കൊച്ചി ബിനാലെക്ക് സ്ഥിരം വേദി പരിഗണനയില്‍– മുഖ്യമന്ത്രി

10:56 AM 13/12/2016 കൊച്ചി: കൊച്ചി മുസ്രിസ് ബിനാലേക്ക് ഫോര്‍ട്ട്കൊച്ചിയില്‍ സ്ഥിരം വേദി സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തര്‍ദേശീയ തലത്തില്‍ ഏറെ വിജയകരമായി മുന്നേറുന്ന വെനീസ് ബിനാലെക്ക് സമാനമായ രീതിയില്‍ സ്ഥിരം വേദിയുണ്ടാക്കുന്നതിന് പദ്ധതി തയാറാക്കും. കൊച്ചി ബിനാലെ മൂന്നാം പതിപ്പിന്‍െറ ഉദ്ഘാടനം ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിന് പുറമെ 16 ഭാഷകള്‍ അറിയാവുന്ന മുപ്പതില്‍പരം വ്യത്യസ്ത സമൂഹങ്ങള്‍ സാഹോദര്യത്തോടെ വസിക്കുന്ന കൊച്ചി ബിനാലെയുടെ വേദിയാകുന്നതുതന്നെയാണ് ഏറ്റവും അനുയോജ്യം. അനേകം ചരിത്രാധ്യായങ്ങള്‍ക്ക് Read more about കൊച്ചി ബിനാലെക്ക് സ്ഥിരം വേദി പരിഗണനയില്‍– മുഖ്യമന്ത്രി[…]

ദേശീയ ഗാനത്തിന്​ എഴുന്നേൽക്കാത്തവരെ പോലീസ് കസ്റ്റടിയിൽ എടുത്തു.

08:29 pm 12/12/2016 തിരുവനന്തപുരം: ദേശീയ ഗാനത്തിന്​ എഴുന്നേൽക്കാത്തതിന്നെ പേരിൽ കേരള രാജ്യാന്തര ഫിലിം ഫെസ്​റ്റിവെല്ലിൽ ആറ്​ പേരെ തിരുവന്തപുരം മ്യൂസിയം പോലീസ്​ കസ്​റ്റടി​യിലെടുത്തു 5 ​പുരുഷൻമാരെയും ഒരു സ്​ത്രീയെയുമാണ്​ കസ്​റ്റഡിയിലെടുത്തത്​. ദേശീയ ഗാനത്തെ ​അവഹേളിക്കുന്ന സംഭവങ്ങൾ നടക്കുന്നുണ്ടെന്ന്​ കാണിച്ച്​ യുവമോർച്ച​ പോലുള്ള സംഘടനകൾ പൊലീസിന്​ പരാതി നൽകിയിരുന്നു. ഇതി​െൻറ പശ്​ചാത്തലത്തിൽ പൊലീസ്​ തിയ്യേറ്ററിൽ നിരീക്ഷണം നടത്തിയിരുന്നു​.

വാടക വീട് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തി വന്ന സംഘം പിടിയിലായി

09:20 am 12/12/2016 കൊച്ചി: വാടക വീട് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തി വന്ന സംഘം പിടിയിലായി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപം എരൂര്‍ വസുദേവ് റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന ഏലൂര്‍ കമ്പനിപ്പടി സ്വദേശി പള്ളിപ്പറമ്പില്‍ ജയേഷ് (37), തൊടുപുഴ ചിറ്റൂര്‍ സ്വദേശി കൃഷ്ണതീര്‍ഥം ബാബു (35), തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി പുതിയകുന്നേല്‍ സുനീര്‍(35) എന്നിവരെയും ബംഗളൂരു, തൃശൂര്‍ സ്വദേശിനികളായ രണ്ട് സ്ത്രീകളെയുമാണ് സിറ്റി ഷാഡോ പൊലീസും പാലാരിവട്ടം പൊലീസും ചേര്‍ന്ന് പിടികൂടിയത്. Read more about വാടക വീട് കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തി വന്ന സംഘം പിടിയിലായി[…]

സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകള്‍ യോഗ്യതയില്ലാതെ പ്രവേശനം നല്‍കിയ വിദ്യാര്‍ത്ഥികളെ ജയിംസ് കമ്മിറ്റി പുറത്താക്കി.

03:00 pm 11/12/2016 തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകള്‍ യോഗ്യതയില്ലാതെ പ്രവേശനം നല്‍കിയ വിദ്യാര്‍ത്ഥികളെ ജയിംസ് കമ്മിറ്റി പുറത്താക്കി. പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാതെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശിപ്പിച്ച 83 വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. 12 സ്വാശ്രയ കോളേജിലെ എന്‍ആര്‍ഐ ക്വാട്ടാ പ്രവേശനവും കമ്മിറ്റി റദ്ദാക്കി. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ വന്‍ പ്രവേശന ക്രമക്കേടുകളാണ് ജയിംസ് കമ്മിറ്റി കണ്ടെത്തിയത്. മൂന്ന് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാത്ത 83 വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കി.

കൊച്ചി മെട്രോയുടെ നിര്‍ണായക അവലോകനയോഗം ഞായറാഴ്ച കൊച്ചിയില്‍ നടക്കും.

10:14 am 11/12/2016 കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍ണായക അവലോകനയോഗം ഞായറാഴ്ച കൊച്ചിയില്‍ നടക്കും. അടുത്ത ഏപ്രിലില്‍ ട്രാക്കില്‍ കുതിക്കുമെന്ന് പ്രതീക്ഷിക്കുന്ന മെട്രോ നിര്‍മാണം മന്ദഗതിയിലാണെന്ന പരാതികള്‍ക്കിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് പദ്ധതി പുരോഗതി വിലയിരുത്തുന്നത്. മെട്രോക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച ധാരണപത്രവും ഒപ്പുവെക്കും. ഉച്ചക്ക് 12ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഓഫിസിലാണ് യോഗം. മെട്രോയുടെ ആലുവ-പേട്ട റൂട്ടിലെ പുരോഗതിയാണ് വിലയിരുത്തുക. കാക്കനാട്ടേക്കുള്ള മെട്രോയുടെ അടുത്തഘട്ടം, ജലമെട്രോ പദ്ധതി, കെ.എം.ആര്‍.എല്‍ ഏറ്റെടുത്ത Read more about കൊച്ചി മെട്രോയുടെ നിര്‍ണായക അവലോകനയോഗം ഞായറാഴ്ച കൊച്ചിയില്‍ നടക്കും.[…]

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാരംഭിച്ച റിയാദ് സര്‍വിസ് ജനുവരിയോടെ പ്രതിദിനമാകും.

10:10 am 11/12/2016 കൊണ്ടോട്ടി: ഡിസംബര്‍ രണ്ടിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാരംഭിച്ച റിയാദ് സര്‍വിസ് ജനുവരിയോടെ പ്രതിദിനമാകും. ഒന്നര വര്‍ഷത്തിന് ശേഷം കോഴിക്കോട്-റിയാദ് സെക്ടറില്‍ എയര്‍ഇന്ത്യ എക്സ്പ്രസാണ് സര്‍വിസ് ആരംഭിച്ചത്. നിലവില്‍ ആഴ്ചയില്‍ നാല് ദിവസങ്ങളിലാണ് സര്‍വിസ്. യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള അനുകൂല സമീപനത്തെ തുടര്‍ന്നാണ് പ്രതിദിന സര്‍വിസായി മാറ്റുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ജനുവരി പകുതിയോടെ പ്രതിദിനമാക്കാനാകുമെന്നാണ് പ്രതീക്ഷ. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഇപ്പോള്‍ സര്‍വിസുള്ളത്. കോഴിക്കോട് നിന്ന് രാവിലെ Read more about കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാരംഭിച്ച റിയാദ് സര്‍വിസ് ജനുവരിയോടെ പ്രതിദിനമാകും.[…]

ആറ്റിങ്ങലില്‍ വൃദ്ധയായ വീട്ടമ്മ വെട്ടേറ്റ് മരിച്ചു.

03:20 pm 10/12/2016 തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൃദ്ധയായ വീട്ടമ്മ വെട്ടേറ്റ് മരിച്ചു. ആലങ്കോട് തൊപ്പിച്ചന്തയിലെ ശാരദയാണ് ഇന്നലെ രാത്രി വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ശാരദ വെട്ടേറ്റ് ചോരവാര്‍ന്ന നിലയില്‍ അടുത്ത വീട്ടിലേക്ക് ഓടിയെത്തിയത്. ഉടന്‍ അയല്‍വാസികള്‍ ശാരദയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരിച്ചിരുന്നു. കഴുത്തിലും ശരീരത്തിലുമേറ്റ വെട്ടാണ് മരണകാരമാണമായത്. എഴുപത് വയസ്സുള്ള ശാരദ വര്‍ഷങ്ങളായി തൊപ്പിചന്തയില്‍ തനിച്ച് താമസിക്കുകയാണ്. സമീപത്തെ ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയാണ് Read more about ആറ്റിങ്ങലില്‍ വൃദ്ധയായ വീട്ടമ്മ വെട്ടേറ്റ് മരിച്ചു.[…]

നോട്ടില്ലാത്തതിനാല്‍ കള്ളനെപ്പോലെ ഇറങ്ങി ഓടേണ്ടിവന്നു യു.എസ് പൗരന്.

09:41 am 10/12/2016 മൂന്നാര്‍: അമേരിക്കയില്‍നിന്ന് കേരളം ചുറ്റാനിറങ്ങുമ്പോള്‍ ഒരിക്കലും കരുതിയില്ല കൈയില്‍ പണംവെച്ച് ദൈവത്തിന്‍െറ സ്വന്തം നാട്ടില്‍ പട്ടിണി കിടക്കേണ്ടിവരുമെന്ന്. വിശപ്പ് താങ്ങാനാവാതെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം കൈയില്‍ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലാണ് നോട്ട് പ്രതിസന്ധിയുടെ ഇരയായി വിദേശിക്ക് ദുരനുഭവം നേരിടേണ്ടിവന്നത്. ഏതാനും ദിവസംമുമ്പ് കൊച്ചിയിലാണ് ഇയാള്‍ ആദ്യം എത്തിയത്. രാജ്യാന്തര എ.ടി.എം കാര്‍ഡ് കൈയിലുണ്ടെങ്കിലും പണമെടുക്കാന്‍പോയ കൗണ്ടറുകളെല്ലാം കാലി. വിദേശ കറന്‍സി മാറാന്‍ സ്വകാര്യ ഏജന്‍സികളെ സമീപിച്ചെങ്കിലും നടന്നില്ല. അതിനാല്‍ രണ്ടുദിവസമായി അര്‍ധ പട്ടിണിയിലായിരുന്നു. Read more about നോട്ടില്ലാത്തതിനാല്‍ കള്ളനെപ്പോലെ ഇറങ്ങി ഓടേണ്ടിവന്നു യു.എസ് പൗരന്.[…]

ബാങ്കില്‍ തീപിടത്തം

09:40 am 10/12/2016 ആലപ്പുഴ: ആലപ്പുഴയില്‍ ബാങ്കില്‍ തീപിടത്തം. കണ്ണൻ വർക്കി പാലത്തിന് സമീപം ഫെഡറൽ ബാങ്ക് ശാഖയിലാണ് തീപിടിത്തം . പൊലീസും ഫയർ ഫോഴ്സും തീയണയ്ക്കാൻ ശ്രമിക്കുന്നു .

ഫൈസലിന്‍െറ മാതാവ് മിനിമോള്‍ ഇസ്ലാം മതം സ്വീകരിച്ചു.

09:34 am 10/12/2016 തിരൂരങ്ങാടി: മതം മാറിയതിന്‍െറ പേരില്‍ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്‍െറ മാതാവ് മിനിമോള്‍ ഇസ്ലാം മതം സ്വീകരിച്ചു. വെള്ളിയാഴ്ച പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയിലത്തെിയാണ് ഒൗദ്യോഗികമായി ഇസ്ലാം സ്വീകരിച്ചത്. മകന്‍ മുസ്ലിമായത് തന്‍െറ പൂര്‍ണ സമ്മതത്തോടെയായിട്ടും വെട്ടിക്കൊലപ്പെടുത്തിയത് മാതാവിനെയും കുടുംബത്തെയും തീരാദു:ഖത്തിലാഴ്ത്തിയിരുന്നു. ഫൈസലിനൊപ്പം കുടുംബമൊന്നാകെ ഇസ്ലാം മത വിശ്വാസികളാകുമെന്ന് ഭയപ്പെട്ടവര്‍ വീട്ടിലത്തെി മതം മാറ്റത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് ഫൈസലിന്‍െറ ഭാര്യയും മൂന്നു മക്കളും ഇസ്ലാം സ്വീകരിച്ചത്.