ഭരണപരിഷ്കരണ കമീഷൻ ചെയർമാനുമായ വി.എസ് അച്യുതാനന്ദന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.എം.മണി

12;12 pm 28/12/2016 തിരുവനന്തപുരം: അഞ്ചേരി ബേബി വധത്തില്‍ സി.പി.എം മുതിർന്ന നേതാവും ഭരണപരിഷ്കരണ കമീഷൻ ചെയർമാനുമായ വി.എസ് അച്യുതാനന്ദന് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി എം.എം.മണി. കൊലപാതകത്തില്‍ വി.എസ് എന്തെങ്കിലും പങ്കുവഹിച്ചു എന്ന് തനിക്ക് അഭിപ്രായമില്ല. സംസ്ഥാനസെക്രട്ടറിയാണ് പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടതെന്നും എം.എം.മണി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും മന്ത്രിയായപ്പോഴും താൻ അഞ്ചേരി ബേബി വധ കേസിൽ പ്രതിയാണ്. കേസ് തള്ളാനാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഹരജി തള്ളിയ സാഹചര്യത്തിൽ തൽസ്ഥിതി തന്നെയാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

width=”300″ height=”226″ class=”alignnone size-medium wp-image-27444″ /> തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

12:10 pm 28/12/2016 തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഡിസംബര്‍ 30ന് കാലാവധി അവസാനിക്കുന്ന നിലവിലെ 160ഓളം ലിസ്റ്റുകളുടെ കാലാവധി നീട്ടാനാണ് സർക്കാർ ശിപാർശ ചെയ്തത്. സർക്കാർ ശിപാർശ ചെയ്ത സാഹചര്യത്തിൽ വെള്ളിയാഴ്ച പ്രത്യേക യോഗം വിളിക്കാൻ പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ ഒരു തവണ പോലും കാലാവധി നീട്ടാത്ത റാങ്ക് ലിസ്റ്റുകൾക്കാണ് മന്ത്രിസഭാ തീരുമാനം ഗുണം ചെയ്യുക. അതേസമയം, സെക്രട്ടറിയേറ്റിനു മുന്നിൽ തുടരുന്ന സമരം ശക്തമാക്കുമെന്ന് റാങ്ക് Read more about width=”300″ height=”226″ class=”alignnone size-medium wp-image-27444″ /></a> തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്ക് നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.[…]

തൃപ്തി ദേശായി ശബരിമലയില്‍ എത്തിയാല്‍ വിശ്വാസികളെ അണിനിരത്തി തടയുമെന്ന് രാഹുല്‍ ഈശ്വര്‍

05:22 am 28/12/2016 കൊച്ചി: സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വരും മുമ്പ് തൃപ്തി ദേശായി ശബരിമലയില്‍ എത്തിയാല്‍ വിശ്വാസികളെ അണിനിരത്തി തടയുമെന്ന് അയ്യപ്പധര്‍മസേന ദേശീയ പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ കോടതിവിധി വരുന്നതിന് മുമ്പ് ശബരിമലയില്‍ പ്രവേശിക്കുമെന്ന് പറയുന്നതിനുപിന്നില്‍ ദേശവിരുദ്ധ മനോഭാവമാണുള്ളത്. ദേശായിയെ തടയാന്‍ അഞ്ഞൂറോളം സ്ത്രീകളെ ഉള്‍പ്പെടെ അണിനിരത്തി മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു

04:57 am 28/12/2016 തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.മുരളീധരനുമായുണ്ടായ വാക്കുതര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക് വഴിമാറിയതോടെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് അദ്ദേഹം കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനു കൈമാറി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കത്തില്‍ ആരോപിക്കുന്നു. നേരത്തെ, മുരളീധരനെതിരേ ഉണ്ണിത്താന്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കെ.കരുണാകരന്റെ ഓര്‍മ ദിവസം മുരളീധരന്‍ ഗള്‍ഫില്‍ കോണ്‍ഗ്രസ് വിമതര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടൊപ്പം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. മുരളി Read more about രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു[…]

അന്‍പത് ദിവസംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയുടെ നടുവൊടിച്ചു : വി.സി.സെബാസ്റ്റ്യന്‍

07:38 pm 27/12/2016 കൊച്ചി: മുന്നൊരുക്കമില്ലാത്ത നോട്ടുനിരോധനവും ബദല്‍ സംവിധാനമേര്‍പ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വന്‍ പരാജയവും കാര്‍ഷിക ഗ്രാമീണ മേഖലയുടെ നടുവൊടിച്ചിരിക്കുന്നുവെന്നും 50 ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നു പ്രഖ്യാപിച്ചവരുടെ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കുകളായി വിശ്വാസ്യത നഷ്ടപ്പെടുക മാത്രമല്ല ദിവസങ്ങള്‍ കഴിയുന്തോറും കര്‍ഷകരുള്‍പ്പെടെ സാധാരണ ജനതയുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി. ഇതിനോടകം പ്രധാനമന്ത്രി മാറിമാറി നടത്തിയ പ്രഖ്യാപനങ്ങളും റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങളും മുഖവിലയ്‌ക്കെടുത്ത ജനങ്ങള്‍ ഒന്നടങ്കം വിഢികളാക്കപ്പെട്ടിരിക്കുന്നു. 130 കോടിയിലേറെയുള്ള രാജ്യത്തെ Read more about അന്‍പത് ദിവസംകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയുടെ നടുവൊടിച്ചു : വി.സി.സെബാസ്റ്റ്യന്‍[…]

കെ.മുരളീധരന്‍റെ പ്രസ്താവനയെ പോസിറ്റീവായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

04:20 pm 27/12/2016 തിരുവനന്തപുരം: കോൺഗ്രസിനെതിരായി കെ.മുരളീധരന്‍റെ പ്രസ്താവനയെ പോസിറ്റീവായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുരളീധരൻ തന്‍റെ അടുത്ത സുഹ‍ൃത്താണ്. മുൻ കെ.പി.സി.സി പ്രസിഡന്‍റും മുതിർന്ന നേതാവ് കൂടിയാണ്. യു.ഡി.എഫിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്നാണ് മുരളീധരൻ പറഞ്ഞതിന്റെ അർഥമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രതിപക്ഷം കൂടുതല്‍ സജീവ സമരങ്ങളുമായി വരണമെന്ന ആത്മവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. അദ്ദേത്തിന്റെ വികാരത്തെ ഞങ്ങള്‍ മാനിക്കുന്നു. അല്ലാതെ അതിന് മറിച്ചുള്ള നിറം നല്‍കുന്നത് ശരിയല്ല. സുധീരനും ഉമ്മൻചാണ്ടിയും താനും മൂന്നു വഴിക്കല്ല Read more about കെ.മുരളീധരന്‍റെ പ്രസ്താവനയെ പോസിറ്റീവായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.[…]

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം.

12:45 pm 27/12/2016 തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. എആര്‍ ക്യാമ്പിലെ വാഹനത്തിന്റെ ഹെഡ് ലൈറ്റ്, കല്ലേറില്‍ തകര്‍ന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ദിവസം സ്ഥലത്തുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവം. പ്രദേശത്ത് കച്ചവടം നടത്തുന്ന ഒരു സ്ത്രീയുടെ കടയ്ക്ക് നേരെ ഇന്നലെ കല്ലേറുണ്ടായി.

പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും പൂട്ടാനുള്ള നടപടി തെലങ്കാന ഉള്‍പ്പെടെദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി.

10:26 am 27/12/2016 തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍നിന്ന് 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യവില്‍പന പാടില്ളെന്ന സുപ്രീംകോടതിവിധി ഇതരസംസ്ഥാനങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയിട്ടും സംസ്ഥാനസര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. ഈ മാസം 15ന് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും പൂട്ടാനുള്ള നടപടി തെലങ്കാന ഉള്‍പ്പെടെദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി. ഇതുസംബന്ധിച്ച് തെലങ്കാന എക്സൈസ് കമീഷണര്‍ ഡോ. ആര്‍.വി. ചന്ദ്രവദന്‍ 19ന് പുറപ്പെടുവിച്ച ഉത്തരവിന്‍െറ പകര്‍പ്പ് ‘മാധ്യമ’ത്തിന് ലഭിച്ചു. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിക്കുള്ളിലെ എ4, Read more about പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും പൂട്ടാനുള്ള നടപടി തെലങ്കാന ഉള്‍പ്പെടെദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തുടങ്ങി.[…]

പൊലീസ് സ്റ്റേഷനുകളിലും ചൊവ്വാഴ്ച മുതല്‍ യോഗ നിര്‍ബന്ധമാക്കുന്നു.

08:40 am 27/12/2016 കോട്ടയം: സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ചൊവ്വാഴ്ച മുതല്‍ യോഗ നിര്‍ബന്ധമാക്കുന്നു. പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇതുസംബന്ധിച്ച അറിയിപ്പ് എല്ലാ പൊലീസുകാര്‍ക്കും കഴിഞ്ഞദിവസം കൈമാറി. ജനുവരി ഒന്നു മുതല്‍ മുഴുവന്‍ സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമായും നടത്തണമെന്നായിരുന്നു ആദ്യനിര്‍ദേശമെങ്കിലും ചൊവ്വാഴ്ച തന്നെ യോഗ ആരംഭിക്കണമെന്ന അറിയിപ്പാണ് പലയിടത്തും എസ്.ഐമാര്‍ പൊലീസുകാര്‍ക്ക് കൈമറിയത്. മിക്കയിടത്തും ഉത്തരവ് സര്‍ക്കുലറായി ഇറക്കുകയും ചെയ്തു. പൊലീസുകാര്‍ക്ക് ആരോഗ്യമുള്ള മനസ്സും ശരീരവും ഉറപ്പാക്കാനും ആത്മസംയമനം വളര്‍ത്താനുമാണ് യോഗയെന്നാണ് ഒൗദ്യോഗിക വിശദീകരണം.

അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.

05:12 pm 26/12/2016 തിരുവനന്തപുരം: അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ മന്ത്രിമാരുടെയും പേഴ്​സണൽ സ്​റ്റാാഫി​െൻറ യോഗത്തിലാണ്​ മുഖ്യമന്ത്രി ഇൗ അഭിപ്രായ പ്രകടനം നടത്തിയത്​. തൈക്കാട്​ ഗസ്​റ്റ്​ഹൗസിലാണ്​ മുഖ്യമന്ത്രി യോഗം വിളിച്ചത്​. വകുപ്പുകൾ തമ്മിൽ എകോപനം വേണമെന്നും നടപടികളിലും തീരുമാനങ്ങളിലും രാഷ്​ട്രീയ പരിഗണന ഉണ്ടാവരുതെന്നും പിണറായി പറഞ്ഞു. ഒരു വകുപ്പ്​ മന്ത്രിയുടെ പേഴ്​സണൽ സ്​റ്റാഫ്​ മറ്റ്​ വകുപ്പുകളിൽ ഇ​െപടരുതെന്നും കൃത്യനിഷ്​ഠ പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥലം മാറ്റത്തിന്​ മാർഗനിർദ്ദേശമുണ്ടാക്കുമെന്നും പിണറായി പറഞ്ഞു. രാഷ്​ട്രീയ വിരോധവും വ്യക്​തിവിരോധവും Read more about അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.[…]