തിരുവല്ലയിലെ തുകലശേരി ഇന്ത്യൻ ഒാവർസീസ്​ ബാങ്ക്​ ശാഖയിൽ വൻ കവർച്ച.

05:08 pm 26/12/2016 തിരുവല്ല: തിരുവല്ലയിലെ തുകലശേരി ഇന്ത്യൻ ഒാവർസീസ്​ ബാങ്ക്​ ശാഖയിൽ വൻ കവർച്ച. എകദേശം 31 ലക്ഷം രൂപ നഷ്​ടപ്പെട്ടതായി കണക്കാക്കുന്നു. ബാങ്കി​െൻറ മൂന്ന്​ സേഫുകളിൽ രണ്ടെണ്ണം തകർത്താണ്​ കവർച്ച നടത്തിയത്​. ഇതിൽ 16 ലക്ഷത്തി​െൻറ പുതിയ ​ോട്ടുകളും 15 ലക്ഷത്തി​െൻറ പഴയ നോട്ടുകളും ഉൾപ്പെടുന്നു. ഗ്യാസ്​ കട്ടർ ഉപയോഗിച്ച്​ ജനൽ കമ്പി മുറിച്ച്​ അകത്ത്​ കടന്നാണ്​ കവർച്ച നടത്തിയിരിക്കുന്നത്​. ബാങ്കി​െൻറ വിവിധ ശാഖകളിലേക്ക്​ വിതരണത്തിനായി സൂക്ഷിച്ച്​ വെച്ച പണവും കവർന്നതായാണ്​ വിവരം.

ശബരിമലയിൽ സ്​ത്രീപ്രവേശം സുപ്രീംകോടതി വിധിക്ക്​ ശേഷമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

07:11 am 26/12/2016 പത്തനംതിട്ട: ശബരിമലയിൽ സ്​ത്രീപ്രവേശം സുപ്രീംകോടതി വിധിക്ക്​ ശേഷമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിലവിൽ ശബരിമലയിൽ തുടരുന്നത്​ ദേവസ്വം ബോർഡി​െൻറ ആചാരങ്ങളും നിയമങ്ങളുമാണ്​. സ്​ത്രീപ്രവേശവുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡി​െൻറ നിയമങ്ങൾ സാമൂഹിക പ്രവർത്തക തൃപ്​തി ദേശായിക്കും ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. ജനുവരിയില്‍ ശബരിമലയില്‍ എത്തുമെന്ന തൃപ്തി ദേശായിയുടെ പ്രസ്​താവന സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. പയ്യന്നൂരില്‍ ‘സ്വതന്ത്രലോകം 2016’ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ്​ ജനുവരിയിൽ ശബരിമലയിൽ പ്രവേശിക്കുമെന്ന്​ തൃപ്​തി ദേശായ്​ Read more about ശബരിമലയിൽ സ്​ത്രീപ്രവേശം സുപ്രീംകോടതി വിധിക്ക്​ ശേഷമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ[…]

മാവോയിസ്റ്റ് വെടിവെയ്പ്പുണ്ടായതിന് ശേഷം കാട്ടില്‍ പോകാൻ ഭയമാണ് നിലമ്പൂരിലെ ആദിവാസികള്‍ക്ക്.

06:31 pm 25/12/2016 നിലമ്പൂര്‍: മാവോയിസ്റ്റ് വെടിവെയ്പ്പുണ്ടായതിന് ശേഷം കാട്ടില്‍ പോകാൻ ഭയമാണ് നിലമ്പൂരിലെ ആദിവാസികള്‍ക്ക്. മാവോയിസ്റ്റുകളേക്കാള്‍, യൂണിഫോമിലുള്ള തണ്ടര്ബോള്‍ട്ടുകാരെയാണ് ഇവര്‍ക്ക് ഭയം. ഇക്കാരണത്താല്‍ തന്നെ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോലും ഇപ്പോള്‍ ഇവര്‍ കാട്ടില്‍ പോകാറില്ല പന്തവും തേനും കാട്ടുകിഴങ്ങുകളും ശേഖരിക്കാൻ ഉള്‍വനത്തില്‍ പോയാല്‍ ചിലപ്പോള്‍ അഞ്ചും ആറും ദിവസം കഴിഞ്ഞാണ് ആദിവാസികള്‍‌ മടങ്ങാറുള്ളത്. ആനയും പുലിയും കരടിയുമൊക്കെയുള്ള കാട്ടിനുള്ളില്‍ താമസിക്കാൻ അവര്‍ക്ക് ഭയമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോഴിവര്‍ ഭയക്കുന്നു. ആരെയും ചോദ്യവും ഉത്തരവുമില്ലാതെ വെടിവച്ചുകൊല്ലുന്നവരാണ് ആയുധങ്ങളുമായി വനത്തിലുള്ളതെന്ന് Read more about മാവോയിസ്റ്റ് വെടിവെയ്പ്പുണ്ടായതിന് ശേഷം കാട്ടില്‍ പോകാൻ ഭയമാണ് നിലമ്പൂരിലെ ആദിവാസികള്‍ക്ക്.[…]

കൂത്തുപറമ്പിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ.

08:44 am 25/12/2016 കണ്ണുർ: കൂത്തുപറമ്പിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത്​, രാഹുൽ എന്നിവരാണ്​ പിടിയിലായത്​. എക്സൈസ്​കമീഷണറുടെ പ്രത്യേക നിർദേശ പ്രകാരം നടത്തിയ വാഹനപരിശോധനക്കിടെ കെ.എസ്.​ആർ.ടി.സി ബസിൽ നിന്നാണ്​ പണം പിടിച്ചെടുത്തത്​. രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളും നൂറു രൂപ നോട്ടുകളുമാണ്​ പിടിച്ചെടുത്തവയിലുള്ളത്​​. ഇത്​ ​കുഴൽ പണമാണെന്നാണ് എക്സൈസ് ​സംഘം പറയുന്നത്​. ഉടൻ കോഴിക്കോട്​ നിന്നുള്ള പ്രത്യേക എൻഫോഴ്സ്മെൻറ്​ സംഘമെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും പണം പിടിച്ചെടുക്കുകയും ചെയ്തു. ബാംഗ്ലുരിൽനിന്നും കണ്ണൂരിലേക്ക്​ പണം കൊണ്ടുവരികയായിരുന്നുവെന്നാണ്​ Read more about കൂത്തുപറമ്പിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ.[…]

സൗദിയില്‍ വീട്ടുതടങ്കലിലായ മലയാളി യുവതികള്‍ക്ക് നാട്ടില്‍ തിരികെയത്തൊന്‍ ഒരുങ്ങുന്നു.

08:22 am 25/12/2016 മുണ്ടക്കയം: സൗദിയില്‍ വീട്ടുതടങ്കലിലായ മലയാളി യുവതികള്‍ക്ക് നാട്ടില്‍ തിരികെയത്തൊന്‍ വഴിതെളിയുന്നു. സ്പോണ്‍സറത്തെി രണ്ടുപേര്‍ക്കും പാസ്പോര്‍ട്ട് നല്‍കി. വിസ നല്‍കിയ തിരുവനന്തപുരം സ്വദേശി സുമയ്യ ഷാജഹാന്‍െറ സ്പോണ്‍സര്‍ എത്തിയാണ് മുണ്ടക്കയം പാറേലമ്പലം കരിമറ്റത്തില്‍ ബൈജുവിന്‍െറ ഭാര്യ ബീന, കട്ടപ്പന ബാലഗ്രാം സ്വദേശിനി നാന്‍സി ജയിംസ് എന്നിവര്‍ക്ക് പാസ്പോര്‍ട്ട് തിരികെനല്‍കിയത്. ഇരുവരും ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ സുമയ്യ ഷാജഹാന്‍ തരുമെന്നുമാത്രമാണ് സ്പോണ്‍സര്‍ പറഞ്ഞത്. കൂടാതെ, ഇരുവരോടും കഴിഞ്ഞ 18മാസം ശമ്പളം കൈപ്പറ്റിയതായി എഴുതിവാങ്ങുകയും ചെയ്തു. സ്പോണ്‍സര്‍ എത്തിയതോടെ Read more about സൗദിയില്‍ വീട്ടുതടങ്കലിലായ മലയാളി യുവതികള്‍ക്ക് നാട്ടില്‍ തിരികെയത്തൊന്‍ ഒരുങ്ങുന്നു.[…]

ജനുവരിയില്‍ ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി.

8:20 am 25/12/2016 പയ്യന്നൂര്‍: ജനുവരിയില്‍ ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. പയ്യന്നൂരില്‍ ‘സ്വതന്ത്രലോകം 2016’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിശ്വാസത്തെയല്ല, വിശ്വാസക്കച്ചവടത്തെയാണ് ചോദ്യംചെയ്യുന്നത്. മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനത്തിന് വിലക്കില്ല. ശബരിമലയില്‍ മാത്രമാണ് ലിംഗവിവേചനം. ഇതാണ് ചോദ്യംചെയ്യുന്നത്. സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയാണിത്. അതുകൊണ്ട് എല്ലാവരും പിന്തുണക്കണം. കേരളത്തിലെ മതേതരസര്‍ക്കാറില്‍ പ്രതീക്ഷയുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനത്തെുന്നതെന്നും അവര്‍ പറഞ്ഞു.

കൊച്ചി ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി കുത്തിവെപ്പിനത്തെുടര്‍ന്ന് മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി വീണ്ടും പരിഗണനയില്‍.

07:55 am 25/12/2016 കൊച്ചി: കൊച്ചി ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന ഷംന തസ്നീം കുത്തിവെപ്പിനത്തെുടര്‍ന്ന് മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി വീണ്ടും പരിഗണനയില്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസിനെയാണ് സര്‍ക്കാര്‍ തീരുമാനം ആരോഗ്യവകുപ്പ് സത്യവാങ്മൂലത്തില്‍ അറിയിച്ചത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിക്കല്‍ വിഭാഗം മേധാവി ഡോ. ജില്‍സ് ജോര്‍ജിനും ജനറല്‍ മെഡിസിന്‍ വിഭാഗം റെസിഡന്‍റ് ഡോക്ടര്‍ ബിനോ ജോസിനും എതിരെയാണ് നടപടിക്കൊരുങ്ങുന്നത്. ഇതുവരെ Read more about കൊച്ചി ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി കുത്തിവെപ്പിനത്തെുടര്‍ന്ന് മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി വീണ്ടും പരിഗണനയില്‍.[…]

എടപ്പാൾ തട്ടമ്പടിയിൽ ഒാട്ടോയിൽ ബസിടിച്ച്​ രണ്ട്​ പേർ മരിച്ചു.

04:55 pm 24/12/2016 എടപ്പാൾ: എടപ്പാൾ തട്ടമ്പടിയിൽ ഒാട്ടോയിൽ ബസിടിച്ച്​ രണ്ട്​ പേർ മരിച്ചു. തുയ്യം കുട്ടത്ത്​ കുട്ടികൃഷ്​ണൻ(60) സഹോദരൻ സുഭാഷ്​(45) എന്നിവരാണ്​ മരിച്ചത്​.

എം.എം മണിയെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്ന്​ പുറത്താക്കണം :ചെന്നിത്തല

12:40 PM 24/12/2016 തൊടുപുഴ: അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിൽ വിടുതൽ ഹരജി ​കോടതി തള്ളിയ സാഹചര്യത്തിൽ എം.എം മണിയെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്ന്​ പുറത്താക്കുകയോ രാജി വാങ്ങുകയോ ചെയ്യണമെന്ന്​ ​പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല കൊലക്കേസിൽ പ്രതിയായി വിചാരണ നേരിടാനിരിക്കുന്നയാളാണ്​ മണിയെന്നും അദ്ദേഹം മന്ത്രി സഭയിൽ തുടരുന്നത്​ ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നും ​​ചെന്നിത്തല മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

തിരൂരിൽ സി.പി.എം നേതാവിന്റെ വാഹനങ്ങൾ കത്തിച്ചു

12:36 PM 24/12/2016 പുറത്തൂർ: തിരൂർ മംഗലം പുല്ലൂണിയിൽ സി.പി.എം.നേതാവിന്റെ വീട്ടിൽ നിർത്തിയിട്ട കാറും സ്കൂട്ടറും കത്തിച്ചു. സി. പി. എം. പുല്ലൂണി ബ്രാഞ്ച് സെക്രട്ടറി ഇ.ശ്രീകുമാറിന്റെ വീട്ടിലെ വാഹനങ്ങളാണ് അക്രമികൾ കത്തിച്ചത്. ശനിയാഴ്ച പുലർ ച്ചേ 2.30തോടെയായായിരുന്നു സംഭവം. വീടിനകേത്തക്ക് പുക വന്നതിനെ തുടർന്ന് ശ്രീകുമാർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തുന്നത് കണ്ടത്. ഉടൻ തന്നെ മോട്ടോർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും സ്കൂട്ടർ പൂർണ്ണമായും കത്തിചാമ്പലായി. വാഹനത്തിൽ നിന്ന് Read more about തിരൂരിൽ സി.പി.എം നേതാവിന്റെ വാഹനങ്ങൾ കത്തിച്ചു[…]