പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോള്‍ ബോംബേറ്

12:39 am 9/12/2016 പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോള്‍ ബോംബേറ്. വെള്ളിയാഴ്ച പുലര്‍ച്ചെ കാറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം സംസ്ഥാന സമിതി അംഗം എന്‍. എന്‍. കൃഷ്ണദാസിന്‍റെ കാറിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ആള്‍ട്ടോ കാറില്‍ എത്തിയ മുഖംമൂടി ധരിച്ചവരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ദൃസാക്ഷികളുടെ മൊഴി.

ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം

12:31 pm 9/12/2016 കൊച്ചി: ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം. അഴിമതി കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വിജിലന്‍സ് വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. മൂന്നു പതിറ്റാണ്ട് പഴക്കമുളള കേസുകള്‍പോലും ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലവില്‍. അഴിമതി വിരുദ്ധ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുന്നതില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിസംഗതയാണ് കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണം. 1996 മുതലുളള അഴിമതികേസുകളാണ് ഇനിയും തീര്‍പ്പാകാതെ ഹൈക്കോടതിയുടെ പരിഗണനയിലുളളത്. വിജിലന്‍സ് കോടതിയുത്തരവുകളിന്‍മേലുളള സ്റ്റേ ഓര്‍ഡറുകളും,അപ്പീലുകളും ആണ് ഇവയിലേറെയും. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും Read more about ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം[…]

അന്വേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നത് ആരോപണ വിധേയരെ ക്രൂശിക്കാനെന്നു മുഖ്യമന്ത്രി.

12:30 pm 9/12/2016 തിരുവനന്തപുരം: അന്വേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നത് ആരോപണ വിധേയരെ ക്രൂശിക്കാനെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിക്കെതിരേ നീക്കം നടത്തുന്നവര്‍ ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല, അവര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ സംശുദ്ധിയുള്ള ഉദ്യോഗസ്ഥര്‍ക്കും അന്വേഷണം നേരിടേണ്ടിവരും. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. എന്നാല്‍ അന്വേഷണം ആരംഭിക്കുമ്ബോള്‍തന്നെ അതിന് അമിത പ്രാധാന്യം നല്‍കുന്നതു നല്ലതല്ല. ഇത് ആരോപണവിധേയരെ ക്രൂശിക്കുന്നതിനു Read more about അന്വേഷണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നത് ആരോപണ വിധേയരെ ക്രൂശിക്കാനെന്നു മുഖ്യമന്ത്രി.[…]

അഞ്ചേരി ബേബി വധക്കേസ്: വിധി പറയുന്നത് കോടതി മാറ്റി

12:25 pm 09/12/2016 മുട്ടം (ഇടുക്കി): യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധിക്കപ്പെട്ട കേസിലെ പ്രതികൾ നൽകിയ വിടുതല്‍ ഹരജിയില്‍ വിധി പറയുന്നത് കോടതി മാറ്റി. തൊടുപുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഡിസംബർ 24ലേക്ക് മാറ്റിയത്. കോടതി നടപടികൾ ആരംഭിച്ച ഉടൻതന്നെ കേസ് വിധി പറയുന്നതു മാറ്റിവെക്കുന്നതായി ജഡ്ജി അറിയിച്ചു. വൈദ്യുതി മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ എം.എം. മണി കേസിലെ രണ്ടാം പ്രതി. പാമ്പുപാറ കുട്ടന്‍, ഒ.ജി. മദനന്‍ എന്നിവരാണ് ഒന്നും Read more about അഞ്ചേരി ബേബി വധക്കേസ്: വിധി പറയുന്നത് കോടതി മാറ്റി[…]

ശനിയാഴ്​ച മുതല്‍ മൂന്നുദിവസം ബാങ്കില്ല

11:04 AM 09/12/2016 തൃശൂര്‍: ബാങ്കുകളുടെ തുടര്‍ച്ചയായ അവധി ജനജീവിതത്തെ ബാധിക്കുന്ന മൂന്ന് ദിവസങ്ങളാണ് ശനിയാഴ്ച മുതല്‍. രണ്ടാം ശനി, ഞായര്‍, നബിദിനം എന്നീ അവധി ദിനങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ പണത്തിന് ജനത്തിന്‍െറ ഓട്ടം കൂടും. ഭൂരിഭാഗം എ.ടി.എമ്മുകളിലും പണമില്ലാത്തതും അത്തരത്തില്‍ പിന്‍വലിക്കുന്നതിലെ നിയന്ത്രണവും പ്രതിസന്ധി സൃഷ്ടിച്ചേക്കും. പണമുള്ള എ.ടി.എമ്മുകള്‍ മിക്കതും വെള്ളിയാഴ്ച രാത്രിയോടെ കാലിയാകാനാണ് സാധ്യത. നോട്ട് അസാധുവാക്കല്‍ ഒരു മാസം പിന്നിടുമ്പോള്‍ ബാങ്കുകളില്‍ പണക്ഷാമം രൂക്ഷമാകുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. 24,000 അനുവദിക്കുന്നത് ചുരുക്കം ചില Read more about ശനിയാഴ്​ച മുതല്‍ മൂന്നുദിവസം ബാങ്കില്ല[…]

അഞ്ചേരി ബേബി വധക്കേസ്: വിധി ഇന്ന്

10:45 AM 09/12/2016 മുട്ടം (ഇടുക്കി): യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധിക്കപ്പെട്ട കേസില്‍ വിടുതല്‍ ഹരജിയില്‍ തൊടുപുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധി പറയും. വൈദ്യുതി മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ എം.എം. മണി കേസില്‍ രണ്ടാം പ്രതിയാണ്. പാമ്പുപാറ കുട്ടന്‍, ഒ.ജി. മദനന്‍ എന്നിവരാണ് ഒന്നും മൂന്നും പ്രതികള്‍.സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി പ്രതിചേര്‍ക്കണമെന്ന സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടിയുടെ ഹരജിയിലും വെള്ളിയാഴ്ച Read more about അഞ്ചേരി ബേബി വധക്കേസ്: വിധി ഇന്ന്[…]

പുത്തൻവേലിക്കര പീഡനം: വൈദികന്​ ഇരട്ട ജീവപര്യന്തം

01:11 am 08/12/2016 എറണാകുളം: പുത്തൻവേലിക്കര പീഡനക്കേസിൽ ഒന്നാം പ്രതിയും വൈദികനുമായ എഡ്വിൻ ഫിഗറസിന്​ ഇരട്ടജീവപര്യന്തവും 2,15000 രൂപ പിഴയും. സഹോദരൻ സിൽവസ്​റ്റർ ഫിഗറസിന്​ ഒരു വർഷവും പ്രത്യേക കോടതി തടവ്​ വിധിച്ചു. 14 കാരിയായ പെൺകുട്ടിയെ പള്ളിയിൽ വെച്ച്​ പീഡനത്തിനിരയാക്കിയെന്നാണ്​ കേസ്​. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ്​ ശിക്ഷ വിധിച്ചത്​. റോമൻ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതക്ക്​ കീഴിലുള്ള പുത്തന്‍വേലിക്കര ലൂര്‍ദ്മാത പള്ളിയിലാണ്​ സംഭവം. പള്ളിമേടയിലേക്ക് കുട്ടിയെ വികാരി ഇടയ്ക്കിടെ Read more about പുത്തൻവേലിക്കര പീഡനം: വൈദികന്​ ഇരട്ട ജീവപര്യന്തം[…]

ഡി. ബാബു പോളിന് ഫാ. വടക്കന്‍ പുരസ്കാരം

09:59 am 8/12/2016 തൃശൂര്‍: ഫാ. വടക്കന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഫാ. വടക്കന്‍ സ്മാരക പുരസ്കാരത്തിനു ഡോ. ഡി. ബാബുപോള്‍ അര്‍ഹനായി. സാമൂഹിക–സംസ്കാരിക–മത മണ്ഡലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് പുരസ്കാരം സമ്മാനിക്കുന്നത്. 25,001 രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. മാധ്യമപ്രവര്‍ത്തകരായ എം.പി. സുരേന്ദ്രന്‍, ഫ്രാങ്കോ ലൂയീസ്, ജോയ് എം. മണ്ണൂര്‍, സന്തോഷ് ജോണ്‍ തൂവല്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണു ജേതാവിനെ നിശ്ചയിച്ചത്. 17നു രാവിലെ 10.30നു തൊയക്കാവ് തിരുഹൃദയ പാരിഷ്ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബിഷപ് മാര്‍ തോമസ് Read more about ഡി. ബാബു പോളിന് ഫാ. വടക്കന്‍ പുരസ്കാരം[…]

കൊടുങ്ങല്ലൂരിൽ ബൈക്കും​ ബസും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

11:03 AM 07/12/2016 കൊടുങ്ങല്ലൂർ: ടി.കെ.എസ്​ പുരത്ത്​ ബൈക്ക്​ ബസിലിടിച്ച്​ യുവാവ്​ മരിച്ചു. കൊടുങ്ങല്ലൂർ ആനാംപുഴ വെണ്ണാറപ്പറമ്പിൽ മുരുകേശന്റെ മകൻ അഖിൽ (24) ആണ്​ മരിച്ചത്​. ​ േദശീയപാത 17ൽ രാവിലെ 7.30ഒ​െടയാണ്​ അപകടം. പറവൂർ കുഞ്ഞിത്തൈയിൽ വർക്​ഷോപ്പ്​ ജീവനക്കാരനാണ്​. ജോലി സ്​ഥലത്തേക്ക്​ പോകുന്നതിനിടെയാണ്​ അപകടം. അഖിൽ സംഭവ സ്​ഥലത്തു തന്നെ മരണ​െപ്പട്ടു. എറണാകുളത്തു നിന്ന്​ തൃശൂരിലേക്ക്​ പോകുന്ന സ്വകാര്യ ലിമിറ്റഡ്​ സ്​റ്റോപ്പ്​ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടയിലേക്ക്​ വീണ അഖിലിന്റെ തലയിലൂടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. Read more about കൊടുങ്ങല്ലൂരിൽ ബൈക്കും​ ബസും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു[…]

വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 35 പ്രതികള്‍ക്കെതിരെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി കുറ്റം ചുമത്തി

12:59 pm 06/12/2016 കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 35 പ്രതികള്‍ക്കെതിരെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി കുറ്റം ചുമത്തി. അഹ്മദാബാദ്, ബംഗളൂരു, ഡല്‍ഹി, ഭോപാല്‍ ജയിലുകളില്‍ കഴിയുന്ന പ്രതികള്‍ക്കുമേല്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാണ് കുറ്റം ചുമത്തിയത്. പ്രതികളെ ഹാജരാക്കുന്നതില്‍ സുരക്ഷാ പ്രശ്നങ്ങളുള്ളതായി അന്വേഷണ ഏജന്‍സി അറിയിച്ചതിനാല്‍ വിചാരണ പൂര്‍ണമായും വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാകും നടത്തുക. 2007 ഡിസംബര്‍ പത്തുമുതല്‍ 12 വരെയുള്ള തീയതികളില്‍ കോട്ടയം വാഗമണ്ണിലെ തങ്ങള്‍ പാറയില്‍ സിമി പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേര്‍ന്ന് Read more about വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ 35 പ്രതികള്‍ക്കെതിരെ എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി കുറ്റം ചുമത്തി[…]