സൈനക്കും സിന്ധുവിനും വിജയത്തുടക്കം

09:55am 12/8/2016 റിയോ: ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ പി.വി സിന്ധു, സൈന നെഹ് വാള്‍ എന്നിവര്‍ക്ക് വിജയത്തുടക്കം. വ്യാഴാഴ്ച ഇന്ത്യന്‍ നിരയില്‍ ഇവര്‍ക്കു മാത്രമാണ് വിജയം കൈവരിക്കാനായത്. ഹംഗേറിയന്‍ താരം ലോറ സറൗസിയെയാണ് സിന്ധു തോല്‍പിച്ചത്. സ്‌കോര്‍ 218, 219. ലണ്ടന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ സൈന ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ ബ്രസീലിന്റെ ലൊഹാനി വിസെന്‍ ഓഫ് കണ്ടിട്ടു ഒരു ഉജ്വലമായ കുറിപ്പ് ന് ആരംഭിച്ചു.

ഫെല്‍പ്‌സിന്റെ സ്വര്‍ണക്കൊയ്ത്ത്

03:40 p m10/8/2016 റിയോ ഡി ഷാനെറോ: മണിക്കൂറിന്റെ പോലും വത്യാസമില്ലാതെ രണ്ടു സ്വര്‍ണം. മൈക്കില്‍ ഫെല്‍പ്‌സ് എന്ന യുഎസ് നീന്തല്‍ താരത്തെ അത്ഭുതമെന്നല്ലാതെ എന്തു വിശേഷിപ്പിക്കാന്‍. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സ്വര്‍ണം നേടിയതിന്റെ ചൂടാറും മുന്‍പാണ് 4*400 മീറ്ററില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടിയത്. ഏഴു മിനിറ്റുകൊണ്ടാണ് ഫെല്‍പ്‌സും സംഘവും ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ ബ്രിട്ടന്‍ വെള്ളിയും ജപ്പാന്‍ വെങ്കലവും നേടി. ഇതോടെ ഫെല്‍പ്‌സിന്റെ സ്വര്‍ണ നേട്ടം 21 ആയി ഉയര്‍ന്നു. ഒളിമ്പിക്‌സ് Read more about ഫെല്‍പ്‌സിന്റെ സ്വര്‍ണക്കൊയ്ത്ത്[…]

ഹോക്കിയിൽ ഇന്ത്യക്ക്​ ജയം

12:01PM 10/08/2016 റിയോ ഡെ ജനീറോ: അര്‍ജന്‍റീനയെ മറികടന്ന് പുരുഷ ഹോക്കിയില്‍ ഇന്ത്യ വീണ്ടും വിജയവഴിയില്‍. ജര്‍മനിയോട് അവസാന മൂന്നു സെക്കന്‍ഡിനുള്ളില്‍ ഗോള്‍ വഴങ്ങി തോറ്റതിന്‍െറ നിരാശ തീര്‍ത്താണ് ഇന്ത്യ അപകടകാരികളായ അര്‍ജന്‍റീനയെ 2-1ന് കീഴടക്കിയത്. ചിങ്ഗ്ളാന്‍സന സിങ്ങും കോത്തജിത് സിങ്ങുമാണ് ഗോള്‍ നേടിയത്. ഗോണ്‍സാലോ പീലറ്റാണ് അര്‍ജന്‍റീനയുടെ ആശ്വാസ ഗോള്‍ കണ്ടത്തെിയത്. 2009നുശേഷം ആദ്യമായാണ് ഇന്ത്യ അര്‍ജന്‍റീനയെ തോല്‍പിക്കുന്നത്. ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ ഇന്ത്യ വര്‍ണാഭമാക്കി. പൂള്‍ ‘ബി’യില്‍ ജര്‍മനിക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് Read more about ഹോക്കിയിൽ ഇന്ത്യക്ക്​ ജയം[…]

ബ്രസീല്‍ തകര്‍ന്നു അര്‍ജന്റീനക്കും പോര്‍ചുഗലിനും ജയം

10:08 am 09/08/2016 റിയോ: കായികമേളയെ സ്വന്തം മണ്ണും സമ്പാദ്യവുമെറിഞ്ഞ് വരവേറ്റപ്പോള്‍ ജീവവായുവായ ഫുട്ബാളില്‍ ആശ്വസിക്കാന്‍ വകയൊന്നുമില്ലാതെ ബ്രസീല്‍. അഞ്ചു തവണ ലോകകപ്പുയര്‍ത്തിയിട്ടും തൊടാനാവാത്ത ഒളിമ്പിക്‌സ് സ്വര്‍ണത്തിനായി അരയും തലയും മുറുക്കി ബൂട്ടുകെട്ടിയ മഞ്ഞപ്പടക്ക് ഒരുഗോള്‍ പോലും നേടാനാവാത്ത രണ്ടാം പോരാട്ടം. ഗ്രൂപ് ‘എ’യിലെ രണ്ടാം മത്സരത്തില്‍ ചെറുമീനുകളായ ഇറാഖിനു മുന്നിലായിരുന്നു ഗോള്‍രഹിത സമനില. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും നെയ്മറിന്റെ സംഘം ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. ഇതോടെ, ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള പ്രവേശവും ദുസ്സഹമായി. രണ്ടു കളിയില്‍ രണ്ടു Read more about ബ്രസീല്‍ തകര്‍ന്നു അര്‍ജന്റീനക്കും പോര്‍ചുഗലിനും ജയം[…]

നീന്തല്‍: സാജന്‍ പ്രകാശും ശിവാനി ഖട്ടാരിയയും പുറത്ത്

09:59 am 09/08/2016 റിയോ ഡെ ജനീറോ: ഒളിമ്പിക്സില്‍ നീന്തല്‍ക്കുളത്തില്‍ കേരളത്തിന്‍െറ സാന്നിധ്യമായ സാജന്‍ പ്രകാശ് ആദ്യ റൗണ്ടില്‍ പുറത്തായി. ഇന്ത്യയുടെ ശിവാനി ഖട്ടാരിയയും ആദ്യ കടമ്പ കടന്നില്ല. 200 മീറ്റര്‍ ബട്ടര്‍ഫൈ്ളയില്‍ ആദ്യ ഹീറ്റ്സില്‍ ഇറങ്ങിയ സാജന്‍ അഞ്ചു പേരില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്. 1:59:37 മിനിറ്റിലാണ് സാജന്‍ നീന്തിയത്തെിയത്. വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തന്‍െറ ഹീറ്റ്സില്‍ രണ്ടാമതത്തെിയെങ്കിലും മറ്റു ഹീറ്റ്സുകളില്‍ പിറകിലത്തെിയവര്‍ മികച്ച സമയം കുറിച്ചതിനാല്‍ ശിവാനി പിന്തള്ളപ്പെടുകയായിരുന്നു. ഒന്നാം ഹീറ്റ്സില്‍ ഇറങ്ങിയ Read more about നീന്തല്‍: സാജന്‍ പ്രകാശും ശിവാനി ഖട്ടാരിയയും പുറത്ത്[…]

ഫെല്‍പ്‌സിന് ഒളിമ്പിക്‌സില്‍ 19ാം- സ്വര്‍ണം

11:00AM 8/8/2016 റിയോ ഡി ഷാനെയ്‌റോ: നീന്തല്‍ കുളത്തിലെ സുവര്‍ണ മത്സ്യം മൈക്കല്‍ ഫെല്‍പ്‌സിന് ഒളിമ്പിക്‌സില്‍ 19-ാം സ്വര്‍ണം. റിയോ ഒളിമ്പിക്‌സ് നീന്തലില്‍ പുരുഷന്മാരുടെ 4 X 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേയില്‍ മൈക്കില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട യുഎസ് ടീം സ്വര്‍ണം നേടിയതോടെയാണ് താരത്തിന്റെ സ്വര്‍ണ നേട്ടം ഉയര്‍ന്നത്. ഫെല്‍പ്‌സിനൊപ്പം റയാന്‍, ഹെല്‍ഡ്, നഥാന്‍ അഡ്രിയാന്‍, കലേബ് ഡ്രെസല്‍ എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. 3:09.92 മിനിറ്റിലാണ് യുഎസ് ഫിനിഷ് ചെയ്തത്. അമേരിക്ക സ്വര്‍ണം നേടിയപ്പോള്‍ Read more about ഫെല്‍പ്‌സിന് ഒളിമ്പിക്‌സില്‍ 19ാം- സ്വര്‍ണം[…]

ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഹീന സിദ്ദു പുറത്ത്

01.30AM 08-08-2016 റിയോ ഡി ഷാനെറോ: ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഹീന സിദ്ദു പുറത്ത്. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനലിന് യോഗ്യത നേടാന്‍ ഹീനയ്ക്കായില്ല. 14-ാം സ്ഥാനത്താണ് ഹീന ഫിനിഷ് ചെയ്തത്. ലോകചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണവും ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും വെങ്കലവും നേടിയിട്ടുള്ള താരമാണ് ഹീന സിദ്ധു. ആദ്യ എട്ട് സ്ഥാനക്കാരാണ് ഫൈനലിന് യോഗ്യത നേടിയത്. 390 പോയിന്റ് നേടിയ റഷ്യയുടെ വിതാലിന ബാറ്റ്‌സാരാഷ്‌കിനയാണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമത്. ഷൂട്ടിംഗ് പുരുഷവിഭാഗത്തില്‍ Read more about ഷൂട്ടിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഹീന സിദ്ദു പുറത്ത്[…]

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

10.11 PM 08-06-2016 കൊച്ചി: 2017 ല്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കേരളത്തിലെ വേദിയായി മാറുന്ന കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്ന പ്രകാശനം നവംബര്‍ 14 ന് കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍,അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി എന്നിവരുടെ നേതൃത്വത്തില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ഫിഫയുടെ മാനദണ്ഡമനുസരിച്ചുള്ള സ്‌റ്റേഡിയത്തിന്റെ Read more about കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു[…]

സാനിയയും പേസും ഇന്നിറങ്ങും

08:05am 06/08/2016 റിയോ: അവസാന നിമിഷം വരെ വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ മറന്ന് രാജ്യത്തിന്‍െറ വമ്പന്‍ പ്രതീക്ഷകളോടെ ടെന്നിസിലെ സൂപ്പര്‍ താരങ്ങളായ ലിയാണ്ടര്‍ പേസും സാനിയ മിര്‍സയും ഇന്നിറങ്ങും.പുരുഷ ഡബ്ള്‍സില്‍ ലിയാണ്ടര്‍ പേസ്-രോഹന്‍ ബൊപ്പണ്ണ സഖ്യം പോളണ്ടിന്‍െറ മറ്റ്കോവ്സ്കി-കുബോട്ട് കൂട്ടിനെ ആദ്യ റൗണ്ട് അങ്കത്തില്‍ നേരിടും. വനിതാ വിഭാഗം ഡബ്ള്‍സിലാണ് സാനിയ മിര്‍സ ഇറങ്ങുന്നത്. പ്രാര്‍ഥന തൊംബാരെക്കൊപ്പം ചൈനയുടെ പെങ് ഷുവായ്-ഷുവായ് ഴാങ് സഖ്യത്തെ നേരിടും. ഒളിമ്പിക്സിന് പുറപ്പെടും മുമ്പേ തുടങ്ങിയ വിവാദങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയുടെ പടയൊരുക്കം. കരിയറിലെ Read more about സാനിയയും പേസും ഇന്നിറങ്ങും[…]

മസിയില്ലാത്ത അര്‍ജന്റീന തോറ്റു തുടങ്ങി

09:51am 5/8/2016 റിയോ ഡി ഷാനെറോ: മെസിയില്ലാത്ത അര്‍ജന്റീന തോല്‍വിയോടെ തുടങ്ങി. ഒളിമ്പിക്‌സ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റൈന്‍ പട യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനോട് എതിരില്ലാത്ത രണ്്ടു ഗോളുകള്‍ക്കു പരാജയപ്പെട്ടു. മെസിയും മറ്റു പ്രമുഖരുമില്ലാത്ത അര്‍ജന്റീന കോപ്പ കളിച്ച ടീമിന്റെ നിഴല്‍ മാത്രമായിരുന്നു. ആദ്യ പകുതി ഇരുടീമും ഗോള്‍രഹിത പാലിച്ചു. പോര്‍ച്ചുഗല്‍ കൂടുതല്‍ സമയം പന്തു കൈവശം വച്ചപ്പോള്‍ അര്‍ജന്റീന ആക്രമണങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി. രണ്്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ചപ്പോള്‍ പറങ്കിപ്പട ലീഡ് നേടി. 66-ാം മിനിറ്റില്‍ Read more about മസിയില്ലാത്ത അര്‍ജന്റീന തോറ്റു തുടങ്ങി[…]