സാക്ഷി മാലിക്കിന്റെ പ്രതിശ്രുത വരന്റെ ചിത്രം പുറത്ത്.

02.37 AM 07-09-2016 ദില്ലി: റിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ പ്രതിശ്രുത വരന്റെ ചിത്രം പുറത്ത്. സത്യവര്‍ത് കാദിയന്‍ എന്നാണ് സാക്ഷിയുടെ മനം കവര്‍ന്ന യുവസുന്ദരന്റെ പേര്. റോത്തക്കില്‍ നിന്ന് തന്നെയുള്ള ഗുസ്തി താരമാണ് സത്യവര്‍ത്. സാക്ഷി റിയോയിലേക്ക് പേകുന്നതിന് മുന്‍പ് തന്നെ വിവാഹം തീരുമാനിച്ചിരുന്നതായി സഹോദരന്‍ സച്ചിന്‍ പറഞ്ഞു. സത്യവര്‍തിന്റെ പിതാവ് റോത്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രം നടത്തുകയാണ്. ഉടന്‍ വിവാഹം നടക്കുമെന്ന് സത്യവര്‍തിന്റെ പിതാവും സ്ഥിരീകരിച്ചു. 97 Read more about സാക്ഷി മാലിക്കിന്റെ പ്രതിശ്രുത വരന്റെ ചിത്രം പുറത്ത്.[…]

പോണ്ടിംഗിനെ സ്വപ്‌നത്തില്‍പ്പോലും വിറപ്പിച്ച ഇന്ത്യന്‍ ബൗളര്‍

02.35 AM 07-09-2016 മെല്‍ബണ്‍: ഫ്രണ്ട് ഫൂട്ടില്‍ കയറിവന്ന് തലയ്ക്ക് മുകളിലൂടെ സിക്‌സര്‍ പറത്തുന്ന സച്ചിന്റെ ദൃശ്യമോര്‍ത്ത് താന്‍ പലരാത്രികളിലും ഞെട്ടി ഉണര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞത് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണായിരുന്നു. ഷാര്‍ജയില്‍ ഓസീസിനെതിരായ സച്ചിന്റെ പ്രകടനത്തിനുശേഷമായിരുന്നു വോണിന്റെ ഈ കമന്റ്. ഇപ്പോഴിതാ ഓസ്‌ട്രേലിയയുടെ മറ്റൊരു താരം തന്നെ സ്വപ്‌നത്തില്‍പ്പോലും വിറപ്പിക്കുന്ന ഇന്ത്യന്‍ ബൗളറെക്കുറിച്ച് തുറന്നുപറയുന്നു. മറ്റാരുമല്ല, മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് തന്നെ. ഹര്‍ഭജന്‍ സിംഗാണ് കളിക്കുന്നകാലത്ത് തന്റെ ഉറക്കം കെടുത്തിയ ബൗളറെന്ന് പോണ്ടിംഗ് Read more about പോണ്ടിംഗിനെ സ്വപ്‌നത്തില്‍പ്പോലും വിറപ്പിച്ച ഇന്ത്യന്‍ ബൗളര്‍[…]

മോശം റാങ്കിങ്ങ്: 2019 ലോകകപ്പില്‍ പാക് ടീം ഉണ്ടാകില്ല?

02.32 AM 07-09-2016 ദുബായ്: ഏകദിന ക്രിക്കറ്റിലെ മോശം റാങ്കിങ്ങിനെ തുടര്‍ന്ന് 2019 ക്രിക്കറ്റ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന പാകിസ്താന്‍ മോഹങ്ങള്‍ പൊലിയുന്നു. ഐ.സി.സിയുടെ പുതിയ റാങ്കിങ്ങില്‍ നിലവില്‍ വെസ്റ്റിന്‍ഡീസിനും പിന്നില്‍ ഒമ്പതാം സ്ഥാനത്താണ് പാകിസ്താന്‍ ഇപ്പോള്‍. 86 പോയിന്റാണ് അവര്‍ക്ക് ഇപ്പോഴുള്ളത്. എട്ടാം സ്ഥാനത്തുള്ള വിന്‍ഡീസിന് 94 പോയിന്റുണ്ട്. റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാര്‍ക്കാണ് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുക. കഴിഞ്ഞ ദിവസം സമാപിച്ച ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് പാകിസ്താന് തിരിച്ചടിയായത്. Read more about മോശം റാങ്കിങ്ങ്: 2019 ലോകകപ്പില്‍ പാക് ടീം ഉണ്ടാകില്ല?[…]

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 ഓസീസിന് തകര്‍പ്പന്‍ ജയം

02.24 AM 07-09-2016 പെല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില ആദ്യ മത്സരത്തില്‍ ഓസീസിന് തകര്‍പ്പന്‍ ജയം. 85 റണ്‍സിനാണ് ഓസീസ് വിജയതീരമണിഞ്ഞത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 263 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ദിനേശ് ചാണ്ഡിമല്‍ (58), ചമുര കപുദേഗര (43) എന്നിവര്‍ക്കു മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങാന്‍ കഴിഞ്ഞത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്, സ്‌കോട് ബോളന്‍ഡ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി. Read more about ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 ഓസീസിന് തകര്‍പ്പന്‍ ജയം[…]

ഫെഡററെയും മറികടന്ന് ചരിത്ര നേട്ടത്തില്‍ സെറീന

12.21 PM 06-09-2016 ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ് സ്‌ലാം മത്സര വിജയങ്ങളില്‍ ചരിത്രം കുറിച്ച് അമേരിക്കയുടെ സെറീന വില്യംസ്. റോജര്‍ ഫെഡററിന്റെ പേരിലുള്ള റിക്കാര്‍ഡ് മറികടന്നാണ് സെറീന ചരിത്രം കുറിച്ചത്. വനിതാ വിഭാഗം പ്രീക്വാര്‍ട്ടറില്‍ കസാക്കിസ്ഥാന്റെ യറൊസഌവ ഷെവ്‌ഡോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയതോടെയാണ് സെറീന ചരിത്രത്താളില്‍ ഇടംപിടിച്ചത്. അമേരിക്കന്‍ താരത്തിന്റെ 308-ാം ഗ്രാന്‍ഡ് സ്‌ലാം മത്സര ജയമായിരുന്നു ഇത്. 6-2, 6-3 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ പ്രീക്വാര്‍ട്ടര്‍ ജയം. 16-ാം വയസില്‍ 1998ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെയാണ് സെറീനയുടെ ഗ്രാന്‍ഡ് Read more about ഫെഡററെയും മറികടന്ന് ചരിത്ര നേട്ടത്തില്‍ സെറീന[…]

യുഎസ് ഓപ്പണ്‍ റാഫേല്‍ നദാല്‍ പുറത്ത്

09.50 AM 05-09-2016 ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ പുറത്തായി. 24-ാം സീഡ് ഫ്രാന്‍സിന്റെ ലൂക്കാസ് പൂയിയാണ് നാലാം റൗണ്ടില്‍ നദാലിനെ അട്ടിമറിച്ചത്. അഞ്ചു സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് ലൂക്കാസ് വിജയം കണ്ടത്. സ്‌കോര്‍: 1-6, 6-2, 4-6, 6-3, 6-7.

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ലോകചാമ്പ്യന്മാര്‍ ജയം

09.23 AM 05-09-2016 2018 റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിലേക്കുള്ള യൂറോപ്യന്‍ മേഖലാ യോഗ്യത മത്സരങ്ങളില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിക്കും ഇംഗ്ലണ്ടിനും ഡെന്‍മാര്‍ക്കിനും ജയം. യൂറോ സെമിയില്‍ പരാജയപ്പെട്ട ശേഷം തിരിച്ചുവരവിനു ശ്രമിക്കുന്ന ഗ്രൂപ്പ് സിയില്‍ ജര്‍മനി നോര്‍വയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു. നോര്‍വെയുടെ തട്ടകമായ ഓസ്‌ലോയിലെ ഉല്ലെവാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തോമസ് മുള്ളര്‍ നേടിയ ഇരട്ട ഗോളുകളാണ് ജര്‍മ്മനിക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. 15, 60 മിനിറ്റുകളിലാണ് മുള്ളര്‍ വല കുലുക്കിയത്. ജോഷ്വ കിമ്മിച്ച്(45) മൂന്നാമത്തെ Read more about ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ലോകചാമ്പ്യന്മാര്‍ ജയം[…]

മകളുടെ വിവാഹത്തിനു പണം കണ്ടെത്താന്‍ ഹോക്കി പരിശീലകന്‍ തെരുവില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്നു

09.19AM 05-09-2016 നിരവധി അന്താരാഷ്ട്ര താരങ്ങളെ വാര്‍ത്തെടുത്ത ഹോക്കി പരിശീലകന്‍ മകളുടെ വിവാഹത്തിനു പണം കണെ്്ടത്താന്‍ തെരുവില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്നു. മുഹമ്മദ് ഇമ്രാന്‍ എന്ന പരിശീലകനാണ് ഉത്തര്‍പ്രദേശ് ഗൊരഖ്പൂരിലെ തെരുവില്‍ വസ്ത്രം വില്‍ക്കുന്നത്. നേരത്തെ, ഫെര്‍ട്ടിലൈസേഷന്‍ കോര്‍പ്പറേഷന്‍ ടീമിന്റെ പ്രധാന കളിക്കാരനായിരുന്നു ഇമ്രാന്‍. ഫെര്‍ട്ടിലൈസേഷന്‍ കോര്‍പ്പറേഷന്‍ അടച്ചുപൂട്ടിയശേഷം അദ്ദേഹം കളിക്കാരെ പരിശീലിപ്പിക്കുന്നതിലേക്ക് ശ്രദ്ധചെലുത്തി. റിത പാണ്ഡേ, രജിനി ചൗധരി, സഞ്ജീവ് ഓജ, പ്രതിമ ചൗധരി, ജനാര്‍ദന്‍ ഗുപ്ത തുടങ്ങിയ അന്താരാഷ്ട്ര ഹോക്കി താരങ്ങള്‍ ഇദ്ദേഹത്തിന്റെ പരിശീലനത്തില്‍ വളര്‍ന്നവരാണ്. Read more about മകളുടെ വിവാഹത്തിനു പണം കണ്ടെത്താന്‍ ഹോക്കി പരിശീലകന്‍ തെരുവില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്നു[…]

യോഗേശ്വര്‍ ദത്തിന്റെ ഒളിമ്പിക് വെള്ളിമെഡല്‍ സ്വര്‍ണമായേക്ക

12.47 AM 03-09-2016 ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ ഒളിമ്പിക് വെള്ളിമെഡല്‍ സ്വര്‍ണമായേക്കും. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയ അസര്‍ബൈജാന്റെ തൊഗ്‌റുള്‍ അസഗരോവ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമാകാന്‍ സാധ്യത തെളിയുന്നത്. യോഗേശ്വറിന്റെയും രക്തസാമ്പിളുകള്‍ ഉത്തേജക പരിശോധനയ്ക്കു വിധേയമാക്കിയശേഷം മാത്രമേ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമാകൂ. റിേപ്പാര്‍ട്ടുകള്‍ സത്യമായാല്‍ അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമായി യോഗേശ്വര്‍ മാറും. തൊഗ്‌റുളിന്റെ Read more about യോഗേശ്വര്‍ ദത്തിന്റെ ഒളിമ്പിക് വെള്ളിമെഡല്‍ സ്വര്‍ണമായേക്ക[…]

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനക്കും ജയം

01.19PM 02-09-2016 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്‍മാരായ ബ്രസീലും കരുത്തരായ അര്‍ജന്റീനയും ജയിച്ചുകയറി. അതേസമയം ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ ചിലി അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി. ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പട തകര്‍ത്തത്. യുവതാരം ഗബ്രിയേല്‍ ജീസസിന്റെ ഇരട്ടഗോളുകളാണ് മഞ്ഞപ്പടയെ തുണച്ചത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ മൂന്നാം ഗോള്‍ നേടി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു നെയ്മറുടെ ഗോള്‍. കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ലയണല്‍ മെസി മടങ്ങിവന്ന മത്സരത്തില്‍ കരുത്തരായ ഉറുഗ്വയെ എതിരില്ലാത്ത ഒരു Read more about ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനക്കും ജയം[…]