കേന്ദ്രം തെറ്റ് തിരുത്താന്‍ തയാറാവുന്നില്ളെങ്കില്‍ സംസ്ഥാനം അപ്പീല്‍ പോകണം : വി.എസ്

10:14 am 24/12/2016 തിരുവനന്തപുരം: കൊച്ചിയിലെ ഡി.എല്‍.എഫ് ഫ്ളാറ്റ് സമുച്ചയം നടത്തിയ പരിസ്ഥിതി നിയമലംഘനം ഹൈകോടതി റെഗുലറൈസ് ചെയ്യാനിടയായ സാഹചര്യം പഠിച്ച് അടിയന്തരമായി അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് വി.എസ്. അച്യുതാനന്ദന്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലെ നിയമലംഘകര്‍ക്കനുകൂലമായ പരാമര്‍ശങ്ങളാണ് വിധിയിലേക്ക് നയിച്ച ഘടകം. കേന്ദ്രം തെറ്റ് തിരുത്താന്‍ തയാറാവുന്നില്ളെങ്കില്‍ സംസ്ഥാനം അപ്പീല്‍ പോകണം. വേമ്പനാട്ട് കായല്‍ തീരത്തായതിനാലും മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന വിഷയമായതിനാലും സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയേതീരൂ. ഡി.എല്‍.എഫിന്‍െറ നിര്‍മാണം തീരദേശ പരിപാലനനിയമത്തിന്‍െറ കീഴില്‍ Read more about കേന്ദ്രം തെറ്റ് തിരുത്താന്‍ തയാറാവുന്നില്ളെങ്കില്‍ സംസ്ഥാനം അപ്പീല്‍ പോകണം : വി.എസ്[…]

കെ.എസ്.ആര്‍.ടി.സിയിലെ ശേഷിക്കുന്ന 25 ശതമാനം ശമ്പള കുടിശ്ശിക വിതരണം ചെയ്തു

08:20 am 24/12/2016 തിരുവനന്തപുരം: കേരള ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് 20 കോടി കടമെടുത്ത് കെ.എസ്.ആര്‍.ടി.സിയിലെ ശേഷിക്കുന്ന 25 ശതമാനം ശമ്പള കുടിശ്ശിക വിതരണം ചെയ്തു. ട്രേഡ് യൂനിയനുകളുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചയിലെ ധാരണപ്രകാരമാണ് വെള്ളിയാഴ്ച ശമ്പളവിതരണം നടത്തിയത്. അഞ്ച് ദിവസമെങ്കിലും പഞ്ച് ചെയ്യാത്തവര്‍ക്കും ശമ്പളകുടിശ്ശിക നല്‍കിയിട്ടുണ്ട്. അതേസമയം, ഇനി ഏഴുദിവസംകൂടി കഴിയുമ്പോള്‍ അടുത്ത മാസത്തെ ശമ്പളദിനമത്തെുകയാണ്. കനറ ബാങ്കില്‍നിന്നുള്ള 100 കോടി വായ്പയിലാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ. ഇത് തരപ്പെട്ടില്ളെങ്കില്‍ വീണ്ടും കെ.ടി.ഡി.എഫ്.സിയെ സമീപിക്കേണ്ടി വരും. Read more about കെ.എസ്.ആര്‍.ടി.സിയിലെ ശേഷിക്കുന്ന 25 ശതമാനം ശമ്പള കുടിശ്ശിക വിതരണം ചെയ്തു[…]

പൊലീസ് ഉദ്യോഗസ്ഥരില്‍ മദ്യപാനശീലം വ്യാപകമാണെന്നും ഇതു തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി

08:11 am 24/12/2016 തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരില്‍ മദ്യപാനശീലം വ്യാപകമാണെന്നും ഇതു തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ജീവിതശൈലീരോഗങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന വലിയ വെല്ലുവിളി. ജോലിയുടെ സ്വഭാവമാണ് ഇവക്ക് നിദാനം. ഇതോടൊപ്പം മദ്യത്തിന്‍െറ ഉപയോഗം ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ഇതു സേനയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. ആരോഗ്യമുള്ള സേനയെ വാര്‍ത്തെടുക്കാന്‍ വേണ്ട നടപടി കൈക്കൊള്ളുമെന്നും ബെഹ്റ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള നേത്രപരിശോധനയുടെ സംസ്ഥാനതല ഉദ്ഘാടനം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം Read more about പൊലീസ് ഉദ്യോഗസ്ഥരില്‍ മദ്യപാനശീലം വ്യാപകമാണെന്നും ഇതു തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി[…]

ഉമ്മൻ ചാണ്ടി വീണ്ടും സോളാർ കമീഷനിൽ

01:44 pm 23/12/2016 കൊച്ചി: പറയാനുള്ള കാര്യങ്ങൾ സോളാർ കമീഷനോട് നേരത്തെ തന്നെ പറഞ്ഞതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അറിയാവുന്ന എല്ലാ കാര്യവും കമീഷന് മുന്നിൽ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളാർ കമീഷനിൽ ഹാജരായപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി. മുഖ്യമന്ത്രിയായിരിക്കെ ജനുവരി 25ന് ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് എത്തി കമീഷന്‍ 14 മണിക്കൂറോളം മൊഴിയെടുത്തിരുന്നു. എന്നാല്‍, ഇക്കുറി കമീഷന്‍ ആസ്ഥാനത്ത് ഹാജരാകാൻ ഉമ്മന്‍ ചാണ്ടിക്ക് നോട്ടീസ് നല്‍കുകയായിരുന്നു. അതേസമയം, സരിത എസ്. നായര്‍ തുടര്‍ച്ചയായി അവധി അപേക്ഷ നല്‍കി Read more about ഉമ്മൻ ചാണ്ടി വീണ്ടും സോളാർ കമീഷനിൽ[…]

തങ്കഅങ്കിയുമായുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രനടയില്‍നിന്ന് ആരംഭിച്ചു.

12:11 am 23/12/2016 കോഴഞ്ചേരി: ശബരിമല ശ്രീധര്‍മശാസ്താവിന് മണ്ഡലപൂജക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയുമായുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രനടയില്‍നിന്ന് ആരംഭിച്ചു. ഒന്നാംദിവസ വിശ്രമസ്ഥലമായ ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രം വരെ നൂറുകണക്കിന് ഭക്തര്‍ പാതയോരത്ത് നിറപറയും നിലവിളക്കുമായി രഥഘോഷയാത്രയെ വരവേറ്റു. പുലര്‍ച്ചെ പാര്‍ഥസാരഥി ക്ഷേത്രത്തിലെ നിര്‍മാല്യത്തിനുശേഷം ഗജമണ്ഡപത്തില്‍ തങ്കഅങ്കി പേടകം തുറന്നപ്പോള്‍ മുതല്‍ നിരവധി അയ്യപ്പഭക്തര്‍ ശരണമന്ത്രങ്ങളുമായി ദര്‍ശനം നടത്തി കാണിക്കയര്‍പ്പിച്ചു. ഗണപതിഹോമത്തിനുശേഷം ശ്രീകോവിലില്‍നിന്ന് മേല്‍ശാന്തി ഭദ്രദീപം തെളിയിച്ച് രഥത്തിലെ കെടാവിളക്കിലേക്ക് പകര്‍ന്നു. ശബരീശന് അണിയാന്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ Read more about തങ്കഅങ്കിയുമായുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രനടയില്‍നിന്ന് ആരംഭിച്ചു.[…]

ഫൈസൽ വധം: തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ ആർ.എസ്.എസ് കൈയേറ്റം

03:43 pm 22/12/2016 മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസ് തെളിവെടുപ്പിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കൈയേറ്റവും വധഭീഷണിയും. തിരൂർ മംഗലം പുല്ലൂണിയിൽ തെളിവെടുപ്പിനിടെ ആർഎസ്എസ് പ്രവർത്തകർ വധഭീഷണി മുഴക്കുകയും മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. മുഖ്യപത്രി പ്രജീഷിന്റെ വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെ ആയിരുന്നു സംഭവം. ദേശാഭിമാനി തിരൂർ ലേഖകൻ വിനോദ് തലപ്പിള്ളി, തുഞ്ചൻ വിഷൻ കാമറമാൻ ഷബീർ എന്നിവരെയാണ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. ഇരുവരും ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ആർ.എസ്.എസുകാർ ദൃശ്യങ്ങൾ പുറത്തുവിട്ടാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസുകാരണ് Read more about ഫൈസൽ വധം: തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ ആർ.എസ്.എസ് കൈയേറ്റം[…]

കോഴിക്കോട്ട് ഓട്ടോ-ടാക്സി പണിമുടക്ക്

12:23 PM 22/12/2016 കോഴിക്കോട്: കോഴിക്കോട് നഗരപരിധിയില്‍ ഓട്ടോ ടാക്സി തൊഴിലാളികള്‍ ഇന്ന് പണിമുടക്കും. ജോലി തടസപ്പെടുത്തിയെന്ന ഷീ ടാക്സി ഡ്രൈവറുടെ പരാതിയില്‍ ടാക്സി തൊഴിലാളിയെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ ആറു മണിമുതല്‍ വൈകീട്ട് ആറു വരെയാണ് സമരം. റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഷീടാക്സി യാത്രക്കാരെ കയറ്റുന്നതില്‍ നഗരത്തിലെ ഓട്ടോ ടാക്സി തൊഴിലാളികള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. അവിടെ നിന്ന് യാത്രക്കാരെ കയറ്റുന്നതിന് ഷീ ടാക്സിക്ക് പെര്‍മിറ്റില്ലെന്നാണ് ഓട്ടോ ടാക്സി തൊഴിലാളികള്‍ വാദിക്കുന്നത്. ഇത് ചോദ്യം ചെയ്തതിനും Read more about കോഴിക്കോട്ട് ഓട്ടോ-ടാക്സി പണിമുടക്ക്[…]

തര്‍ക്കത്തിന് മധ്യസ്ഥത പറഞ്ഞയാള്‍ ലോറികയറി മരിച്ച സംഭവം: ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

11:19 AM 22/12/2016 മുക്കം: മരഞ്ചാട്ടിയില്‍ ലോറി ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ മധ്യസ്ഥത പറഞ്ഞയാള്‍ ലോറികയറി മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. െ്രെഡവര്‍ മലപ്പുറം മേലാറ്റൂര്‍ സ്വദേശി ഷഫീഖ് (27), ക്ലീനര്‍ കക്കാടംപൊയില്‍ കള്ളിപ്പാടം ഖമറുദ്ദീന്‍ (25) എന്നിവരെയാണ് മുക്കം പോലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മുക്കം കെഎംസിടി ആശുപത്രിയിലെത്തിയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം നരഹത്യയ്ക്കാണ് കേസെടുത്തത്. ഐപിസി 304 വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃക്‌സാക്ഷികളെ Read more about തര്‍ക്കത്തിന് മധ്യസ്ഥത പറഞ്ഞയാള്‍ ലോറികയറി മരിച്ച സംഭവം: ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍[…]

അക്കൗണ്ടില്‍നിന്നു പേടിഎംവഴി പണം നഷ്ടപ്പെട്ടതായി പരാതി

11:19 AM 22/12/2016 കാസര്‍ഗോഡ്: പേടിഎം ഉപയോഗിച്ച് ഇടപാട് നടത്തിയ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതായി പരാതി. കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാല ജീവനക്കാരിയുടെ പണമാണ് നഷ്ടപ്പെട്ടത്. 60,000 രൂപയാണ് നഷ്ടപ്പെട്ടതെന്നു കാട്ടി ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ പതിനാറിനാണ് പണം അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടതെന്നു പരാതിയില്‍ പറയുന്നു. 20,000 രൂപ മൂന്നു തവണയായി പിന്‍വലിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കോല്‍ക്കത്ത സ്വദേശിയാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക സൂചന. ഇയാളെ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്.

കേരളത്തിന് പുതിയ ട്രെയിനുകളില്ലെന്ന് റെയില്‍വേ

09:56 am 22/12/2016 പാലക്കാട്: ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിന് പുതിയ ട്രെയിന്‍ സര്‍വിസുകള്‍ അനുവദിക്കേണ്ടതില്ളെന്ന് റെയില്‍വേ തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ റെയില്‍പാതകളിലും പരമാവധി ശേഷിയേക്കാള്‍ കൂടുതലാണ് നിലവില്‍ സര്‍വിസെന്നും ഇതിനാല്‍ പുതിയ സര്‍വിസ് പ്രായോഗികമല്ളെന്നും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്റി എം.ബി. രാജേഷ് എം.പിയെ അറിയിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് റെയില്‍വേ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് മുന്നോടിയായി 59 ഇനം ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം എം.പി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പുതിയ Read more about കേരളത്തിന് പുതിയ ട്രെയിനുകളില്ലെന്ന് റെയില്‍വേ[…]