എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എക്ക് പട്ടി കടിയേറ്റു.

01:29 pm 15/12/2016 ദില്ലിയിലെ കേരളാ ഹൗസിനടുത്തുവെച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നായ്‌ക്കളെ കൊല്ലുന്നതിനെതിരെ ശക്തമായ നിലപാട് എടുത്ത ആളാണ് എല്‍ദോസ് കുന്നപ്പള്ളി ഇന്ന് പുലര്‍ച്ചെ നടക്കാനിറങ്ങിയ എല്‍ദോസിനെ കേരളാ ഹൗസിന് മുന്നില്‍ വച്ചാണ് പട്ടികള്‍ ആക്രമിച്ചത്. പട്ടികള്‍ അടുത്ത് വന്നപ്പോള്‍ മൃഗസ്നേഹി ആയതുകൊണ്ട് തന്നെ അത്ര കാര്യമാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഓടിയെത്തിയ രണ്ട് പട്ടികളും ചേര്‍ന്ന് ആക്രമിച്ചു. പട്ടിയുടെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഇടത് കാലിന് വലിയ മുറിവ് പറ്റി. ധരിച്ചിരുന്ന പാന്റസും പട്ടികള്‍ കടിച്ച് Read more about എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എക്ക് പട്ടി കടിയേറ്റു.[…]

ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

11:33 am 15/12/2016 ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഹർജി. നവംബർ 29 ന് പരിഗണിച്ച ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സിബിഐക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകും. 1997ല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കേ പന്നിയാര്‍, ചെങ്കുളം , പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് ലാവ്‌ലിന്‍ കന്പനിയുമായി ഉണ്ടാക്കിയ കരാര്‍ വഴി സര്‍ക്കാര്‍ ഖജനാവിന് 374 Read more about ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും[…]

ഉമ്മൻ ചാണ്ടി സരിതയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് സലീം രാജ്

11:29 am 15/12/2016 കൊച്ചി: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി സരിത എസ് നായരെ തൻറെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി മുൻ ഗണ്‍മാൻ സലീംരാജ്. അറസ്റ്റിലാവുന്നതിൻറെ തലേദിവസം സരിത ക്ലിഫ് ഹൗസിലെ ലാൻറ് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എഡിജിപി ഹേമച്ചന്ദ്രനോട് ഇക്കാര്യം അറിയിച്ചിട്ടും രേഖപ്പെടുത്തിയില്ലെന്ന് സലീംരാജ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായി സംസാരിക്കാൻ സരിത എസ് നായര്‍ സ്റ്റാഫ് അംഗങ്ങളുമായി നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നതായും സലീംരാജ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.താൻ ഡ്യൂട്ടിയിലുളളപ്പോഴും അല്ലാത്തപ്പോഴും Read more about ഉമ്മൻ ചാണ്ടി സരിതയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് സലീം രാജ്[…]

കേരളത്തില്‍ താമര വിരിയിക്കാന്‍ ഇന്നുമുതല്‍ ചരല്‍കുന്നില്‍ പഠന ക്യാമ്പ്

11:00 am 15/12/2016 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കുമായി ബി.ജെ.പിയുടെ സംസ്ഥാന പഠന ക്യാമ്പ് ഇന്ന് ചരല്‍ക്കുന്നില്‍ തുടങ്ങും. കറന്‍സി പ്രശ്നവും ചര്‍ച്ചയാകാനിടയുണ്ട്. ക്യാമ്പ് ഈ മാസം 18 വരെ നീളും. താഴേത്തട്ടിലെ പഠനക്യാമ്പുകള്‍ക്ക് ശേഷമാണ് നാലു ദിവസത്തെ സംസ്ഥാന പഠന ശിബരത്തിലേക്ക് ബി.ജെ.പി നീങ്ങുന്നത്. വൈകീട്ട് അഞ്ചിന് ഒ.രാജഗോപാല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ പ്രതിനിധികളായ മുരളീധര്‍റാവു, എച്ച് രാജ, വി.സതീഷ്. ബി.എല്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍. കേന്ദ്ര സര്‍ക്കാറിന്റെ നേട്ടങ്ങള്‍, Read more about കേരളത്തില്‍ താമര വിരിയിക്കാന്‍ ഇന്നുമുതല്‍ ചരല്‍കുന്നില്‍ പഠന ക്യാമ്പ്[…]

കമലിന്റെ വസതിയിലേക്ക്​ യുവമോർച്ച മാർച്ച്​

01:16 pm 14/12/2016 തൃശൂർ: അന്താരാഷ്​ട്ര ചലച്ചിത്രമേളയിൽ ദേശീയഗാനത്തോട്​ അനാദരവുകാണിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്​ യുവമോർച്ച പ്രവർത്തകർ അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ വസതിയിലേക്ക്​ മാർച്ച്​ നടത്തി. കൊടുങ്ങലൂർ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായ കമൽ ദേശീയ ഗാനം വിഷയത്തിൽ നിലപാട്​ വ്യക്തമാക്കണം. കമൽ അറിയാതെ കൊടുങ്ങലൂർ ഫിലിം സൊസൈറ്റിയുടെ പ്രസിഡൻറ്​ അനൂപ്​ കുമാർ ദേശീയഗാനം നിർബന്ധമാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന്​ യുവമോർച്ച ആരോപിച്ചു. അതിനാൽ ഇക്കാര്യത്തിൽ കമൽ നിലപാട്​ വ്യക്തമാക്കണമെന്നും ഫിലിം സൊസൈറ്റിയിൽ നിന്ന്​ രാജിവെക്കണമെന്നും ​ബി.ജെ.പി ആവശ്യപ്പെട്ടു. കമലിന്റെ വസതിക്ക്​ Read more about കമലിന്റെ വസതിയിലേക്ക്​ യുവമോർച്ച മാർച്ച്​[…]

ലയോലപറമ്പ്​ മാത്യു കൊലക്കേസിൽ എട്ട്​ വർഷത്തിന്​ ശേഷം പ്രതിയെ കണ്ടെത്തി.

10:56 AM 14/12/2016 തലയോലപറമ്പ്​: തലയോലപറമ്പ്​ മാത്യു(48) കൊലക്കേസിൽ എട്ട്​ വർഷത്തിന്​ ശേഷം പ്രതിയെ കണ്ടെത്തി. വ്യാജ നോട്ട്​ കേസിൽ റിമാൻഡിലായിരുന്ന വൈക്കം ടി.വിപുരം ചെട്ടിയാംവീട്​ അനീഷാണ്​ (38)കൊല​ക്കേസിലെ പ്രതി. ​പൊലീസ്​ ഇപ്പോൾ പ്രതിയെ സംഭവ സ്​ഥലത്തെത്തിച്ച്​ തെളിവെടുക്കുകയാണ്​. അനീഷിന്റെ പിതാവിന്റെ വാസുവിന്റെ മൊഴിയാണ്​ സംഭവത്തിൽ നിർണായകമായത്​. അനീഷാണ്​ കൊല നടത്തിയതെന്ന്​ കൊല്ലപ്പെട്ട മാത്യുവിന്റെ മകൾ നൈസിയോട്​ ​ വാസു പറയുകയായിരുന്നു. വാസ​ുവി​െൻറ മൊഴി ഉൾക്കൊള്ളുന്ന ഒാഡിയോ തലയോലപറമ്പ്​ പൊലീസിന്​ നൈസി കൈമാറിയതോടെയാണ്​ എട്ട്​ വർഷം മുമ്പ്​ Read more about ലയോലപറമ്പ്​ മാത്യു കൊലക്കേസിൽ എട്ട്​ വർഷത്തിന്​ ശേഷം പ്രതിയെ കണ്ടെത്തി.[…]

ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റില്ലെങ്കിൽ ഇടപെടും –ഡി.ജി.പി

09:53 am 14/12/2016 തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ വേദികളില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കണമെന്ന സുപ്രീംകോടതിവിധി പാലിക്കാത്തപക്ഷം പൊലീസ് ഇടപെടലുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ദേശീയഗാനത്തെ ആദരിക്കണമെന്നാണ് ഭരണഘടന പറയുന്നത്. എഴുന്നേറ്റുനിന്നില്ളെങ്കില്‍ എന്തുചെയ്യണമെന്ന് വ്യക്തമാക്കുന്നില്ല. എന്നാലിപ്പോള്‍, എഴുന്നേറ്റുനിന്ന് ആദരിക്കണമെന്ന് സുപ്രീംകോടതിവിധി വന്ന പശ്ചാത്തലത്തില്‍ അത് നടപ്പാക്കാന്‍ പൊലീസ് ബാധ്യസ്ഥരാണ്. ഇല്ലാത്തപക്ഷം കോടതി അലക്ഷ്യമാകും. എഴുന്നേല്‍ക്കാത്തവരെ പിടികൂടാന്‍ പ്രത്യേക ഡ്രൈവോ, തിയറ്ററില്‍ പൊലീസിനെ നിയോഗിക്കുകയോ ഇല്ല. സാംസ്കാരിക വേദിയില്‍ പൊലീസ് ഇടപെടുന്നത് ശരിയല്ല. തിയറ്ററിന് പുറത്ത് പൊലീസ് ഉണ്ടാകും. Read more about ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റില്ലെങ്കിൽ ഇടപെടും –ഡി.ജി.പി[…]

അഞ്ച്​ എൻജിനീയറിങ്​ കോളജുകളിലെ പരീക്ഷ എസ്.എഫ്​.െഎ തടസപ്പെടുത്തി

03:50 pm 13/12/2016 തിരുവനന്തപുരം: സാ​േങ്കതിക സർവകലാശാലക്കു കീഴിലെ അഞ്ച്​ എൻജിനീയറിങ്​ കോളജുകളിലെ ബിടെക്​ ഒന്നാം സെമസ്​റ്റർ പരീക്ഷ എസ്​എഫ്​​െഎ തടസപ്പെടുത്തി. തിരുവനന്തപുരം സി.ഇ.ടി, ബാർട്ടൺഹിൽ എൻജിനീയറിങ്​ കോളജ്, പാപ്പനംകോട്​ എൻജിനീയറിങ്​ കോളജ്​, തൃശൂർ ഗവ എൻജിനീയറിങ്​ കോളജ്​, പാലക്കാട്​ എൻ.എസ്​.എസ്​ എൻജിനീയറിങ്​ കോളജ്​ എന്നിവടങ്ങിളിലെ പരീക്ഷയാണ്​ എസ്​ എഫ്​ ​െഎ പ്രവർത്തകർ തടസപ്പെടുത്തിയത്​. ബാക്കിയുള്ള കോളജുകളിൽ പരീക്ഷ തടസമില്ലാതെ നടക്കുന്നുണ്ട്​. ഉച്ചക്ക്​ 1.30നാണ്​ എസ്​എഫ്​​െഎ പരീക്ഷ തടസപ്പെടുത്തിയത്​. ചോദ്യപേപ്പർ ചോ​ർന്നെന്ന്​ എസ്​എഫ്​ ​െഎ ആരോപിച്ചു. അതേസമയം Read more about അഞ്ച്​ എൻജിനീയറിങ്​ കോളജുകളിലെ പരീക്ഷ എസ്.എഫ്​.െഎ തടസപ്പെടുത്തി[…]

ഒളിവിലായിരുന്ന മരട്​ മുനിസിപ്പൽ വൈസ്​ ചെയർമാൻ ആൻറണി ആശാൻപറമ്പിൽ കീഴടങ്ങി.

മരട്​ ക്വട്ടേഷൻ കേസ്​: ആൻറണി ആശാൻപറമ്പിൽ കീഴടങ്ങി 11:01 AM 13/12/2016 കൊച്ചി: ക്വട്ടേഷൻ കേസിൽ ഒളിവിലായിരുന്ന മരട്​ മുനിസിപ്പൽ വൈസ്​ ചെയർമാൻ ആൻറണി ആശാൻപറമ്പിൽ കീഴടങ്ങി. കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി പൊലീസിൽ കീഴടങ്ങാൻ നിർദേശിക്കുകയായിരുന്നു. ആൻറണിയുടെ കൂട്ടു പ്രതിയും മരട് നഗരസഭാ കൗൺസിലറുമായ ജിംസൺ പീറ്ററും കീഴടങ്ങി. ചൊവ്വാഴ്​ച രാവിലെ എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി ഇവർ കീഴടങ്ങുകയായിരുന്നു. ഐ.എൻ.ടി.യു.സി പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി മർദ്ദിച്ച കേസിലെ പ്രതിയാണ് ആൻറണി. കേസിനെ തുടർന്ന്​ ആൻറണിയെയും Read more about ഒളിവിലായിരുന്ന മരട്​ മുനിസിപ്പൽ വൈസ്​ ചെയർമാൻ ആൻറണി ആശാൻപറമ്പിൽ കീഴടങ്ങി.[…]

ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണം : എകെ ബാലന്‍

10:59 am 13/12/2016 പാലക്കാട്: തീയറ്ററില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി. തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്ബോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ പ്രേക്ഷകര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്ന് സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതു മാനിക്കാത്തവരെ ബലപ്രയോഗത്തിലൂടെ അനുസരിപ്പിക്കാന്‍ സാധ്യമല്ല. ദേശസ്നേഹം കൃത്രിമമായി ഉണ്ടാകേണ്ടതല്ല, അതു മനസില്‍ നിന്നു വരേണ്ടതാണെന്നും എകെ ബാലന്‍ പറഞ്ഞു. നമ്മുടെ ദേശത്തിന്റെ വികാരം നമ്മള്‍ മനസിലാക്കിയില്ലെങ്കില്‍ Read more about ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണം : എകെ ബാലന്‍[…]