നാട്ടകം ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ റാഗിംങ്ങ് എട്ട് വിദ്യാര്‍ഥികളെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

08:27 am. 17/12/2016 കോട്ടയം: നാട്ടകം ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്തെന്ന പരാതിയില്‍ പ്രതികളായ എട്ട് സീനിയര്‍ വിദ്യാര്‍ഥികളെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഈമാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാംവര്‍ഷ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥിയായ ഇരിങ്ങാലക്കുട സ്വദേശിയെ രണ്ടും മൂന്നുംവര്‍ഷ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റാഗിങ്ങിനു വിധേയനാക്കിയിരുന്നു. മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ അഭിലാഷ്, മനു, റെയ്സന്‍, രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ നിധിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്‍, ജയപ്രകാശ്, കണ്ടാലറിയാവുന്ന മറ്റൊരു വിദ്യാര്‍ഥി എന്നിവര്‍ക്കെതിരെ കേസെടുത്ത പൊലീസ് Read more about നാട്ടകം ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ റാഗിംങ്ങ് എട്ട് വിദ്യാര്‍ഥികളെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.[…]

പെരുമ്പാവൂർ പാണിയേലി പോരിൽ നാല്​ പേർ മുങ്ങിമരിച്ചു.

07:26 pm 16/12/2016 പെരുമ്പാവൂർ: വിനോദ സഞ്ചാര കേന്ദ്രമായ പെരുമ്പാവൂർ പാണിയേലി പോരിൽ നാല്​ പേർ മുങ്ങിമരിച്ചു. മരിച്ചവരിൽ വേങ്ങൂർ ആലിക്കാട്ടുകുടി വീട്ടിൽ ബെന്നി എബ്രഹാമിനെ തിരിച്ചറിഞ്ഞു. എബ്രഹാമി​െൻറ ബന്ധുവും സുഹൃത്തുക്കളായ രണ്ട്​ ഡൽഹി സ്വദേശികളുമാണ്​ മരിച്ച മറ്റുള്ളവർ.

കടക്കാർ തനിക്കെതിരെ കോടതിയെ സമീപിച്ചാൽ ആത്മഹത്യ മാത്രമേ വഴിയൂള്ളൂ : ശ്രീകുമാരന്‍ തമ്പി.

01:16 pm 16/12/2016 കോഴിക്കോട്: താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരവാദികള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍, കെ.പി മോഹനന്‍ എന്നിവര്‍ ആയിരിക്കുമെന്ന് എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ജയ്ഹിന്ദ് ടിവിയിൽ പരമ്പര ചെയ്ത വകയിൽ 26,96,640 രൂപ തരാനുണ്ടെന്നും കടക്കാർ തനിക്കെതിരെ കോടതിയെ സമീപിച്ചാൽ ആത്മഹത്യ മാത്രമേ വഴിയൂള്ളൂ എന്നുമാണ് കത്തിലെ ഉള്ളടക്കം. സമകാലിക മലയാളം വാരികയില്‍ കെ.ആര്‍ മീര എഴുതിയ ലേഖനത്തിലാണ് ശ്രീകുമാരന്‍ തമ്പി സുധീരനെഴുതി വെച്ച Read more about കടക്കാർ തനിക്കെതിരെ കോടതിയെ സമീപിച്ചാൽ ആത്മഹത്യ മാത്രമേ വഴിയൂള്ളൂ : ശ്രീകുമാരന്‍ തമ്പി.[…]

നടി ധന്യ മേരി വർഗീസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

01:11 pm 16/12/2016 തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ധന്യ മേരി വർഗീസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഭർത്താവ് ജോണിനെയും ഭർതൃ സഹോദരനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലെപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലായിരുന്നു പണം വാങ്ങിയത്. ഇതേ കേസിൽ ധന്യാ മേരി വര്‍ഗീസിന്റെ ഭര്‍തൃപിതാവ് Read more about നടി ധന്യ മേരി വർഗീസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.[…]

ശമ്പളം ട്രഷറി അക്കൗണ്ടിലേക്ക് മാറ്റുന്നു.

08:12 am 16/12/2016 തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയില്‍ ജനം നട്ടംതിരിയുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം ട്രഷറി അക്കൗണ്ടിലേക്ക് മാറ്റുന്നു. ഇതിന് ഈമാസംതന്നെ ട്രഷറികളില്‍ അക്കൗണ്ട് എടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരോടും അധ്യാപകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ ശമ്പളം ട്രഷറി അക്കൗണ്ട് വഴിയാകുമെന്നാണ് ലഭിച്ച നിര്‍ദേശം. ശമ്പളംകൂടി ട്രഷറിയിലേക്ക് മാറ്റുന്നത് പ്രയാസം രൂക്ഷമാക്കുമെന്ന് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു. ട്രഷറിയിലേക്ക് അക്കൗണ്ട് മാറ്റുന്നതിന് നടപടി തുടരവെയാണ് നോട്ട് അസാധുവാക്കല്‍ വന്നത്. പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുള്ളതിനാല്‍ പെന്‍ഷന്‍കാരുടെ വലിയ ക്യൂവാണ് Read more about ശമ്പളം ട്രഷറി അക്കൗണ്ടിലേക്ക് മാറ്റുന്നു.[…]

അജിതയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളെ തേടി ചെന്നൈയില്‍പോയ ക്രൈംബ്രാഞ്ച് സംഘം തിരിച്ചത്തെി.

08:05 am 16/12/2016 കോഴിക്കോട്: നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളെ തേടി ചെന്നൈയില്‍പോയ ക്രൈംബ്രാഞ്ച് സംഘം തിരിച്ചത്തെി. സംഭവം അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാവിഭാഗം (ഐ.എസ്.ഐ.ടി) സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചത്തെിയത്. അജിതയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിനുവേണ്ടി തമിഴ്നാട്ടിലുള്ള അജിതയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പൊലീസ് നേരില്‍ കണ്ട് സംസാരിച്ചെങ്കിലും ആരുംതന്നെ മൃതദേഹം ഏറ്റെടുക്കാന്‍ തയാറായി മുന്നോട്ടുവന്നില്ളെന്ന് ക്രൈംബ്രാഞ്ച് ചുമതലയുള്ള ഡി.ജി.പി രാജേഷ്ദിവാന്‍ അറിയിച്ചു. കോടതി ഉത്തരവുപ്രകാരം പൊലീസ് തുടര്‍നടപടികള്‍ എടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയും അറിയിച്ചു. Read more about അജിതയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളെ തേടി ചെന്നൈയില്‍പോയ ക്രൈംബ്രാഞ്ച് സംഘം തിരിച്ചത്തെി.[…]

നോട്ട് അസാധുവാക്കല്‍ രാജ്യംകണ്ട ഏറ്റവുംവലിയ കുംഭകോണമായി മാറുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

10:44 pm 15/12/2016 തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ രാജ്യംകണ്ട ഏറ്റവുംവലിയ കുംഭകോണമായി മാറുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുന്‍ ഉപപ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റുമായ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്‍െറ 66ാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുണ്ടായ അരക്ഷിതാവസ്ഥക്ക് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ്. ദൂരക്കാഴ്ചയില്ലാത്ത തീരുമാനമാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. കോണ്‍ഗ്രസിന്‍െറ പ്രധാനമന്ത്രിമാര്‍ നിരവധിതവണ നോട്ടുകള്‍ അസാധുവാക്കിയിരുന്നു. എന്നാല്‍, അന്നൊന്നും ഇത്ര പ്രതിസന്ധി ഉണ്ടായിട്ടില്ല. ദേശീയ താല്‍പര്യം സംരക്ഷിച്ചാണ് Read more about നോട്ട് അസാധുവാക്കല്‍ രാജ്യംകണ്ട ഏറ്റവുംവലിയ കുംഭകോണമായി മാറുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.[…]

കെ.എച്ച്,എന്‍.എയുടെ പ്രഥമ ആര്‍ഷദര്‍ശന പുരസ്ക്കാരം മഹാകവി അക്കിത്തത്തിന്

08:31 pm 15/12/2016 തൃശ്ശൂര്‍: സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തുന്ന പ്രഥമ ആര്‍ഷദര്‍ശന പുരസ്ക്കാരം മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിക്ക് നല്‍കും. വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം തന്റെ രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കി ആദരിക്കുന്നതാണ് ആര്‍ഷധര്‍മ്മ പുരസ്ക്കാരം. പ്രമുഖ സാഹിത്യകാരന്മാരായ സി. രാധാകൃഷ്ണന്‍ (അധ്യക്ഷന്‍), ആഷാ മേനോന്‍, പി നാരായണക്കുറുപ്പ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ജനുവരി ഏഴിന് Read more about കെ.എച്ച്,എന്‍.എയുടെ പ്രഥമ ആര്‍ഷദര്‍ശന പുരസ്ക്കാരം മഹാകവി അക്കിത്തത്തിന്[…]

കെ.എച്ച്.എന്‍.എ പ്രതിനിധികള്‍ വീട്ടിലെത്തി; പുരസ്ക്കാരം സന്തോഷകരമെന്ന് അക്കിത്തം

08:29 pm 15/12/2016 പാലക്കാട്: കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തുന്ന പ്രഥമ ആര്‍ഷദര്‍ശന പുരസ്ക്കാരം ലഭിച്ച വിവരം നേരിട്ടറിയിക്കാന്‍ സംഘടനയുടെ പ്രതിനിധികള്‍ മഹാകവി അക്കിത്തത്തിന്റെവീട്ടിലെത്തി. പുരസ്ക്കാര നിര്‍ണ്ണയ സമിതി അധ്യക്ഷന്‍ പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ , കെ എച്ച് എന്‍ എ സാഹിത്യവേദി അധ്യക്ഷന്‍ കെ രാധാകൃഷ്ണന്‍ നായര്‍, കേരള കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ എന്നിവരാണ് കുമരനല്ലൂരിലെ മനയില്‍ എത്തിയത്. സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന കെ എച്ച് എന്‍ എ ഏര്‍പ്പെടുത്തുന്ന Read more about കെ.എച്ച്.എന്‍.എ പ്രതിനിധികള്‍ വീട്ടിലെത്തി; പുരസ്ക്കാരം സന്തോഷകരമെന്ന് അക്കിത്തം[…]

അൻപതെയു കാരൻ സ്വയം ചിതയൊരുക്കി മരിച്ചു.

06:56 pm 15/12/2016 ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. എസ്​.എൽ പുരം പീവെമ്പല്ലൂർ തെക്കോട്ട്​ ബാലൻ എന്ന ബാലജി(57) ആണ്​ മരിച്ചത്​. പീവെമ്പല്ലൂരിൽ മെഡിക്കൽ ഷോപ്പ്​ നടത്തി വരികയായിരുന്നു. ബാലനെ കാണാതായതിനെ തുടർന്ന്​ വീട്ടുകാർ നൽകിയ പരാതിയിൽ മതിലകം പൊലീസ്​ സ്ഥല​ത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ്​ സംഭവം പുറത്തറിഞ്ഞത്​. വീടിന്​ പുറകിൽ നിന്ന്​ പുക ഉയരുന്നത്​ കണ്ടെന്ന വീട്ടുകാരുടെ സംശയത്തെ തുടർന്ന്​ പൊലീസ്​ നടത്തിയ തെരച്ചിലിലാണ്​ കുഴിയിൽ പൂർണമായും കത്തിയനിലയിൽ മൃതദേഹം കണ്ടെത്തിയത്​. ശവസംസ്​കാരത്തിന്​ ഒരുക്കുന്നതുപോലെ ചതുരാകൃതിയിൽ Read more about അൻപതെയു കാരൻ സ്വയം ചിതയൊരുക്കി മരിച്ചു.[…]