നാട്ടകം റാഗിംഗ്: അഞ്ചു വിദ്യാര്‍ഥികള്‍ കീഴടങ്ങി

09:09 AM 19/12/2016 കോട്ടയം: നാട്ടകം ഗവണ്‍മെന്റ് പോളി ടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ നിധിന്‍, പ്രവീണ്‍, ശരണ്‍, ജെറിന്‍, ജയപ്രകാശ് എന്നിവരാണ് ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ 12ന് രാത്രി 11നു ഹോസ്റ്റലില്‍നിന്നു ബലമായി ഇറക്കിക്കൊണ്ടുപോയി മറ്റൊരു മുറിയില്‍ റാഗ് ചെയ്‌തെന്നാണു കേസ്. വസ്ത്രങ്ങള്‍ അഴിച്ചുവയ്പ്പിച്ചു പലതരത്തിലുള്ള വ്യായാമം ചെയ്യിപ്പിച്ചു മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണു വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നത്. മെക്കാനിക്കല്‍ Read more about നാട്ടകം റാഗിംഗ്: അഞ്ചു വിദ്യാര്‍ഥികള്‍ കീഴടങ്ങി[…]

ഐ.എസ്.എല്‍ ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ കവാടം തകര്‍ത്തു; പോലീസ് ലാത്തി വീശി

07.16 PM 18/12/2016 കൊച്ചി: ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ കവാടം തകര്‍ത്ത് സറ്റേഡിയത്തിനുള്ളിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.55,000 ത്തോളം പേര്‍ക്കുള്ള സീറ്റിംഗ് കപ്പാസിറ്റിയേ സ്റ്റേഡിയത്തിനുളളുവെങ്കിലും ഒരു ലക്ഷത്തോളം ആരാധകരാണ് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലേക്ക് തങ്ങളുടെ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണയുമായി ഒഴുകിയെത്തിയത്. എന്നാല്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവരില്‍ പകുതിയിലധികം പേരും നിരാശരായി സ്റ്റേഡിയത്തിനു പുറത്ത് ആരവം തീര്‍ത്ത് തകര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രയിലും ഇന്നലെ പുലര്‍ച്ചെയും മുതലുമായി ടിക്കറ്റു Read more about ഐ.എസ്.എല്‍ ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ കവാടം തകര്‍ത്തു; പോലീസ് ലാത്തി വീശി[…]

ഫൈനല്‍ കാണാന്‍ ഐ.എം വിജയന് കിട്ടിയത് തറ ടിക്കറ്റ്

05:22 pm 18/12/2016 ഐ.എസ്.എല്‍ ഫൈനല്‍ മത്സത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ ഐ.എം വിജയന് അവഗണന. കളി കാണാന്‍ താരത്തിന് കേരളത്തിന് ജനറല്‍ ടിക്കറ്റാണ് കേരളാ ഫുഡ്ബോള്‍ അസോസിയേഷന്‍ നല്‍കിയത്. തന്നെ അസോസിയേഷന്‍ അപമാനിച്ചുവെന്ന് ഐ.എം വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താവേളയില്‍ സംസാരിക്കവെ പറഞ്ഞു. ഇന്നലെയാണ് ഐ.എസ്.എല്‍ മത്സരം കാണാനുള്ള ടിക്കറ്റ് ആവശ്യപ്പെട്ട് ഐ.എം വിജയന്‍ കേരള ഫുഡ്‍ബോള്‍ ഫെഡറേഷനെ സമീപിച്ചത്. എന്നാല്‍ രണ്ട് ഓര്‍ഡിനറി ടിക്കറ്റാണ് അദ്ദേഹത്തിന് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ Read more about ഫൈനല്‍ കാണാന്‍ ഐ.എം വിജയന് കിട്ടിയത് തറ ടിക്കറ്റ്[…]

ഐ.എസ്.എല്‍ ഫൈനലിനായി കൊച്ചിയില്‍ കനത്ത സുരക്ഷ.

05:22 pm 18/12/2016 കൊച്ചി: ഐ.എസ്.എല്‍ ഫൈനലിനായി കൊച്ചിയില്‍ കനത്ത സുരക്ഷ. സ്‌റ്റേഡിയത്തിനു അകത്തും പുറത്തുമായി പൊലീസ് സന്നാഹം ശക്തമാക്കി. വൈകിട്ട് 3.30 മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ആറു മണിയോടെ പ്രവേശനം അവസാനിപ്പിക്കും. രാവിലെ തന്നെ നിരവധി പേരാണ് സ്റ്റേഡിയത്തിന്റെ പരിസരങ്ങളില്‍ എത്തിയിരിക്കുന്നത്. പ്രിയടീമിനെ പ്രോത്സാഹിപ്പിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ആരാധകരുടെ വരവ്. സ്‌റ്റേഡിയത്തിനകത്ത് പ്രവേശിച്ചാല്‍ മത്സരം അവസാനിക്കുന്നത് വരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ബാഗുകള്‍, ഹെല്‍മറ്റ്, വെള്ളക്കുപ്പികള്‍, വലിയ ഡ്രമ്മുകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, പടക്കം, തീപ്പെട്ടി തുടങ്ങിയവ Read more about ഐ.എസ്.എല്‍ ഫൈനലിനായി കൊച്ചിയില്‍ കനത്ത സുരക്ഷ.[…]

ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച്​ എഴുത്തുകാരനെ അറസ്​റ്റു ചെയ്​തു.

01:07 pm 18/12/2016 കോഴിക്കോട്​: ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച്​ എഴുത്തുകാരനെ അറസ്​റ്റു ചെയ്​തു. കമൽ സി ചവറയെയാണ്​ നടക്കാവ്​ പൊലീസ്​​ അറസ്റ്റ് ചെയ്യ​തത്​. കൊല്ലം കരുനാഗപ്പള്ളി പൊലീസ്​ രജിസ്​റ്റർ ​െചയ്​ത കേസിലാണ്​ അറസ്​റ്റ്​. ദേശീയഗാനത്തെ അപമാനിച്ചുവെന്ന്​ ആരോപിച്ച്​ യുവമോർച്ച പ്രവർത്തകൻ നൽകിയ പരാതിയെ തുടർന്നാണ്​ അറസ്​റ്റ്​. ശ്​മശാനങ്ങളുടെ നോട്ടു പുസ്​​തകം എന്ന പുസ്​തകത്തിലും ഫേസ് ബുക്കിലും ദേശീയഗാനത്തെ അപമാനിച്ച തരത്തിലുള്ള പരാമർശങ്ങളുണ്ടെന്ന്​ ആരോപിച്ചാണ്​ കേസ്​ നൽകിയത്​.

ഇരുനൂറോളം എസ്.ബി.ടി ശാഖകളുടെ പുനര്‍നാമകരണ നിര്‍ദേശവുമായി സര്‍ക്കുലര്‍.

08:59 am 18/12/2016 തിരുവനന്തപുരം: നോട്ടുപ്രതിസന്ധി കീറാമുട്ടിയായി തുടരുന്നതിനിടെ ലയനനീക്കത്തിന്‍െറ ഭാഗമായി ഇരുനൂറോളം എസ്.ബി.ടി ശാഖകളുടെ പുനര്‍നാമകരണ നിര്‍ദേശവുമായി സര്‍ക്കുലര്‍. നിലവില്‍ എസ്.ബി.ഐയും എസ്.ബി.ടിയും പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെ എസ്.ബി.ടി ശാഖകള്‍ക്ക് എസ്.ബി.ഐ-6 (എസ്.ബി.ഐ-സിക്സ്) എന്ന് പേര് മാറ്റാനാണ് തീരുമാനം. ഇതുസംബന്ധിച്ച എസ്.ബി.ഐ സര്‍ക്കുലര്‍ എസ്.ബി.ടി ഹെഡ് ഓഫിസ് വഴി സോണലുകളില്‍ കഴിഞ്ഞ ദിവസമത്തെിച്ചു. പേരിനൊപ്പമുള്ള ‘6’ എന്തിനെ സൂചിപ്പിക്കുന്നെന്ന് വ്യക്തമല്ല. ബോര്‍ഡ് മാറ്റുന്നതിന് കരാര്‍ നല്‍കാനും സോണലുകള്‍ക്ക് നിര്‍ദേശമുണ്ട്. ഏതൊക്കെ ഭാഷകളില്‍ പേര് എഴുതണമെന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കുലറിലുണ്ട്. Read more about ഇരുനൂറോളം എസ്.ബി.ടി ശാഖകളുടെ പുനര്‍നാമകരണ നിര്‍ദേശവുമായി സര്‍ക്കുലര്‍.[…]

ശ്രീകുമാരന്‍ തമ്പിയുടെ അക്കൗണ്ടില്‍ വി.എം. സുധീരന്‍ പണം നിക്ഷേപിച്ചു.

08:26 am 18/12/2016 തിരുവനന്തപുരം: ജയ്ഹിന്ദ് ചാനലില്‍ താന്‍ സംവിധാനം ചെയ്ത സീരിയലിന്‍െറ പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ കവി ശ്രീകുമാരന്‍ തമ്പിയുടെ അക്കൗണ്ടില്‍ വി.എം. സുധീരന്‍ പണം നിക്ഷേപിച്ചു. രണ്ടു ലക്ഷംരൂപയാണ് അക്കൗണ്ടിലിട്ടത്. താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരാവാദികള്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്‍, കെ.പി. മോഹനന്‍ എന്നിവര്‍ ആയിരിക്കുമെന്ന് കാട്ടി ശ്രീകുമാരന്‍ തമ്പി സുധീരന് എഴുതിയ കത്ത് മലയാളം വാരികയാണ് പുറത്തുവിട്ടത്. ചട്ടമ്പിക്കല്യാണിയെന്ന Read more about ശ്രീകുമാരന്‍ തമ്പിയുടെ അക്കൗണ്ടില്‍ വി.എം. സുധീരന്‍ പണം നിക്ഷേപിച്ചു.[…]

കുമ്മനം രാജശേഖരൻ അടക്കം നാലു നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ .

07:12 pm 17/12/2016 കോഴിക്കോട് : ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അടക്കം നാലു നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയതായി സൂചന. കുമ്മനത്തിനു പുറമെ പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, കെ സുരേന്ദ്രൻ എന്നിവർക്കാണ് കേന്ദ്ര മന്ത്രിമാർക്ക് തുല്യമായ സുരക്ഷ ഏർപ്പെടുത്തുന്നത്. ഇവർക്ക് തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരിൽ നിന്നും ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. ജനുവരി മുതൽ Read more about കുമ്മനം രാജശേഖരൻ അടക്കം നാലു നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ .[…]

അജിതയുടെ മൃതദേഹം വെസ്റ്റ്ഹില്ലിലെ കോര്‍പറേഷന്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.

02:55 pm 17/12/2016 കോഴിക്കോട്: നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് അജിതയുടെ മൃതദേഹം വെസ്റ്റ്ഹില്ലിലെ കോര്‍പറേഷന്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. കോടതിവിധിയുടെ പശ്​ചാത്തലത്തിൽ ശക്​തമായ പൊലീസ്​ നിയന്ത്രണത്തിലായിരുന്നു സംസ്​കാരം. മനുഷ്യാവകാശ പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ്​ ചടങ്ങുകൾ നടന്നത്​. എന്നാൽ രാവിലെ അജിതയുടെ മൃതദേഹം സുഹൃത്തിനും മനുഷ്യാവകാശ പ്രവർത്തകർക്കും വിട്ടു നൽകാൻ പൊലീസ്​ തയാറായില്ല. പൊതുദര്‍ശനത്തിനു വെക്കരുതെന്നും മുദ്രാവാക്യം വിളി അരുതെന്നും പൊലീസിന്‍െറ നിരീക്ഷണത്തില്‍ സംസ്കാരം നടത്തണമെന്നുമുള്ള നിബന്ധന ഹൈകോടതി മുന്നോട്ടു വെച്ചിരുന്നു. നവംബര്‍ 24ന് നിലമ്പൂരില്‍ Read more about അജിതയുടെ മൃതദേഹം വെസ്റ്റ്ഹില്ലിലെ കോര്‍പറേഷന്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.[…]

ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മറ്റി

02:49 pm 17/12/2016 ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മറ്റി. പെട്രോളിനും ഡീസലിനും വീണ്ടും വില വർധിപ്പിച്ച സാഹചര്യത്തിൽ ഇനിയും ഇതേ രീതിയിൽ മുന്നോട്ടുപോകാനാകില്ലെന്ന കാര്യം സർക്കാരിനെ അറിയിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. തിങ്കളാഴ്ച ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും. മൂന്ന് വർഷമായി ,സംസ്ഥാനത്ത് ബസ് ചാർജിൽ വില വർധന ഉണ്ടായിട്ടില്ലെന്നും ഈ കാലയളവിൽ ഡീസൽ വില ആറ് രൂപയിലധികം വർധിച്ചുവെന്നും സ്യകാര്യ ബസുടമകൾ Read more about ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മറ്റി[…]