കൊല്ലത്ത് യുവാവിനെ മയക്കുമരുന്ന് കേസില്‍ കുരുക്കിയതിന്റെ ഉത്തരവാദിത്വം എക്സൈസിനും

11:09 am 21/12/2016 കൊല്ലത്ത് മയക്കുമരുന്ന് കേസില്‍ യുവാവിനെ കുരുക്കിയതിന്റെ ഉത്തരവാദിത്വം പൊലീസിന് മാത്രമല്ല എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും. കള്ളക്കേസില്‍ അകപ്പെട്ട് എട്ട് മാസം ജയിലില്‍ കഴിയേണ്ടി വന്ന മുകേഷിന്‍റെന്റെ കൈയ്യില്‍ നിന്നും പിടികൂടിയത് കൊഡീന്‍ എന്ന മയക്കുമരുന്നാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്. എക്സൈസുകാര്‍ മയക്കുമരുന്നാണെന്ന് അവകാശപ്പെട്ട തൊണ്ടിമുതല്‍ അരിപ്പൊടിയായി മാറിയതും ദുരൂഹമാണ്. തമിഴ്നാട് സ്വദേശിയായ മുകേഷിനെ കൊല്ലം റെയില്‍വെ സ്റ്റേഷന് സമീപം വച്ച്‌ മയക്കുമരുന്നുമായി പിടികൂടിയെന്നാണ് കോടതിയില്‍ കൊല്ലം ഈസ്റ്റ് എസ്.ഐ നല്‍കിയിട്ടുള്ള പൊലീസ് Read more about കൊല്ലത്ത് യുവാവിനെ മയക്കുമരുന്ന് കേസില്‍ കുരുക്കിയതിന്റെ ഉത്തരവാദിത്വം എക്സൈസിനും[…]

നോട്ട്നിരോധനം കേരളത്തിന്‍െറ സമ്പദ്ഘടനയില്‍ കനത്ത ആഘാതമുണ്ടാക്കി.

10:44 AM 21/12/2016 തിരുവനന്തപുരം: നോട്ട്നിരോധനം കേരളത്തിന്‍െറ സമ്പദ്ഘടനയില്‍ കനത്ത ആഘാതമുണ്ടാക്കിയതായും ഇതുമൂലം 13ാം പഞ്ചവത്സരപദ്ധതിയുടെ നടത്തിപ്പ് കടുത്തപ്രതിസന്ധിയിലായിരിക്കുകയാണെന്നും റിപ്പോര്‍ട്ട്. നോട്ട്നിരോധനം കേരള സമ്പദ്ഘടനക്കുണ്ടാക്കിയ ആഘാതം പഠിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിലാണ് കണ്ടത്തെല്‍. റിപ്പോര്‍ട്ട് ചൊവ്വാഴ്ച്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. കഴിഞ്ഞ നവംബര്‍ 23നാണ് പ്രഫ. സി.പി. ചന്ദ്രശേഖരന്‍ അധ്യക്ഷനായുള്ള അഞ്ചംഗകമ്മിറ്റിയെ ഇതുസംബന്ധിച്ച് പഠിക്കാന്‍ ആസൂത്രണ ബോര്‍ഡ് ചുമതലപ്പെടുത്തിയത്. നോട്ട് പ്രതിസന്ധിമൂലം രജിസ്ട്രേഷന്‍ വകുപ്പില്‍ മാത്രം 55 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടായത്. Read more about നോട്ട്നിരോധനം കേരളത്തിന്‍െറ സമ്പദ്ഘടനയില്‍ കനത്ത ആഘാതമുണ്ടാക്കി.[…]

തലയോലപറമ്പ്​ കൊലപാതകം: കാലിന്‍റെ കൂടുതൽ അസ്ഥികൾ കണ്ടെത്തി

01:45 PM 20/12/2016 തലയോലപറമ്പ്​: വിവാദമായ തലയോലപറമ്പ്​ മാത്യു കൊലക്കേസിൽ ​പൊലീസ്​ നടത്തിയ പരിശോധനയിൽ കാലിന്‍റെ കൂടുതൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി. മൃതദേഹം കുഴിച്ചുമൂടിയെന്ന് യുവാവ് വെളിപ്പെടുത്തിയ വാണിജ്യ സമുച്ചയത്തിന്​ സമീപത്തെ പുരയിടത്തിൽ നിന്നാണ്​ അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. അസ്ഥികൾ കൊല്ലപ്പെട്ട മാത്യുവിന്‍റേതാണെന്ന് സ്ഥിരീകരിക്കാന്‍ വിദഗ്ധ പരിശോധന നടത്തുമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. മാത്യുവിനെ കൊലപ്പെടുത്തിയ ടി.വി. പുരം ചെട്ടിയാംവീട്ടില്‍ അനീഷുമായാണ്​ (38) പൊലീസ് തെളിവെടുപ്പ് നടത്തുന്നത്​. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട മാത്യുവി​െൻറ മൃതദേഹം Read more about തലയോലപറമ്പ്​ കൊലപാതകം: കാലിന്‍റെ കൂടുതൽ അസ്ഥികൾ കണ്ടെത്തി[…]

‘അമ്മേ ഞാനൊരു കുഞ്ഞല്ലേ’ എന്ന ഗാനം ശ്രദ്ധേയമാകുന്നു.

ഭ്രൂണഹത്യക്കെതിരെ പാട്ടുമായി കുഞ്ഞുശ്രേയ 10:30 AM 20/12/2016 കോഴിക്കോട്: കൊച്ചു പാട്ടുകാരി ശ്രേയ ജയ്ദീപ് പാടിയ ഭ്രൂണഹത്യ പ്രമേയമാകുന്ന ‘അമ്മേ ഞാനൊരു കുഞ്ഞല്ലേ’ എന്ന ഗാനം ശ്രദ്ധേയമാകുന്നു. പുതിയ ആല്‍ബം ‘ഈശോയൊടൊപ്പം’ എന്ന ആല്‍ബത്തിലെയാണ് ഗാനം. ീ ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു ഗസല്‍ ഉള്‍പ്പെടെ 10 പാട്ടുകളാണ് ഈശോയൊടൊപ്പം എന്ന ആല്‍ബത്തില്‍ ഉള്ളത്. ഇതിലെ പത്ത് പാട്ടുകളും പാടിയിരിക്കുന്നത് ശ്രേയ തന്നെയാണ്. ജോജോ ജോണിയാണ് ആല്‍ബത്തിന്റെ സംഗീത സംവിധായകന്‍. ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ Read more about ‘അമ്മേ ഞാനൊരു കുഞ്ഞല്ലേ’ എന്ന ഗാനം ശ്രദ്ധേയമാകുന്നു.[…]

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനത്തെിയ ആദിവാസികളെ കസ്റ്റഡിയിലെടുത്തു

10:18 AM 20/12/2016 വടക്കഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാനത്തെിയ ആദിവാസി പ്രവര്‍ത്തകരെ മാവോവാദികളെന്ന് സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലംപാലത്ത് ‘ഗദ്ദിക -2016’ന്‍െറ ഉദ്ഘാടന സ്ഥലത്തായിരുന്നു സംഭവം. പട്ടികജാതി-വര്‍ഗ മഹാസഭ പ്രവര്‍ത്തകരായ ഒളരക്കര രതീഷ്, മുതലമട രാജു, കൊല്ലങ്കോട് മണികണ്ഠന്‍ എന്നിവരെയാണ് മുന്‍കരുതല്‍ കസ്റ്റഡിയിലെടുത്തത്. കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ 22 കുടുംബങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വനഭൂമി കൈയേറി ഭൂമിക്ക് വേണ്ടി സമരം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതി പറയാന്‍ എത്തിയതായിരുന്നു ഇവര്‍. പട്ടികജാതി Read more about മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനത്തെിയ ആദിവാസികളെ കസ്റ്റഡിയിലെടുത്തു[…]

പാറശാലയിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു

10:14 am 20/12/2016 തിരുവനന്തപുരം: പാറശാലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കരമന സ്വദേശികളായ ബാലസുബ്രഹ്മണ്യം, പാര്‍വതി എന്നിവരാണ് മരിച്ചത്. രാവിലെ ആറു മണിയോടെ പാറശാല ഇടിച്ചക്കപ്ലാംമൂട്ടിലായിരുന്നു അപകടം. നിർത്തിയിട്ട ലോറിയിൽ കാർ ഇടിക്കുകയായിരുന്നു.

മുജാഹിദ് ഐക്യ സമ്മേളനം ഇന്ന് കോഴിക്കോട്ട്

10:00 AM 20/12/2016 കോഴിക്കോട്: മുജാഹിദ് ഐക്യ സമ്മേളനം ചൊവ്വാഴ്ച നാലിന് കോഴിക്കോട് കടപ്പുറത്ത് നടക്കും. മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. രാവിലെ 10ന് മുജാഹിദ് സെന്‍ററില്‍ സംയുക്ത കെ.എന്‍.എം കൗണ്‍സിലും നടക്കും. സമ്മേളനം കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിക്കും. പി.പി. ഉണ്ണീന്‍കുട്ടി മൗലവി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ. Read more about മുജാഹിദ് ഐക്യ സമ്മേളനം ഇന്ന് കോഴിക്കോട്ട്[…]

ബാബു തോമസ് പ്ലാക്കിത്തൊട്ടിയില്‍ വാഹനാപകടത്തില്‍ മരിച്ചു

09:54 am 20/12/2016 കോട്ടയം: മുന്‍ സ്വിസ് മലയാളി ബാബു തോമസ് (51) ഏറ്റുമാനൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജാ പള്ളി സെമിത്തേരിയില്‍. ലിസി ബാബു ആണ് ഭാര്യ. ഷെറിന്‍ ബാബു,ഷാരോണ്‍ ബാബു,സബ്രീന ബാബു എന്നിവര്‍ മക്കളാണ്. ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജയിംസ് പ്ലാക്കിത്തൊട്ടിയില്‍ സഹോദരനാണ്. ശനിയാഴ്ച രാത്രി എട്ടരയ്ക്ക് കട്ടച്ചിറ സെന്റ് സേവ്യേഴ്‌സ് പള്ളിയ്ക്ക് സമീപം കാറില്‍ നിന്നിറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയില്‍ Read more about ബാബു തോമസ് പ്ലാക്കിത്തൊട്ടിയില്‍ വാഹനാപകടത്തില്‍ മരിച്ചു[…]

റിപ്പർ ജയാന്ദന്‍റെ വധശിക്ഷ റദ്ദാക്കി; ജീവിതാവസാനം വരെ തടവ്

01:37 pm 19/12/2016 കൊച്ചി: പുത്തന്‍വേലിക്കര കൊലപാതകക്കേസ് പ്രതി റിപ്പർ ജയാന്ദന്‍റെ വധശിക്ഷ ഹൈകോടതി റദ്ദാക്കി. പകരം ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ചു. പ്രതികൾക്ക് സാധാരണ ലഭിക്കാറുള്ള പരോൾ തുടങ്ങിയ ആനുകൂല്യങ്ങൾ അനുവദിക്കേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടുണ്ട്. കവർച്ചക്കിടെ പറവൂർ സ്വദേശിനി ദേവകിയെ കൊലപ്പെടുത്തി കൈവെട്ടി മാറ്റി ആഭരണങ്ങൾ കവർന്ന കേസിലാണ് കോടതി ഉത്തരവ്. ജീവപര്യന്തം ശിക്ഷ മാത്രം വിധിച്ചാല്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ പ്രതി ആവര്‍ത്തിക്കാന്‍ സാധ്യത പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് നേരത്തേ വധശിക്ഷക്ക് Read more about റിപ്പർ ജയാന്ദന്‍റെ വധശിക്ഷ റദ്ദാക്കി; ജീവിതാവസാനം വരെ തടവ്[…]

എസ്.ഐ തന്‍റെ നട്ടെല്ല് തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി എഴുത്തുകാരൻ കമല്‍സി ചവറ.

11:47 AM 19/12/2016 കോഴിക്കോട്: കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ എസ്.ഐ തന്‍റെ നട്ടെല്ല് തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി എഴുത്തുകാരൻ കമല്‍സി ചവറ. ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു കമൽസിയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂറോളം സ്റ്റേഷനിലിരുത്തിയ ശേഷം മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് വിട്ടയച്ചത്. രാത്രി 9 മണിയോടെയാണ് കരുനാഗപ്പള്ളി പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം കമല്‍സി ചവറയെ വിട്ടയച്ചത്. രണ്ട് പേരുടെ ആള്‍ ജാമ്യത്തിലാണ് മോചനം. 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വെള്ളിയാഴ്ച Read more about എസ്.ഐ തന്‍റെ നട്ടെല്ല് തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി എഴുത്തുകാരൻ കമല്‍സി ചവറ.[…]