷ യുവജന സംഘടനകളും ഉദ്യോഗാർത്ഥികളും സമരം നടത്തിയിരന്നു. ഇതിനെ തുടർന്ന്​ റാങ്ക്​ ലിസ്​റ്റുകളുടെ കാലാവധി നീട്ടാൻ Read more about പി.എസ്​.സി റാങ്ക്​ ലിസ്​റ്റകളുടെ കാലാവധി ആറു മാസം നീട്ടി.[…]