ബാഡ്മിന്റണ്‍: അട്ടിമറി ജയത്തോടെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍

12;24 pm 16/8/2016 റിയോ: ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിടംബി അട്ടിമറി ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്ക് താരം ജാന്‍ ഒ ജോര്‍ഗന്‍സണെ കീഴ്‌പെടുത്തിയാണ് പതിനൊന്നാം റാങ്കുകാരനായ ശ്രീകാന്ത് വിജയിച്ചത്. സ്‌കോര്‍ 2119, 2119.പി.കശ്യപിന് ശേഷം ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന നേട്ടവും ശ്രീകാന്ത് സ്വന്തമാക്കി. മികച്ച പോരാട്ടം കാഴ്ചവെച്ചാണ് ശ്രീകാന്ത് ഡാനിഷ് താരത്തെ കീഴടക്കിയത്. ആദ്യ ഗെയിമില്‍ നേടിയ മുന്‍തൂക്കം രണ്ടാം ഗെയിമിലും Read more about ബാഡ്മിന്റണ്‍: അട്ടിമറി ജയത്തോടെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍[…]

റിയോ ഒളിമ്പിക്​സ്​: വികാസ്​ പുറത്ത്​

12:16 pm 16/08/2016 റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്​സ്​ ബോക്​സിങ്ങിൽ​ പുരുഷൻമാരുടെ 75 കിലോ മിഡിൽവെയ്​റ്റ്​ വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വികാസ്​ കൃഷ്​ണൻ സെമി കാണാതെ പുറത്ത്​. ഇതോടെ താരത്തിന്​ മെഡലും നഷ്​ടമായി. ക്വാർട്ടറിൽ ഉസ്​ബെക്കിസ്​താ​െൻറ ബെക്​തർ മെലിക്കുസിയേവയാണ്​ വികാസിനെ പരാജയപ്പെടുത്തിയത്​. സ്​കോർ (3-–0). കഴിഞ്ഞ വർഷം തായ്​ലൻഡിൽ നടന്ന ഏഷ്യൻ ബോക്​സിങ്​ ചാപ്യൻഷിപ്പിൽ ഇരുവരും മുഖാമുഖം വന്നപ്പോഴ​ും ജയം ബെക്​തറിനൊപ്പമായിരുന്നു. നേരത്തെ തുർക്കിയുടെ സിപൽ ഒാൻഡറിനെ വീഴ്​ത്തിയാണ്​ വികാസ്​ ക്വാർട്ടറിൽ കടന്നത്​.

ഹോക്കിയില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്

12.57 AM 15-08-2016 ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബെല്‍ജിയത്തോട് ഇന്ത്യ പരാജയപ്പെട്ടു. സെബാസ്റ്റ്യന്‍ ഡോക്കിറും ടോം ബൂണുമാണ് ബെല്‍ജിയത്തിന്റെ ഗോളുകള്‍ നേടിയത്. ഇന്ത്യയുടെ ഏക ഗോള്‍ ആകാശ് ദീപ് സിംഗിന്റെ സ്റ്റിക്കില്‍നിന്നാണ് പിറന്നത്. ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ മൂന്നും നാലും പാദത്തിലാണ് ബെല്‍ജിയം തിരിച്ചടിച്ചത്. സെബാസ്റ്റ്യന്‍ ഡോക്കിര്‍ മൂന്നാം പാദത്തില്‍ ബെല്‍ജിയത്തെ സമനിലയിലെത്തിച്ചു. മിനിറ്റുകള്‍ക്കു ശേഷം ഡോക്കിര്‍ ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. Read more about ഹോക്കിയില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്[…]

സാനിയ- ബൊപ്പണ്ണ സഖ്യത്തിന് സെമിയിൽ തോൽവി

09:25 am 14/08/2016 റിയോ ഡെ ജനീറോ: ടെന്നിസ് മിക്സഡ് ഡബ്ള്‍സ് സെമിയിൽ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. അമേരിക്കയുടെ വീനസ് വില്യംസ്- രാജീവ് റാം ടീമാണ് ഇന്ത്യയെ തോൽപിച്ചത്. സ്കോർ 6-2, 2-6, 3-10. സെമി ജയിച്ചിരുന്നെങ്കിൽ വെള്ളി ഉറപ്പിക്കാമായിരുന്ന സാനിയക്കും ബൊപ്പണ്ണക്കും ഇനി വെങ്കലത്തിനായി ലൂസേഴ്സ് ഫൈനൽ കളിക്കേണ്ടി വരും. ഞായറാഴ്ചയാണ് മത്സരം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടന്‍െറ ലോക രണ്ടാം നമ്പര്‍ താരമായ ആന്‍ഡി മറെയും ഹീതര്‍ വാട്സണെയും തോൽപിച്ചാണ് ഇന്ത്യൻ Read more about സാനിയ- ബൊപ്പണ്ണ സഖ്യത്തിന് സെമിയിൽ തോൽവി[…]

ബട്ടർ​​ഫ്ലൈയിൽ ഫെൽപ്​സിന്​ സ്വർണം നഷ്​ടമായി

12:32 PM 13/08/2016 റിയോ ഡി ജനീറൊ: അമേരിക്കൻ നീന്തൽ താരം മൈക്കൽ ​ഫെൽപ്​സിന്​ 100 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ വെള്ളി മെഡൽ കൊണ്ട്​ തൃപ്​തിപ്പെടേണ്ടി വന്നു. സിംഗപ്പൂരി​െൻറ ജോസഫ്​ സ്​കൂളിംങ്​ ആണ്​ ഫെൽഫ്​സിനെ മറികടന്ന്​ സ്വർണം നേടിയത്​​. 50.39 എന്ന റെക്കോഡ്​ സമയത്തോടെ ജോസഫ്​ മുന്നിലെത്തിയ​പ്പോൾ ​51.14 സെക്കൻറിലാണ്​ ഫെൽപ്​സ്​ മൽസരം പൂർത്തിയാക്കിയത്​. ദക്ഷിണാഫ്രിക്കയുടെ ക്ലാസ് ലെയും ഹംഗറിയുടെ ചെക്ക് ലാസ്ലോയും ഫെല്‍പ്‌സിനൊപ്പം 51.14 സെക്കന്‍ഡില്‍ ഫിനിഷ്​ ചെയ്​തു. വ്യക്​തിഗത ഇനത്തിലെ അവസാന മൽസരത്തിൽ വെള്ളിമെഡൽ Read more about ബട്ടർ​​ഫ്ലൈയിൽ ഫെൽപ്​സിന്​ സ്വർണം നഷ്​ടമായി[…]

ദ്യുതി ചന്ദിന് സെമി യോഗ്യതയില്ല

08:51 am 13/8/2016 റിയോ ഡി ഷാനെറോ: ഒളിമ്പിക്‌സ് വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന് സെമി ഫൈനല്‍ യോഗ്യത നേടാനായില്ല. ഹീറ്റ്‌സില്‍ ദ്യുതി ഏഴാമതായാണ് ഫിനിഷ് ചെയ്തത്.

ഹോക്കി: ഇന്ത്യ–കാനഡ മത്സരം സമനിലയിൽ

08: 38 am 13/8/2016 റിയോ: ഗ്രൂപ് ഘട്ടത്തിലെ അവസാന ഹോക്കി മത്സരത്തില്‍ കാനഡയോട് ഇന്ത്യ സമനിലയില്‍ കുരുങ്ങി (സ്കോര്‍ 2-2). രണ്ടാം പകുതിയില്‍ ആകാശ് ദീപും രമണ്‍ദീപും ഇന്ത്യക്കായി ഗോള്‍ നേടിയപ്പോള്‍ കാനഡക്ക് വേണ്ടി നായകന്‍ സ്കോട്ട് ടപ്പര്‍ ഇരട്ടഗോള്‍ നേടി. വ്യാഴാഴ്ച നടന്ന അര്‍ജന്‍റീന-ജര്‍മനി മത്സരം സമനിലയിലായതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ പ്രവേശം നേരത്തേ ഉറപ്പിച്ചിരുന്നു. 1980നുശേഷം ആദ്യമായാണ് ഇന്ത്യന്‍ ഹോക്കി ടീം ക്വാര്‍ട്ടര്‍ കാണുന്നത്. ആദ്യ പകുതി മുതല്‍ കനേഡിയന്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം Read more about ഹോക്കി: ഇന്ത്യ–കാനഡ മത്സരം സമനിലയിൽ[…]

സാനിയ-ബൊപ്പണ്ണ സഖ്യം സെമിയില്‍

08:21 am 13/8/2016 റിയോ ഡി ഷാനെയ്‌റോ: റിയോ ഒളിമ്പിക്‌സ് ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷയായ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം മിക്‌സ്ഡ് ഡബിള്‍സില്‍ സെമിയിലെത്തി. ബ്രിട്ടന്റെ ആന്‍ഡിമുറെ-ഹെതര്‍ വാട്‌സണ്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഇരുവരും സെമിയില്‍ കടന്നത്. സ്‌കോര്‍: 6-4, 6-4. സെമിയില്‍ ജയിക്കാനായാല്‍ ഇന്ത്യക്കു മെഡല്‍ ഉറപ്പിക്കാം.

ഫെല്‍പ്‌സ് പിന്നെയും സ്വര്‍ണം നേടി.

10:10 am 12/8/2016 റിയോ ഡി ഷാനെറോ: ഇത് ലോകത്തിനു നേരത്തെ അറിയാമായിരുന്നു . ഫെല്‍പ്‌സ് വീണ്ടും സ്വര്‍ണം നേടി. നീന്തല്‍ കുളത്തില്‍ തനിക്ക് പകരക്കാരനില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ട് അമേരിക്കയുടെ നീന്തല്‍ താരം മൈക്കില്‍ ഫെല്‍പ്‌സ് ഇന്നു നടന്ന 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലിയിലും സ്വര്‍ണം നേടി. ഇത്തവണ എതിരാളികളെ ഏറെ ദൂരം പിന്നിലാക്കിയാണ് ഫെല്‍പ്‌സ് നീന്തിക്കയറിയത്. റിയോയിലെ നാലാമത്തെയും ഒളിമ്പിക്‌സുകളിലാകെ 22 സ്വര്‍ണമാണ് ഫെല്‍പ്‌സ് കരസ്ഥമാക്കിയത്. ആകെ ഒളിമ്പിക് മെഡലുകള്‍ 26 ആക്കാനും ഫെല്‍പ്‌സിനായി. Read more about ഫെല്‍പ്‌സ് പിന്നെയും സ്വര്‍ണം നേടി.[…]

ഇന്ത്യയെ ഹോളണ്ട് കീഴടക്കി

10:02 am 12/8/2016 റിയോ ഡെ ജനീറോ: പടിക്കല്‍ കലമുടക്കുന്ന പതിവിന് ഇക്കുറിയും മാറ്റമുണ്ടായില്ല. ഒളിമ്പിക്‌സ് ഹോക്കിയില്‍ വിജയപാതയില്‍ തിരിച്ചത്തെിയെന്നു കരുതിയ ഇന്ത്യ ബി ഗ്രൂപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ നെതര്‍ലന്‍ഡിനോട് തോല്‍വിയറിഞ്ഞു (സ്‌കോര്‍ 2-1). സമനില പിടിക്കാന്‍ അവസാന സെക്കന്‍ഡില്‍ കിട്ടിയ അഞ്ച് പെനാല്‍റ്റി കോര്‍ണറുകളും തുലച്ചാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. മൂന്നാം ക്വാര്‍ട്ടറില്‍ റോജര്‍ ഹോഫ്മാനും കളി തീരാന്‍ ആറ് മിനിറ്റ് ബാക്കിനില്‍ക്കെ മിങ്ക് വാന്‍ഡെര്‍ വീര്‍ഡെനും നെതര്‍ലന്‍ഡിനായി സ്‌കോര്‍ ചെയ്തപ്പോള്‍ 38ാം മിനിറ്റില്‍ രഘുനാഥ് Read more about ഇന്ത്യയെ ഹോളണ്ട് കീഴടക്കി[…]