പരിയാരം മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സ്വയംഭരണ സ്ഥാപനമായി

09:15 AM 06/12/2016 തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സ്വയംഭരണ സ്ഥാപനമാക്കി (ഓട്ടോണമസ്) ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മാ നജ്മെന്‍റ് പ്രതിനിധികളും തമ്മില്‍ തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. റീജ്യനല്‍ കാന്‍സര്‍ സെന്‍റര്‍ (ആര്‍.സി.സി), ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍, മലബാര്‍ കാന്‍സര്‍ സെന്‍റര്‍ (എം.സി.സി) തുടങ്ങി സ്വയംഭരണ സ്ഥാപനങ്ങളുടെ മാതൃകയിലാവും പരിയാരം സഹകരണ മെഡിക്കല്‍ കോളജും സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുക. മുഖ്യമന്ത്രി ചെയര്‍മാനായും Read more about പരിയാരം മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സ്വയംഭരണ സ്ഥാപനമായി[…]

അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

09:09 AM 06/12/2016 തിരുവനന്തപുരം: ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. അന്യാദൃശമായ നേതൃപാടവം, അത്യപൂര്‍വമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്‍റെ ഉടമയാക്കി. കേരളത്തോട് സവിശേഷ മമതാബന്ധം പുലര്‍ത്തിയിരുന്ന അവര്‍ എന്നും തമിഴര്‍ക്കും മലയാളികള്‍ക്കുമിടയില്‍ സാഹോദര്യം നിലനില്‍ക്കുന്നതിനുവേണ്ടി പരിശ്രമിച്ചു. കലാരംഗത്തുനിന്നും രാഷ്ട്രീയരംഗത്തേക്ക് വരികയും ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ രാഷ്ട്രീയരംഗത്തെ തന്‍റെ അസാമാന്യമായ വ്യക്തിപ്രഭാവം കൊണ്ട് മാറ്റിമറിക്കുകയും ചെയ്തു ജയലളിത. ആ പ്രക്രിയയില്‍ തമിഴ് Read more about അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍[…]

അടൂര്‍ പ്രകാശിന്‍െറ മകന്‍െറ ആഡംബര വിവാഹവേദിയില്‍ രാഷ്ട്രീയ പ്രമുഖരുടെ അസാന്നിധ്യം

11:02 AM 05/12/2016 തിരുവനന്തപുരം: നോട്ട് നിരോധനം വഴിയുള്ള സാമ്പത്തികപ്രതിസന്ധിക്കിടെ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്‍െറ മകന്‍െറ ആഡംബര വിവാഹവേദിയില്‍ രാഷ്ട്രീയ പ്രമുഖരുടെ അസാന്നിധ്യം. കോണ്‍ഗ്രസില്‍നിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവരൊന്നും വിവാഹവേദിയിലത്തെിയില്ല. ബാര്‍ കോഴ ആരോപണങ്ങളിലൂടെ കെ.എം. മാണിയെയും കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടിലാക്കിയ ബിജു രമേശിന്‍െറ മകള്‍ മേഘ ബി. രമേശിനെയാണ് അടൂര്‍ പ്രകാശിന്‍െറ മകന്‍ അജയ്കൃഷ്ണന്‍ ജീവിതപങ്കാളിയാക്കിയത്. വിവാദംഭയന്നാണ് മിക്ക കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍നിന്ന് വിട്ടുനിന്നത്. Read more about അടൂര്‍ പ്രകാശിന്‍െറ മകന്‍െറ ആഡംബര വിവാഹവേദിയില്‍ രാഷ്ട്രീയ പ്രമുഖരുടെ അസാന്നിധ്യം[…]

ഫുട്ബാള്‍ താരം സി. ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു

10:56 AM 05/12/2016 കൊണ്ടോട്ടി: മുന്‍ ഇന്‍റര്‍നാഷനല്‍ ഫുട്ബാള്‍ താരം സി. ജാബിര്‍ (44) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മുസ്ലിയാരങ്ങാടിയിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന ഇദ്ദേഹം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. എം.എസ്.പിയില്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റാണ്. അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയാണ്. പ്രതിരോധ നിരയിലെ താരമായ ഇദ്ദേഹം ഇന്ത്യക്കായി 94ലെ നെഹ്റു കപ്പ് ഫുട്ബാളിലടക്കം കളിക്കാനിറങ്ങിയിട്ടുണ്ട്. 1991, 92 വര്‍ഷങ്ങളില്‍ ഫെഡറേഷന്‍ കപ്പ് നേടിയ കേരള Read more about ഫുട്ബാള്‍ താരം സി. ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു[…]

അങ്കമാലി എളവൂര്‍ കവലയില്‍ കെ.എസ്.ആര്‍.ടി.സി ബസ്​ ​ ഓട്ടോയിലിടിച്ച്​ ഓട്ടോ ഡ്രൈവര്‍ മരിച്ചു

06:50 pm 4/12/2016 അങ്കമാലി: ദേശീയപാതയില്‍ അങ്കമാലി എളവൂര്‍ കവലയില്‍ കെ.എസ്.ആര്‍.ടി.സി ബസ്​ ​ഒാ​േട്ടായിലിടിച്ച്​ ഓട്ടോ ഡ്രൈവര്‍ മരിച്ചു. അങ്കമാലി പുളിയനം തൈപറമ്പില്‍ വീട്ടില്‍ പരേതനായ തോമസിന്‍െറ മകന്‍ ടി.ടി.വര്‍ഗീസാണ് (38) മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടിന്​ ഭാര്യയെയും മക്കളെയും പ്രാര്‍ഥനക്കായി പള്ളിയിലെത്തിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. പീച്ചാനിക്കാട് സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ ഭാര്യയെയും മക്കളേയും എത്തിച്ച് പുളിയനം റോഡില്‍ നിന്ന് ദേശീയപാതയില്‍ പ്രവേശിച്ചപ്പോൾ അങ്കമാലിയില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചത്. Read more about അങ്കമാലി എളവൂര്‍ കവലയില്‍ കെ.എസ്.ആര്‍.ടി.സി ബസ്​ ​ ഓട്ടോയിലിടിച്ച്​ ഓട്ടോ ഡ്രൈവര്‍ മരിച്ചു[…]

രമേശ് ചെന്നിത്തലയുടെ പ്രസ്താവന മുഖം രക്ഷിക്കാന്‍ വേണ്ടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

01:07 pm 4/12/2016 തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന മുഖം രക്ഷിക്കാന്‍ വേണ്ടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനമാണിത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്‍റെ പരാജയത്തിന്‍റെ ജാള്യത മറക്കാനാണ് ഇത്തരം പ്രസ്താവനകളെന്നും കടകംപള്ളി പറഞ്ഞു. നോട്ട് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ശനിയാഴ്ച രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ചെന്നിത്തലയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയുമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ ധനമന്ത്രി തോമസ് ഐസക്കും കഴിഞ്ഞ Read more about രമേശ് ചെന്നിത്തലയുടെ പ്രസ്താവന മുഖം രക്ഷിക്കാന്‍ വേണ്ടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍[…]

പുതിയാപ്പയില്‍ നാല് ഇരുചക്രവാഹനവും വീടും ഭാഗികമായി കത്തിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി

10:03 am 4/12/2016 കോഴിക്കോട്: സാമുദായിക സംഘര്‍ഷത്തിനെന്ന് സംശയിക്കുന്ന രീതിയില്‍ പുതിയാപ്പയില്‍ നാല് ഇരുചക്രവാഹനവും വീടും ഭാഗികമായി കത്തിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. പെട്രോള്‍ മോഷണത്തിനിടെയാണ് അഗ്നിബാധ ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 22ന് പുലര്‍ച്ചെ മൂന്നരയോടെയാണ് പുതിയാപ്പയിലെ സൂര്യന്‍കണ്ടി മുരളീധരന്‍െറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു സ്കൂട്ടറും രണ്ടു ബൈക്കും കത്തിനശിച്ചത്. വര്‍ഗീയ കലാപത്തിന്‍െറ ഭാഗമായാണോ സംഭവമെന്ന ആശങ്ക വ്യാപകമായിരുന്നു. പുതിയങ്ങാടി നങ്ങത്താടത്ത് ഹൗസില്‍ ഡാനിഷ് നമ്പാന്‍ (20), പുതിയാപ്പ കായക്കലകത്ത് ഹൗസില്‍ കെ. സുരന്‍ Read more about പുതിയാപ്പയില്‍ നാല് ഇരുചക്രവാഹനവും വീടും ഭാഗികമായി കത്തിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി[…]

ആണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചു; സിപിഎം നേതാവിനെതിരെ കേസ്

12.14 AM 04/12/2016 കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍ ഈരാറ്റു പേട്ട നഗരസഭാ ചെയര്‍മാനും സിപിഎം നേതാവുമായ ടി.എം റഷീദിനെതിരെ കേസ്. സാമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചെന്നാണ് പരാതി. വിവരറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കള്‍ ലൈന്‍ പ്രവര്‍ത്തകരെയാണ് ആദ്യം സമീപിച്ചത്. കുട്ടിയില്‍ നിന്ന് ചൈല്‍ഡ് പ്രവര്‍ത്തകര്‍ മൊഴിയെടുത്തു. പിന്നാലെ പൊലീസിനെ സമീപിച്ചു. ഇതോടെ ഈരാറ്റു പേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ഈരാറ്റു പേട്ട നഗരസഭാ ചെയര്‍മാന്‍ ടി.എം റഷീദിനെതിരെ കേസെടുത്തത്. അന്വേഷണത്തിന് Read more about ആണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ചു; സിപിഎം നേതാവിനെതിരെ കേസ്[…]

വടക്കാഞ്ചേരി പീഡന കേസ്: അന്വേഷണം കോടതി നിരീക്ഷണത്തില്‍

12.10 AM 04/12/2016 തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡന കേസില്‍ കോടതി നിരീക്ഷണത്തില്‍ വേണമെന്ന പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ചു. വടക്കാഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പത്തു ദിവസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കാനും അന്വേഷണ സംഘത്തിന് കോടതി നിര്‍ദ്ദേശം വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജയന്തന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ പീഡനക്കേസ് കോടതി നിരീക്ഷണത്തില്‍ വേണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി വടക്കാഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണ സംഘത്തിന്‍റെയും പരാതിക്കാരിയുടെയും വാദം കേട്ടശേഷമാണ് കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. പത്തുദിവസം Read more about വടക്കാഞ്ചേരി പീഡന കേസ്: അന്വേഷണം കോടതി നിരീക്ഷണത്തില്‍[…]

നോട്ട് ക്ഷാമത്തെ ചൊല്ലി കേരളത്തില്‍ ഭരണ-പ്രതിപക്ഷപ്പോര്

12.00 AM 04/12/2016 തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ കൈകോർക്കാനൊരുങ്ങിയ ഇടതും വലതും നേർക്കുനേർ പോര് തുടങ്ങി. തോമസ് ഐസക് റോഡ് ഷോ നിർത്തി ശമ്പളവിതരണത്തിനുള്ള ബദൽ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചെന്നിത്തലയുടേത് ബിജെപി നിലപാടാണെന്നായിരുന്നു ഐസകിന്റെ മറുപടി. ശമ്പള-പെൻഷൻ പ്രതിസന്ധി മുൻകൂട്ടി കാണുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ബദൽ നടപടി ഒരുക്കാൻ ഐസകിന് കഴിഞ്ഞില്ലെന്നാണ് രമേശിന്റെ വിമർശനം. എന്നാല്‍ മോദിക്കെതിരായ സമരങ്ങളിൽ കോൺഗ്രസ് അപ്രക്തമാകുന്നതിന്റെ ജാള്യത മറക്കാനാണ് Read more about നോട്ട് ക്ഷാമത്തെ ചൊല്ലി കേരളത്തില്‍ ഭരണ-പ്രതിപക്ഷപ്പോര്[…]