ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലും പാക്കിസ്ഥാന് തോല്‍വി

01.14 PM 02-09-2016 ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലും പാക്കിസ്ഥാന് തോല്‍വി. നാല് വിക്കറ്റിനായിരുന്നു തോല്‍വി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ എട്ട് വിക്കറ്റിന് 247 റണ്‍സ് നേടി. ഇംഗ്ലണ്ട് 48 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ അസ്ഹര്‍ അലി (80), ഇമാദ് വസീം (57) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാക്കിസ്ഥാന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി സ്പിന്നര്‍ ആദില്‍ റഷീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ പതറിയെങ്കിലും Read more about ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലും പാക്കിസ്ഥാന് തോല്‍വി[…]

ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ സ്വീകരിക്കില്ലെന്ന് യോഗേശ്വര്‍ ദത്ത്

06.24 AM 01-09-2016 ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ സ്വീകരിക്കില്ലെന്ന് ഗുസ്തിതാരം യോഗേശ്വര്‍ ദത്ത്. ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതോടെ അയോഗ്യനാക്കപ്പെട്ട റഷ്യയുടെ ബെസിക് കുഡുഖോവിന് തന്നെ 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ യോഗേശ്വര്‍ സമര്‍പ്പിച്ചു. കാറപകടത്തില്‍ കൊല്ലപ്പെട്ട കുഡുഖോവിനോടുള്ള ആദരമായാണ് യോഗേശ്വര്‍ മെഡല്‍ നിരസിച്ചത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ ഉത്തേജക മരുന്നു പരിശോധനയില്‍ രാജയപ്പെട്ടതോടെയാണ് യോഗേശ്വറിന്റെ Read more about ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ സ്വീകരിക്കില്ലെന്ന് യോഗേശ്വര്‍ ദത്ത്[…]

നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍നൊവാക്

05.38 AM 01-09-2016 ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. വാക്ക് ഓവര്‍ ലഭിച്ചാണ് ജോക്കോവിച്ചിന്റെ മുന്നേറ്റം. മത്സരത്തിനിടെ എതിരാളി ചെക്ക് റിപ്പബ്ലിക്കിന്റെ ജിരി വീസ്ലൈ പരിക്ക് മൂലം പിന്മാറിയതോടെ ജോക്കോവിച്ചിന് വാക്ക് ഓവര്‍ ലഭിക്കുകയായിരുന്നു. ഗ്വിഡോ പെല്ല-മിഖൈല്‍ യൂഷ്‌നി മത്സരത്തിലെ വിജയിയെ ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍ നേരിടും.

റഷ്യൻ താരം മരുന്നടിച്ചു; ലണ്ടൻ ഒളിമ്പിക്​സിൽ യോഗേശ്വറി​ന്​ വെള്ളി മെഡൽ

03:11PM 30/08/2016 ന്യൂഡൽഹി: 2012 ലണ്ടൻ ഒളിമ്പിക്​സിൽ പുരുഷൻമാരുടെ 60 കിലോഗ്രാം ഫ്രീസ്​റ്റൈൽ ഗുസ്​തിയിൽ ഇന്ത്യയുടെ യോഗേശ്വർ ദത്തിന്​ വെള്ളി. നേരത്തെ ഇൗയിനത്തിൽ വെങ്കല മെഡലായിരുന്നു യോഗേശ്വറി​െൻറ നേട്ടം. ലോക ഉത്തേജക വിരുദ്ദ ഏജൻസി നടത്തിയ പരിശോധനയിൽ ലണ്ടനിൽ വെള്ളി നേടിയ റഷ്യയുടെ ബെസിക്​ കുഡുഖോവ്​ ഉത്തേജക മരുന്ന്​ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്​ യോഗേശ്വറി​െൻറ വെങ്കല മെഡൽ വെള്ളി മെഡലായത്​. അന്താരാഷ്​ട്ര ഒളിമ്പിക്​ കമ്മിറ്റി ഇക്കാര്യം ഒൗദ്യോഗികമായി സ്​ഥിരീകരിച്ചു. ഇതോടെ സുശീൽ കുമാറിന്​ ശേഷം ഒളിമ്പിക്​ ഗുസ്​തിയിൽ Read more about റഷ്യൻ താരം മരുന്നടിച്ചു; ലണ്ടൻ ഒളിമ്പിക്​സിൽ യോഗേശ്വറി​ന്​ വെള്ളി മെഡൽ[…]

രണ്ടാം ട്വന്‍റി20 ; വിന്‍ഡീസിന് പരമ്പര

09:05 am 29/08/2016 ലൗഡര്‍ഹില്‍: രണ്ടാം ട്വന്‍റി20 ക്രിക്കറ്റ് മഴമുടക്കിയതോടെ ഇന്ത്യക്കെതിരെ അമേരിക്കന്‍ മണ്ണില്‍ വിന്‍ഡീസിന് പരമ്പര ജയം. രണ്ടാമങ്കത്തില്‍ ആദ്യം ബാറ്റുചെയ്ത വിന്‍ഡീസിനെ 19.4 ഓവറില്‍ 143 റണ്‍സിന് ഓള്‍ഒൗട്ടാക്കിയ എം.എസ്. ധോണിയുടെ സംഘം വിജയപ്രതീക്ഷയോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയെങ്കിലും മഴ തടസ്സമായി. രണ്ട് ഓവര്‍ ബാറ്റ് ചെയ്ത് വിക്കറ്റൊന്നും നഷ്ടമാവാതെ 15 റണ്‍സെടുത്തപ്പോഴാണ് മഴയത്തെിയത്. ഒരു മണിക്കൂറിലേറെ കളി തടസ്സപ്പെട്ടതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ, ആദ്യ ഏകദിനത്തിലെ ജയത്തോടെ വിന്‍ഡീസ് 1-0ത്തിന് പരമ്പര സ്വന്തമാക്കി. Read more about രണ്ടാം ട്വന്‍റി20 ; വിന്‍ഡീസിന് പരമ്പര[…]

പി.വി സിന്ധുവിനും, സാക്ഷിക്കും,ദീപക്കും,ഗോപീചന്ദിനും​ സച്ചിൻ ബി.എം.ഡബ്ല്യു സമ്മാനിച്ചു .

11:58 PM 28/08/2016 ന്യൂഡൽഹി: റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പി.വി സിന്ധു, സാക്ഷി മാലിക്, ദിപാ കര്‍മ്മാര്‍ക്കര്‍, സിന്ധുവിന്റെ കോച്ച് പി.ഗോപീചന്ദ് എന്നിവര്‍ക്ക് ബി.എം.ഡബ്യൂ കാര്‍ സമ്മാനിച്ചു. ഗോപീചന്ദ് ബാഡ്​മിൻറൺ അക്കാദമിയില്‍ ​െവച്ച് നടന്ന ചടങ്ങില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കാറി​െൻറ താക്കോലുകള്‍ കൈമാറി. റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിന്റെ ഗുഡ്‍വില്‍ അംബാസിഡറായിരുന്നു സച്ചിന്‍. ഹൈദരാബാദ് ഡിസ്ട്രിക്ട് ബാഡ്മിന്റണ്‍ അസോസിയേന്‍ പ്രസിഡന്റ് ചാമുണ്ഡേശ്വര്‍നാഥ് ആണ് കാറുകള്‍ സ്പോണ്‍സര്‍ ചെയ്തത്. റിയോയിൽ ഗുസ്​തിയിൽ മൽസരിച്ച Read more about പി.വി സിന്ധുവിനും, സാക്ഷിക്കും,ദീപക്കും,ഗോപീചന്ദിനും​ സച്ചിൻ ബി.എം.ഡബ്ല്യു സമ്മാനിച്ചു .[…]

അയര്‍ലന്‍ഡ് ഒളിമ്പിക്‌സ് അധികൃതരുടെ പാസ്‌പോര്‍ട്ട് റിയോ കോടതി തിരികെ നല്‍കും

09:55 am 27/8/2016 റിയോ ഡി ഷാനെയ്‌റോ: ഒളിമ്പിക്‌സ് ടിക്കറ്റ് വില്‍പ്പനയില്‍ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഒളിമ്പിക്‌സ് കൗണ്‍സില്‍ ഓഫ് അയര്‍ലന്‍ഡിലെ മൂന്നു അംഗങ്ങളുടെ പാസ്‌പോര്‍ട്ട് റിയോ കോടതി തിരികെ നല്‍കുമെന്ന് റിയോ സ്റ്റേറ്റ് സുരക്ഷ വിഭാഗം ഉദ്യോഗസ്ഥന്‍. അവര്‍ക്ക് രാജ്യം വിട്ടുപോകാനും കോടതി അനുവാദം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഒസിഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീഫന്‍ മാര്‍ട്ടിന്‍, ട്രഷറര്‍ കെവിന്‍ കിറ്റി, സെക്രട്ടറി ജനറല്‍ ഡെര്‍മോട്ട് ഹെനിഹാന്‍, അടക്കമുള്ളവരെയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ടിക്കറ്റ് വില്‍പനയുമായി ബന്ധപ്പെട്ട് നടത്തിയ Read more about അയര്‍ലന്‍ഡ് ഒളിമ്പിക്‌സ് അധികൃതരുടെ പാസ്‌പോര്‍ട്ട് റിയോ കോടതി തിരികെ നല്‍കും[…]

മെസി വിരമിക്കല്‍ നാടകം കളിച്ചതായി മാറഡോണ

12:33 PM 26/8/2016 ലണ്ടന്‍: ലയണല്‍ മെസി വിരമിക്കല്‍ നാടകം കളിക്കുകയായിരുന്നു എന്ന് അര്‍ജന്റൈന്‍ മുന്‍ നായകന്‍ ഡിയേഗോ മാറഡോണയുടെ കടുത്ത വിമര്‍ശനം. ഫൈനലുകളിലെ തുടര്‍ച്ചയായ പരാജയം മറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മെസി 2016 ശതാബ്ധി കോപ്പ അമേരിക്ക ഫൈനലിന്റെ പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചതെന്നും മാറഡോണ ആക്ഷേപിച്ചു. ജൂണില്‍ ശതാബ്ധി കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് ലയണല്‍ മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്. തോല്‍വി സാധാരണമാണെന്നും മെസി വിരമിക്കേണ്‌ടെന്നും അന്ന് മാറഡോണയടക്കമുള്ളവര്‍ പറഞ്ഞിരുന്നു. Read more about മെസി വിരമിക്കല്‍ നാടകം കളിച്ചതായി മാറഡോണ[…]

പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഒന്നാം റാങ്ക്.

10:35 am 24/08/2016 ലണ്ടന്‍: പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തത്തെുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലായിരുന്നു. കാരണം, അന്ന് പാകിസ്താന്‍ ലോകറാങ്കിങ്ങില്‍ ആറാമതായിരുന്നു. 2014 ആഗസ്റ്റില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ തകര്‍ന്നടിഞ്ഞ പാകിസ്താന്‍ നിലയില്ലാക്കയത്തിലായിരുന്നു. പടനായകന്‍ മിസ്ബാഹുല്‍ ഹഖിന്‍െറ ഫോം മാത്രം മതിയായിരുന്നു അന്നത്തെ പാകിസ്താന്‍െറ പരിച്ഛേദമായിട്ട്. പരമ്പരയില്‍ 16.75 റണ്‍ ശരാശരിയില്‍ 31 റണ്‍സായിരുന്നു മിസ്ബാഹിന്‍െറ ഉയര്‍ന്ന സ്കോര്‍. മുന്‍ വര്‍ഷങ്ങളില്‍ പാക് വിജയങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്ന സ്പിന്നര്‍ സഈദ് അജ്മലിനെ നിയമവിരുദ്ധമായ ബൗളിങ് ആക്ഷന്‍െറ പേരില്‍ Read more about പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഒന്നാം റാങ്ക്.[…]

കുടിവെള്ളം നല്‍കാന്‍ പോലും ആരുമെത്തിയില്ല; ഗുരുതര ആരോപണങ്ങളുയര്‍ത്തി ഒ.പി.ജയ്ഷ

09:28 am 23/8/2016 ബംഗളുരു: ഇന്ത്യന്‍ ഒളിമ്പിക് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി മലയാളി താരം ഒ.പി.ജയ്ഷ. വനിതകളുടെ മാരത്തണ്‍ മത്സരത്തിനിടെ കുടിവെള്ളം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് ജെയ്ഷ വെളിപ്പെടുത്തി. .42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മാരത്തണില്‍ പങ്കെടുത്ത ജെയ്ഷ തളര്‍ന്നുവീണിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ജെയ്ഷക്ക് ബോധം വന്നത്. കുടിവെള്ളം, ഗ്ലൂക്കോസ്, എനര്‍ജി ജെല്ലുകള്‍ എന്നിവ മാരത്തണ്‍ താരങ്ങള്‍ക്ക് അതാത് രാജ്യങ്ങള്‍ നല്‍കാറുണ്ട്. ഓരോ രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴും താരങ്ങള്‍ക്ക് ഇവ നല്‍കും. എന്നാല്‍, മാരത്തണ്‍ ഓടുന്ന Read more about കുടിവെള്ളം നല്‍കാന്‍ പോലും ആരുമെത്തിയില്ല; ഗുരുതര ആരോപണങ്ങളുയര്‍ത്തി ഒ.പി.ജയ്ഷ[…]